ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്‌പെഷ്യല്‍ ജനറല്‍ ബോര്‍ഡി യോഗത്തില്‍ ആദരണീയനായ കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങളെയും വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ പകരം വയ്ക്കാന്നില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലയില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബര്‍ 31-ന് ജനിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. യൂണീറ്റ് പ്രസിഡന്റായും പിന്നീട് കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളേജ് എറണാകുളം ലോകോളേജ് എന്നിവിടങ്ങളില്‍ പഠനശേഷം 1967-ലെ കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷനായും 1970-ലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പതിറ്റാണ്ടു നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായും…

ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഡാളസ് സൗഹൃദ വേദിയുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ

ഡാളസ്:കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഡാളസ് സൗഹൃദ വേദി സെക്രട്ടറി അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അർപ്പിക്കുന്നതായി രേഖപ്പെടുത്തി.പ്രവാസി മലയാളികളുടെ ബഹുമാന്യനായ നേതാവും പ്രിയപ്പെട്ട സുഹൃത്തും ആയിരുന്നു കാല യവനികക്കുള്ളിൽ മറയപ്പെട്ട ഉമ്മൻ ചാണ്ടി സാർ. ജാതി മത ഭേദമെന്യേ ജനങ്ങളെ സ്നേഹിക്കാനുള്ള വലിയ മനസ്സു ജന ഹൃദയത്തിൽ എന്നെന്നും ഉണ്ടാവുമെന്നും, പരേതന്റെ ആൽമാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങൾക്കും, ബന്ധു മാത്രാദികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു.

WMC WAC സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി ഡെക്കാൻ ചാർജേഴ്സ് വിജയികളായി

കാൽഗറി : കാൽഗറിയിലെ മലയാളി സംഘടനയായ WMCWAC  സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി  ഡെക്കാൻ ചാർജേഴ്സ് വിജയികളായി. കാൽഗറിയിൽ നിന്ന് തന്നെയുള്ള ബ്രൈഡൽ സ്റ്റാർസ് ആണ് റണ്ണർ അപ്പ്  ആയത്. കാൽഗറി ബ്രൈഡൽവുഡ് കമ്മ്യൂണിറ്റി ഗ്രൗണ്ടിൽ ആയിരുന്നു ആവേശോജ്വലമായ മത്സരങ്ങൾ നടന്നത്.  ബ്രൈഡൽ സ്റ്റാർസ്, കലിംഗ വാരിയേഴ്‌സ്, മക് ലൗഡ് റേൻജേർസ്, കേരള റോയൽസ്, കാൽഗറി ഡെക്കാൻ ചാർജേർസ്, ട്രാവൻകൂർ ടൈറ്റൻസ് കാൽഗറി, സിൽവറാഡോ എന്നീ പ്രമുഖ ടീമുകൾ ആണ് മത്സരിച്ചത്. മൂന്നു നോക്ക് ഔട്ട് മാച്ചുകൾ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് മാച്ചുകൾ ക്രമീകരിച്ചിരുന്നത്. 10 ഓവർ മത്സരങ്ങളായിരുന്നു നടന്നത്. ഒന്നാം സ്ഥാനത്ത് എത്തിയ  കാൽഗറി ഡെക്കാൻ ചാർജേർസിന് അഞ്ഞൂറ് കനേഡിയൻ ഡോളറും ട്രോഫിയും ,  രണ്ടാം സ്ഥാനത്ത് എത്തിയ ബ്രൈഡൽ സ്റ്റാർസിന്   ഇരുന്നൂറ്റമ്പത് കനേഡിയൻ ഡോളറും ട്രോഫിയുമാണ് ലഭിച്ചത് . ഫൈനൽ…

മറഞ്ഞു, ആ സ്നേഹത്തണൽ: ജോർജ് തുമ്പയിൽ

കേരളത്തിലെ പ്രത്യേകിച്ച് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് മേൽ പടർന്ന് നിന്ന സ്നേഹത്തണലായിരുന്നു ഉമ്മൻ ചാണ്ടി . ജനജീവിതത്തോട് ഇത്രത്തോളം ചേർന്ന് നിന്ന മറ്റൊരു നേതാവ് ഓർമയിലില്ല. ചെറുപ്പകാലം മുതൽ കേട്ട് വളർന്ന പേരായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അച്ചായന്റെ ചേട്ടൻ പാപ്പുച്ചേട്ടന്റെയും (വെല്ലിച്ചായൻ എന്ന് ഞങ്ങൾ വിളിക്കുന്ന തുമ്പയിൽ ടി വി കുറിയാക്കോസ്) സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി. പല കാര്യങ്ങൾക്കും വെല്ലിച്ചായന്റെ വീട്ടിൽ ഉമ്മൻ ചാണ്ടി വരുമായിരുന്നു. വെല്ലിച്ചായൻ ഒരു ‘പ്രസ്ഥാനമായിരുന്നത്’ കൊണ്ടും ഞങ്ങൾ കുട്ടികൾ വലിയ കാര്യമായാണ് ഉമ്മൻ ചാണ്ടി സാറിനെ കണ്ടിരുന്നതും. പാമ്പാടി എം ജി എം ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ. അന്നേ ആ പേര് ഒരു ഊർജ്ജമായിരുന്നു. കാലം മാറി തുടങ്ങിയപ്പോൾ പുതുപ്പള്ളിയിലേക്ക് പാമ്പാടിയിൽ നിന്നും ദൂരം 10 കിലോമീറ്റർ എന്ന് മനസിലായി. എം ജി എം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു ഇലക്ഷൻ…

ഉമ്മൻചാണ്ടി- സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ആദരിച്ച അതുല്യ പ്രതിഭ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്

ഡാളസ് :ബഹുമാനപ്പെട്ട കേരള മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും അടിയന്തരമായി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി . സ്വതന്ത്ര മാധ്യമപ്രവർത്തനത്തേയും മാധ്യമ പ്രവർത്തകരെയും  ആദരികുകയും അംഗീകരിക്കുകയും ചെയ്ത  ശ്രീ ഉമ്മൻചാണ്ടി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഷ്കളങ്കനായ വ്യക്തിത്വത്തിന് ഉടമയും അഴിമതിയുടെ കണിക പോലും ഏൽക്കാത്ത   ജനനായകനും പ്രഗൽഭനായ ഭരണാധികാരിയുമായിരുന്നുവെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡണ്ട് ശ്രീ സിജു വി ജോർജ് തൻറെ അനുശോചന പ്രസംഗത്തിൽ ചൂണികാട്ടി  , അദ്ദേഹവുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തുവാനും,സുദീർഘമായി ഇൻറർവ്യൂ ചെയ്യുവാനും കഴിഞ്ഞത് തൻറെ  പത്ര പ്രവർത്തക രംഗത്തെ ഒരു അമൂല്യ അനുഭവമായി ഇന്നും തന്റെ മനസ്സിൽ സൂക്ഷിക്കുന്നു എന്ന് ശ്രീ സിജു വി. ജോർജ് അനുസ്മരിച്ചു ജീവിതയാത്രയിൽ…

ചുട്ടുപൊള്ളുന്ന ചൂട്; പുക നിറഞ്ഞ വായു; ഉഷ്ണമേഖലാ കൊടുങ്കാറ്റ് എല്ലാം ഒറ്റയടിക്ക് അമേരിക്കയെ ബാധിച്ചു

ഹവായിയിലെ ഉഷ്ണമേഖലാ കൊടുങ്കാറ്റ് മുതൽ അതിന്റെ സൺ ബെൽറ്റ് സംസ്ഥാനങ്ങളിൽ റെക്കോർഡ് ചൂടും കനേഡിയൻ കാട്ടുതീയിൽ നിന്നുള്ള പുക അതിർത്തി കടന്ന് പല പ്രദേശങ്ങളിലും മോശം വായുവിന്റെ ഗുണനിലവാരവും വരെ അസാധാരണമായ കാലാവസ്ഥയാണ് അമേരിക്കയിലെ പല സംസ്ഥാനങ്ങളും അനുഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മലിനീകരണക്കാരായ അമേരിക്കയും ചൈനയും കാർബൺ ബഹിർഗമനം കുറയ്ക്കാൻ ധാരണയിലെത്താൻ ശ്രമിച്ചപ്പോൾ, ഫോസിൽ ഇന്ധനത്താൽ നയിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന് കീഴിൽ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ഒരു സാമ്പിളാണ് ഇപ്പോള്‍ അമേരിക്കക്കാര്‍ അനുഭവിക്കുന്നത്. ബുധനാഴ്ച അരിസോണയില്‍ ഹീറ്റ് വേവ് റെക്കോർഡ് തകർത്തു അരിസോണയിലെ ഫീനിക്‌സ് നഗരം ചൊവ്വാഴ്ച തുടർച്ചയായി 19-ാം ദിവസവും 110 ഡിഗ്രി എഫ് (43 സി) കവിഞ്ഞു, 110-ന് മുകളിൽ തുടർച്ചയായി 18 ദിവസങ്ങൾ എന്ന എക്കാലത്തെയും റെക്കോർഡ് തകർത്തു. അരിസോണയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി…

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും ,കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ,കേരള ജനതയുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ ആഴമായ മുദ്ര പതിപ്പിക്കുകയും, തികഞ്ഞ  ദൈവ വിശ്വാസിയും  ,ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്‍റെ ആഴമായ ദൈവവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണാന്‍  പരിശ്രമിക്കുകയും  ,എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും, ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത,കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖവുമായിരുന്ന  ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ   ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു .വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുകയും   അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ…

മറക്കാൻ മറന്നു പോയ അപൂർവ വ്യക്തിത്വം: ജോൺ എബ്രഹാം, മുൻ മേയർ

ഹ്യൂസ്റ്റൺ: ഉമ്മൻ ചാണ്ടി ആളുകളെ പരിചയപ്പെടുന്നത് മറക്കാൻ വേണ്ടിയല്ല എന്ന് തോന്നിയിട്ടുണ്ട്. അവർ എന്നും അദ്ദേഹത്തിന്റെ ഓർമ്മയിൽ ജീവിതത്തിന്റെ ഭാഗമായി തുടർന്നു -മുൻ മേയറും വേൾഡ് മലയാളി കൗൺസിൽ സ്ഥാപകനുമായ ജോൺ  എബ്രഹാം അനുസ്മരിച്ചു. എത്ര കാലത്തിനു ശേഷം കണ്ടാലും പേരെടുത്തു വിളിച്ച് സൗഹൃദത്തോടെ പെരുമാറുന്നവർ നന്നേ കുറവാണ്. പലരും മറ്റുള്ളവരെ പരിചയപെപ്പടുന്നത് വെറും കാഷ്വൽ ആയാണ്. കയ്യോടെ മറക്കുകയും ചെയ്യും. ഉമ്മൻ ചാണ്ടി അങ്ങനെ ആയിരുന്നില്ല. ഗാന്ധിജിയും എ.കെ.ജിയും ഒക്കെ ഇങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പലവട്ടം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിൽ പോയിട്ടുണ്ട്. അപ്പോയിന്റ്മെന്റ് ഒന്നും ആവശ്യമില്ല. വേൾഡ് മലയാളി കൗൺസിലിന്റെ അഭ്യുദയകാംക്ഷി ആയിരുന്നു അദ്ദേഹം.എല്ലാ മലയാളികളെയും ഒന്നിപ്പിക്കുന്ന ഇത്തരമൊരെ കൂട്ടായ്മ നല്ലതെന്നു അദ്ദേഹം പറയുകയും ചെയ്തു. അദ്ദേഹം നിയമസഭാംഗമായി അധികം താമസിയാതെ തിരുവനന്തപുരം വിട്ടുവെങ്കിലും എം.എം. ഹാസനെപ്പോലുള്ള അദ്ദേഹത്തിന്റെ അനുചരരുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. അങ്ങനെ…

ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് അനുശോചനയോഗം നാളെ

മയാമി:  മുൻ കേരള മുഖ്യമന്ത്രിയും , ലോക മലയാളികൾക്ക് പ്രിയങ്കരനായിരുന്ന ജനകീയ നേതാവുമായിരുന്ന   ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി നാളെ ( 7/ 19 / 2023 ) ബുധനാഴ്ച വൈകീട്ട് 8 മണിക്ക് (EST ) അമേരിക്കയിലെ  വിവിധ സാംസ്കാരിക -സാമൂഹിക-രാഷ്ട്രീയ സംഘടനകളെ ഉൾപ്പെടുത്തി ഇന്ത്യ പ്രസ് ക്ലബ് zoom ൽ അനുശോചന യോഗം സംഘടിപ്പിക്കും. കക്ഷിരാഷ്‌ടീയ ഭേദമന്യേ എല്ലാവരും ഈ zoom മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പങ്കെടുക്കാനുള്ള ലിങ്ക്:  IPCNA India Press Club of North America is inviting you to a scheduled Zoom meeting. Topic: IPCNA Memorial Meeting for Oomen Chandy Time: Jul 18, 2023, 07:30 PM Eastern Time (US and Canada) Join Zoom Meeting https://us02web.zoom.us/j/6938664069?pwd=UEVaaGEveWl3bDBUTjNYa2JYMzhtZz09 Meeting…

ഫാമിലി/യൂത്ത് കോൺഫറൻസ് ആവേശത്തോടെ സമാപിച്ചു!

ഡാൽട്ടൺ (പെൻസിൽവേനിയ): ഫാമിലി/യൂത്ത് കോൺഫറൻസിന്റെ അവസാന ദിവസം വളരെ പെട്ടെന്ന് എത്തി! . അഭിവന്ദ്യ ഏബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്‌കാരത്തിനും വിശുദ്ധ കുർബാനയ്‌ക്കുമായി മുഴുവൻ വൈദികരും പ്രതിനിധികളും ചാപ്പലിൽ സന്നിഹിതരായി. ജൂലൈ 15 ശനിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലഘു പൊതു ചടങ്ങിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിച്ച കോർ കമ്മിറ്റിക്കും വിവിധ സബ് കമ്മിറ്റികൾക്കും നന്ദി പറഞ്ഞു. മുഖ്യ പ്രഭാഷകരായ അഭിവന്ദ്യ എബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത, ഫാ. മാറ്റ് അലക്‌സാണ്ടർ എന്നിവരുടെ സമാപന സന്ദേശങ്ങൾക്കും സമയമുണ്ടായിരുന്നു. വിഭവസമൃദ്ധമായ ബ്രഞ്ചോട് കൂടി ഔദ്യോഗികമായി കോൺഫറൻസ് അവസാനിച്ചെങ്കിലും പലരും വിടപറയാൻ തിരക്ക് കൂട്ടാതെ സൗഹൃദം പങ്കുവച്ചുകൊണ്ട് നില്ക്കുന്നത് കോൺഫറൻസ് സൃഷ്ടിക്കുന്ന ബന്ധങ്ങൾ എത്ര ശക്തമാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു.…