ഡാളസ് : 48 വയസ്സിലേയ്ക്കെത്തി നിൽക്കുന്ന കേരള അസോസ്സിയേഷൻ ഓഫ് ഡാളസിൽ ഈ വർഷം ഒരു തിരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു. നാളിതുവരെ അസ്സോസ്സിയേഷൻ പിന്തുടർന്നത് ജാതി-മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയങൾക്കതീതമായി നിലകൊള്ളുന്ന മഹത്തായ പാരമ്പര്യമാണ്. എല്ലാ വിഭാഗം മലയാളികളെയും പുതുതലമുറയേയും ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോവുകയാണ് നമ്മുടെ ലക്ഷ്യം. അതിനാൽ ഇതുവരെ സമവായത്തിലൂടെയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരുന്നത്. നിർഭാഗ്യവശാൽ ചില വ്യക്തിതാല്പര്യങ്ങൾ ദീർഘമായ അനുനയശ്രമങ്ങളെ പരാജയപ്പെടുത്തിയതിനാൽ ഈ വർഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവന്നിരിക്കുകയാണ്. നാം ഉയർത്തിപിടിച്ച നമ്മുടെ മൂല്യങ്ങൾ വ്യക്തിയേക്കാൾ വലുതാണ് പ്രസ്ഥാനം എന്ന് അടിവരയിട്ടു പറയുന്നതാണ്. അസ്സോസ്സിയേഷന്റെ ഭൂരിഭാഗം ദീർഘകാല പ്രവർത്തകരും അഭുദയകാംഷികളും ആവശ്യപ്പെട്ടതനുസ്സരിച്ചു പ്രസിഡന്റ് സ്ഥാനത്തേക്കു എന്നെ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പ്രസ്ഥാനത്തെ നയിക്കാൻ പരിചയ സമ്പന്നരും, ഊർജസ്വലരായ യുവജനങ്ങളെയും എല്ലാ പ്രവിശ്യകളിൽ നിന്നും വിവിധ സ്ഥാനങ്ങളിലേക്കു അണിനിരത്തുന്നു. നേരിന്റെ, മതജാതിവർഗ്ഗവർണ്ണരാഷ്ട്രീയ നിരപേക്ഷതയുടെ ഈ പാനൽ വിജയിക്കേണ്ടത് നിർണ്ണായകമായ ഈ അവസരത്തിൽ അസ്സോസ്സിയേഷന്റെ…
Category: AMERICA
ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു
ന്യൂയോർക്ക്: ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും വള്ളംകളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം 2023 ഡിസംബർ 10 ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതൽ ഓറഞ്ച് ബർഗിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് കൂടുകയുണ്ടായി. പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വിശാൽ വിജയൻ അവതരിപ്പിച്ച സെക്രട്ടറിയുടെ റിപ്പോർട്ടും ട്രഷറർ ജയപ്രകാശ് നായർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും യോഗം പാസാക്കി. മുൻ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർപേഴ്സണും ക്ലബ്ബിന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന കെ ജി ജനാർദ്ദനന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അംഗങ്ങൾ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ചെറിയാൻ വി കോശി, വൈസ് പ്രസിഡന്റ് ജയപ്രകാശ് നായർ, സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള, ജോയിന്റ് സെക്രട്ടറി ചെറിയാൻ ചക്കാലപ്പടിക്കൽ, ട്രഷറർ വിശാൽ വിജയൻ, ക്യാപ്റ്റൻ…
വെരി റവ. ഡോക്ടര്‍ പി.എസ്. സാമുവല്‍ കോര്‍ എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ അമേരിക്കന്‍ സമൂഹം അനുശോചിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും സമൂഹത്തിലെ വിവിധ തുറകളില്‍ നിറസാന്നിധ്യവും ആയിരുന്ന ഡോക്ടര്‍ പി.എസ്. സാമുവല്‍ കോര്‍ എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയും സമ്മേളനവും നടത്തപ്പെട്ടു. ഡിസംബര്‍ 13 ബുധനാഴ്ച വൈകിട്ട് 6.30ന് ചെറി ലൈന്‍ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടന്ന ശുശ്രൂഷയിലും സമ്മേളനത്തിലും നോര്‍ത്തീസ്‌റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കോളോവോസ് നേതൃത്വം വഹിച്ചു. ഏതൊരു കാര്യത്തിലും നിശ്ചയദാര്‍ഢ്യത്തോടെ നിലപാടുകളില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ച് വിജയം കൈവരിക്കുന്ന പ്രകൃതക്കാരനായിരുന്നു അഭിവന്ദ്യ കോറോപ്പിസ്കോപ്പ എന്നും, താന്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ തന്റെ മാതാപിതാക്കളുമായി ചങ്ങാത്തം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം എന്നും തന്റെ പ്രസംഗത്തില്‍ അഭിവന്ദ്യ തിരുമേനി അനുസ്മരിച്ചു. അച്ചന്‍, സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം, ഭദ്രാസന കൌണ്‍സില്‍ അംഗം, സഭയുടെ എം. ജി. ഒ. സി. എസ്.…
ഇല്ലിനോയി ഹോട്ടലിലെ ഫ്രീസറിൽ മരിച്ച കെന്നേക്ക ജെങ്കിൻസിന്റെ കുടുംബത്തിന് 10 മില്യൺ ഡോളർ നഷ്ടപരിഹാരം
ഇല്ലിനോയി :മൈഗ്രേൻ, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകൾ കഴിച്ചിരുന്ന കെന്നേക്ക ജെങ്കിൻസ് (19) വ ഴിതെറ്റി ഫ്രീസറിൽ കയറി മരവിച്ചു മരിച്ച സംഭവത്തിൽ ആറ് വർഷത്തിന് ശേഷം, കുടുംബം 10 മില്യൺ ഡോളർ സെറ്റിൽമെന്റിന് സമ്മതിച്ചു. കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അവളുടെ മരണം ഹൈപ്പോതെർമിയ മൂലമുണ്ടായ അപകടമാണെന്ന് വിധിച്ചു. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് 21 മണിക്കൂറാണ് കൊമേഴ്‌സ്യൽ ഫ്രീസറിൽ കഴിഞ്ഞത്. റോസ്‌മോണ്ടിലെ ക്രൗൺ പ്ലാസ ഹോട്ടൽ, ഹോട്ടലിന്റെ റെസ്റ്റോറന്റ്, ഒരു സെക്യൂരിറ്റി കമ്പനി എന്നിവ ഫ്രീസർ സുരക്ഷിതമല്ലാത്തതിനാൽ ജെങ്കിൻസിനെ കണ്ടെത്താനായില്ലെന്ന് ആരോപിച്ചായിരുന്നു 2018 ലെ കുടുംബത്തിന്റെ കേസ്. ചൊവ്വാഴ്ച പരസ്യമാക്കിയ കോടതി രേഖകൾ പ്രകാരം ഇരയുടെ അമ്മ തെരേസ മാർട്ടിന് ഏകദേശം 3.7 മില്യൺ ഡോളർ ലഭിക്കുമെന്ന് ചിക്കാഗോ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. മറ്റ് കുടുംബാംഗങ്ങൾക്ക് ആകെ $2.7 മില്യൺ ലഭിക്കും, $3.5 മില്യൺ അറ്റോർണി…
ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് നിരോധിക്കണോ വേണ്ടയോ എന്ന് യുഎസ് സുപ്രീം കോടതി തീരുമാനിക്കും
വാഷിംഗ്ടൺ: ഗര്‍ഭച്ഛിദ്രത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നിന് രാജ്യവ്യാപകമായി പ്രവേശനം നിയന്ത്രിക്കണമോ എന്ന് യുഎസ് സുപ്രീം കോടതി തീരുമാനിക്കും. ബുധനാഴ്ചത്തെ സുപ്രീം കോടതിയുടെ പ്രഖ്യാപനം മൈഫെപ്രിസ്റ്റോൺ എന്ന മരുന്നുമായി ബന്ധപ്പെട്ടതാണ്. ഈ ഏറ്റവും പുതിയ കേസിൽ തീരുമാനം 2024 ജൂലൈയിൽ വന്നേക്കാം. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ സുരക്ഷിതവും ഫലപ്രദവുമായ അംഗീകാരത്തിനും മരുന്നിന്റെ നിയന്ത്രണത്തിനും പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം തുടർന്നും പിന്തുണ നൽകുമെന്ന് പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പറഞ്ഞു. സുപ്രീം കോടതിയിൽ എഫ്ഡിഎയുടെ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) നടപടികളെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രതിരോധിക്കുന്നത് തുടരുന്നതിനാൽ, പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ത്രീകളുടെ പ്രത്യുത്പാദന പ്രവേശനം സംരക്ഷിക്കുന്നത് തുടരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറെ പറഞ്ഞു. കെയർ, ശേഷി സംരക്ഷിക്കുന്നതിൽ ശക്തമായി പ്രതിജ്ഞാബദ്ധമാണ്. മിഫെപ്രിസ്റ്റോൺ സുരക്ഷിതവും ഫലപ്രദവുമാണെന്ന്…
കേരള അസോസിയേഷൻ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ്; ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടൽ: പ്രദീപ് നാഗനൂലിൽ
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 2024-25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ വരുന്ന 16-ാം തീയതി നടക്കുകയാണ്. ഞാനും എന്റെ പാനലിലുള്ള എല്ലാവരും ഇതിനോടകം തന്നെ നിങ്ങളുമായി, ഒരുപക്ഷേ പല തവണ ബന്ധപ്പെട്ട് വോട്ടുകൾ അഭ്യർത്ഥിച്ചിട്ടുള്ളതാണല്ലോ? ഞങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളെ എല്ലാവരെയും നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിക്കാൻ ശ്രമിച്ചിട്ടുള്ളതുമാണ്. എന്നിരുന്നാലും, സമയ പരിധി മൂലം അത് യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് ഈ അഭ്യര്‍ത്ഥന നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്! നിങ്ങൾക്കെല്ലാവരും അറിയാവുന്നതുപോലെ, 1976 മുതൽ നല്ല നിലയിൽ ജനാധിപത്യപരമായി പ്രവർത്തിച്ചുവന്നിരുന്ന നമ്മുടെ അസോസിയേഷൻ, കഴിഞ്ഞ കുറെ വർഷങ്ങളായി തികച്ചും ഏകാധിപത്യപരമായിട്ടണ് മുന്‍പോട്ടു പോകുന്നതെന്ന വിവരം അരമന രഹസ്യം പോലെ ഇന്ന് അങ്ങാടി പാട്ടാണ് ! നഗ്നസത്യങ്ങൾ കൈപ്പേറിയതാണ്, എന്നാലും, രാജാവ് നഗ്‌നനാണ് എന്ന സത്യം ഇനിയും ഒളിപ്പിച്ചു വച്ചിട്ട് കാര്യം ഇല്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഈ തിരഞ്ഞെടുപ്പ്…
മിഷിഗൺ ചാരിറ്റി റൈഡിൽ രണ്ട് ബൈക്ക് യാത്രിക്കാർ കൊല്ലപ്പെട്ട കേസിൽ യുവതിക്ക് 70 വർഷം തടവ്
അയോണിയ,മിഷിഗൺ – പടിഞ്ഞാറൻ മിഷിഗണിൽ ചാരിറ്റി റൈഡിൽ പങ്കെടുക്കുന്നതിനിടെ രണ്ട് സൈക്കിൾ യാത്രക്കാരുടെ മരണത്തിന് കാരണമായതിന് ഒരു സ്ത്രീക്ക് കുറഞ്ഞത് 70 വർഷത്തെ തടവ് ശിക്ഷ. അയോണിയ കൗണ്ടിയിലെ ജഡ്ജി മാൻഡി ബെന്നിന് 35 വർഷത്തെ രണ്ട് തടവുശിക്ഷ വിധിച്ചു, ഇത് തുടർച്ചയായ അപൂർവ ശിക്ഷയാണ്. മിഷിഗൺ കോടതികളിലെ മിക്ക ശിക്ഷകളും ഒരേസമയം നടക്കുന്നു. 2022 ൽ ഒരു ഗ്രാമീണ റോഡിൽ മധ്യരേഖ മുറിച്ചുകടന്ന് ഒരു കൂട്ടം സൈക്കിൾ യാത്രക്കാരെ ഇടിച്ചപ്പോൾ ബെൻ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മേക്ക്-എ-വിഷ് ഫൗണ്ടേഷനു വേണ്ടിയുള്ള മൂന്ന് ദിവസത്തെ സഹിഷ്ണുത പരിപാടിയിൽ സവാരി നടത്തുന്നതിനിടെയാണ് ആൻ ആർബറിലെ എഡ്വേർഡ് എറിക്‌സൺ (48), ബ്ലൂംഫീൽഡ് ഹിൽസിലെ മൈക്കൽ സൽഹാനി (57) കൊല്ലപ്പെട്ടത്. “ഇതൊരു അപകടമല്ല. മയക്കുമരുന്നിന്റെ ഈ കോക്ടെയ്ൽ കഴിക്കാൻ നിങ്ങൾ ചില ഘട്ടങ്ങളിൽ തിരഞ്ഞെടുത്ത നിരവധി തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു, അത്…
മലയാളിമങ്ക ഉയർത്തിക്കാട്ടുന്ന മ്ലേച്ച സംസ്കാരം !
സോഷ്യൽ മീഡിയയിലും മറ്റു പത്രമാധ്യമങ്ങളിലും ഇന്ന് ചൂടേറിയ വാർത്ത, കൊല്ലം തേവലക്കരയിൽ ഒരു ഇംഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചറുടെ നാറ്റക്കേസ്സാണ്. വിദ്യാസമ്പന്നർ എന്നവകാശപ്പെടുന്ന മലയാളികൾക്കു അപമാനമായി മാറിയിരിക്കുന്നു ഈ മരുമകളുടെ അമ്മായിയമ്മയോടുള്ള ഒരു നിര്ദയമായ പെരുമാറ്റരീതി. അതിലുപരി ഈ മഞ്ജു മോൾ തോമസ്, തുണി പൊക്കി കാണിച്ചുകൊണ്ടുള്ള സംസ്കാരം കേരള കുടുംബിനികൾക്കു നാണക്കേടിന്റെ പുതിയ നിർവചനം സൃഷ്ടിച്ചുകൊടുത്തിരിക്കുന്നു. ഇതിനനുസ്പദമായ വാർത്ത ഇങ്ങനെ പോകുന്നു…… കൊല്ലം: തേവലക്കരയില്‍ വയോധികയെ മര്‍ദിച്ച മരുമകള്‍ അറസ്റ്റില്‍. ഹയര്‍സെക്കന്‍ഡറി അധ്യാപികയായ മഞ്ജു മോള് തോമസ് ആണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമം ഉള്പ്പടെജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. കസേരയിൽ ഇരിക്കുന്ന 80കാരിയായ വയോധികയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലാണ് ആദ്യം വ്യാപകമായി പ്രചരിച്ചത്. വൃദ്ധയെ യുവതി വീടിനുള്ളിൽ വച്ച് മര്‍ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും വീഡിയോയില്‍ കാണാം. ഇതിനു…
ജോലിക്ക് പോകുമ്പോൾ കുട്ടികളെ കൂട്ടിലടച്ചതിന് ഫ്ലോറിഡ സർവകലാശാലയിലെ ശാസ്ത്രജ്ഞർ അറസ്റ്റിൽ
ഫ്‌ളോറിഡ: ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന രണ്ട് ശാസ്ത്രജ്ഞർ ജോലിക്ക് പോകുന്നതിനിടെ കുട്ടികളെ കൂട്ടിലടച്ചതിന് വെള്ളിയാഴ്ച അറസ്റ്റിലായി. ഡസ്റ്റിൻ ഹഫ് (35), യുറുയി സീ (31) എന്നിവർ , അവർ ജോലിയിലായിരിക്കുമ്പോൾ കുട്ടികളെ ചെറിയ കൂടുകളിൽ വീട്ടിൽ വിട്ടതായി ഗെയ്‌നസ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥർ വീട് പരിശോധിച്ചപ്പോൾ “എല്ലാം സാധാരണ പോലെ” വീട്ടിൽ നിർമ്മിച്ച കൂടുകൾ ദമ്പതികൾ പോലീസിന് കാണിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദമ്പതികൾ ചിലപ്പോൾ രാത്രി മുഴുവൻ ജോലി ചെയ്തു. ഔട്ട്‌ലെറ്റ് അനുസരിച്ച്, കൂട്ടിൽ, “സമ്മർദ്ദം പ്രയോഗിച്ച 2×4 കൾ കൊണ്ട് നിർമ്മിച്ച വലിയ മണൽ പുരട്ടാത്ത, തടികൊണ്ടുള്ള ചുറ്റുപാട് ഉണ്ടായിരുന്നു, അത് ഒരു താൽക്കാലിക കൂട്ടായി കാണപ്പെട്ടു,” അറസ്റ്റ് റിപ്പോർട്ട് പറയുന്നു. സ്‌കൂളിൽ നിന്ന് വരുന്ന സമയം മുതൽ പിറ്റേന്ന് രാവിലെ 7 മണിക്ക് പോകുന്നതുവരെ താൻ ചിലപ്പോൾ കൂട്ടിലായിരിക്കുമെന്ന് കുട്ടികളിൽ ഒരാൾ…
ഫ്ലൂ (അദ്ധ്യായം 8): ജോണ്‍ ഇളമത
സേവ്യര്‍ സെലീനായെ പെണ്ണുകാണാന്‍ വന്നു. ആഘോഷമല്ലാത്ത പെണ്ണുകാണല്‍, പ്രതേൃകിച്ച് ചെറുക്കന്‍ കൂട്ടരോ ബന്ധുക്കളോ ഇല്ലാതെ. വലിയ ഒരുക്കമില്ലാതെ ഒരു മലയോര കര്‍ഷകന്റെ മാതിരിയാണ് സേവ്യര്‍ എത്തിയത്. ഡബിള്‍ വേഷ്ടിയും അതിന്റെ കരക്കു ചേര്‍ന്ന ഒരു ചെക്ക് മുറിക്കയ്യന്‍ ഷര്‍ട്ടും, റബര്‍ ചപ്പലുമിട്ട, മേല്‍മീശ അല്പം ചെത്തിമിനുക്കി, മുടിയില്‍ ക്രീം പുരട്ടി നടുവേ പകുത്തു മെനയായി മുകളിലേക്ക് ചീകി വെച്ചിരുന്നു. ചുരുണ്ടതെന്ന് പറയാനാകില്ലങ്കിലും, നദിയുടെ ഓളങ്ങള്‍ കണക്കെ സേവ്യറിന്റെ മുടി സൂര്യനാളത്തില്‍ വെട്ടിതിളങ്ങുന്നത് സെലീനക്ക് ഇഷ്ടമായി. വാസ്തവത്തില്‍ പെണ്ണുകാണലിന് വലിയ ഒരുക്കങ്ങളൊന്നുമില്ലായിരുന്നു. പാലപ്പമോ, കരിമീന്‍ പപ്പാസോ, പഫ്സോ, കട്‌ലറ്റോ, കേക്കോ, ബിസ്ക്കറ്റോ ഒന്നുമില്ലാതെയാണ് സെലീനയുടെ അമ്മ കാണാന്‍ വന്ന ചറുക്കനെ സല്‍ക്കരിക്കാനൊരുക്കിയത്. പകരം പപ്പട വടയും, പഴംപൊരിയും, പരിപ്പുവടയും, പാലേറെ ഒഴിച്ച നീലഗിരി കാപ്പിയുമായിരുന്നു സെലീനായുടെ അമ്മ ഒരുക്കിയത്, അതു മതിയെന്നായിരുന്നു സെലീനായുടെ ആഗ്രഹം. തമ്മില്‍ കണ്ടതാണ്. പിന്നെ…
