ന്യൂയോർക്ക്: ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷക മനസ്സുകളെ കൂടെ കൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അമൂല്യ പ്രതിഭയുടെ ഉടമയായിരുന്നു പരേതനായ ശ്രീനിവാസൻ. തിരക്കിട്ട ജോലിത്തിരക്കിനിടയിൽ അൽപനേരം ഉള്ളു തുറന്നു ചിരിക്കാനും ചിന്തിപ്പിക്കാനും ശ്രീനിവാസൻ അഭിനയിച്ചിട്ടുള്ള സിനിമകൾ നൽകിയ സംഭാവനകൾ പ്രവാസി മലയാളി സാമൂഹം നന്ദിയോട് എന്നെന്നും സ്മരിക്കുമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. പരേതന്റെ ദേഹ വിയോഗത്തിൽ ദുഃഖതരായിരിക്കുന്ന കുടുംബങ്ങൾക്കും ബന്ധു മാത്രിധികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അനുശോചന കറുപ്പിൽ അറിയിച്ചു. സെക്രട്ടറി ജോ ചെറുകര, ന്യൂയോർക്ക് ജനറൽ സെക്രട്ടറി AMWA
Category: AMERICA
പാർക്കിംഗ് തകരാർ: 2.7 ലക്ഷം ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
മിഷിഗൺ: പാർക്കിംഗ് സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി 2,70,000-ത്തിലധികം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് തിരിച്ചുവിളിക്കുന്നു. വാഹനം പാർക്കിംഗ് മോഡിലേക്ക് മാറ്റിയാലും കൃത്യമായി ലോക്ക് ആകാത്തതിനാൽ വാഹനം തനിയെ ഉരുണ്ടുനീങ്ങാൻ സാധ്യതയുണ്ടെന്ന കണ്ടെത്തെലിനെ തുടർന്നാണ് ഈ നടപടി. 2022-2026 കാലയളവിലെ F-150 ലൈറ്റ്നിംഗ് (F-150 Lightning), 2024-2026 മോഡൽ മസ്റ്റാംഗ് മാക്-ഇ (Mustang Mach-E), 2025-2026 മോഡൽ മാവെറിക് (Maverick) എന്നീ വാഹനങ്ങളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. വാഹനത്തിലെ ഇന്റഗ്രേറ്റഡ് പാർക്ക് മോഡ്യൂളിലെ (Integrated Park Module) സോഫ്റ്റ്വെയർ തകരാറാണ് വില്ലൻ. ഡ്രൈവർ പാർക്കിംഗ് ഗിയറിലേക്ക് മാറ്റിയാലും ചിലപ്പോൾ വാഹനം സുരക്ഷിതമായി ലോക്ക് ആകില്ല. ഈ തകരാർ പരിഹരിക്കുന്നതിനായി സൗജന്യമായി സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തു നൽകുമെന്ന് ഫോർഡ് അറിയിച്ചു. ഡീലർഷിപ്പുകൾ വഴിയോ റിമോട്ട് അപ്ഡേറ്റ് വഴിയോ ഇത് ലഭ്യമാക്കും. വാഹനം…
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ജനുവരി 10-ന് തുടക്കം
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ 8:30 വരെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേത്ര്വത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനുമാണ് ഈ ആഘോഷ പരിപാടികളിലെ മുഖ്യാതിഥികൾ. ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സനും, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൻ ചെറിയാനും പങ്കെടുക്കുന്നത് സുവർണ്ണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,ട്രഷറർ ദീപക് നായർ എന്നിവരുടെ നേത്ര്വത്വത്തിൽ ഡാളസ്സിലെ വിവിധ കലാ സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, കരോൾ…
ഷിക്കാഗോ സീറോ മലബാർ രജത ജൂബിലി കൺവൻഷൻ: ഹൂസ്റ്റൺ സെൻ്റ് ജോസഫ് ഫൊറോനായിൽ ആവേശകരമായ കിക്കോഫ്
ഹൂസ്റ്റൺ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവെൻഷൻ്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനായിൽ ഉജ്ജ്വല തുടക്കം കുറിച്ചു. സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവെൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്. വിപുലമായ ഒരുക്കങ്ങളുമായി കൺവെൻഷൻ ടീം: രൂപതാ പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിൻ്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി. 2019-ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവെൻഷൻ്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ചിക്കാഗോ കൺവെൻഷൻ്റെ…
കുട്ടികളിലെ ലിംഗമാറ്റ ചികിത്സകൾക്ക് വിലക്ക്: യുഎസ് സഭയിൽ ബിൽ പാസായി
വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകളും ഹോർമോൺ ചികിത്സകളും നടത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ‘പ്രൊട്ടക്ട് ചിൽഡ്രൻസ് ഇന്നസെൻസ് ആക്ട്’ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 211-നെതിരെ 216 വോട്ടുകൾക്കാണ് ബിൽ വിജയിച്ചത്. ശിക്ഷ: കുട്ടികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നവർക്കോ അതിന് പ്രേരിപ്പിക്കുന്നവർക്കോ 10 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ജനനേന്ദ്രിയ ശസ്ത്രക്രിയകൾ, കെമിക്കൽ കാസ്ട്രേഷൻ (രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വന്ധ്യംകരണം) എന്നിവ ഈ നിയമത്തിന് കീഴിൽ വരും. ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന ശസ്ത്രക്രിയകളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി ടെയ്ലർ ഗ്രീൻ അവതരിപ്പിച്ച ഈ ബിൽ ഇനി ഉപരിസഭയായ സെനറ്റിൽ കൂടി പാസാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ പ്രസിഡന്റ് ട്രംപിന് നിയമത്തിൽ ഒപ്പുവെക്കാൻ സാധിക്കൂ. എന്നാൽ സെനറ്റിൽ ഇതിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ…
സ്വവർഗ വിവാഹം: സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് യുഎസ് ജഡ്ജി
ടെക്സസ്: അമേരിക്കയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയ 2015-ലെ സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസിലെ ജഡ്ജി ഡയാൻ ഹെൻസ്ലി ഫെഡറൽ കോടതിയിൽ ഹർജി നൽകി. തന്റെ മതപരമായ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി സമവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ ഇവർ വിസമ്മതിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർ ഭരണഘടനാ വിരുദ്ധമായാണ് ഇത്തരം ഒരു അവകാശം സൃഷ്ടിച്ചതെന്നും, വിവാഹം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണമെന്നും ഹർജിയിൽ പറയുന്നു. സമവർഗ വിവാഹം നടത്താൻ വിസമ്മതിച്ചതിന് 2019-ൽ ഹെൻസ്ലിക്ക് ഔദ്യോഗികമായി താക്കീത് ലഭിച്ചിരുന്നു. ഇത് തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഇവർ വാദിക്കുന്നു. ഗർഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കിയതുപോലെ, സമവർഗ വിവാഹത്തിനുള്ള അവകാശവും ഇല്ലാതാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത യാഥാസ്ഥിതിക അഭിഭാഷകൻ ജോനാഥൻ മിച്ചൽ ആണ് ഇവർക്ക് വേണ്ടി ഹാജരാകുന്നത്. ഈ കേസ് ഭാവിയിൽ വീണ്ടും അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയേക്കാം…
സാം നിലംപള്ളിലിന്റെ സംസ്കാരം ശനിയാഴ്ച സൗത്ത് കരളിനയിൽ
കോളമ്പിയാ, സൗത്ത് കരലീന: അധ്യാപകനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എബ്രഹാം സാംകുട്ടി (സാം നിലംപള്ളി-83) സൗത്തു കരോലിനയിലെ ലെക്സിങ്ടണിൽ ഡിസംബർ 17 ബുധനാഴ്ച്ച് അന്തരിച്ചു. ആന്ധ്രാപ്രദേശിൽ ഡോ. നിലമ്പള്ളിൽ എബ്രഹാമിന്റെയും നഴ്സ് ആയിരുന്ന അന്നമ്മ എബ്രഹാമിന്റെയും ഇളയ മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ശാസ്താംകോട്ടയിൽ ഗുരുകുലം എന്ന പേരിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ സെന്റർ ആരംഭിച്ചു. ഒട്ടേറെ വിദ്യാർത്ഥികൾക്ക് ‘സാംകുട്ടി സാർ’ വഴികാട്ടിയും ഗുരുനാഥനും ആയി. അധ്യാപകൻ മാത്രമല്ല, വിദ്യാർത്ഥികളുടെ സുഹൃത്തും മെന്റോറും ആയിരുന്നു. നാട്ടിലും അദ്ദേഹം ഏറെ ആദരിക്കപ്പെട്ടു. പലവിധ ആവശ്യങ്ങൾക്കും ഏറെ പേർ അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. 50 വയസ് പിന്നിട്ടപ്പോൾ ഇന്ത്യ വിട്ട് അമേരിക്കയിലെ കരോലിനയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി. അവിടെ പ്രാദേശിക മലയാളി ഒത്തുചേരലുകളുടെ ഭാഗമാകാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. അമേരിക്കൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിനൊപ്പം മക്കൾക്ക്…
അമേരിക്കയിലെ ഗ്രീൻ കാർഡ് ലോട്ടറി സംവിധാനം നിർത്തി വെച്ചു; നിരവധി ഇന്ത്യക്കാരെ ഇത് പരോക്ഷമായി ബാധിക്കും
ബ്രൗൺ യൂണിവേഴ്സിറ്റിയിലും എംഐടിയിലും ഉണ്ടായ വെടിവയ്പ്പിനെത്തുടർന്ന്, ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാം ഉടൻ നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. വാഷിംഗ്ടണ്: ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാം ഉടനടി നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ബ്രൗൺ യൂണിവേഴ്സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പിനെ തുടർന്നാണ് ഈ തീരുമാനം. ഈ പ്രോഗ്രാമിലൂടെയാണ് അക്രമി അമേരിക്കയിൽ സ്ഥിര താമസക്കാരനായി മാറിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പ്രഖ്യാപിച്ചു. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ് നടത്തി രണ്ട് വിദ്യാർത്ഥികളെ കൊല്ലുകയും ഒമ്പത് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പോർച്ചുഗീസ് പൗരനായ ക്ലോഡിയോ മാനുവൽ നെവസ് വാലന്റേ (48) ആണെന്ന് സംശയിക്കുന്നു. ഒരു എംഐടി പ്രൊഫസറെ കൊലപ്പെടുത്തിയ കേസിലും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 2000-ൽ സ്റ്റുഡന്റ് വിസയിലാണ് വാലന്റേ ബ്രൗണിൽ പഠനം ആരംഭിച്ചത്. 2017-ൽ ഡൈവേഴ്സിറ്റി വിസ ലോട്ടറി നേടിയതിന്…
ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രാദേശിക വൈദികർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, കുടുംബങ്ങൾ എന്നിവർ ഒത്തുചേർന്ന ആഘോഷരാവ് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറി. വൈവിധ്യമാർന്ന ഇന്ത്യൻ പ്രവാസികളുമായി സമ്പർക്കം പുലർത്തുന്നതിനും കമ്മ്യൂണിറ്റി ഔട്ട്റീച്ച് ശക്തിപ്പെടുത്തുന്നതിനുമുള്ള കോൺസുലേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായി കോൺസുൽ ജനറൽ ഡി.സി. മഞ്ജുനാഥ് അതിഥികളെ സ്വാഗതം ചെയ്തു. എ.ഡി 52-ൽ സെന്റ് തോമസ് അപ്പോസ്തലൻ മലബാർ തീരത്ത് എത്തിയതോടെ തുടങ്ങിയ സുദീർഘവും ചരിത്രപരവുമായ ക്രൈസ്തവ പാരമ്പര്യം ഇന്ത്യക്കുണ്ട്. അന്നുമുതൽ ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ ഘടനയുടെ അവിഭാജ്യ ഘടകമായി ക്രിസ്തുമതം മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും സാമൂഹിക പരിഷ്കരണങ്ങളിലും സാംസ്കാരിക ഉണർവിലും ക്രൈസ്തവ സമൂഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. ഇന്ത്യൻ ക്രൈസ്തവ സമൂഹം ചരിത്രപരമായും അല്ലാതെയും നൽകി വരുന്ന…
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട 68 പുതിയ ഫോട്ടോഗ്രാഫുകൾ ഡെമോക്രാറ്റുകള് പുറത്തുവിട്ടു; ഫോട്ടോകളിൽ ബിൽ ഗേറ്റ്സ്, വുഡി അലൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതരുടെ പേരുകൾ
യുഎസ് ഡെമോക്രാറ്റിക് നിയമസഭാംഗങ്ങൾ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട 68 പുതിയ ഫോട്ടോഗ്രാഫുകൾ പുറത്തുവിട്ടു, ഇതിൽ നിരവധി സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്നു. കേസ് ഫയലുകൾ പരസ്യമാക്കാൻ നീതിന്യായ വകുപ്പിന് മേൽ ഈ വെളിപ്പെടുത്തലുകൾ സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. വാഷിംഗ്ടണ്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ ചുറ്റിപ്പറ്റിയുള്ള വിവാദം യുഎസിൽ വീണ്ടും ശക്തമായി. വ്യാഴാഴ്ച, യുഎസ് പ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗങ്ങൾ എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്നുള്ള 68 പുതിയ ഫോട്ടോഗ്രാഫുകൾ പുറത്തുവിട്ടു. ഈ ഫോട്ടോഗ്രാഫുകളിൽ നിരവധി സമ്പന്നരും സ്വാധീനമുള്ളവരുമായ വ്യക്തികൾക്കൊപ്പം സാമൂഹിക പരിപാടികളിൽ എപ്സ്റ്റീൻ പങ്കെടുക്കുന്നത് കാണിക്കുന്നു. എപ്സ്റ്റീനും ഗിസ്ലെയ്ൻ മാക്സ്വെല്ലും ഉൾപ്പെടുന്ന കേസ് ഫയലുകൾ പരസ്യപ്പെടുത്താൻ യുഎസ് നീതിന്യായ വകുപ്പിൽ സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ചലച്ചിത്ര സംവിധായകൻ വുഡി അലൻ, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, പ്രശസ്ത തത്ത്വചിന്തകൻ നോം…
