മറക്കാൻ മറന്നു പോയ അപൂർവ വ്യക്തിത്വം: ജോൺ എബ്രഹാം, മുൻ മേയർ

ഹ്യൂസ്റ്റൺ: ഉമ്മൻ ചാണ്ടി ആളുകളെ പരിചയപ്പെടുന്നത് മറക്കാൻ വേണ്ടിയല്ല എന്ന് തോന്നിയിട്ടുണ്ട്. അവർ എന്നും അദ്ദേഹത്തിന്റെ ഓർമ്മയിൽ ജീവിതത്തിന്റെ ഭാഗമായി തുടർന്നു -മുൻ മേയറും വേൾഡ് മലയാളി കൗൺസിൽ സ്ഥാപകനുമായ ജോൺ  എബ്രഹാം അനുസ്മരിച്ചു. എത്ര കാലത്തിനു ശേഷം കണ്ടാലും പേരെടുത്തു വിളിച്ച് സൗഹൃദത്തോടെ പെരുമാറുന്നവർ നന്നേ കുറവാണ്. പലരും മറ്റുള്ളവരെ പരിചയപെപ്പടുന്നത് വെറും കാഷ്വൽ ആയാണ്. കയ്യോടെ മറക്കുകയും ചെയ്യും. ഉമ്മൻ ചാണ്ടി അങ്ങനെ ആയിരുന്നില്ല. ഗാന്ധിജിയും എ.കെ.ജിയും ഒക്കെ ഇങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

പലവട്ടം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിൽ പോയിട്ടുണ്ട്. അപ്പോയിന്റ്മെന്റ് ഒന്നും ആവശ്യമില്ല.

വേൾഡ് മലയാളി കൗൺസിലിന്റെ അഭ്യുദയകാംക്ഷി ആയിരുന്നു അദ്ദേഹം.എല്ലാ മലയാളികളെയും ഒന്നിപ്പിക്കുന്ന ഇത്തരമൊരെ കൂട്ടായ്മ നല്ലതെന്നു അദ്ദേഹം പറയുകയും ചെയ്തു.

അദ്ദേഹം നിയമസഭാംഗമായി അധികം താമസിയാതെ തിരുവനന്തപുരം വിട്ടുവെങ്കിലും എം.എം. ഹാസനെപ്പോലുള്ള അദ്ദേഹത്തിന്റെ അനുചരരുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയുമായും സൗഹൃദം സ്ഥാപിക്കാനായി. അത് എക്കാലവും തുടരുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News