തിരുവനന്തപുരം മൃഗശാല: മാറ്റണമോ? മാറ്റിക്കൊണ്ടിരിക്കണമോ?: വർഗ്ഗീസ് പ്ലാമ്മൂട്ടിൽ

മൃഗക്ഷേമവും നഗരത്തിന്റെ പൈതൃകവും ഒരുമിപ്പിക്കുന്ന മൂന്നാമതൊരു വഴി കേരളം ആലോചിക്കേണ്ട സമയമാണോ? തിരുവനന്തപുരം മൃഗശാലയെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ എനിക്ക് അത് വെറുമൊരു മൃഗശാലയെക്കുറിച്ചുള്ള ചർച്ചയായി തോന്നുന്നില്ല. ജീവിതത്തിലെ ഏഴു വർഷങ്ങൾ തിരുവനന്തപുരത്ത് ചെലവഴിച്ച ഒരാളെന്ന നിലയിൽ അതിനോടൊപ്പം ഒരുപാട് വ്യക്തിപരമായ ഓർമ്മകളും എനിക്കുണ്ട്. ഞങ്ങളുടെ കുട്ടികൾ ജനിച്ചത് തിരുവനന്തപുരത്താണ്. അവർ ചെറുപ്പമായിരുന്നപ്പോൾ പലപ്പോഴും ഞങ്ങൾ മൃഗശാലയിലും മ്യൂസിയം വളപ്പിലും പോകുമായിരുന്നു. വിശാലമായ പുൽത്തകിടികളിൽ കുടുംബങ്ങൾ വൈകുന്നേരങ്ങൾ ചെലവഴിക്കുന്നതും കുട്ടികൾ കളിക്കുന്നതും ഇന്നും ഓർമ്മയിലുണ്ട്. ചില വൈകുന്നേരങ്ങളിൽ പൊതുശബ്ദ സംവിധാനത്തിലൂടെ ഒഴുകിയെത്തിയിരുന്ന സംഗീതവും ആ ഓർമ്മകളുടെ ഭാഗമാണ്. ഞങ്ങളുടെ വീട്ടിൽനിന്ന് ചിലപ്പോഴൊക്കെ സിംഹങ്ങളുടെ ഗർജ്ജനം പോലും കേൾക്കാമായിരുന്നു. അതുകൊണ്ട് തിരുവനന്തപുരം മൃഗശാല എനിക്ക് കൂടുകളിലടച്ച കുറെ മൃഗങ്ങളുടെ സ്ഥലം മാത്രമായിരുന്നില്ല. നഗരത്തിന്റെ പച്ചപ്പിന്റെയും കുടുംബജീവിതത്തിന്റെയും കുട്ടിക്കാല കൗതുകങ്ങളുടെയും ഒരു ഭാഗമായിരുന്നു അത്. ഇപ്പോൾ ആ മൃഗശാലയുടെ ഭാവിയെക്കുറിച്ച് കേരളത്തിൽ…

പൗലോ റപ്പായി മാടൻ (82) ഡാളസിൽ അന്തരിച്ചു

ഡാളസ്: അങ്കമാലി മഞ്ഞപ്ര സ്വദേശി പൗലോ റപ്പായി മാടൻ (82) ഒക്ടോബർ 2-ന് ഡാളസിലെ ഇർവിംഗില്‍ അന്തരിച്ചു. ഭാര്യ: അങ്കമാലി വട്ടപ്പറമ്പ് ഭരണികുളങ്ങര കുടുംബാംഗം പരേതയായ എൽസി റപ്പായി. മക്കൾ: ജിജി പോളി (തൃശൂർ), ജോജോ റപ്പായി (ഡാളസ്). മരുമക്കൾ: പോളി എം.എ (തൃശൂർ), സരിത ഡൊമിനിക് (ഡാളസ്). കൊച്ചുമക്കൾ: അഞ്ജന, അജിൽ, എൽവിന, ആൻഡ്രിയ. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10:00 മണിക്ക് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (200 S. Heartz Road, Coppell, TX 75019); തുടർന്ന് 11:00 മണിക്ക് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും. ഉച്ചയ്ക്ക് 1:00 മണിക്ക് റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) മൃതദേഹം സംസ്കരിക്കും.  

ജോൺ സി. വർഗീസിന് (സലിം) ഫോമയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനും ഫോമയുടെ ആദ്യകാല നേതാക്കളിലൊരാളുമായ ജോൺ സി. വർഗീസിന് (സലിം) സമ്മാനിച്ചു. ഹ്യൂസ്റ്റണിൽ നടന്ന ഫോമാ കൺവൻഷനിലാണ് അദ്ദേഹത്തെ പുരസ്‌കാരം നൽകി ആദരിച്ചത്. ഫോമയുടെ വളർച്ചയ്ക്കും മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക മുന്നേറ്റത്തിനും നൽകിയ ദീർഘകാലവും സമഗ്രവുമായ സേവനങ്ങൾ പരിഗണിച്ചാണ് സലിമിന് ഈ ബഹുമതി നൽകിയത്. ഫോമയുടെ വളർച്ചയുടെ നിർണായക ഘട്ടമായിരുന്ന ലാസ് വെഗാസ് കൺവൻഷന്റെ ജനറൽ സെക്രട്ടറിയായി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സലിം, ഫോമയുടെ പ്രാരംഭകാലത്ത് തന്നെ സംഘടനയെ ശക്തമായ വളർച്ചയുടെ പാതയിലേക്ക് നയിച്ച നേതാക്കളിൽ പ്രധാനിയായിരുന്നു. സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വപാടവം നിർണായകമായി. ഫോമയിലെ സലിമിനെയും സലിമിലെ ഫോമയെയും അടുത്തറിയണമെങ്കിൽ, ഫോമയുടെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ മതിയാകും.…

പ്രശസ്ത ടിക്ക്‌ടോക്ക് താരവും എഎൽഎസ് ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി അന്തരിച്ചു

മേരിലാൻഡ് :പ്രശസ്ത ടിക്ക്‌ടോക്ക് താരവും എഎൽഎസ് (ALS) ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി (Brooke Eby)37 അന്തരിച്ചു     മാരകമായ നാഡീവ്യൂഹ രോഗമായ എഎൽഎസിനോടുള്ള (Amyotrophic Lateral Sclerosis) നാല് വർഷത്തെ പോരാട്ടത്തിനൊടുവിൽ ഒക്ടോബർ 1-നാണ് വിയോഗം. ടിക്ക്‌ടോക്കിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ബ്രൂക്ക്, തന്റെ രോഗാവസ്ഥയെ ഹാസ്യത്തിലൂടെയും ധൈര്യത്തിലൂടെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളിലേക്ക് ബോധവൽക്കരണം എത്തിച്ചു. എഎൽഎസ് രോഗബാധിതരെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ‘ALS Together’ എന്ന കൂട്ടായ്മ സ്ഥാപിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് ‘അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ അവാർഡും നേടിയിട്ടുണ്ട്, രോഗത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം, രോഗികളിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നാണ് ബ്രൂക്ക് വിടവാങ്ങിയത്.

ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ഇഷ്ടികയേറില്‍ ജനൽച്ചില്ലുകൾ തകർന്നു

ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായണ വഡ്താൽ ധാം ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. അജ്ഞാതർ ക്ഷേത്രത്തിലേക്ക് ഇഷ്ടികകൾ എറിഞ്ഞതോടെ നിരവധി ജനൽച്ചില്ലുകൾ തകർന്നു. സംഭവസമയത്ത് അകത്തുണ്ടായിരുന്ന പുരോഹിതനും ഭക്തരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒഹായോ: അമേരിക്കയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വീണ്ടും ആശങ്ക ഉയർത്തി ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായണ വഡ്താൽ ധാം ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിനുള്ളിൽ പുരോഹിതനും നിരവധി ഭക്തരും ഉണ്ടായിരുന്ന സമയത്താണ് അജ്ഞാതർ കെട്ടിടത്തിന് നേരെ ഇഷ്ടികകൾ എറിഞ്ഞത്. ആക്രമണത്തിൽ ജനൽച്ചില്ലുകൾ തകർന്നെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും (HAF) കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയും (CoHNA) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.30ഓടെയായിരുന്നു സംഭവം. യാതൊരു മുന്നറിയിപ്പുമില്ലാതെ ക്ഷേത്രത്തിന് നേരെ തുടർച്ചയായി ഇഷ്ടികകൾ എറിയുകയായിരുന്നുവെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. ഇഷ്ടികകൾ പതിച്ചതോടെ…

അധികാരത്തിന്റെ ഇടനാഴികളിൽ വീണ്ടും ഗ്രൂപ്പ് പോര്; കോൺഗ്രസ് പഠിക്കാത്ത പാഠം (എഡിറ്റോറിയല്‍)

“കുരങ്ങ് അപ്പം പങ്കുവെച്ചതുപോലെ” എന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. രണ്ട് പൂച്ചകള്‍ക്ക് ഒരു അപ്പം കിട്ടിയതും അത് തുല്യമായി വീതിക്കാന്‍ അവ തര്‍ക്കിക്കുന്നതും തര്‍ക്കം പരിഹരിക്കാന്‍ ഒരു കുരങ്ങന്റെ അടുത്തു ചെല്ലുന്നതുമാണ് കഥ. കുരങ്ങന്‍ സന്തോഷപൂര്‍‌വ്വം ആ ദൗത്യം ഏറ്റെടുത്ത് അപ്പം രണ്ടായി മുറിച്ച് ഒരു ത്രാസില്‍ വെച്ച് തൂക്കിയപ്പോള്‍ ഒന്നിന് തൂക്കം കൂടി. അതിന്റെ തൂക്കം ശരിയാക്കാനാണെന്ന വ്യാജേന അതില്‍ നിന്ന് അല്പം കുരങ്ങന്‍ കടിച്ചെടുത്തു. അപ്പോള്‍ മറ്റേ കഷണത്തിന് തൂക്കം കൂടി. അതില്‍ നിന്നും കുരങ്ങന്‍ ഒരു കഷണം കടിച്ചെടുത്തു. അങ്ങനെ മാറി മാറി കടിച്ചെടുത്ത് അപ്പം മുഴുവന്‍ കുരങ്ങന്‍ അകത്താക്കുകയും ചെയ്തു. പൂച്ചകളാകട്ടേ വിഢികളാകുകയും ചെയ്തു. ഈ കഥ ഇവിടെ പറയാനുണ്ടായ കാരണം കേരളത്തില്‍ ഇപ്പോള്‍ പുതുതായി ഭരണമേറ്റെടുത്ത വി ഡി സതീശന്‍ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. തിരഞ്ഞെടുപ്പുവരെ ഐക്യം, അധികാരം…

നിഴൽ പോലെ (കവിത): സതീഷ് മഠത്തിൽ

വാക്കുകൾ തോറ്റുപോകുന്നിടത്താണ് നമ്മുടെ പ്രണയം തുടങ്ങിയത്. മിണ്ടാതിരുന്ന നേരമത്രയും നിന്റെ ഹൃദയമിടിപ്പുകൾ എന്റെ ഉള്ളിൽ കവിതകളായി വിരിഞ്ഞു.

ഇന്ത്യയുടെ ‘മിഷൻ ശക്തി’ യുഎസ് ഇന്റലിജൻസിനെ അമ്പരപ്പിച്ചു; നിർണായക വെളിപ്പെടുത്തലുമായി മുൻ ഉദ്യോഗസ്ഥൻ

മിസൈൽ പരീക്ഷണം നടക്കുമെന്ന് അറിഞ്ഞിരുന്നു; ലക്ഷ്യം ഉപഗ്രഹമാണെന്ന് തിരിച്ചറിഞ്ഞില്ലെന്ന് ഡേവിഡ് ഗ്രഷിന്റെ അവകാശവാദം വാഷിംഗ്ടണ്‍: 2019-ൽ ഇന്ത്യ നടത്തിയ ‘മിഷൻ ശക്തി’ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം അമേരിക്കൻ രഹസ്യാന്വേഷണ സംവിധാനത്തെ അമ്പരപ്പിച്ചിരുന്നുവെന്ന് മുൻ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഡേവിഡ് ഗ്രഷ്. മിസൈൽ പരീക്ഷണം നടക്കാനിരിക്കുന്നതായി യുഎസിന് സൂചനകളുണ്ടായിരുന്നെങ്കിലും, അത് ഒരു ഉപഗ്രഹത്തെ ലക്ഷ്യമിടുന്ന ആന്റി-സാറ്റലൈറ്റ് (ASAT) പരീക്ഷണമാണെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് ഗ്രഷിന്റെ അവകാശവാദം. 2019 മാർച്ച് 27-നാണ് ഇന്ത്യ ‘മിഷൻ ശക്തി’യുടെ ഭാഗമായി ലോ എർത്ത് ഓർബിറ്റിലുണ്ടായിരുന്ന ഇന്ത്യൻ ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് തകർത്തത്. ഭൂമിയിൽനിന്ന് ഏകദേശം 300 കിലോമീറ്റർ ഉയരത്തിലായിരുന്നു ലക്ഷ്യമിട്ട ഉപഗ്രഹം. പരീക്ഷണം വിജയിച്ചതോടെ ഉപഗ്രഹവേധ ശേഷി തെളിയിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. മുൻ യുഎസ് വ്യോമസേന ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ഡേവിഡ് ഗ്രഷ് പിന്നീട് ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട…

വാൾസ്ട്രീറ്റിന് ഇനി ഉറക്കമില്ല; ഡിസംബർ മുതൽ യുഎസ് ഓഹരികളിൽ 23 മണിക്കൂർ വ്യാപാരത്തിലേക്ക് വൻ ചുവടുവെപ്പ്

രാത്രിയിലും അമേരിക്കൻ ഓഹരികൾ വാങ്ങാനും വിൽക്കാനും അവസരം; ഏഷ്യൻ-യൂറോപ്യൻ നിക്ഷേപകർക്ക് കൂടുതൽ സൗകര്യം, ദിവസവും ഒരു മണിക്കൂർ മാത്രം ഇടവേള ന്യൂയോർക്ക്: അമേരിക്കൻ ഓഹരി വിപണിയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര സമയക്രമത്തിൽ വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു. ഡിസംബർ മുതൽ യുഎസ് ഓഹരികളിൽ ഏകദേശം 23 മണിക്കൂർ വ്യാപാരം സാധ്യമാക്കുന്ന സംവിധാനത്തിലേക്ക് പ്രധാന എക്സ്ചേഞ്ചുകൾ നീങ്ങുകയാണ്. NYSE Arca, Cboe EDGX, 24X National Exchange തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് രാത്രികാല വ്യാപാരം വിപുലീകരിക്കാൻ തയ്യാറെടുക്കുന്നത്. പദ്ധതികൾ പൂർണമായി നടപ്പായാൽ ന്യൂയോർക്ക് സമയം രാത്രി 9 മുതൽ അടുത്ത ദിവസം രാത്രി 8 വരെ വിവിധ സെഷനുകളിലായി ഓഹരി വ്യാപാരം നടക്കും. രാത്രി 8 മുതൽ 9 വരെ ഒരു മണിക്കൂർ പ്രവർത്തന ഇടവേള ഉണ്ടായിരിക്കും. സിസ്റ്റം അറ്റകുറ്റപ്പണി, ക്ലിയറിങ് നടപടികൾ, ഡാറ്റ പ്രോസസ്സിങ്, അടുത്ത ട്രേഡിങ് ദിവസത്തിലേക്കുള്ള മാറ്റം…

പരീക്ഷണങ്ങളിൽ പതറാത്ത വിശ്വാസം; മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ കൺവെൻഷൻ ഒക്ടോബർ 9 മുതൽ

മിഷിഗൺ: വിശ്വാസത്തിന്റെ കരുത്തും പ്രത്യാശയുടെ വെളിച്ചവും ഹൃദയങ്ങളിൽ പകരാൻ മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ ട്രോയിലുള്ള ഇവൻസ് വുഡ് ചർച്ചിൽ (2601 East Square Lake Rd., Troy) വെച്ച് നടത്തപ്പെടും. “Faith Under Pressure” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി, എബ്രായർ 10:35–36 വാക്യങ്ങളുടെ സന്ദേശം മുൻനിർത്തിയാണ് ഈ വർഷത്തെ കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും സമ്മർദ്ദങ്ങളും വിശ്വാസത്തെ പരീക്ഷിക്കുമ്പോൾ, ദൈവത്തിലുള്ള പ്രത്യാശയിൽ ഉറച്ചുനിൽക്കുവാനും ക്ഷമയോടെ മുന്നേറുവാനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളുമായി ഫിലഡൽഫിയയിൽ നിന്നുള്ള Dr. Vino John Daniel കൺവെൻഷനിൽ സംസാരിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ, ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷമുള്ള സമാപന സമ്മേളനത്തോടെ പര്യവസാനിക്കും. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി റവ. സാൻജോ പി. വർഗീസ്…