തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊലസ് എന്ന സംഘടനയുടെ സ്ഥാപക ഷീബ അമീര്‍ പങ്കെടുക്കുന്ന സ്നേഹ സായാഹ്നം ഈ ശനിയാഴ്ച ഏപ്രില്‍ 29നു മെരിലാന്റിലെ ക്യാബിന് ജോണ്‍ മിഡില്‍ സ്കൂളില്‍ (10701Gainsborough Rd, Potomac, MD 20854 from 5:30 pm to 8:30 pm) വച്ച് നടക്കുന്നു. ജീവനു അപകടമുളള, ദീര്‍ഘകാലം രോഗമുളള കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ വേണ്ടി കുറെ മനുഷ്യര്‍ ഒത്തുചേര്‍ന്ന് നില്ക്കുന്ന ഒരു കൂട്ടായ്മയാണ് സൊലസ്. ഏതാണ്ട് 4000നു മേല്‍ കുട്ടികളെ എല്ലാ മാസവും സൊലസ് സപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍, ഭക്ഷണം, വാടക, വീടിന്റെ അറ്റകുറ്റപണി, ആശുപത്രി ചെലവ്, സഹോദരങ്ങളുടെ പഠനം , കൂടാതെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തല്‍ എന്നിവയും സൊലസ് ചെയ്ത് കൊടുക്കുന്നു. സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, Thalassimia deficiency, Hapatitis B തുടങ്ങിയ രോഗങ്ങളാല്‍ ദുരിതമനുഭവിച്ച്…
Category: AMERICA
എസ്.ബി അസംപ്ഷന്‍ അലുംമ്നി അസംപ്ഷന്‍ കോളജ് പുതിയ പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രൗഡോജ്വലമായ സ്വീകരണം നല്കി
ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഏപ്രില്‍ ഒന്നിനു പുതുതായി ചുമതലയേറ്റ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലായ റവ.ഡോ. തോമസ് പാറത്തറയ്ക്കും, വൈസ് പ്രിന്‍സിപ്പിലായി ചുമതലയേറ്റ ഡോ. റാണി മേരി തോമസിനും വൈസ് പ്രിന്‍സിപ്പലായി തന്റെ ചുമതലയില്‍ തുടരുന്ന അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ മേരിക്കും പ്രൗഡോജ്വലമായ സ്വീകരണം നല്കി. ഏപ്രില്‍ 22-ന് (ശനി) സൂം മീറ്റിംഗിലൂടെയാണ് മേല്‍പ്പറഞ്ഞ വിശിഷ്ട വ്യക്തികളെ അഭിനന്ദിക്കുന്നതിനുള്ള സ്വീകരണ സമ്മേളനം നടന്നത്. ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പും ഇരു കോളജുകളുടേയും രക്ഷാധികാരിയുമായ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായും, സഹായ മെത്രാനായ മാര്‍ തോമസ് തറയില്‍ സ്പെഷ്യല്‍ ഡിഗ്നിറ്റിയുമായി സൂം മീറ്റിംഗില്‍ പങ്കെടുത്തു. ഇത്തരം മീറ്റിംഗുകള്‍ കൂടെക്കൂടെ നടത്തുകയും അങ്ങനെ കോളജുകളും അലുംമ്നിയംഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ആഴപ്പെടുത്തി മുന്നോട്ടു കോളേജുകളും അലുംനിയംഗങ്ങളും…
എസ്.ബി- അസംപ്ഷന്‍ അലുംമ്നിയുടെ ദേശീയ നേതൃത്വത്തിനും നെറ്റ് വര്‍ക്കിനും അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലാകമാനം വ്യാപിപ്പിക്കേണ്ടതിന്റെയും ഉണ്ടാകേണ്ടതിന്റെയും ആവശ്യകതയും പ്രസക്തിയും ഇവിടെയുള്ള എസ്.ബി അസംപ്ഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞു. ചങ്ങനാശേരി എസ്ബി -അസ്സെംപ്ഷന്‍ അലുംനി അംഗങ്ങളേ ദേശിയ തലത്തില്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനും അങ്ങനെ നല്ലയൊരു സൗഹൃദ കൂട്ടായ്മ്മയില്‍ നിലനില്ക്കുന്നതിനും വളരുന്നതിനും അതുവഴിയായി ഇരുകോളേജുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിനും ഈ ദേശിയ നെറ്റുവര്‍ക്കുവഴിയായി സാധിക്കുമെന്ന ഒരു കാഴ്ചപ്പാടും പൊതുവികാരവുമാണ് ഇങ്ങനെയൊരു ദേശിയ നെറ്റുവര്‍ക്കിനു തുടക്കമിടണമെന്ന ആശയത്തിന് പിന്‍ബലമായി നിന്നിട്ടുള്ള ചേതോവികാരം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇത്രയും വിശാലമായ ഈ അമേരിക്കന്‍ ഐക്യനാടുകളില്‍ കേവലം ചിക്കാഗോ ന്യൂജേഴ്സി- ന്യൂയോര്‍ക്ക് എന്നീ രണ്ട് എസ്ബി-അസ്സെംപ്ഷന്‍ അലുംനി ചാപ്റ്ററുകള്‍ മാത്രമാണ് സജീമായി പ്രവര്‍ത്തന രംഗത്തുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റംവരണം. അമേരിക്കയുടെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും എസ്.ബി അസംപ്ഷന്‍ അലുംമ്നി സൗഹൃദങ്ങളും കൂട്ടായ്മകളും വളര്‍ത്തിയെടുക്കേണ്ടത് ഇരുകോളേജുകളേയും ഇവിടെയുള്ള…
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണല്‍ കോണ്‍ഫറന്‍സും പുരസ്കാരവിതരണവും ഏപ്രില്‍ 28, 29, 30 തീയതികളില്‍
ന്യൂജേഴ്സി: ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ശുഭമുഹൂര്‍ത്തം. ഒന്നിച്ചൊന്നായി നന്മയുടെ സന്ദേശം പകര്‍ന്ന് ലോകത്തിന് വെളിച്ചമാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് ഒരുങ്ങുന്നു. ഇതൊരു ശുഭമുഹൂര്‍ത്തമാണ്. ആഗോള മലയാളി കൂട്ടായ്മയുടെ ശക്തിയും ഒരുമയും അലിഞ്ഞുചേരുന്നിടം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് പതിമൂന്നാമത് റീജിയണല്‍ കോണ്‍ഫറന്‍സും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള പുരസ്കാരവിതരണവും ഏപ്രില്‍ 28, 29, 30 തീയതികളില്‍ ന്യൂജേഴ്സി ഐസിലിന് എ. പി. എ വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ നടക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന റീജിയണല്‍ കോണ്‍ഫറന്‍സിന് അക്കരെയാണെന്റെ മാനസം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജന്മനാടിന്റെ ഓര്‍മകളില്‍ ഇക്കരെ മാനസവുമായി കഴിയുന്ന പ്രവാസികളുടെ ശബ്ദവും ആഘോഷവുമായി ഈ സംഗമം മാറും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിലേറെ പ്രതിനിധികള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍, വിശിഷ്ഠാതിഥികള്‍ തുടങ്ങിയവരടക്കം ഏറ്റവും വലിയ ആഘോഷ മാമാങ്കത്തിനാണ് വേള്‍ഡ്…
ഡോ. എൻ ഗോപാലകൃഷ്ണൻ – മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അനുസ്മരിക്കുന്നു
കാഷായ വസ്ത്രം ധരിക്കാതെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഭാരതീയ സംസ്കാരത്തെയും മൂല്യങ്ങളെയും ഹൈന്ദവ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നതിൽ സദാ മുഴുകിയിരുന്ന ഡോക്ടർ എൻ ഗോപാലകൃഷ്ണൻ വിട വാങ്ങുമ്പോൾ അതൊരു യുഗത്തിന്റെ അവസാനം ആണെന്ന് പറയാം . സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ശാസ്ത്രജ്ഞനായ അദ്ദേഹം തന്റെ പാണ്ഡിത്യം കൊണ്ട് പുത്തൻ തലമുറക്ക് പകർന്നു നൽകിയിട്ടുള്ള ദാർശനിക ദിശാബോധം അതുല്യമാണ് വേദം , ഉപനിഷദ്, പുരാണങ്ങള്‍ എന്നിവയില്‍ ഉണ്ടായിരുന്ന അഗാധമായ പാണ്ഡിത്യം ,സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈഭവം സമാനതകൾ ഇല്ലാത്തത് ആയിരുന്നു . ശാസ്ത്രത്തെയും ആത്മീയതയെയും യുക്തിഭദ്രമായി കോര്‍ത്തിണക്കി ഭാരതീയ ചിന്താ ധാരകളുടെ അവതരണം ശ്രദ്ധേയം ആയിരുന്നു .അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിനു എക്കാലവും പ്രചോദനം നൽകിയിട്ടുള്ള അദ്ദേഹം നിരവധി തവണ പ്രഭാഷണം നടത്താൻ ഇവിടം സന്ദർശിച്ചിരുന്നു .അമേരിക്കയിലെ യുവാക്കളുടെ ഇടയിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ തരംഗം സൃഷ്ഠിച്ചിരുന്നു…
ഹൈ ഓൺ മ്യൂസിക് ഗാനമേള ഏപ്രിൽ 29 ശനിയാഴ്ച റ്റാമ്പായില്‍
റ്റാമ്പാ : മലയാളികളുടെ മനം കവർന്ന പ്രശസ്ത യുവ ഗായകരായ വിധു പ്രതാപും, ജോല്‍സനയും, സച്ചിന് വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന ഹൈ ഓൺ മ്യൂസിക് എന്ന ഗാനമേള ശനിയാഴ്ച്ച ഏപ്രിൽ 29 വൈകുന്നേരം റ്റാമ്പായിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ( 2620 Washington Rd , Valrico ,FL 33594 )നടക്കും. ഈ വർഷം അമേരിക്കയിലെത്തുന്ന ഏറ്റവും മികച്ച മലയാളി സ്റ്റേജ് പ്രോഗ്രാമാണ് രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സംഗീത വിരുന്ന്. ഫ്ലോറിഡയിൽ നിരവധി വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ നിന്നുള്ള സ്റ്റേജ് ഷോ നടക്കുന്നത്. ഹൂസ്റ്റണിലും , ഡെൻവറിലുമൊക്കെ ജനഹൃദയങ്ങളിൽ മറക്കാനാവാത്ത പ്രകടനം നടത്തിയ ശേഷമാണു ഈ ടീം ഫ്ളോറിഡയിലെത്തുന്നത്. ടിക്കറ്റുകൾ അസോസിയേഷന്റെ വെബ്സൈറ്റിൽ നിന്നും വാങ്ങാവുന്നതാണ് www.macftampa.com . ഓൺലൈൻ വഴി മാത്രമാണ് ടിക്കറ്റുകൾ വിറ്റഴിച്ചത്. ലൈവ് ഓർക്കസ്ട്രയോടു കൂടി രണ്ടര മണിക്കൂർ നീണ്ടു…
പ്രശസ്തരുടെ പെയിന്റിംഗുകൾ ഓൺലൈൻ ലേലത്തിനൊരുങ്ങുന്നു
ന്യൂജെഴ്സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അല സംഘടിപ്പിക്കുന്ന ആർട്ട്സ് ആൻ്റ് ലിറ്റററി ഫെസ്റ്റിവല്ലിനോട് അനുബന്ധിച്ചാണ് പ്രമുഖരായ മലയാളി ചിത്രകാരന്മാരുടെ പ്രശസ്തമായ പെയിന്റിംഗുകൾ ഓൺലൈനിലൂടെ ലേലത്തിൽ വിൽക്കാൻ തയ്യാറെടുക്കുന്നത്. മോപ്പസാങ് വാലത്ത്, റീന ബാബു, വിദ്യ രാജേഷ്, ഗോപികൃഷ്ണൻ, ജയകൃഷ്ണൻ ജി, കെ.യു. കൃഷ്ണകുമാർ, ശ്രീക്കുട്ടൻ നായർ, ബസന്ത് പെരിങ്ങോട് തുടങ്ങിയവരുടെ പെയിന്റിംഗുകളാണ് ഓൺലൈൻ വഴിയുള്ള ലേലത്തിന് എത്തുന്നത്. 2023 ഏപ്രിൽ 28 മുതൽ മെയ് 31 വരെയാണ് ഓൺലൈനിലൂടെ പെയിന്റിങ്ങുകളുടെ ലേലം. GO.CHARITYAUCTIONSTODAY.COM/BID/ALF2023 എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഏവർക്കും ലേലത്തിൽ പങ്കെടുക്കാം. അല സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രങ്ങളുടെ ലേലത്തിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ ദരിദ്ര കുടുബങ്ങളുടെ ഭവനനിർമ്മാണത്തിനായി ഉപയോഗിക്കുമെന്ന് അല ഭാരവാഹികൾ അറിയിച്ചു. ശ്രീജയൻ മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ
ബൈഡൻ അഞ്ച് വർഷത്തിനുള്ളിൽ മരിക്കാൻ സാധ്യതയെന്ന് നിക്കി ഹേലി
ന്യൂയോർക്: പ്രസിഡന്റ് ജോ ബൈഡൻ (80) അഞ്ച് വർഷത്തിനുള്ളിൽ മരിക്കാൻ സാധ്യതയെന്നും അടുത്ത വർഷം വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ അദ്ദേഹത്തിന്റെ അനുയായികൾ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ആശ്രയിക്കേണ്ടിവരുമെന്നും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി പറഞ്ഞു. 2024-ൽ താൻ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു , ജോ ബൈഡന് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ, നിങ്ങൾ ശരിക്കും ഒരു പ്രസിഡന്റ് ഹാരിസിനെയാണ് കണക്കാക്കുന്നത്, കാരണം നമുക്കെല്ലാവർക്കും വളരെ വ്യക്തമായി പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. 86 വയസ്സ് വരെ അത് സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്ന ഒന്നല്ല, ”51 കാരിയായ ഹേലി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഇവിടെ നിന്നുള്ള പ്രചാരണങ്ങളോട് ഞങ്ങൾ നേരിട്ട് പ്രതികരിക്കില്ല. ഹേലിയുടെ അഭിപ്രായങ്ങളെക്കുറിച്ച് വൈറ്റ് ഹൗസിൽ നിന്നുള്ള അസാധാരണമായ മൂർച്ചയുള്ള പ്രതികരണത്തിൽ, ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബേറ്റ്സ്…
ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ഫെയ്ത്ത് ഫെസ്റ്റ് 2023 വർണാഭമായി
ഷിക്കാഗോ: സേക്രഡ് ഹാർട്ട് ക്നാനായ കാത്തോലിക്ക ഫൊറോനായിൽ, ഏപ്രിൽ 22 ശനിയാഴ്ച, വിശ്വാസ പരിശീലന കലോത്സവം “ഫെയ്ത്ത് ഫെസ്റ്റ് 2023” വർണ ശബളമായ കലാപരിപാടികളോടുകൂടി അരങ്ങേറി. ക്നാനായ റീജിയൻ ഡയറക്ടറും, സെന്റ് മേരീസ് ക്നാനായ ദൈവാലയ വികാരിയുമായ വികാരി ജനറാൾ മോൺ ഫാ. തോമസ് മുളവനാൽ ഫെയ്ത്ത് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. ബഹു. മുളവനാലച്ചൻ തന്റെ ഉത്ഘാടന പ്രസംഗത്തിൽ, ഓരോ വിശ്വാസ പരിശീലന കലോത്സവവും, ഇടവകയുടെ പ്രധാന ആഘോഷമാണെന്നും കുട്ടികൾക്ക് അവരുടെ കഴിവുകൾ വളർത്താനുള്ള അവസരങ്ങളാണെന്നും, ഇതിൽ പങ്കെടുത്ത കുട്ടികളേയും, സംഘാടകരെയും പ്രത്യേകം അനുമോദിക്കുകയും ചെയ്തു. ഫൊറോന വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത്, മനോഹരമായ കലാവിരുന്ന് കാഴ്ച് വെച്ച കുട്ടികളെയും, സംഘടകരേയും, മാതാപിതാക്കളേയും പ്രത്യേകം അനുമോദിച്ച് സംസാരിച്ചു. 3 വയസ്സ് മുതൽ 12-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളേയും കോർത്തിണക്കി നടത്തിയ ബൈബിൾ അധിഷ്ഠിത…
പ്യോങ്യാങ്ങുമായി “സംഘർഷം” ഉണ്ടാക്കരുതെന്ന് യുഎസിനും ദക്ഷിണ കൊറിയയ്ക്കും ചൈനയുടെ മുന്നറിയിപ്പ്
ആണവായുധ ശേഖരം ഉപയോഗിച്ചാൽ പ്യോങ്യാങ്ങിന്റെ നേതൃത്വത്തിന്റെ “അവസാനം” നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡനും ദക്ഷിണ കൊറിയൻ പ്രതിനിധിയും വ്യാഴാഴ്ച പറഞ്ഞതിന് പിന്നാലെ, ഉത്തരകൊറിയയുമായുള്ള “ഏറ്റുമുട്ടലിനെതിരെ” ചൈന വാഷിംഗ്ടണിനും സിയോളിനും മുന്നറിയിപ്പ് നൽകി. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിംഗ് പറയുന്നതനുസരിച്ച്, “എല്ലാ കക്ഷികളും (കൊറിയൻ പെനിൻസുല) പ്രശ്നത്തിന്റെ കാതൽ അഭിമുഖീകരിക്കുകയും പ്രശ്നത്തിന്റെ സമാധാനപരമായ ഒത്തുതീർപ്പ് പ്രോത്സാഹിപ്പിക്കുന്നതിൽ ക്രിയാത്മക പങ്ക് വഹിക്കുകയും വേണം.” “മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതിനും ഭീഷണി മുഴക്കുന്നതിനും പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിനും” എതിരെ അവർ ആഹ്വാനം ചെയ്തു. ഉത്തരകൊറിയൻ സ്വേച്ഛാധിപത്യം ദക്ഷിണ കൊറിയയേയോ യുഎസിനെയോ ആക്രമിച്ചാൽ വിനാശകരമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് വാഷിംഗ്ടണിൽ നടന്ന ഉച്ചകോടിയിൽ ബിഡനും യൂൻ സുക് യോളും വ്യക്തത വരുത്തി. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് മറുപടിയായി ദക്ഷിണ കൊറിയയ്ക്കുള്ള യുഎസ് സുരക്ഷാ കവചം ശക്തിപ്പെടുത്തുമെന്ന് ഇരുപക്ഷവും സമ്മതിച്ചു. എന്നാല്‍ , ബെയ്ജിംഗ് വ്യാഴാഴ്ച…
