ഇന്ത്യൻ വിദ്യാർഥി പ്രജോബിന്റെ നില അതീവഗുരുതരാവസ്ഥയിൽ; സഹായനിധി സമാഹരണം തുടരുന്നു; നമ്മൾക്കും കൈകോർക്കാം

ഒർലാൻറ്റോ: നാസ സന്ദർശിക്കാനെത്തി ഹോട്ടലിലെ പൂളിൽ അപകടത്തിൽ പെട്ട് ഒർലാൻറ്റോയിലെ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി പ്രജോബിന്റെ നില അതീവഗുരുതരം. കുവൈറ്റിലെ ഇന്ത്യൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയാണ് പ്രജോബ് . നവംബർ 23 നാണ് പ്രജോബ് ഒർലാന്റോയിലെ ഹോട്ടലിലെ പൂളിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുന്നത് .പൂളിൽ നിന്നും പുറത്തെടുത്തു ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് പ്രജോബിന്റെ ആരോഗ്യനില ഏറെ വഷളാക്കി. തുടർന്ന് വെന്റിലേറ്ററേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ കഴിഞ്ഞു വരികയായിരുന്നു പ്രജോബ്. ഇന്ന് രാവിലെയോടെ പ്രജോബിന്റെ നില അതീവഗുരുതരാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കുവൈറ്റിൽ നിന്ന് എത്തിയിട്ടുള്ള പ്രജോബിന്റെ മാതാപിതാക്കളും, സഹോദരനും , സഹായത്തിനായുള്ള ഇന്ത്യൻ സമൂഹവും ഇപ്പോഴും പ്രത്യാശ നഷ്ടപ്പെടാതെ കാത്തിരിക്കുകയാണ്.എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ യാഥാർത്ഥ്യം ഉൾകൊണ്ടുള്ള മുന്നൊരുക്കങ്ങളും നടത്തി വരുന്നുണ്ട്. 14 വർഷമായി കുവൈറ്റ് ഇന്ത്യൻ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു പ്രജോബ്. ഏറെ പരിമിതികൾക്കുളിൽ നിന്നാണ് മാതാപിതാക്കൾ…

മറിയാമ്മ ജേക്കബ് (81) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. കഴിഞ്ഞ 26 വർഷങ്ങളായി മക്കളോടൊപ്പം ന്യൂയോർക്കിലായിരുന്നു താമസം. മക്കൾ: ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി ബിജു, ടെൻസി ഡേവിഡ്, സിബു ജേക്കബ് മരുമക്കൾ: ഡോ. റെനി ജേക്കബ്, ജോളി ബിജു, ബിജു മാത്യു, ചാർളി ഡേവിഡ്, ജെസ്സി ജേക്കബ്. പൊതു ദർശനം ഡിസംബർ 5 ന് 5.00 PM – 8.30 PM ന്യൂ ഹൈഡ് പാർക്കിൽ ഉള്ള പാർക്ക് ഫ്യൂണറൽ ഹോമിലും സംസ്‍കാരം കേരളത്തിൽ പത്തനാപുരത്തും പിന്നീട് നടത്തുന്നതാണ്. Park Funeral Home 2175 Jericho Tpke, New Hyde Park, NY കൂടുതൽ വിവരങ്ങൾക്ക് : 516 710 9402

ഡാളസിൽ 4 പേരെ കൊലപ്പെടുത്തിയ പ്രതി സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തതായി പോലീസ്

ഡാളസ് – ഡാളസിൽ ഞായറാഴ്ച ഉച്ചയ്ക്ക് നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ആൾ  സ്വയം വെടിവെച്ച്  ആത്മഹത്യ ചെയ്തതായി  പോലീസ് അറിയിച്ചു 21 കാരനായ ബൈറോൺ കാരില്ലോ വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്ന് ഓടി, ഒരു വാഹനം മോഷ്ടിച്ച് ഐ -35 ൽ തെക്കോട്ട് ഓസ്റ്റിൻ ഏരിയയിലേക്ക് നീങ്ങിയതായി പോലീസ് വാർത്താക്കുറിപ്പിൽ പറയുന്നു. ഓസ്റ്റിന് സമീപം ഉദ്യോഗസ്ഥർ ഇയാളെ  കണ്ടെത്തിയപ്പോൾ, പിന്തുടരാൻ തുടങ്ങി, പക്ഷേ കാർ  ഒരു കുഴിയിൽ പെട്ടതോടെ കാൽനടയായി ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ കാരില്ലോ തലയ്ക്ക് സ്വയം വെടിയുതിർത്തു. മാരകമായി പരിക്കേറ്റ ഇയ്യാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പുലർച്ചെ 4.20ഓടെയാണ് ആദ്യ വെടിവയ്പ്പ് നടന്നത്. റോയ്‌സ് ഡ്രൈവിന്റെ 9700 ബ്ലോക്കിൽ, സെന്റ് അഗസ്റ്റിൻ ഡ്രൈവിനും ഇന്റർസ്‌റ്റേറ്റ് 20 നും സമീപം, വെടിയേറ്റ അഞ്ച് പേരെ പോലീസ് കണ്ടെത്തി.…

യുഎസ് യുദ്ധക്കപ്പൽ അനധികൃതമായി ദക്ഷിണ ചൈനാ കടലിൽ പ്രവേശിച്ചു: ചൈനീസ് സൈന്യം

അടുത്ത കാലത്തായി, തായ്‌വാനുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചുവരുന്ന സാഹചര്യം നിലനില്‍ക്കേ, അമേരിക്കൻ യുദ്ധക്കപ്പൽ ദക്ഷിണ ചൈനാ കടലിൽ അനധികൃതമായി പ്രവേശിച്ചതായി ചൈനീസ് സൈന്യം അവകാശപ്പെട്ടു. ദക്ഷിണ ചൈനാ കടലിനോട് ചേർന്നുള്ള കടലിൽ അമേരിക്കൻ യുദ്ധക്കപ്പൽ അനധികൃതമായി പ്രവേശിച്ചതായി ചൈനീസ് സൈന്യം തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമാധാനവും സുസ്ഥിരതയും അമേരിക്ക ഗുരുതരമായി തകർത്തുവെന്ന് ചൈനയുടെ സതേൺ തിയറ്റർ ഓഫ് ഓപ്പറേഷൻസിന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ ചൈനാ കടലിൽ അമേരിക്ക ബോധപൂർവം തടസ്സമുണ്ടാക്കുകയും, ചൈനയുടെ പരമാധികാരം ലംഘിക്കുകയും ചെയ്തതായും വക്താവ് പറഞ്ഞു. ദക്ഷിണ ചൈനാ കടലിലെ ഭൂപ്രദേശത്തെ ജലത്തിന്റെ അവകാശവാദത്തെച്ചൊല്ലി ചൈന അതിന്റെ പല അയൽരാജ്യങ്ങളുമായും തർക്കത്തിലാണ്. കഴിഞ്ഞ മാസങ്ങളിൽ ഫിലിപ്പീൻസ് കപ്പലുകളുമായി നിരവധി തവണ കൂട്ടിയിടിയുണ്ടായി. മാത്രമല്ല, തർക്ക പ്രദേശങ്ങളിൽ അമേരിക്കൻ കപ്പലുകൾ പട്രോളിംഗ് നടത്തുന്നതിനെതിരെയും ചൈന എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ…

ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണഘടനകള്‍: കാരൂര്‍ സോമന്‍, ചാരുംമൂട്

ലോക പ്രശസ്ത ഭരണഘടന ബ്രിട്ടനിലെ ‘മാഗ്നകാര്‍ട്ട’ യെങ്കില്‍ ലോകത്തെ ഏറ്റവും നീളംകൂടിയ ഭരണഘടനയാണ് നമ്മുടേത്. ഈ അവസരം ഓര്‍മ്മ വന്നത് ലണ്ടനിലെ ബ്രിട്ടീഷ്ലൈബ്രറിയില്‍ കണ്ട സൂര്യകാന്തകല്ലുകളില്‍തിളങ്ങുന്നതുപോലെ ഗ്ലാസ്സിനുള്ളില്‍ പ്രകാശിക്കുന്ന 1215 ജൂണ്‍ 10-15 തീയതികളില്‍തേംസിലെ റണ്‍നിമീഡില്‍വെച്ച്ജോണ്‍ രാജാവ് (1199-1216) ഒപ്പുവെച്ച ലോകപ്രശസ്ത ‘മാഗ്നകാര്‍ട്ട (മഹത്തായചാര്‍ട്ടര്‍)’. ബ്രിട്ടീഷുകാര്‍മുത്തുമണികള്‍പോലെകാണുന്ന ഭരണഘടന ഇംഗ്ലീഷ് സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന പ്രമാണ-പ്രസ്താവനയായിഒരു പോറലുമേല്‍ക്കാതെ 2023 ലും സംരക്ഷിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ശില്പി അംബേദ്കര്‍ ആണെങ്കിലും അത് കൈ കൊണ്ടെഴുതിയത് പ്രേം ബിഹാരി നരേന്‍ ആണ്. ഒരു പൈസ പ്രതിഫലം വാങ്ങാതെയാണ് എഴുതിയത്. പ്രതിഫലമായി ആവശ്യപ്പെട്ടത് എല്ലാ പേജുകളിലും ‘പ്രേം’ എന്നെഴുതണം. മൊത്തം 250 പേജുകള്‍, 3.75 കിലോ ഭാരം, രണ്ടര വര്‍ഷക്കാലമെടുത്താണ് എഴുത്ത് പൂര്‍ത്തീകരിച്ചത്. എത്ര മഹത്വമുള്ള ഭരണഘടനയുണ്ടാക്കിയാലും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാത്ത ഭരണഘടനകള്‍ ആര്‍ക്കു വേണ്ടിയാണ്? ലോക രാജ്യങ്ങള്‍ പ്രകൃതിയുടെ അരക്ഷിതത്വ ബോധത്തില്‍ നിന്ന്…

സാറാമ്മ സ്‌ക്കറിയാ (മോളി – 79) നിര്യാതയായി

ഡാളസ്: കുറ്റിയിൽ മാത്യു സ്കറിയായുടെ ഭാര്യ ശോശാമ്മ സ്കറിയാ (മോളി -79) ഡാളസ്സിൽ നിര്യാതയായി. തിരുവല്ല വള്ളംകുളം സ്വദേശിയായ പരേത ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവാംഗമാണ്. മക്കൾ: ജോ സ്കറിയാ & ജോയന്നാ സ്കറിയാ മരുമകൾ: ബ്രാൻഡൈ സ്കറിയാ കൊച്ചു മക്കൾ: മാഡിസൺ & മാത്യു സ്കറിയാ മെമ്മോറിയൽ സർവീസ് ആൻഡ് വിസിറ്റേഷൻ ഡിസംബർ 8 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 വരെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച്: (1002 BARNES BRIDGE ROAD, MESQUITE TX.75150) ശവ സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച 9 മണി മുതൽ 11:30 വരെ സെന്റ്പോൾസ് മാർത്തോമാ ചർച്ചിൽ വെച്ചും, ശവസംസ്‌കാരം 1 മണിക്ക് കൊപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ ( 400 SOUTH FREEPORT PARKWAY, COPPELL, TX 75019) വെച്ചും…

ഡാലസ് വെടിവെപ്പിൽ ഒരു വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ഡാളസ് : ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കുകിഴക്കൻ ഡാളസിൽ  നടന്ന വെടിവയ്പിൽ നാല് പേർ മരിക്കുകയും ഒരു കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ നടന്ന ഒരു ഷൂട്ടിംഗിനെക്കുറിച്ചു  വൈകുന്നേരം 4:20 ഓടെ ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചത്.പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, ഒരു വയസ്സുള്ള ആൺകുട്ടിയും 15 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടെ അഞ്ച് പേരെ വെടിയേറ്റ് മുറിവേറ്റതായി കണ്ടെത്തി. മൂന്ന് മുതിർന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡാലസ് പോലീസ് പറഞ്ഞു.നിർഭാഗ്യവശാൽ, കുഞ്ഞ് പരിക്കുകളോടെ ആശുപത്രിയിൽ മരിച്ചു. കൗമാരക്കാരിയായ പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് കരുതുന്നത്. ഇരകളുടെ വീട്ടിലേക്ക് നടന്ന് വെടിയുതിർക്കാൻ തുടങ്ങിയ അയൽക്കാരനാണ് പ്രതിയെന്ന് ഡിപിഡി  പറഞ്ഞു. വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ല, പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും ഡിപിഡി…

ക്യാപിറ്റൽ കലാപം: ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് ക്ലെറ്റ് കെല്ലറിന് 36 മാസത്തെ പ്രൊബേഷൻ ശിക്ഷ

വാഷിംഗ്ടൺ – 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് മുൻ യുഎസ് നീന്തൽ താരവും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ ക്ലെറ്റ് കെല്ലറിന് വെള്ളിയാഴ്ച സീനിയര്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാര്‍ഡ് ലിയോണ്‍ 36 മാസത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചു.ആറ് മാസത്തെ വീട്ടുതടങ്കലും 360 മണിക്കൂർ സാമൂഹിക സേവനവും ശിക്ഷയിൽ ഉൾപ്പെടുന്നു. ജനുവരി 6 ലെ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഏറ്റവും ഉയർന്ന വ്യക്തികളിൽ ഒരാളാണ്.ക്ലെറ്റ്. കാപ്പിറ്റോളിൽ പ്രവേശിക്കുമ്പോൾ കെല്ലർ ധരിച്ചിരുന്ന നീല ടീം യുഎസ്എ ജാക്കറ്റ്  സുരക്ഷാ ദൃശ്യങ്ങളിൽ കെല്ലറെ തിരിച്ചറിയാൻ നിയമപാലകർക്ക് കഴിഞ്ഞു. ‘ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്നതിന് എനിക്ക് ഒഴികഴിവില്ല, എന്റെ പ്രവൃത്തികള്‍ കുറ്റകരമാണെന്നും എന്റെ പെരുമാറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണെന്നും ഞാന്‍ മനസ്സിലാക്കുന്നു, ശിക്ഷ ലഭിക്കുന്നതിന് മുമ്പ്  കെല്ലര്‍ ലിയോണിനോട് പറഞ്ഞു. കഴിഞ്ഞ…

റൈറ്റ്. റവ.ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പയുടെ യാത്രയയപ്പ് സമ്മേളനം ഡിസംബർ 10ന്

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ റൈറ്റ്.റവ.ഡോ.ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പയ്ക്ക് ഡിസംബർ 10ന് യാത്രയയപ്പ് നൽകുന്നു. ഡിസംബർ 31ന് നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പാ സ്ഥാനമൊഴിയുന്ന അഭിവന്ദ്യ തിരുമേനി , 2024 ജനുവരി ഒന്നു മുതൽ തിരുവനന്തപുരം കൊല്ലം ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പയായി ചുമതലയേൽക്കും. 2016 ഏപ്രിൽ ഒന്നുമുതൽ ആയിരുന്നു അഭിവന്ദ്യ തിരുമേനി നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ചുമതലയിലേക്ക് പ്രവേശിച്ചത്. അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തിൽ 7 റീജിയനുകളിലായി 33 രജിസ്ട്രേഡ് ശാഖകൾ ഭദ്രാസനത്തിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വിവിധ മിഷൻ പ്രവർത്തനങ്ങളും, വേദ പഠന ക്ലാസുകളും, കോൺഫറൻസുകളും വർഷംതോറും ക്രമീകരിച്ചു വരുന്നു. ഭദ്രാസന യുവജനസഖ്യത്തിന്റെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈറ്റ് ടു ലൈഫ് , മെക്സിക്കോ മിഷൻ, നേറ്റീവ് അമേരിക്ക മിഷൻ എന്നിവിടങ്ങളിലേക്ക് യുവജനസഖ്യത്തിന്റെ സഹായം എത്തിക്കുവാൻ തിരുമേനി പ്രത്യേകം…

മാഗ് ‘ ൽ അങ്കം മുറുകുന്നു; പ്രകടനപത്രികയുമായി ബിജു ചാലയ്ക്കൽ ടീമും രംഗത്ത്

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) 2024 ലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ ബിജു ചാലക്കൽ പ്രസിഡന്റ് സ്‌ഥാനാർത്ഥിയായി ശക്തമായ ഒരു പാനൽ തിരഞ്ഞെടുപ്പ് രംഗത്ത് സജീവം. ഡിസംബർ 9 നു മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരള ഹൗസിൽ വച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടു പാനലുകൾ മാറ്റുരക്കമ്പോൾ തിരഞ്ഞെടുപ്പിന് പതിവിൽ കവിഞ്ഞ ആവേശമാണ്. നിലവിൽ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സ്‌പോർട്സ് കൺവീനർ കൂടിയായ ബിജു ഹൂസ്റ്റണിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളിൽ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കലാ കായിക രംഗത്ത് ശ്ര ദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിജു, ഹൂസ്റ്റണിൽ ആദ്യമായി പ്രൊഫഷണൽ ക്രിക്കറ്റ് കൊണ്ടുവരുന്നതിന് നേതൃത്വം കൊടുക്കുവാൻ കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറഞ്ഞു ഹൂസ്റ്റണിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന…