എഡ്മൺറ്റോൺ :നോർത്തേൺ ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷന്റ(നമഹായുടെ) നേതൃത്വത്തിൽ വംശീയ വിരുദ്ധ (ആന്റി റേസിസം)സെമിനാർ നടത്തി. ആൽബെർട്ട പ്രൊവിൻസിൽ തന്നെ ആദൃമായാണ് ഇത്തരം സെമിനാർ നടക്കുന്നത്. ബഹുമാനപ്പെട്ട ജെസ്വിർ ഡിയോൾ (എഡ്മിന്റൺ മെഡോസ് എം .എൽ .എ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം സെമിനാർ ചെയ്തു. തുടർന്ന് ആൽബെർട്ട സമൂഹത്തിലെ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളായ Dr.പി.വി .ബൈജു, ശ്രീ.തോമസ് മാത്യു, ശ്രീമതി ഗോമതി ബൂറാട, ശ്രീമതി മറിയ സാപേട്ട , ശ്രീ ജോസഫ് ജോൺ കാൽഗറി , Dr.പരമേശ്വർ കുമാർ, ശ്രീ ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. കുമാരി നീതു ഡാക്സ് എം.സി ആയിരുന്ന ചടങ്ങിന് നമഹ പ്രസിഡന്റ് രവി മങ്ങാട്ട് സ്വാഗതവും, സെക്രട്ടറി പ്രജീഷ് നന്ദിയും രേഖപ്പെടുത്തി.
Category: AMERICA
മുൻ ഭാര്യയടക്കം 6 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളി പിടിയില്‍
മിസിസിപ്പി: വെള്ളിയാഴ്ച മിസിസിപ്പിയിൽ നടന്ന വെടിവയ്പിൽ മുൻ ഭാര്യയടക്കം 6 പേർ കൊല്ലപ്പെട്ടസംഭവത്തിൽ . കൊലപാതകിയെന്ന് സംശയിക്കുന്നയാളെ അര്‍ക്കബട്ല ഡാം റോഡില്‍ ഒരു വാഹനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്നു ടെയ്റ്റ് കൗണ്ടി ഷെരീഫ് ബ്രാഡ് ലാൻസ് അറിയിച്ചു .അര്‍ക്കബട്ലയെ വിറപ്പിച്ച് കൊലപാതക പരമ്പരയിൽ പ്രദേശത്തെ വ്യത്യസ്ത ഇടങ്ങളില്‍ ആറു പേരാണ് കൊല്ലപ്പെട്ടത് .ടെന്നസിയിലെ മെംഫിസിൽ നിന്ന് ഏകദേശം 30 മിനിറ്റ് തെക്ക് വടക്കുപടിഞ്ഞാറൻ മിസിസിപ്പിയിലാണ് ടേറ്റ് കൗണ്ടി. വടക്കൻ മിസിസിപ്പിയിലെ ഒരു ചെറിയ ഗ്രാമീണ പട്ടണമായ അർക്കബുട്ട്ലയിലെ ഒരു സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്തു 11 മണിയോടെ എത്തിയ അയാൾ അവിടെയുണ്ടായിരുന്ന കാറിലെ ഡ്രൈവറെ മാരകമായി വെടിവെച്ചുകൊന്നു .വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരികേറ്റില്ലായിരുന്നുവെന്നു പോലീസ് പറഞ്ഞു. തുടർന്ന് തോക്കുധാരി കടയിൽ കയറിയ ശേഷം തന്റെ മുൻ ഭാര്യയുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നുവെന്ന് ലാൻസ് പറഞ്ഞു. താമസസ്ഥലത്തുണ്ടായിരുന്ന പ്രതിശ്രുത വരനെ ശാരീരികമായി ആക്രമിക്കുന്നതിന്…
ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന്റെ 2022 – 2024 വർഷത്തെ കമ്മിറ്റിയെ പ്രഖ്യാപിച്ചു
ന്യൂജേഴ്സി : ഫോമയുടെ പ്രമുഖ റീജിയനുകളിലൊന്നായ മിഡ് അറ്റ്ലാന്റിക് റീജിയന്റെ 2022 – 2024 വർഷത്തെ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ജനുവരി മാസം 26 ആം തീയതി റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ ജോജോ കോട്ടൂരിന്റെ നേതൃത്വത്തിൽ നടന്നു, റീജിയണിലെ സംഘടനകളായ KANJ, KSNJ, KALAA, MAP, SJMA, DELMA തുടങ്ങിയ ആറ് സംഘടനകളുടെ പ്രസിഡന്റുമാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു, ശേഷം ഭാരവാഹികളെ മീറ്റിംഗിൽ തിരഞ്ഞെടുത്തു, സെക്രട്ടറി ജോബി ജോൺ, റീജിയണൽ ട്രഷറർ ബിജു ഈട്ടുങ്ങൽ, ജോയിൻ സെക്രട്ടറി ടിജോ ഇഗ്നേഷ്യസ്, റീജിയണൽ ചെയർമാൻ പത്മരാജ് നായർ, വൈസ് ചെയർമാൻ ഷാജി മിറ്റത്താനി, വുമൺസ് റെപ് സ്വപ്ന രാജേഷ്, യൂത്ത് റെപ്പ് അലക്സ് ജോർജ്, സ്പോർട്സ് റെപ്പ് ലിബിൻ കുര്യൻ പുന്നശ്ശേരിൽ, അഡ്വൈസറി കൗൺസിൽ ചെയർമാൻ സ്റ്റാൻലി ജോൺ, പി ആർ ഓ ബോബി തോമസ് എന്നിവരെ തിരഞ്ഞെടുത്തു.…
അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ചുകൊണ്ട് യുഎസ് സെനറ്റിൽ ഉഭയകക്ഷി പ്രമേയം അവതരിപ്പിച്ചു
വാഷിംഗ്ടൺ: യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതി മാറ്റാനുള്ള ബെയ്ജിംഗിന്റെ സൈനിക ആക്രമണത്തിനെതിരെ പിന്നോട്ട് തള്ളി അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാനുള്ള ഉഭയകക്ഷി പ്രമേയം വ്യാഴാഴ്ച യുഎസ് സെനറ്റിൽ അവതരിപ്പിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതി മാറ്റാൻ ചൈനയുടെ സൈനിക ബലപ്രയോഗം, തർക്ക പ്രദേശങ്ങളിൽ ഗ്രാമങ്ങളുടെ നിർമ്മാണം, ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ നഗരങ്ങളുടെ മാൻഡറിൻ ഭാഷാ പേരുകളും സവിശേഷതകളും ഉള്ള ഭൂപടങ്ങളുടെ പ്രസിദ്ധീകരണം എന്നിവ ഉൾപ്പെടെയുള്ള ചൈനീസ് പ്രകോപനങ്ങളെ പ്രമേയം അപലപിച്ചു. ദക്ഷിണ ടിബറ്റ് എന്ന് വിളിക്കുന്ന അരുണാചൽ പ്രദേശ് തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നുവെന്നും വർദ്ധിച്ചുവരുന്ന ആക്രമണാത്മക വിപുലീകരണ നയങ്ങളുടെ ഭാഗമായാണ് ഈ അവകാശവാദങ്ങൾ ഉന്നയിച്ചതെന്നും പ്രമേയം പറയുന്നു. അരുണാചൽ പ്രദേശിനെ തർക്ക പ്രദേശമായല്ല, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായാണ് അമേരിക്ക അംഗീകരിക്കുന്നത്, ഈ അംഗീകാരം ഒരു തരത്തിലും…
സംഘടിക്കാൻ ശ്രമിച്ച തൊഴിലാളികളെ ടെസ്ല പുറത്താക്കി
ബഫല്ലോ:സംഘടിക്കാൻ ശ്രമിച്ചുവെന്നു ആരോപിച്ചു ബഫല്ലോ പ്ലാന്റിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ടെസ്ല പുറത്താക്കി.മെച്ചപ്പെട്ട വേതനത്തിനും , മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുവേണ്ടിയും പിന്തുണ പ്രഖ്യാപിച്ച തൊഴിലാളികളും നിയമവിരുദ്ധമായി പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നുവെന്ന് യൂണിയൻ നാഷണൽ ലേബർ റിലേഷൻസ് ബോർഡിനെ അറിയിച്ചു. ബഫല്ലോയിൽ ഒരു ടെസ്ല പ്ലാന്റ് സംഘടിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, യൂണിയനൈസേഷൻ കാമ്പെയ്നിലെ നിരവധി നേതാക്കൾ ഉൾപ്പെടെ 18 ജീവനക്കാരെയെങ്കിലും ടെസ്ല പിരിച്ചുവിട്ടു, തൊഴിലാളികൾ നാഷണൽ ലേബർ റിലേഷൻസ് ബോർഡിന് സമർപ്പിച്ച പരാതിയിൽ പറയുന്നു ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവായ എലോൺ മസ്ക് യൂണിയനുകളോടു കടുത്ത എതിർപ്പു പ്രകടിപ്പിക്കുന്നയാളാണ് , യൂണിയൻ സംഘാടകർക്കെതിരെ ഹാർഡ്ബോൾ തന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ കമ്പനിക്ക് പ്രശസ്തിയുണ്ട്. “ഇത് കമ്മിറ്റി പ്രഖ്യാപനത്തോടുള്ള പ്രതികാരമാണെന്ന് എനിക്ക് ശക്തമായി തോന്നുന്നു, ഇത് ലജ്ജാകരമാണ്,” ബഫല്ലോ സംഘാടക സമിതി അംഗമായ ഏരിയൻ ബെറെക് പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ്-19-നും മരണാനന്തര അവധിക്കും ശേഷം ജോലിയിൽ…
ഫോമയുടെ നാഷണൽ ജൂനിയർ അഫയേഴ്സ് സബ് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ന്യൂയോർക്ക് : ഫോമയുടെ നാഷണൽ ജൂനിയർ അഫയേഴ്സ് സബ് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു, ചെയർമാൻ: ജൂബി വള്ളിക്കളം, സെക്രട്ടറി: സിജു ഫിലിപ്പ്, നാഷണൽ കോർഡിനേറ്റർ : ജാസ്മിൻ പരോൾ വൈസ് ചെയർമാൻ: നെവിൻ ജോസ്, അംഗങ്ങൾ : വിജയ് കെ പുത്തൻവീട്ടിൽ, ഷൈനി അബൂബക്കർ, പത്മരാജ് നായർ, ഫോമയിലെ വരും തലമുറയെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ രംഗങ്ങളിലേക്ക് എത്തിക്കുന്നതിനും അതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് മുൻകാലങ്ങളിൽ ഫോമയുടെ വിവിധ കമ്മറ്റികളിൽ പ്രവർത്തിപരിചയമുള്ള ഒരു വിദഗ്ദ്ധ കമ്മറ്റിയെ ഫോമാ നിയോഗിച്ചതെന്ന് പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ എന്നിവർ അറിയിച്ചു, ജൂബി വള്ളിക്കളം കഴിഞ്ഞ രണ്ട് വർഷമായി ഫോമാ വിമൻസ് ഫോറം വൈസ് ചെയർപേഴ്സണായി പ്രവർത്തിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കഴിവ് തെളിയിച്ചു. അതുപോലെ ചിക്കാഗോ മലയാളി അസോസിയേഷനിൽ ബോർഡ് അംഗം, വിമൻസ് ഫോറം കോർഡിനേറ്റർ,…
യൂട്യൂബ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നീല്‍ മോഹനു നിയമനം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കൻ വംശജനായ നീല്‍ മോഹന്‍ (47) യൂട്യൂബിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫെബ്രുവരി 17 ന് ചുമതല ഏൽക്കും . നിലവില്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ് നീല്‍. ഇതോടെ യൂട്യൂബിന്റെയും മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെയും തലപ്പത്ത് ഇന്ത്യന്‍ വംശജര്‍ ഇരിപ്പുറപ്പിച്ചു. സുന്ദര്‍ പിച്ചായിയാണ് ആല്‍ഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിനെ ദശാബ്ദക്കാലത്തോളം നയിച്ച സൂസന് വോസിക്കി (54 )സിഇഒ സ്ഥാനത്തു നിന്ന് വിരമികുന്ന ഒഴിവിലേക്കാണ് .നീല്‍ മോഹന്റെ നിയമനം .സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ നീല്‍ മോഹന്‍ 2008 ലാണ് ഗൂഗിളില്‍ ചേര്‍ന്നത്. യൂട്യൂബ് ഷോര്‍ട്സ്, യൂട്യൂബ് മ്യൂസിക് തുടങ്ങിയവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. മൈക്രോസോഫ്റ്റിലും പ്രവര്‍ത്തിച്ച് പരിചയമുണ്ട്. ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്, സ്ട്രമിംഗ് സേവനമായ നെറ്റ്ഫ്ളിക്സ് എന്നിവയുമായി യൂട്യൂബ് കടുത്ത മല്‍സരത്തില്‍…
ഒക്ലഹോമയിൽ കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ചു 60 പേർ മരിച്ചതായി സി ഡി സി
ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്ത് കോവിഡ്-19 മായി ബന്ധപ്പെട്ട കഴിഞ്ഞ ആഴ്ചയിൽ മാത്രം 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്ററുകളെ ഉദ്ധരിച്ചു ഫെബ്രു 16 നു ഒക്ലഹോമ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു 2022 മാർച്ചിൽ, പ്രതിദിന കേസുകളുടെ എണ്ണം നിരീക്ഷിക്കുന്ന ദൈനംദിന സാഹചര്യ അപ്ഡേറ്റുകൾ നിർത്തുകയാണെന്ന് ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്പ്രഖ്യാപിച്ചിരുന്നു , പകരം വ്യാഴാഴ്ചകളിൽ പ്രതിവാര ഡാറ്റ പുറത്തുവിടുന്ന രീതിയാണ് അവലംബിച്ചിരുന്നത് ഒക്ലഹോമയിൽ ഇപ്പോൾ 5,251 സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകൾ ഉണ്ടെന്ന് അധികൃതർ പറഞ്ഞു.ഇതു കഴിഞ്ഞ ആഴ്ചയിലെ എണ്ണത്തേക്കാൾ 3,256 കേസുകളുടെ വർദ്ധനവാണെന്ന് വ്യാഴാഴ്ച ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിൽ നിന്നുള്ള ഡാറ്റയിൽ ചൂണ്ടി കാണിക്കുന്നു ഒക്ലഹോമയിൽ ഇതുവരെ 17,827 മരണങ്ങൾ ഉണ്ടായതായും ഇതിൽ കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 60 മരണങ്ങളും ഉൾപ്പെടുന്നതായും, കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ…
നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള റവ. സജു സി. പാപ്പച്ചൻ ഉൾപ്പെടെ മൂന്നുപേർ മാർത്തോമാ എപ്പിസ്കോപ്പൽ നോമിനികൾ
ഡാളസ് : നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള റവ. സജു സി. പാപ്പച്ചൻ (ന്യൂയോർക് സെന്റ് തോമസ് മാർത്തോമാ ചർച്ച ) ഉൾപ്പെടെ മൂന്നുപേരെ മാർത്തോമാ എപ്പിസ്കോപ്പൽ സ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെട്ടതായി സഭാ സെക്രട്ടറി റവ സി വി സിമോൺ അച്ചൻ ഫെബ്രുവരി 10 നു പുറത്തിറക്കിയ സ്പ്രസ്താവനയിൽ പറയുന്നു മാർത്തോമ്മാ സഭയ്ക്ക് പുതിയ 4 ബിഷപ്പ്മാരെ വാഴിക്കണം എന്ന ഇപ്പോഴത്തെ സഭാ കൗൺസിൽ മുന്നോട്ട് വച്ച നിർദ്ദേശം 2022 ൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം അത് പൂർണ്ണമായും അംഗീകരിച്ചിരുന്നു . അതിന്റെ തുടർച്ചയായി മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി, സിനഡ് പ്രതിനിധിയും ബാക്കി തിരെഞ്ഞെടുക്കപ്പെട്ടവർ അടക്കം 25 പേരടങ്ങുന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡും നിലവിൽ വന്നു. 2016 ൽ നാല് ബിഷപ്പുമാരെ തിരെഞ്ഞെടുക്കാൻ തീരുമാനിച്ച പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 4 പേരുടെ ലിസ്റ്റ് തയ്യാറാക്കി സഭാ…
എഡ്മിന്റൺ നമഹ ആന്റി റേസിസം സെമിനാർ സംഘടിപ്പിക്കുന്നു
എഡ്മിന്റൺ : എഡ്മിന്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന നമഹ (നോർത്തേൺ ആൽബെർട്ട മലയാളം ഹിന്ദു അസോസിയേഷൻ) ആൽബെർട്ട ഗവർണ്മെന്റുമായി ചേർന്ന് വംശീയ വിരുദ്ധ (ആന്റി റേസിസം) സെമിനാർ സംഘടിപ്പിക്കുന്നു . ഫെബ്രുവരി 12 ഞായറാഴ്ച ലെഡുക് ബെസ്ററ് വെസ്റ്റേൺ ഹോട്ടലിൽ(5207-50 Ave-Leduc, AB -T9E 6 V3), 3.00 മണിക്ക് ആരംഭിക്കുന്ന സെമിനാർ ബഹുമാനപ്പെട്ട ജെസ്വിർ ഡിയോൾ (MLA Edmonton-Meadows)ഉത്ഘാടനം ചെയ്യുന്നതായിരിക്കും . ആൽബെർട്ട സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ തദവസരത്തിൽ സംസാരിക്കുന്നതായിരിക്കും . ഈ പരിപാടിയുടെ വിജയത്തിന് സംഘാടകർ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
