ഫ്ളോറിഡ: ഐപിസി ലേക്ക്ലാന്റ് സഭാംഗം റാന്നി മേടക്കൽ തോമസ് എം. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (85) ഫ്ളോറിഡയിൽ നിര്യാതയായി. 1984 ൽ കുവൈറ്റിൽ നിന്നും ന്യൂയോർക്കിൽ എത്തിയ പരേത, ഐ.പി.സി ന്യൂയോർക്ക് ദൈവസഭയുടെ അംഗമായിരുന്നു. അഞ്ചനാട്ട് ചാക്കോ സാറിന്റെ 10 മക്കളിൽ ഇളയ മകളും വടക്കേ അമേരിക്കയിലെ ആദ്യകാല ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എ.സി ജോർജിന്റെ സഹോദരിയുമാണ്. 2004 മുതൽ ഫ്ലോറിഡയിലെ ലേക്ക് ലാൻഡിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. മക്കൾ: ജോസ് തോമസ് (ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൗൺസിൽ അംഗം), ജേക്കബ്, റ്റോമി. മരുമക്കൾ: അനിത, റീന, സോളി. ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ഐ.പി.സി ലേക്ക് ലാന്റ് സഭയിൽ മെമ്മോറിയൽ സർവീസും 10 ന് ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: 863 860 7867,…
Category: AMERICA
പേത്തർത്താ സംഗമത്തിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഇടവക
ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ പേത്തർത്താ സംഗമം നടത്തുന്നു. ഇടവകയിലെ മെൻ, വിമെൻ മിനിസ്ട്രികളുടെ നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഒരാഴ്ച ദേശീയ വിവാഹ ആഴ്ചയായി ആചരിക്കുകയാണ്. “സ്നേഹം വാക്കുകൾക്ക് അപ്പുറം” എന്ന ആപ്തവാക്യമാണ് ഈ വർഷം പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പേത്തർത്താ സംഗമം എല്ലാ വിവാഹിതരുടെയും സംഗമമായി മെൻ ആൻറ് വിമെൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഫെബ്രുവരി 10 ശനിയാഴ്ച 6 pm ന് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിച്ച് പത്ത് മണി വരെ പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിവിധ കമ്മിറ്റികൾ ഇതിനായി രൂപീകരിച്ച് വിപുലമായ തയ്യാറെടുപ്പുകൾ നടത്തിവരുന്നു.
കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകക്ക് പുതിയ പാരീഷ് കൗൺസിൽ നേതൃത്വം
കൊപ്പേൽ / ടെക്സാസ് : ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാര്‍ ദേവാലയത്തിന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു. മുൻവർഷത്തെ കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാരും പുതുതായി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാരും, വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും, സൺഡേസ്കൂൾ, മറ്റു ആത്മീയ സംഘടനകളെ പ്രതിനിധികരിച്ചു നോമിനേറ്റു ചെയ്തവരും ഉള്‍പ്പെട്ട ഇരുപത്തിമൂന്നുപേരാണ് പുതുതായി ചുമതലയേറ്റത്. ജനുവരി10 -ന് വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു പുതിയ ട്രസ്റ്റിമാർ ചുമതലയേറ്റു. റവ. ഫാ. ജിമ്മി ഇടകളത്തൂർ സന്നിഹിതനായിരുന്നു. റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ്, റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ എന്നിവരാണ് ഇടവകയുടെ പുതിയ കൈക്കാരന്മാർ. സെബാസ്റ്റ്യൻ പോൾ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. റവ. ഫാ. മാത്യുസ് കുര്യൻ മുൻ പാരീഷ്…
യുഎസ് വ്യോമാക്രമണത്തെ ഇറാഖ് ശക്തമായി അപലപിച്ചു; പരമാധികാരത്തിൻ്റെ നഗ്നമായ ലംഘനമാണെന്ന്
ഇറാഖിലെയും സിറിയയിലെയും മിലിഷ്യ സ്ഥാനങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി, ഇറാഖ് സായുധ സേനയുടെ വക്താവ് ആക്രമണങ്ങളെ അപലപിച്ചു. ഇറാഖിൻ്റെ പരമാധികാരത്തിൻ്റെ ലംഘനമാണെന്നും, പ്രാദേശിക സ്ഥിരത നിലനിർത്താനുള്ള ഇറാഖിൻ്റെ ശ്രമങ്ങൾക്കിടയിലാണ് ആക്രമണം നടന്നതെന്നും ഇറാഖി വാർത്താ ഏജൻസി (ഐഎൻഎ) റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണങ്ങൾ ഇറാഖിൻ്റെ സർക്കാർ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും ഇറാഖിലെയും വിശാലമായ പ്രദേശങ്ങളിലെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും വക്താവ് ഊന്നിപ്പറഞ്ഞു. സിറിയൻ-ഇറാഖ് അതിർത്തിക്ക് സമീപമുള്ള മരുഭൂമി പ്രദേശങ്ങളിലെ ആക്രമണങ്ങളെ സിറിയൻ സ്റ്റേറ്റ് മീഡിയയും യുഎസിനെ വിമർശിച്ചു. ജോർദാനിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്ത ഡ്രോൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം കഴിഞ്ഞ ആഴ്ച, കതാഇബ് ഹിസ്ബുള്ള, ഹരകത്ത് അൽ-നുജാബ തുടങ്ങിയ മിലിഷ്യകൾ ഉൾപ്പെടുന്ന ഒരു കൂട്ടായ്മയായ ദി ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് ഏറ്റെടുത്തിരുന്നു. സംഭവത്തിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രതികരിച്ചു.…
2023-ലെ ന്യൂയോർക്ക് കർഷകശ്രീ-പുഷ്പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ. ഗീതാ മേനോൻ പുഷ്പശ്രീ; ജോസഫ് കുരിയൻ (രാജു) കർഷകശ്രീ
ന്യൂയോർക്ക്: അമേരിക്കയിലെ ജീവിത സാഹചര്യത്തിലും കൃഷിയോട് താല്പര്യമുള്ള ധാരാളം മലയാളികൾ നമുക്ക് ചുറ്റുമുണ്ട്. ന്യൂയോർക്ക് സിറ്റിയിലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്നവർക്ക് അധികം വലിയ സ്ഥല സൗകര്യങ്ങൾ ഇല്ലെങ്കിലും, സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലും വശങ്ങളിലുമുള്ള പരിമിതമായ സ്ഥലത്ത് ഗ്രോ ബാഗിലും ചട്ടികളിലുമൊക്കെയായി കൃഷി ചെയ്യുന്നവർ വിരളമല്ല. ന്യൂയോർക്കിലെ പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിലും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസക്കലത്തെ വേനൽക്കാല ദിനങ്ങളെ മാത്രം ആശ്രയിച്ചാണ് കൃഷിയിൽ താൽപ്പര്യമുള്ളവർ പച്ചക്കറി തൈകൾ നട്ട് ചെറിയ പച്ചക്കറി തോട്ടത്തെ പരിപാലിക്കുന്നത്. അതിൽ മിക്കവാറും പേര് ആഴ്ചയിൽ നാൽപ്പതു മണിക്കൂറിൽ കുറയാതെ ജോലി ചെയ്യുന്നവരുമാണ്. ജോലി കഴിഞ്ഞു കിട്ടുന്ന ചുരുങ്ങിയ നേരങ്ങളിൽ കൃഷിയെ പരിപോഷിച്ച് സ്വന്തം ഭവനത്തിലേക്ക് ആവശ്യമുള്ള എല്ലാവിധ പച്ചക്കറികളും നാലോ അഞ്ചോ മാസം എന്ന പരിമിത സമയത്തിനുള്ളിൽ പരിമിത സ്ഥലത്തു നിന്നും ഉൽപ്പാദിപ്പിക്കുന്നു. അത്തരം കൃഷി തൽപ്പരരെ പ്രോത്സാഹിപ്പിക്കുന്നതിനായി…
തിങ്കളാഴ്ച മുതൽ മാഡിസൺ എച്ച്എസിൽ സെൽഫോണുകൾ നിരോധിക്കും
ഹൂസ്റ്റൺ – ഹൂസ്റ്റണിലെ മാഡിസൺ ഹൈസ്കൂളിൽ തിങ്കളാഴ്ച മുതൽ സെൽ ഫോണുകൾ നിരോധിക്കും.സ്കൂളിലെ വഴക്കുകളുടെ കേന്ദ്രം സെൽഫോണുകളാണെന്നും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതരാക്കാനുള്ള ശ്രമത്തിൽ ഇനി അനുവദിക്കില്ലെന്നും ഹൂസ്റ്റൺ ഐഎസ്ഡി പറഞ്ഞു. വെള്ളിയാഴ്ച, പുതിയ സെൽഫോൺ നയത്തിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി, ഈ ആഴ്ച കാമ്പസിൽ അര ഡസൻ വഴക്കുകളെങ്കിലും സെൽഫോണുകളെ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്നും അത് കാരണം വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ ആയിരിക്കുമ്പോൾ അവ ഉപയോഗിക്കാൻ കഴിയില്ലെന്നും ജില്ല പറഞ്ഞു. ചില വഴക്കുകളുടെ വീഡിയോകൾ, ചിലത് ക്രൂരമായ മർദ്ദനങ്ങൾ കാണിക്കുന്നു, മാഡിസൺ വിദ്യാർത്ഥികൾ പങ്കിട്ടു.”ഒരുപാട് വഴക്കുകൾ ഉണ്ടായിട്ടുണ്ട്,” സീനിയർ അംബ അഡോഗെ പറഞ്ഞു, “ഇത് മിക്കവാറും ഒരേ ആളുകളായിരുന്നു.” തിങ്കളാഴ്ച മുതൽ, ഒരു വിദ്യാർത്ഥി സ്കൂളിൽ ഒരു സെൽഫോൺ കൊണ്ടുവന്നാൽ, അവർ ദിവസത്തിൻ്റെ തുടക്കത്തിൽ ഫ്രണ്ട് ഓഫീസിൽ ഫോൺ തിരിക്കുകയും പിരിച്ചുവിടുമ്പോൾ അത് എടുക്കുകയും വേണം. “മൊത്തത്തിൽ, ഇത്…
ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാഖിലും സിറിയയിലും അമേരിക്കയുടെ പ്രതികാര ആക്രമണം
വാഷിംഗ്ടൺ: ഇറാൻ്റെ റവല്യൂഷണറി ഗാർഡുകളുമായും (ഐആർജിസി) അവർ പിന്തുണയ്ക്കുന്ന മിലിഷിയകളുമായും ബന്ധപ്പെട്ട 85 ലധികം ലക്ഷ്യങ്ങൾക്കെതിരെ വെള്ളിയാഴ്ച (ഫെബ്രുവരി 2) അമേരിക്ക ഇറാഖിലും സിറിയയിലും വ്യോമാക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ജോർദാനിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് ഈ ആക്രമണം. ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ കഴിഞ്ഞ വാരാന്ത്യത്തിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടത്തിൻ്റെ ബഹുതല പ്രതികരണത്തിലെ ആദ്യത്തേതാണ് ആക്രമണമെന്ന് വിശ്വസിക്കപ്പെടുന്നു. യുഎസ് ആക്രമണങ്ങൾ ഇറാനുള്ളിലെ ഒരു സ്ഥലവും ലക്ഷ്യമാക്കിയില്ലെങ്കിലും, ഗാസയിലെ ഫലസ്തീൻ ഹമാസ് തീവ്രവാദികളുമായുള്ള ഇസ്രായേലിൻ്റെ മൂന്ന് മാസത്തിലധികം പഴക്കമുള്ള യുദ്ധത്തിൽ നിന്ന് മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. “ഞങ്ങളുടെ പ്രതികരണം ഇന്ന് ആരംഭിച്ചു. ഞങ്ങൾ തിരഞ്ഞെടുക്കുന്ന സമയങ്ങളിലും സ്ഥലങ്ങളിലും അത് തുടരും. യുണൈറ്റഡ് സ്റ്റേറ്റ്സ് മിഡിൽ ഈസ്റ്റിലോ…
നിക്കി ഹേലി 2024 ലെ പ്രസിഡൻ്റ് പ്രൈമറി മത്സരത്തിൽ തുടരണമെന്ന് ജോൺ ബോൾട്ടൺ
വാഷിംഗ്ടൺ ഡി സി : നിക്കി ഹേലി 2024 ലെ പ്രസിഡൻ്റ് പ്രൈമറി മത്സരത്തിൽ തുടരണമെന്ന് ട്രംപിൻ്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ചില റിപ്പബ്ലിക്കൻമാർ നിക്കി ഹേലിയുടെ പ്രസിഡൻഷ്യൽ ബിഡ് ഉപേക്ഷിച്ച് മുൻ പ്രസിഡൻ്റ് ട്രംപിനായി മാറിനിൽക്കാൻ പ്രേരിപ്പികുന്ന സാഹചര്യത്തിലാണ് ജോൺ ബോൾട്ടൻ അവരോടെല്ലാം വിയോജിക്കുന്ന പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത് നിക്കി അവിടെ തുടരണമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. “വാസ്തവത്തിൽ, സൗത്ത് കരോലിനയിൽ എന്ത് സംഭവിച്ചാലും നിക്കി റിപ്പബ്ലിക്കൻ കൺവെൻഷനിൽ തുടരുമെന്ന് നിക്കി പ്രഖ്യാപിക്കണമെന്ന് ഞാൻ കരുതുന്നു, അവിടെ ഒരു പക്ഷെ നിക്കി തോൽക്കുമെന്ന് തോന്നുന്നു.” ട്രംപിന് നോമിനേഷൻ ലഭിക്കാൻ ആഗ്രഹിക്കാത്ത റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ എല്ലാവർക്കും എന്നെ സഹായിക്കാൻ കഴിയുമെന്നും നിക്കി പറഞ്ഞു. അതെ, അദ്ദേഹം സമ്മതിച്ചു, “ഇതൊരു പോരാട്ടമാണ്. അതിൽ യാതൊരു സംശയവുമില്ല.” കഴിഞ്ഞയാഴ്ച ന്യൂ ഹാംഷെയറിൽ…
ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ആരംഭിച്ചു
ഫ്ലോറൽ പാർക്ക് (ന്യൂയോർക്ക്): മലങ്കര സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ജനുവരി 28 ഞായറാഴ്ച ഫ്ലോറൽ പാർക്ക് ചെറി ലെയ്നിൽ സ്ഥിതി ചെയ്യുന്ന സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഫാമിലി/ യൂത്ത് കോൺഫറൻസ് കമ്മിറ്റിയുടെ പ്രതിനിധി സംഘം ജനുവരി 28-ന് ഇടവക സന്ദർശിച്ചു. വികാരി ഫാ. ഗ്രിഗറി വർഗീസ് കോൺഫറൻസ് പ്രതിനിധികളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും കോൺഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബിനു കൊപ്പാറ (സഭാ മാനേജിങ് കമ്മിറ്റി അംഗം), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ഷിബു തരകൻ (കോൺഫറൻസ് ജോയിന്റ് സെക്രട്ടറി), രഘു നൈനാൻ, ബിപിൻ മാത്യു (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ ) തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. പ്രേംസി ജോൺ (കോൺഫറൻസ് ഫൈനാൻസ്…
ഫൊക്കാന 2024 സാഹിത്യ പുരസ്ക്കാര നിർണയ കമ്മിറ്റി നിലവിൽ വന്നു
ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ച് നൽകുന്ന സാഹിത്യ അവാർഡ് നിർണയ കമ്മിറ്റി നിലവിൽ വന്നതായി ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി അറിയിച്ചു. ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും ഇത്തവണത്തെ കേരളാ കൺവെൻഷനോടനുബന്ധിച്ചു പ്രഖ്യാപിച്ച സാഹിത്യ പുരസ്കാരങ്ങളുടെ കോഡിനേറ്ററും ആയിരുന്ന ഗീതാ ജോര്‍ജ് കോർഡിനേറ്റർ ആയുള്ള സാഹിത്യ അവാർഡ് പുരസ്ക്കാര കമ്മിറ്റിയുടെ ചെയർമാൻ സാഹിത്യകാരനും എഡിറ്ററുമായ ബെന്നി കുര്യൻ ആണ്. ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാനായ സണ്ണി മറ്റമന ആണ് കോ. ചെയർ. 2024…
