ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഇരുപതു ഇടവകകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിനു (ICECH) 2025 ൽ ശക്തമായ നേതൃത്വം നൽകുന്നതിന് പുതിയ നേതൃനിരയെ തെരഞ്ഞെടുത്തു. ഡിസംബർ 30 നു സെന്റ് . പോൾസ് ആൻഡ് സെന്റ് . പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത് പുതിയ ഭാരവാഹികൾ : പ്രസിഡന്റ് : റവ. ഫാ. ഡോ.ഐസക്ക് ബി. പ്രകാശ് (വികാരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച് ഹുസ്റ്റൻ ), വൈസ് പ്രസിഡന്റ് : റവ. ഫാ. രാജേഷ് കെ. ജോൺ (സെൻറ് തോമസ് ഓർത്തഡോൿസ് ചർച് ഹുസ്റ്റൻ ) സെക്രട്ടറി ഷാജൻ ജോർജ് (ട്രിനിറ്റി മാർത്തോമാ ഇടവക), ട്രഷറർ രാജൻ അങ്ങാടിയിൽ (സെന്റ് പീറ്റേഴ്സ് മലങ്കര കാത്തോലിക് ചർച്ച് ).പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാൻസി…
Category: AMERICA
തണുത്ത കാലാവസ്ഥ,ഹൂസ്റ്റൺ ബസ് സ്റ്റോപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
ഹൂസ്റ്റൺ :കനാൽ സ്ട്രീറ്റിന് സമീപമുള്ള എൻ. സീസർ ഷാവേസിലെ ബസ് സ്റ്റോപ്പിൽ ഇന്ന് രാവിലെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ പറയുന്നു..തണുപ്പ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് അവർ കൂട്ടിച്ചേർത്തു . ഫ്രീസ് മുന്നറിയിപ്പ് രാവിലെ 9 മണി വരെയും ഒരു തണുത്ത കാലാവസ്ഥ ഉപദേശം 11 മണി വരെ പ്രാബല്യത്തിൽ ഉണ്ടായിരിരുന്നു.ഈ ആഴ്ചയിൽ ഭൂരിഭാഗവും കുറഞ്ഞ താപനില മരവിപ്പിക്കലിനോ താഴെയോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുക്കറിയാം: കനാൽ സ്ട്രീറ്റിന് സമീപമുള്ള എൻ. സീസർ ഷാവേസിലെ ബസ് സ്റ്റോപ്പിൽ ഇന്ന് രാവിലെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി മെട്രോ അധികൃതരും സ്ഥിരീകരിച്ചു സംഭവം ഇപ്പോൾ അന്വേഷണത്തിലാണ്. മരിച്ച വ്യക്തിയുടെ പ്രായവും വ്യക്തിത്വവും ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.ചൂടുപിടിക്കാൻ ഇടം കണ്ടെത്താൻ കഴിയാത്ത ആളുകൾക്ക് കാറ്റിൻ്റെ തണുപ്പ് അപകടകരമാണ്. സാധാരണ ശൈത്യകാല കാലാവസ്ഥായിൽ കൊലയാളിയായി ഹൈപ്പോഥെർമിയ.മാറുന്നു. യുഎസിൽ 700-നും 1,500-നും ഇടയിൽ ആളുകൾ…
ഒരുമ മകര നിലാവിനായി ഒരുങ്ങി
ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്തുമസ്,പുതുവൽസര കുടുബ സംഗമമായ മകര നിലാവ് 2025 ആഘോഷം ജനുവരി പന്ത്രണ്ടാംതീയതി ഞായറാഴ്ച്ച 4 മണി മൂതൽ സെയ്ൻറ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ നടക്കും. നാല് മണി മുതൽ ഒരുമ കുടുബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കേരളത്തിൽ നിന്ന് വന്നിട്ടുള്ള സിനിമാ,മിമിക്സ്,സീരിയിൽ ആർട്ടിസ്ററ് സാബു തിരുവല്ലായുടെ “സ്റ്റാർ ഓഫ് വൺമേൻ ഷോ” മകരനിലാവിന് മാറ്റ് കൂട്ടുന്നു. സംഗമ മധ്യത്തിൽ നടക്കുന്ന പൊതു സമ്മേളനം സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്യും ഒരുമ പ്രസിഡൻറ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വിശിഷ്ട്ട അതിഥിയായി പ്രശസ്ത സിനിമാ താരം ബാബു ആൻറണി എത്തും. ക്രിസ്തുമസ്,പുതുവൽസര സന്ദേശം ഫാദർ:ജെക്കു സഖറിയ നൽകും. ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസങ്ക്റ്റ് 3 പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ, റിവർസ്റ്റോൺ എച്ച്.ഒ.എ…
എയർ ഇന്ത്യ ആദ്യ വിമാനം ജനുവരി 8 ന്ഡാളസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങും
ഡാളസ് :ജനുവരി ആദ്യം ഡാളസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ത്യ എയർ ഒരു പുതിയ ഫ്ലൈറ്റ് റൂട്ട് ഉൾപ്പെടുത്തി. എയർ ഇന്ത്യയുടെ വെബ്സൈറ്റ് അനുസരിച്ച് ജനുവരിയിൽ എക്കണോമി, ബിസിനസ് ക്ലാസ് സീറ്റിംഗ് സഹിതം ആഴ്ചയിൽ ഏഴ് തവണ ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത് ഇന്ത്യയിലെ ന്യൂ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടെക്സസിലേക്കുള്ള ആദ്യ വിമാനം ജനുവരി 7 ന് ആരംഭിക്കും, എന്നാൽ 28 മണിക്കൂർ 35 മിനിറ്റ് ഫ്ലൈറ്റിൽ ഇന്ത്യയിലെ മുംബൈയിലെ ലേഓവറുകൾ ഉൾപ്പെടുന്നതിനാൽ ജനുവരി 8 ന് ഡാലസിൽ ഇറങ്ങും. എയർ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആറാമത്തെ വിമാനമാണ് ഡാലസ് ഫോർട്ട് വർത്ത് . വെബ്സൈറ്റ് അനുസരിച്ച് ന്യൂജേഴ്സിയിലെ നെവാർക്ക്., സാൻ ഫ്രാൻസിസ്കോ, ചിക്കാഗോ, ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി.എന്നിവയാണ് മറ്റുള്ള വിമാനത്താവളങ്ങൾ
വേൾഡ് മലയാളി കൗണ്‍സില്‍ – ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമായി
വേൾഡ് മലയാളി കൗൺസിൽ – ഫ്ലോറിഡ പ്രൈം പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണാഭമായി. Winter Wonderland Gala എന്ന ടാഗ്ലൈനിൽ നടത്തപ്പെട്ട ഈ ആഘോഷ പരിപാടികൾ, ഡിസംബർ 28ന്, ക്രിസ്മസ് രാവുകളെ അനുസ്മരിപ്പിക്കും വിധം അതിമനോഹരമായി അലങ്കരിച്ച ടാമ്പാ സൈന്റ്റ് ജോസഫ് സിറോ മലബാർ കത്തോലിക്ക ചർച് ആഡിറ്റോറിയത്തിലാണ് അരങ്ങേറിയത്. ടാമ്പാ മലയാളികളുടെ നിറസാനിധ്യത്തിൽ മികവുറ്റ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വീണ തന്ത്രികളാൽ (harp) മിസ് ഷെറിൻ ഉതിർത്ത സംഗീത വീചികൾ അലയടിച്ച സാന്ദ്രമായ അന്തരീക്ഷത്തിൽ പരിപാടികൾക്കു തുടക്കമായി. പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിലിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മിക്കയില ജോസഫ് അമേരിക്കൻ ദേശീയ ഗാനവും, സ്മിത ദീപക് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. വിശിഷ്ടാതിഥിയായി സന്നിഹിതയായിരുന്ന ഹിൽസ്ബ്രോ കൗണ്ടി കോർട്ട് ജഡ്ജ് മോണീസ് സ്കോട്ടിനെ…
സ്മോക്കി മൗണ്ടൻ ഇങ്ങെടുത്തു (യാത്രാ വിവരണം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
പതിവുള്ള വിന്റെർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും പ്രിയ സുഹൃത്ത് ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തെരെഞ്ഞെടുത്തത് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സ്മോക്കി മൗണ്ടൻ ആയിരുന്നു. കൊളറാടോ എയർഫോഴ്സ് അക്കാഡമിയിലെ ഫൈനൽ ഇയർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡായിലെ ടാമ്പയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്ക് എത്തിയശേഷം ഞാനും അനിതയും ഇമ്മാനുവും സാമൂവും ഗ്രഹാമും ബബിതയും റിയമോളും ജോഷ്കുട്ടനും അടങ്ങുന്ന സംഘം ഒരു എട്ടു സീറ്റുള്ള വാഗനീർ വാനിൽ ഡിസംബർ ഇരുപത്തിഒന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോട് കൂടി വീട്ടിൽ നിന്നും പുറപ്പെട്ടു ഹൈവേ 75 നോർത്തിൽ കൂടിയുള്ള ഞങ്ങളുടെ യാത്രാ വളരെ ആനന്ദകരവും ആസ്വാദ്യകരവും ആയിരുന്നു യാത്രായ്ക്കിടയിൽ ആദ്യം ഉറക്കത്തിൽ ആയിരുന്ന സാമും ജോഷ് കുട്ടനും എണീറ്റത്തോടെ ഒച്ചപ്പാടും ബഹളവുമായി ഇരുവരും കളം നിറഞ്ഞു. ഏതാണ്ട് നാലു മണിക്കൂർ ഡ്രൈവിന് ശേഷം വിശ്രമത്തിനായി…
ശ്രീനാരായണ മിഷൻ സെന്റർ, വാഷിംഗ്ടൺ ഡി.സി., ക്രിസ്മസ്സ്-പുതുവത്സരം ആഘോഷിച്ചു
വാഷിംഗ്ടൺ ഡി.സി., ശ്രീ നാരായണ മിഷൻ സെൻറർ ക്രിസ്മസ്സ്-പുതുവത്സര ആഘോഷങ്ങൾ മേരിലാൻഡ് സെവെൻലോക്ക് എലിമെന്ററി സ്കൂളിൽ വച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. വർണശബളമായ ആഘോഷങ്ങളൾക്ക് മുതിർന്ന അംഗങ്ങൾ നിലവിളക്കു കൊളുത്തി തുടക്കം കുറിച്ചു. ക്രിസ്തുമസിന്റെ സ്നേഹ സന്ദേശവും പുതുവർഷ പുലരിയിൽ എല്ലാവർക്കും ആയുരാരോഗ്യ സമ്പത്സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട്, പ്രസിഡണ്ട് ഷാം ജീ ലാൽ, എല്ലാവരേയും സ്വാഗതം ചെയ്തു. പ്രായഭേദമെന്യേ എല്ലാവരും കലാപരിപാടികളിൽ പങ്കെടുത്തു. നാടൻ വിഭവങ്ങൾ ഉൾകൊണ്ട സദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. സദസ്സിൽ മുതിർന്ന ‘അമ്മമാരെ’ ആദരിച്ചു. 2024 കാലയളവിൽ സഘടനാ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് നിസ്വാർത്ഥമായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി ശ്രീമതി സതി സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തി. 2025 വർഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും, സംഘടനയുടെ ചുമതല നിയുക്ത പ്രസിഡണ്ട് പ്രേംജിത്ത്, സെക്രട്ടറി ശ്രീമതി നീതു, ട്രെഷറർ ശ്രീമതി വിദ്യാ…
എഡ്മിന്റൺ നേർമയുടെ യുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി
എഡ്മിന്റൺ: എഡ്മിന്റൺ കാൽഡർ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തപ്പെട്ട നേർമയുടെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾ മികവുറ്റതും പുതുമയേറിയതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധ നേടി. വൈകുന്നേരം 6 മണിയോടെ ആരംഭിച്ച സ്റ്റേജ് പ്രോഗ്രാമുകളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ 60-ഓളം പേർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ഉണ്ടായിരുന്നു.നേർമയുടെ യുവ കലാകാരന്മാർ അവതരിപ്പിച്ച “ഗ്രീക്ക് ദൈവങ്ങൾ”-ടെ തീമിലുള്ള ഫാഷൻ ഷോ കാണികൾക്ക് അത്യന്തം കൗതുകം തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.നേർമയുടെ പ്രസിഡന്റ് ബിജു മാധവൻ സ്വാഗതം അറിയിച്ചു. ഇൻഡോ-അമേരിക്കൻ പ്രെസ്സ് ക്ലബ് ബോർഡ് മെമ്പറും, കാനഡയുടെ മലയാള മിഷൻ കോർഡിനേറ്ററും ആയ ശ്രീ. ജോസഫ് ജോൺ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. കൂടാതെ അഡ്വ: സ്റ്റെഫി ആൻ ജോസ് ആശംസകൾ അറിയിച്ചു സംസാരിക്കുകയും അഡ്വ: സണ്ണി കോലടിയിൽ നന്ദി അറിയിക്കുകയും ചെയ്തു. സ്വാദിഷ്ടമായ അത്താഴവിരുന്നിനു ശേഷം ‘360ഡിഗ്രി’ ഫോട്ടോബൂത്തും തകർപ്പൻ DJ-യും ഒരുക്കിയിരുന്നു.…
ORMA ഇന്റര്‍നാഷണലിന് നവ നേതൃത്വം
ഫിലഡല്‍ഫിയ: രണ്ടായിരത്തി ഒന്‍പതില്‍ ഫിലഡല്ഫിയയില് തുടക്കം കുറിച്ച് ഇന്ന് ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഓര്മ ഇന്റര്‍നാഷണലിന്റെ 2025 2026 ലേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. വിദേശ മലയാളികള്ക്ക്സാംസ്കാരിക വേദികള്‍ ഒരുക്കികൊണ്ടും, അവരുടെ സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, കുടുംബ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് അവരെ ഒരു കുടകീഴില്‍ അണിനിരുത്തുകയാണ് ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന് അഥവാ ORMA ചെയ്യുന്നത്. ORMA അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഒരു മലയാളി സംഘടനയാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍. പത്തു ലക്ഷം രൂപയുടെ സമ്മാനങ്ങളോടൊപ്പം, രണ്ട് ഘട്ടങ്ങളിലായി, പബ്ലിക് സ്പീകിംഗ് പരിശീലന പരമ്പര നൽകിക്കൊണ്ടു പ്രസംഗമത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓർമയ്ക്ക് മാത്രം അവകാശപ്പടാവുന്നതാണ്. സജി സെബാസ്റ്റ്യൻ പ്രസിഡന്റ്, ക്രിസ്റ്റി എബ്രഹാം സെക്രട്ടറി, റോഷൻ പ്ലാമൂട്ടിൽ ട്രഷറർ എന്നിവരടങ്ങുന്ന യുവ നേതൃത്വം ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കെപ്പട്ടത്. ഓർമ…
പി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 ക്യാമ്പയിൻ തുടക്കം ഹരമായി
ഡാളസ്: 2025 മെയ് മൂന്നിന് ഒഴിവു വരുന്ന ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി പി. സി. മാത്യു വിന്റെ ഒഫിഷ്യൽ ക്യാമ്പയിൻ കിക്ക് ഓഫ് ഗാര്ലാണ്ടിലെയും പരിസര സിറ്റികളിലെയും വോട്ടർമാർക്കിടയിൽ ഹരം പകർന്നുകൊണ്ട് കഴിഞ്ഞ ഡിസംബർ 29 ന് വൈകിട്ട് കെ. ഇ. എ. ഹാളിൽ അരങ്ങേറി. വിവിധ വിഭാഗങ്ങളിലുള്ള വോട്ടർമാർ പങ്കെടുത്തു എന്നുള്ളത് നാനാത്വം വിളിച്ചറിയിക്കുകയും എല്ലാ സമൂഹത്തെയും ചേർത്ത് പിടിക്കുമെന്നുള്ള പി. സി. യുടെ ഴ്ചപ്പാടിന് പകിട്ടേറുകയും ചെയ്തു. ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി പരിപാടികൾ നിയന്ത്രിച്ചു. പി. സി. മാത്യു വിനെ ജയിപ്പിക്കാൻ ആവേശത്തോടെ എത്തിയവരെ അദ്ദേഹം അതെ ആവേശത്തോടെ സ്വാഗതം ചെയ്തു. പി. സി. മാത്യുവിന്റെ വിജയത്തിനായി പാസ്റ്റർ കാർലാൻഡ് റൈറ്റ് പ്രാർത്ഥിച്ചു തുടക്കം കുറിച്ച പരിപാടികൾക്ക് അഗപ്പേ ചർച് സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത്…
