ഫ്ലൂ (അദ്ധ്യാം – 6) : ജോണ്‍ ഇളമത

പിന്നീട്‌ ഡേവിനെപ്പറ്റി ഒരു വിവരവുമുണ്ടായില്ല.കാലം മറവിയലേക്ക്‌ മായിച്ചുകൊണ്ടിരുന്ന ഒരു കടംകഥ പോല സെലീനായുടെ മനസ്സില്‍ ആ ബന്ധം അലിഞ്ഞില്ലാതായി. അത്‌ മറ്റൊരു കൂട്ടുകെട്ടിലേക്ക്‌ ചേക്കേറാന്‍ അവള്‍ക്ക്‌ വഴിയൊരുക്കി. ഡോക്ടര്‍ മാത്യുവും പ്രൊഫസര്‍ ക്രതീനായുമായുള്ള ആത്മബന്ധം. സെലീനയെ മിക്ക അവധി ദിനങ്ങളിലും പ്രൊഫസര്‍ ക്രതീനാ അവരുടെ വസതിയിലേക്ക്‌ ക്ഷണിച്ചു. മിണ്ടിപറയാന്‍ ആളില്ലാതിരുന്ന ക്രതീനാക്ക്‌ അതൊരാശ്വാസമായി. മുമ്പൊക്കെ പൂച്ചയുടെ അത്ര വലിപ്പമുള്ള ഒരു വെളുത്ത പൊമേറിയന്‍ നായയിലായിരുന്നു മക്കളില്ലാതിരുന്ന ആശ്വാസം ക്രതീനാ കണ്ടെത്തിയിരുന്നത്‌. ഡോക്ടര്‍ മാത്യു ഹോസ്പിറ്റലില്‍ പലപ്പോഴും തിരക്കായിരിക്കും. പ്രാഭാതത്തില്‍ ജോലിക്കുപോയി വൈകി രാത്രി പത്തും പതിനൊന്നും മണിക്ക്‌ തിരിച്ചെത്തും വരയുള്ള എകാന്തത പ്രൊഫസര്‍ ക്രതീനായുടെ മനസ്സില്‍നിന്ന്‌ തുത്തു തുടച്ചുകളയുന്നത്‌ ബെന്‍സി എന്നു വിളിക്കുന്ന പെണ്‍ പൊമോിറിയന്‍ നായ്ക്കുട്ടിയായിരുന്നു. സുന്ദരിയായ നായക്കുട്ടിയെ കെട്ടിയൊരുക്കുന്നതിലായിരുന്നു പ്രൊഫസര്‍ ക്രതീനാക്കു കമ്പം. തലയിലൊരു ചുവപ്പ്‌ റിബണും കെട്ടി, ബെന്‍സി മിക്കപ്പോഴും ക്രതീനായുടെ ചാരെതന്നെ…

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT) എജ്യുക്കേഷൻ കോൺഫറൻസും APRN വീക്ക് സെലിബ്രേഷനും നവംബർ 4ന്

ഡാളസ് : ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT) എജ്യുക്കേഷൻ കോൺഫറൻസും, APRN വീക്ക് സെലിബ്രേഷനും സംഘടിപ്പിക്കുന്നു. നവംബർ 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3:30 മണി വരെയാണ് കോപ്പേൽ സിറ്റിയിൽ സെന്റ് അൽഫോൻസാ ചർച്ച് (200 S Heartz Rd, Coppell, TX 75019) ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി സംഘടിപ്പിക്കുന്നത്. UTSW മെഡിക്കൽ സെന്ററിലെ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റും ആംബുലറ്ററി സർവീസ് വിഭാഗത്തിൽ CNO യുമായ ക്രൈസ്റ്റഫർ മക്ലർട്ടി നേതൃത്വത്തിൽ നഴ്‌സിംഗ് പ്രാക്ടീസിലെ രോഗികളുടെ അനുഭവപരിചയം വർധിപ്പിക്കുന്നു ENHANCING PATIENTS EXPERIENCE IN NURSING PRACTICE എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തും. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി IANANT വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ അവിടെ വന്നും രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ലൈഫ് ടെമും…

നിയുക്ത ശബരിമല മേൽശാന്തിക്ക് മന്ത്രയുടെ ആദരം

നിയുക്ത ശബരിമല മേൽശാന്തി ശ്രീ പി എൻ മഹേഷിനെ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര USA ) ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മ നാടായ മൂവാറ്റുപുഴ ആയവനയിൽ വച്ച് നടന്ന ചടങ്ങിൽ പ്രദേശ വാസികളുടെ സ്നേഹോഷ്മളമായ സ്വീകരണം അദ്ദേഹം ഏറ്റു വാങ്ങി. വിവിധ സംഘടനാ നേതാക്കളും പൗര പ്രമുഖരും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു ലോകത്തെങ്ങും ഭക്തന്മാരുള്ള ശബരിമല ശ്രീ അയ്യപ്പ സന്നിധിയിൽ മേൽശാന്തിയാവുക എന്നത് മഹാ ഭാഗ്യമാണെന്ന് ശ്രീ മഹേഷിനു ആശംസകൾ അറിയിച്ചുകൊണ്ട് മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ശ്രീ മഹേഷിലൂടെ ഈ ഭാഗ്യം തൻ്റെ നാടിനു കൈവന്നതിൽ അഭിമാനിക്കുന്നു എന്ന് മന്ത്രയുടെ പ്രസിഡൻറ് ഇലക്ടും മഹേഷിൻറെ നാട്ടുകാരനും കൂടിയായ ശ്രീ കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.

കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ ടി.പി.എം. ടീം ചാമ്പ്യന്മാര്‍

ഫിലാഡല്‍ഫിയ: സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായസംഘടനയായ സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ് എം സി സി) ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ നോര്‍ത്തീസ്റ്റ് റിജിയണല്‍ ലവലില്‍ സംഘടിപ്പിച്ച ഒന്‍പതാമത് കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ ഫിലാഡല്‍ഫിയ ടി.പി.എം. ടീം ചാമ്പ്യന്മാരും, ഫിലാഡല്‍ഫിയ സെ. ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ടീം റണ്ണര്‍ അപ്പും ആയി. വിനില്‍ എബ്രാഹം ആയിരുന്നു എം. വി. പി. ഒക്ടോബര്‍ 28 ശനിയാഴ്ച്ച രാവിലെ എട്ടു മണിമുതല്‍ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്‍റെ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്. രാവിലെ 8:30 നു എസ് എം സി സി ദേശീയ സ്ഥാപകനേതാവും, ഫിലാഡല്‍ഫിയായിലെ പ്രമുഖ അക്കൗണ്ടിങ്ങ് സ്ഥാപനമായ ജോര്‍ജ് ഗോള്‍ഡ്സ്റ്റെയിന്‍ കമ്പനി പ്രസിഡന്‍റുമായ ജോര്‍ജ് മാത്യു സി. പി. എ ഉല്‍ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്‍റില്‍ 6 ടീമുകള്‍ മാറ്റുരച്ചു. എസ് എം…

സീറോ മലബാര്‍ കാത്തോലിക്കാ പള്ളി ഡാളസില്‍ ഏക്സ്ടെന്‍ഷന്‍ കൂര്‍ബ്ബാന ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ ഉല്‍ഘാടനം ചെയ്തു

ഡാളസ്‌. സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ ഡാളസ്‌ ഏരിയായില്‍ മൂന്നാമത്തെ പള്ളിക്ക്‌ തുടക്കം കുറിച്ചു. ര്രിസ്‌ക്കോയില്‍ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി കത്തോലിക്കാ പള്ളിയിലെ ചാപ്പലില്‍ ഒക്റേറാബര്‍  28-ാം തീയതി ശനിയാഴ്ച വൈകിട്ട്‌ 6.30 തിന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അഭിവദ്യ പിതാവ്‌ മാര്‍ ജോയി ആലപ്പാട്ട്‌ പ്രഥമ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ഫാ: മാത്യൂസ്‌ മുഞ്ഞനാട്ട്‌, ഫാ: ജയിംസ്‌ നിരപ്പേല്‍ എന്നീവര്‍ സഹകാര്‍മ്മീകത്വം വഹിച്ചു. ഡാളസിലെ ആദ്യത്തെ സീറോ മലബാര്‍ കത്തോലിക്കാ പള്ളി സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്ക്‌ ചര്‍ച്ച്‌ ഗാര്‍ലാന്റ്‌ ആണ്‌, രണ്ടാമതായി രൂപം കൊണ്ട പള്ളിയാണ്‌ കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക്‌ ചര്‍ച്ച്‌. ആളുകള്‍ നിറഞ്ഞു വരുന്നതിന്റെ സാഹചര്യത്തില്‍ കൊപ്പേല്‍ പളളിയിലെ മുന്‍ വികാരിയായിരുന്ന ക്രിസ്ററി അച്ചന്റെ കാലത്ത്‌ മൂന്നാമതൊരു പള്ളി ഫ്രിസ്‌ക്കോ ഭാഗത്ത്‌ വരേണ്ട ആവശ്യകതയെ കുറിച്ച്‌…

സെന്റ് മേരീസ് സി.എം.എല്‍ യൂണിറ്റ് ബൈബിൾ കയ്യെഴുത്തിന് തുടക്കം കുറിച്ചു

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 തീയതി മുതൽ ബൈബിൾ കയ്യെഴുത്തിന് ആരംഭം കുറിച്ചു. ഓരോ ഞായറാഴ്ചത്തേയും സുവിശേഷഭാഗം മിഷൻ ലീഗ് കുട്ടികൾ വെള്ളപേപ്പറിൽ എഴുതി സി.സി.ഡി സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മെയിൽ ബോക്സിൽ നിക്ഷേപിക്കുന്ന രീതിയിലാണ് ബൈബിൾ കയ്യെഴുത്ത് പദ്ധതി ക്രമീകരിച്ചിരിക്കുന്നത് . അധ്യാപകരും ക്ലാസ് ലീഡേഴ്സും ഒരോ കൈയെഴുത്തുപ്രതികൾ സമാഹരിച്ച് സംരക്ഷിക്കുകയും വർഷാവസാനം അത് പുസ്തകരൂപത്തിൽ ആക്കി മാറ്റുകയും ചെയ്യും. കുട്ടികൾ വിശുദ്ധ ഗ്രന്ഥം കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനായി വിഭാവന ചെയ്തിരിക്കുന്ന ഈ പദ്ധതിക്കു നല്ല പ്രതികാരണമാണ് കുട്ടികളുടെയും മാതാപിതാക്കളുടെയുംഭാഗത്തുനിന്നും ലഭിക്കുന്നത്. നല്ല കയ്യക്ഷരത്തോടെ എഴുതപ്പെടുന്ന കയ്യെഴുത്തുപ്രതികൾക്ക് വർഷാവസാനം സമ്മാനത്തിനു അർഹരാകുമെന്ന് ഭാരവാഹികൾ അറിയിച്ചു . കൂടാതെ ബൈബിൾ കയ്യെഴുത്ത് പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് ഓരോ മാസവും നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കുന്നതായിരിക്കും .

ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാലു പുന്നൂസിനെ മാപ്പ് നോമിനേറ്റ് ചെയ്തു

ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ 2024 – 2026 കാലയളവിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുവത്വത്തിന്റെ പ്രതീകമായ ഷാലു പുന്നൂസിനെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ [MAP] ഐക്യകണ്ഠേന പിന്തുണച്ചു സാഹോദര്യ പട്ടണമായ ഫിലഡൽഫിയയിൽ സാമൂഹിക, സാംസ്കാരിക മേഖലകളിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ കരുത്ത് തെളിയിച്ചിട്ടുള്ള മികച്ച നേതാവാണ് ഷാലു പുന്നൂസ്. യുവജനങ്ങളുടെ പ്രിയങ്കരൻ എന്നറിയപ്പെടുന്ന ഷാലു, മാപ്പിന്റെ പ്രസിഡന്റായിരുന്ന രണ്ടു വർഷക്കാലം മാപ്പിന്റെ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത നേട്ടങ്ങളുടെ കാലയളവായിരുന്നു. പ്രവർത്തന പന്ഥാവിൽ കാഴ്ചവയ്ക്കുന്ന വ്യത്യസ്തതയുടെ മാജിക്കൽ മൂവ്മെന്റ് ആണ് ഷാലുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും പറയുന്നവ ചെയ്തു വിജയിപ്പിക്കുകയും ചെയ്യുക എന്നത് ഷാലുവിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്. പ്രവർത്തന മേഖലയിൽ കരുത്തേകാൻ സേവനതല്പരരും സ്ഥിരോത്സാഹികളും വിശ്വസ്തരുമായ ഒരു വൻ യുവജനനിര…

ജോണ്‍ ഇളമതയുടെ ചരിത്ര നോവലുകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍

ജോണ്‍ ഇളമതയുടെ ഏഴ്ചരിത്ര നോവലുകൾ ഷാർജയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് പ്രകാശനം ചെയ്യപ്പെടും. കൈരളി ബുക്സിന്റെ (കണ്ണൂര്‍) പവലിയനിലായിരിക്കും ഈ നോവലുകള്‍ ലഭ്യമാകുക. മോശ, നന്മമാണിക്യം, ബുദ്ധൻ, മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ്, മാർക്കോപോളോ, കഥ പറയുന്ന കല്ലുകൾ എന്നീ ചരിത്ര നോവലുകളാണ് പുസ്തക മേളയില്‍ നിന്ന് വാങ്ങാവുന്നത്. ഒറ്റ പാക്കേജ് ആയോ അല്ലെങ്കിൽ ഒറ്റ കോപ്പിയായോ ഇവ ലഭ്യമാണ്. എല്ലാ അക്ഷര സ്നേഹികള്‍ക്കും പുസ്തക മേളയിലേക്ക് സ്വാഗതം.

താമ്പാ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു 16 പേർക്ക് പരിക്ക്; 22 കാരനായ പ്രതി പിടിയിൽ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ടാമ്പയിലെ തിരക്കേറിയ തെരുവിൽ ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ 22 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും രണ്ടാം ഡിഗ്രി കൊലപാതകത്തിന് കുറ്റം ചുമത്തുകയും ചെയ്തതായി  ടാമ്പ പോലീസ് മേധാവി ലീ ബെർകാവ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് പറഞ്ഞു. പുലർച്ചെ 3 മണിക്ക് മുമ്പ് 14 വയസ്സുള്ള ഒരു ആൺകുട്ടിയും 22 വയസ്സുള്ള ഒരു പുരുഷനും കൊല്ലപ്പെട്ടു, ടാമ്പയിലെ സിറ്റി അയൽപക്കത്തുള്ള ബാറുകളിൽ നിന്നും നിശാക്ലബ്ബുകളിൽ നിന്നും നൂറുകണക്കിന് ആളുകൾ ഫയൽ ചെയ്യുന്നതിനിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വെടിവയ്പ്പ് ആരംഭിച്ചത് , ടാമ്പ പോലീസ് ചീഫ് ലീ ബെർകാവ് പറഞ്ഞു. പരിക്കേറ്റ 16 പേരിൽ 15 പേർക്ക് വെടിയേറ്റു, ഒരാൾക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്ന് ബെർകാവ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് ഇവർക്ക്…

ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ജർമ്മൻ യുവതി ഷാനി ലൂക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ജർമ്മൻ യുവതി ഷാനി ലൂക്ക് മരിച്ചതായി ഇസ്രായേൽ സുരക്ഷാ സേന സ്ഥിരീകരിച്ചു. ഒക്ടോബർ 7 ന്, ജൂതന്മാരുടെ അവധിക്കാലമായ സുക്കോട്ടിന്റെ ആഘോഷമായ റെയിമിന് സമീപമുള്ള നോവ സംഗീതോത്സവത്തിൽ നടന്ന ആക്രമണത്തിനിടെയാണ് ഷാനിയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 250-ലധികം നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഈ സംഭവം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുടുംബം ഷാനി ലൂക്കിന്റെ വിയോഗം സ്ഥിരീകരിച്ചു: ഷാനി ലൂക്കിന്റെ അമ്മ റിക്കാർഡ ദാരുണമായ സംഭവം സ്ഥിരീകരിച്ചു. “എന്റെ മകളുടെ വിയോഗത്തിന്റെ ദുഃഖ വാർത്ത ഇസ്രായേൽ സൈന്യത്തിന്റെ കൈകളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. അവൾ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല.” ഷാനി ലൂക്കിന്റെ സഹോദരി ആദി ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയയില്‍ ഹൃദയഭേദകമായ കുറിപ്പ് പങ്കിട്ടു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഷാനി ലൂക്കിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും ഔദ്യോഗികമായി എക്സിലൂടെ പ്രഖ്യാപിച്ചു. “23 കാരിയായ ജർമ്മൻ-ഇസ്രായേലി…