ഷിക്കാഗോ: ബെൽവുഡിലുള്ള മാർതോമാ സ്ലിഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സീറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിൻ്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാൻറ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്ത ദമ്പതികൾക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും കത്തീഡ്രൽ കൈക്കാരന്മാരായ ബിജി സി മാണി, സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു. മലയാളത്തിൻ്റ പ്രിയഗായകൻ ബിജു നാരായണനും കുടുംബപ്രേക്ഷകരുടെ പ്രിയ ഗായിക റിമി ടോമിയും ചേർന്ന് നയിക്കുന്ന സ്വരരാഗങ്ങൾ ചെയ്തിറങ്ങുന്ന സീറോത്സവം 2024, സംഗീത പ്രേമികൾക്ക് ഒരു മനോഹര സംഗീത സായാഹ്നമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. നെപ്പർ വില്ലയിലുള്ള യെല്ലോ ബോക്സിൽ വെച്ച് ഏപ്രിൽ 21 ഞായറഴ്ച വൈകുന്നേരമാണ് ഈ കലാവിരുന്ന്…
Category: AMERICA
ട്വൻറ്റി-20 സാരഥി സാബു എം. ജേക്കബ്ബിന് മാര്‍ച്ച് 23 ശനിയാഴ്ച അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ വമ്പിച്ച സ്വീകരണം നൽകുന്നു
ന്യൂയോർക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ തരംഗമായി മാറിയ ട്വൻറ്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നിൽ കാണുന്നത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ കണ്ണിൽ കരടായും പേടിസ്വപ്നമായും മാറിയിരിക്കുകയാണ് ഇപ്പോൾ സാബു എം. ജേക്കബ്. അമേരിക്കൻ മാർക്കറ്റിൽ ലഭ്യമായ ചെറിയ കുട്ടികളുടെ ബ്രാൻഡഡ് വസ്ത്രങ്ങളായ കാർട്ടെർസ് (Carter’s), ഗെർബെർ (Gerber), മദർ കെയർ (Mothercare), ജോക്കി (Jockey), കോൾസ് (Kohl’s), ടോയ്സ്-ആർ (Toys-R) തുടങ്ങിയ ലോകോത്തര നിലവാരമുള്ള വസ്ത്രങ്ങളുടെ നിർമ്മാതാവാണ് കിറ്റക്സ് സാബു എന്നറിയപ്പെടുന്ന സാബു എം. ജേക്കബ്. എന്നാൽ വസ്ത്രനിർമ്മാതാവ് എന്നതിലുപരി കേരള സംസ്ഥാനത്തിന്റെ രക്ഷകനായി മാറുവാൻ പ്രാപ്തിയുള്ള ജനനായകനായും ട്വൻറ്റി-20 പാർട്ടിയുടെ സാരഥിയായുമാണ് സാബു ഇപ്പോൾ മലയാളികളുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് എറണാകുളം ജില്ലയിലെ…
സമ്പൂർണ സൂര്യഗ്രഹണം: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ സ്കൂളുകള്‍ അടച്ചിടുകയോ നേരത്തെ പിരിച്ചുവിടുകയോ ചെയ്യും
വാഷിംഗ്ടണ്‍: ഏപ്രിൽ 8-ന് അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ അസാധാരണ സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുമ്പോള്‍, ബാധിത പ്രദേശങ്ങളിലെ പല സ്കൂൾ ഡിസ്ട്രിക്ടുകളും അടച്ചുപൂട്ടലുകളോ നേരത്തെയുള്ള പിരിച്ചുവിടലുകളോ പ്രഖ്യാപിച്ച് മുൻകരുതലുകൾ എടുക്കുന്നു. നിരവധി സംസ്ഥാനങ്ങളെ താൽക്കാലികമായി ഇരുണ്ടതാക്കുമെന്ന് പ്രതീക്ഷിക്കുന്ന വരാനിരിക്കുന്ന ആകാശ പ്രതിഭാസം, രാജ്യമെമ്പാടുമുള്ള ജ്യോതിശാസ്ത്ര പ്രേമികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് കാണികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സുരക്ഷാ അപകടസാധ്യതകൾ, പ്രാദേശിക വിഭവങ്ങളിലെ ബുദ്ധിമുട്ട്, ഗതാഗതക്കുരുക്ക് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വിദ്യാഭ്യാസ അധികാരികളെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകാൻ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസൗറി, ന്യൂയോർക്ക്, പെൻസിൽവാനിയ, വെർമോണ്ട്, ഇല്ലിനോയിസ്, ഇന്ത്യാന, ഒഹായോ, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവ സമ്പൂർണ സൂര്യഗ്രഹണത്തിൻ്റെ പാതയിലുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. ടെക്സാസിൽ, സന്ദർശകരുടെ പ്രവാഹത്തിന് തയ്യാറെടുപ്പിനായി അവശ്യവസ്തുക്കൾ ശേഖരിക്കാൻ അധികാരികൾ പ്രദേശവാസികളെ ഉപദേശിക്കുന്നുണ്ട്. ഹെയ്സ് കൗണ്ടി, ഡെൽ വാലെ, മാനർ, ലേക്…
മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പാ (MACF) യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വർണശബളമായി
ടാമ്പാ (ഫ്ലോറിഡ): മാർച്ച് ഒൻപതാം തീയതി ടാമ്പയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിൽ വെച്ച് എം എ സി എഫ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിസ്ച്ചു. പ്രശസ്ത പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിംഗ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച BollySoulFit എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തിൽ എംഎസി എഫ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു. സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിക്കാനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം കൂടുതൽ സ്ത്രീകൾ മുഖ്യധാരയിലേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകതയും ശ്രീമതി പായൽ ആശംസാ പ്രസംഗത്തിൽ ഓർമപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളിൽ എം എ സി എഫ് ന്റെ പ്രവർത്തന വിജയത്തിൽ നിർണായക പങ്കു വഹിച്ച 8 വനിതകളെ ചടങ്ങിൽ ആദരിച്ചു. അഞ്ജലി അരുൺ ആയിരുന്നു പരിപാടിയുടെ അവതാരക. തുടർന്ന് യോഗ, കലാപരിപാടികൾ , ഗെയിംസ്, ഡിജെ, കരോക്കേ തുടങ്ങിയ…
ന്യൂയോര്‍ക്ക് പ്രവാസി മലയാളികളുടെ ഷോര്‍ട്ട് ഫിലിം ‘അബ്ബ ബെന്‍സിയോണ്‍’ യൂട്യൂബില്‍ റിലീസ് ചെയ്തു
ന്യൂയോർക്ക് പ്രവാസി മലയാളികളായ അഭിനയ കൂട്ടുകാർ പുറത്തിറക്കുന്ന പുതിയ ഷോര്‍ട്ട് ഫിലിം ‘അബ്ബ ബെൻസിയോൺ’ ഫെബ്രുവരി 18ന് യൂട്യൂബില്‍ റിലീസ് ചെയ്തു. കഥ പ്രകാശ് മേനോനും, ക്യാമറ ജി പൈലിയും, BGM, Editing ശ്യാം കൃഷ്ണനും, സ്ക്രിപ്റ്റും സംവിധാനവും നോബിൾ മൂക്കനും നിർവ്വഹിക്കുന്നു. ന്യൂയോർക്കിലും മട്ടാഞ്ചേരിയിലും ചിത്രീകരിച്ച ചിത്രം, മലയാളിയെ അന്ധമായി വിശ്വസിച്ച ഒരു യഹൂദന്റെയും പ്രതികാര ദാഹിയായ മകളുടെയും കഥ പറയുന്നു.
മോദി സർക്കാർ ഇന്ത്യൻ പ്രവാസി വിമർശകരെ അടിച്ചമർത്തുന്നു: ഹ്യൂമൻ റൈറ്റ്സ് വാച്ച്
ഇന്ത്യയിലെ മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരെ സംസാരിക്കുന്ന ഇന്ത്യൻ വംശജരായ വിദേശികളുടെ വിസ/ഒസിഐ സൗകര്യങ്ങൾ റദ്ദാക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ഇന്ത്യൻ സർക്കാരിൻ്റെ ഈ നടപടി വിമർശനങ്ങളോടുള്ള അവരുടെ മനോഭാവമാണ് കാണിക്കുന്നതെന്ന് സംഘടനയുടെ ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൺ പറയുന്നു. ന്യൂയോർക്ക്: ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നയങ്ങൾക്കെതിരെ സംസാരിക്കുന്ന ഇന്ത്യൻ വംശജരായ വിദേശ വിമർശകരുടെ വിസ ഇന്ത്യൻ അധികൃതർ റദ്ദാക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഇന്ത്യൻ ജനാധിപത്യം ആഘോഷിക്കാൻ അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും പങ്കെടുക്കാറുണ്ട് . ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കോ ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്കോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) പദവി അനുവദിച്ചിട്ടുണ്ട്. അവർക്ക് വിശാലമായ താമസാവകാശം നൽകുകയും വിസ ആവശ്യകതകൾ മറികടക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇത് പൗരത്വ അവകാശങ്ങൾക്ക്…
പൗരത്വ ഭേദഗതി നിയമം പ്രഖ്യാപനത്തെ അഭിനന്ദിച്ചു യുഎസ്, കാനഡ ഹിന്ദു സംഘടനകൾ
ന്യൂയോർക് : പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ “മനുഷ്യാവകാശങ്ങളുടെ വലിയ വിജയം” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ഹിന്ദു സംഘടനകൾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള പ്രഖ്യാപനത്തെ അഭിനന്ദിച്ചു. ബി.ജെ.പിയുടെ 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ അവിഭാജ്യ ഘടകമായ സി.എ.എ – 2014 ഡിസംബർ 31-ന് മുമ്പ് അയൽരാജ്യങ്ങളിൽ നിന്ന് മതപീഡനത്തിൻ്റെ പേരിൽ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് പൗരത്വം നൽകാൻ പ്രാപ്തമാക്കും. “പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള ഗവൺമെൻ്റിൻ്റെ തീരുമാനം അഭിനന്ദനാർഹമായ നടപടിയാണ്… മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിലും മറ്റ് വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളിലും ഒപ്പുവച്ച ഇന്ത്യ, പീഡിപ്പിക്കപ്പെടുന്ന വ്യക്തികൾക്ക് അഭയം നൽകാനുള്ള ബാധ്യതയുണ്ട്. അവരുടെ മതം പരിഗണിക്കാതെ,” ഹിന്ദു ഫോറം കാനഡ…
ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടം വലി മത്സരം റോക്ക്ലാന്റില്‍ ഓഗസ്റ്റ് 17 ശനിയാഴ്ച
ന്യൂയോർക്ക് : കാൽക്കരുത്തിൻറെ മന്ത്രിക ബലവും കൈക്കരുത്തിൻ്റെ മാന്ത്രിക ശക്തിയും, മെയ്വഴക്കത്തിന്റെ മനോഹാരിതയുമായി ന്യൂയോർക് സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇൻ്റർനാഷണൽ വടംവലി മത്സരം 2024 ഓഗസ്റ്റ് 17 ശനിയാഴ്ച ന്യൂയോർക്ക് റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു. സാജൻ കുഴിപ്പറമ്പിൽ – ചെയർമാൻ, പോൾ കറുകപ്പിള്ളിൽ ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രായഭേദമമ്പേ ഏവർക്കും കലാ, കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനായി രൂപീകരിച്ച ന്യൂയോർക്ക് സോഷ്യൽക്ലബിൻ്റെ പ്രവർത്തനങ്ങൾ തികച്ചും ശ്രദ്ധേയമാകുന്നു. ആധുനിക ജീവിതത്തിലെ തിരക്കിനിടയിൽ കായിക, കലാ മേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഏവർക്കും സുരക്ഷിതവും ആത്മവിശ്വാസം പകരുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതുമാണ് ക്ലബിന്റെ പ്രധാനലക്ഷ്യം. ന്യുയോർക്കിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനാ നിയമങ്ങൾക്ക് കീഴിലാണ് ക്ലബ് പ്രവർത്തനങ്ങൾ. അംഗങ്ങൾക്കാവശ്യമായ ഗുണനിലവാരമുള്ള പ്രോഗ്രാമുകൾ…
കുട്ടിയെ 10 ദിവസം വീട്ടിൽ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവിന് പരോളില്ലാതെ ജീവപര്യന്തം തടവ്
ക്ലീവ്ലാൻഡ് :കഴിഞ്ഞ വേനൽക്കാലത്ത് അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവ് 16 മാസം പ്രായമുള്ള മകളെ 10 ദിവസം കളിസ്ഥലത്ത് ഒറ്റയ്ക്ക് ഉപേക്ഷിക്കുകയും ഇതേത്തുടർന്നു കുട്ടി മരിക്കാനിടയായ സംഭവത്തിൽ ഒഹായോ അമ്മയെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 32 കാരിയായ മാതാവ് ക്രിസ്റ്റൽ കാൻഡെലാരിയോ, കഴിഞ്ഞ മാസം, കൊലപാതകം, കുട്ടികളെ അപായപ്പെടുത്തൽ എന്നിവയ്ക്ക് കുറ്റസമ്മതം നടത്തിയിരുന്നതായി .കുയാഹോഗ കൗണ്ടി പ്രോസിക്യൂട്ടർമാർ അറിയിച്ചു 2023 ജൂണിൽ ഡെട്രോയിറ്റിലേക്കും പ്യൂർട്ടോ റിക്കോയിലേക്കും അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ കാൻഡലാരിയോ തൻ്റെ മകൾ ജെയ്ലിനെ അവരുടെ ക്ലീവ്ലാൻഡിലെ വീട്ടിൽ ഉപേക്ഷിച്ചതായി അധികൃതർ പറഞ്ഞു. 10 ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പ്ലേപീനിൽ ശ്വസിക്കുന്നില്ലെന്ന് കണ്ടെത്തി 911-ൽ വിളിച്ചു. കുട്ടി “അങ്ങേയറ്റം നിർജ്ജലീകരണം” ആണെന്ന് എമർജൻസി ജീവനക്കാർ കണ്ടെത്തി, അവർ എത്തിയതിന് തൊട്ടുപിന്നാലെ കുട്ടി മരിച്ചുവെന്ന് സ്ഥിരീകരിച്ചു കുയാഹോഗ കൗണ്ടി മെഡിക്കൽ എക്സാമിനറുടെ…
ഫൊക്കാന 2024-ലെ സാഹിത്യ പുരസ്കാരങ്ങൾക്ക് ആംഗലേയ സാഹിത്യ കൃതികൾ ക്ഷണിക്കുന്നു
ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് ആംഗലേയ സാഹിത്യ രചനകൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാർ പലരും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യ സപര്യ തുടരുന്നുണ്ട്. അവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള രചനകൾകൂടി 2024-ലെ പുരസ്കാരത്തിനായി ക്ഷണിക്കുവാൻ അവാർഡ് കമ്മറ്റി താൽപ്പര്യപ്പെടുന്നതായി കമ്മറ്റി ചെയർമാൻ ശ്രീ ബെന്നി കുര്യൻ അറിയിച്ചു. ഒരു അവാർഡ് ആണ് ഇംഗ്ലീഷിലെ രചനകൾക്ക് നൽകുന്നത്. തർജ്ജമകൾ അല്ലാത്ത മറ്റുള്ള രചനകൾ ആണ് ഈ വിഭാഗത്തിൽ പരിഗണിക്കുന്നത്. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക…
