ബൈഡന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട റെയ്ഡ്; രഹസ്യരേഖകൾ പിടിച്ചെടുത്തു

വിൽമിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയർ വിൽമിംഗ്ടണിലുള്ള വസതിയിൽ 12 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിനെ തുടർന്ന് കൂടുതൽ രഹസ്യരേഖകൾ പിടിച്ചെടുത്തു. ജനുവരി 20 വെള്ളിയാഴ്ച രാവിലെ 9.45ന് ആരംഭിച്ച റെയ്ഡ് രാത്രി 10.30 വരെ നീണ്ടു. ബൈഡന്റെ വസതിയിൽ വർക്കിംഗ് ഏരിയ, ലിവിംഗ് റൂം, സ്റ്റോറേജ് സ്പെയ്സ് എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തിയതായി ബൈഡന്റെ പേഴ്സണൽ അറ്റോർണി ബോബു ബോവർ സ്ഥിരീകരിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു രേഖകൾ പിടികൂടിയ വാർത്ത പുറത്തുവന്നതോടെ ബൈഡൻ പ്രതികരിച്ചത്. ബൈഡന്റെ വസതിയിൽ റെയ്ഡ് നടക്കുമ്പോൾ ബൈഡന്റെ പേഴ്സണൽ ലീഗ് ടീമംഗങ്ങളും വൈറ്റ്ഹൗസ് കൗൺസിൽസ് ഓഫിസും സ്ഥലത്തുണ്ടായിരുന്നു. ക്ലാസിഫൈഡ് ഡോക്യുമെന്റ്സ് വിവാദമായതോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസും ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. യുഎസ് ജുഡീഷ്യറി കമ്മിറ്റി പിടിച്ചെടുത്ത രേഖകൾ പരിശോധിക്കണമെന്ന് സ്പെഷൽ കൗൺസിൽ റിച്ചാർഡ് എറിനോട് ആവശ്യപ്പെട്ടു. ജനുവരി…

നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം!

നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം, എന്നതിനെ കുറിച്ചു മനസിലാക്കുന്നതിനുമുമ്പ് എന്താണ് അറിവ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഒരാളുടെ അനുഭവത്തിലൂടെയോ, വിദ്യാഭ്യാസത്തിലൂടെയോ, നേടിയ വസ്തുതകൾ, വിവരങ്ങൾ, അല്ലെങ്കിൽ കഴിവുകൾ, എന്നിവയെല്ലാം അറിവുകളുടെ രീതിയായി പരിഗണിക്കുന്നു. ഇതിനെ പ്രായോഗിക വൈദഗ്ദ്ധ്യം, അല്ലെങ്കിൽ വ്യക്തമായ ഒരു വിഷയത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ധാരണ എന്നിവയായി കണക്കാക്കുന്നു. ഇത്തരം അറിവുകൾ മറ്റുള്ളവരിൽ കാഴ്ചപ്പാട് വളർത്താനും, പ്രൊഫഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, കഴിയും. കൂടാതെ ഇത്തരം അറിവുകൾ മറ്റുള്ളവരുമായി പങ്കിടുമ്പോൾ, അത് നിങ്ങളുടെ സ്വന്തം അറിവിനെ ആഴത്തിലാക്കാനും നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനും സഹായിക്കുന്നു. അറിവ് അല്ലെങ്കിൽ വിവരങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം?. അറിവ് പങ്കുവയ്ക്കുന്നതിൻ്റെ നേട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങൾ യഥാർത്ഥത്തിൽ എന്തിൻ്റെയെങ്കിലും ഡാറ്റയോ വിശദാംശങ്ങളോ മാത്രമാണ്. എന്നാൽ ആ ഡാറ്റ മനസ്സിലാക്കുകയും അത് കൂടുതൽ ഉപയോഗിക്കുകയും ചെയ്ത ഒരാളുടെ അനുഭവത്തിലേക്കും, ജീവിതത്തിലേക്കും,…

വിദ്യാഭ്യാസ വായ്പാ പദ്ധതി: പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാഭ്യാസ വായ്പാ പദ്ധതി പ്രകാരം 32,800 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിമാസ തിരിച്ചടവുകള്‍ നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതിയെക്കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി. മുന്‍കാലങ്ങളില്‍ 40000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള, കടം വാങ്ങുന്നയാള്‍ക്ക് അവരുടെ വിദ്യാഭ്യാസ വായ്പകള്‍ക്കായി ഏകദേശം 151ഡോളര്‍ പ്രതിമാസ തിരിച്ചടവ് ഉണ്ടായിരുന്നു. പുതുക്കിയ പ്ലാന്‍ പ്രകാരം അവരുടെ തിരിച്ചടവ് 30 ഡോളര്‍ ആയി കുറയും. കണക്കുകൂട്ടലുകള്‍ അനുസരിച്ച് വാര്‍ഷിക വരുമാനം 90000 ഡോളര്‍ ഉള്ള ഒരു വ്യക്തിയുടെ പേയ്മെന്റുകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ 568 ഡോളറില്‍ നിന്ന് 238 ഡോളര്‍ ആയി കുറയുമെന്നാണ് റിപ്പോര്‍ട്ട്.അതുപോലെ, ഏകദേശം $32,800-ൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് കുടിശ്ശിക പേയ്‌മെന്റുകളൊന്നും നൽകേണ്ടതില്ല. നിലവിലെ റീപേ സ്‌കീം പ്രകാരം വായ്പയെടുക്കുന്നവർ അവരുടെ വിവേചനാധികാര വരുമാനത്തിന്റെ 10% തുല്യമായ…

ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ സിറക്യൂസ്‌ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ സിറക്യൂസ്‌ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു. കോൺഫറൻസിന്റെ പ്രചരണാർത്ഥം പ്രത്യേക കിക്ക് ഓഫ് മീറ്റിംഗ് ജനുവരി 15 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്നു. ഇടവക വികാരി ഫാ.ഗീവർഗീസ് മാത്യു സ്വാഗതം ആശംസിച്ചു. കോൺഫറൻസ് പ്രദാനം ചെയ്യുന്ന ആത്മീയ പോഷണത്തെക്കുറിച്ച് ഫാ. ഗീവർഗീസ് മാത്യു സംസാരിച്ചു. ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം പുതുക്കാനും ഭദ്രാസനത്തിലെ മറ്റ് ഇടവകകളിൽ നിന്നുള്ള സഹോദരങ്ങളുമായുള്ള കൂട്ടായ്മ ആസ്വദിക്കാനും കോൺഫറൻസ് മികച്ച അവസരം ഒരുക്കുമെന്ന് അച്ചൻ ഓർമിപ്പിച്ചു. ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും.…

ടെക്സസ് ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടി കവർന്നു

ബ്രസോസ് വാലി (ടെക്സസ്): ടെക്സസിലെ ബ്രസോസ് വാലി ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കവർച്ച ചെയ്യപ്പെട്ടതായി ബ്രസോസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. കഴിഞ്ഞ വാരാന്ത്യം നടന്ന കവർച്ചയെ കുറിച്ചുള്ള വിശദവിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. അമ്പലത്തിനു വശത്തുള്ള ജനൽ തകർത്താണ് തസ്ക്കരൻ അകത്തു കടന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന സേഫും, ഡൊണേഷൻ ബോക്സുമാണു നഷ്ടപ്പെട്ടതെന്നു ക്ഷേത്രം ബോർഡ് മെംബർ ശ്രീനിവാസ സകരി പറഞ്ഞു. അമ്പലത്തിനകത്തു ഉണ്ടായിരുന്ന ക്യാമറയിൽ തസ്ക്കരൻ ജനൽ തകർത്ത് അകത്തു പ്രവേശിക്കുന്നതും ഭണ്ഡാരപ്പെട്ടിക്കു സമീപം എത്തി അവിടെ തന്നെ ഉണ്ടായിരുന്ന കാർട്ടിൽ പെട്ടിവച്ചു വാതിലിനു പുറത്തു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ടെംപിളിനു പുറകിൽ താമസിച്ചിരുന്ന പൂജാരിയും കുടുംബവും സുരക്ഷിതരാണെന്നു ബോർഡ് മെംബർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ വിശ്വാസ സമൂഹത്തിനു നടുക്കം ഉണ്ടാക്കുന്നതാണെന്നും വീണ്ടും ആവർത്തിക്കാതിരിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനമുള്ള…

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തിന് സൂചന നൽകി നിക്കി ഹേലി

സൗത്ത് കാരലൈന ∙ യുണൈറ്റഡ് നാഷൻസ് യുഎസ് അംബാസിഡറായിരുന്ന സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു സൂചന നൽകി. വ്യാഴാഴ്ച അമേരിക്കയിലെ പ്രമുഖ വാർത്താ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നിക്കി തന്റെ മനസ്സ് തുറന്നത്. രണ്ടു പ്രധാന ചോദ്യങ്ങളോടാണ് നിക്കി പ്രതികരിച്ചത്. ഒന്നു ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു പുതിയ നേതൃത്വത്തിന്റെ പ്രസക്തി. രണ്ടു പുതിയ നേതൃത്വത്തിന് അനുയോജ്യയായ വ്യക്തിയാണോ ഞാൻ. ഒന്നു കൂടെ ഇവർ കൂട്ടിച്ചേർത്തു. ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിൽ അതു ബൈഡന് എതിരായിട്ടായിരിക്കും. ഒരു കാരണവശാലും ബൈഡന് രണ്ടാമതൊരു അവസരം അനുവദിച്ചുകൂടാ എന്നും ഹേലി പറഞ്ഞു. 80 വയസ് പ്രായമുള്ള ബൈഡനേക്കാൾ ചെറുപ്പക്കാരാണ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തു വരേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ 51 വയസ്സുള്ള നിക്കി ചെറുപ്പക്കാരുടെ പ്രതിനിധിയായിരിക്കുമെന്നാണ് അവർ…

ധനുമാസ തിരുവാതിര ആഘോഷവുമായി കെ എച്ച് എൻ എ അരിസോണ

ഫിനിക്സ്: ധനുമാസ തിരുവാതിരയും ശിവരാത്രിയും സംയുക്തമായി ആഘോഷിക്കാൻ അരിസോണ കെ എച്ച് എൻ എ. അരിസോണയുടെ ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരാഘോഷo സംഘടിപ്പിക്കുന്ന വിവരം കെ എച് എൻ എ അരിസോണ ചാപ്റ്റർ പ്രസിഡൻറ് ശ്രീ ബാബു തിരുവല്ല, രാജ് കർത്ത, സജിത് തൈവളപ്പിൽ, സജീവ് മാടമ്പത്ത്, ശ്രീരാജ്, ദിലീപ് പിള്ള, ശ്രീജിത് ശ്രീനിവാസൻ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്. ഫെബ്രുവരി 4-ാം തീയതി എസ് വി കെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരo 7 മുതലായിരിക്കും മുന്നൂറിൽ അധികം പേർ പങ്കെടുക്കുന്ന ആഘോഷങ്ങൾ അരങ്ങേറുക. കെ എച്ച് എൻ എ വിമൺ ഫോറം ചെയർ രശ്മി മേനോൻ വിനീത സുരേഷ് ( സ്റ്റേറ്റ് കോർഡിനേറ്റർ), അനുപമ ശ്രീജേഷ് (സൗത്ത് വെസ്റ്റ് റീജിയൻ കോർഡിനേറ്റർ) എന്നിവരാണ് മുഖ്യ സംഘാടകർ. ഒരുക്കങ്ങൾ ഭർത്തിയായതായും പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 602-300-9431 ഈ…

ഡോ. റോഡ്നി മോഗിൻ്റെ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൺ അനുശോചനം രേഖപ്പെടുത്തി

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ കാമ്പസ്സിൽ മലയാളം വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച് മലയാള സാഹിത്യത്തിനും, ഭാഷാ ചരിത്രത്തിനും, അമേരിക്കൻ മണ്ണിൽ ഉന്നത സ്ഥാനം ഉണ്ടാക്കാൻ അക്ഷീണ പരിശ്രമം ചെയ്ത പ്രൊഫ. ഡോ. റോഡ്നി മോഗിൻെറ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൻ്റെ വൈസ് പ്രസിഡൻ്റ് സന്തോഷ് ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചിച്ചു. അന്ധതയുടെ ബലഹീനതകൾ മാറ്റിവച്ച്, മലയാളത്തിലും സംസ്കൃതതിലും പ്രാവീണ്യം നേടി മലയാള ഭാഷയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് കടന്നുപോയത് എന്ന് യോഗം അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യൂ, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളാത്തുമഠം, ആൻഡ്രൂസ് ജേക്കബ്, ജോജി ജോസഫ് (മാഗ് പ്രസിഡണ്ട്),റോയി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

മന്ത്ര ഒന്റേറിയോ റീജിയണൽ കോ-ഓർഡിനേറ്ററായി കവിത കെ മേനോനെ നിയമിച്ചു

മന്ത്ര ഒന്റേറിയോ റീജിയണൽ കോ-ഓർഡിനേറ്ററായി കവിത കെ മേനോനെ നിയമിച്ചു.കലാ സാമൂഹ്യ മാധ്യമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കവിതയുടെ സാന്നിധ്യം മന്ത്രയുടെ വരും കാല പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകും എന്ന് പ്രസിഡന്റ്‌ ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. നിയമപശ്ചാത്തലമുള്ള ഒരു സാമൂഹിക പ്രവർത്തകയാണ് കവിത. ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന്  നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി.  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള വിവിധ സംഘടനകളിൽ സന്നദ്ധസേവനം നടത്തുകയും അവരുടെ സേവനങ്ങൾക്ക് ഒന്റ്റെറിയോ ഹീറോസിൽ നിന്നുള്ള വിമൻ ഓഫ് ഇംപാക്റ്റ് അവാർഡ് നേടുകയും ചെയ്തു. എച്ച്എസ്എസ്, സിഎച്ച്സിസി, ടിജിഐഎഫ്, കാനഡയിലെ വിവിധ സാംസ്കാരിക, ഹിന്ദു, ആത്മീയ സംഘടനകൾ എന്നിവയിലും അവർ സന്നദ്ധസേവനം ചെയ്യുന്നു. മീഡിയയിലും വിനോദ വ്യവസായത്തിലും 15 വർഷത്തെ പ്രവൃത്തിപരിചയമുള്ള കവിത ഒരു ക്രോസ്-ഫംഗ്ഷണൽ മീഡിയ പ്രൊഫഷണൽ കൂടിയാണ്. പ്രമുഖ കലാകാരന്മാർക്കൊപ്പം HI-GH-ON-MU-SIC കച്ചേരി കാനഡയിലേക്ക് കൊണ്ടുവന്ന റൗസിംഗ് റിഥം എന്റർടൈൻമെന്റിന്റെ ഡയറക്ടർ ബോർഡിൽ…

ഷിക്കാഗോ കെ.സി.എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച

ഷിക്കാഗൊ: ജനുവരി 28 ശനിയാഴ്ച രാവിലെ 11:30 മുതൽ ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ.സി.എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി നടത്തുന്നു. മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീതയാണ് മുഖ്യാതിഥി. വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, എന്നീ പരിപാടികൾ കോർത്തിണക്കി ഏറെ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഹോളിഡേ പാർട്ടി സംഘടിപ്പിക്കുന്നത്. ആസ്വാദകരമായുള്ള അനേക തരം ഭക്ഷണ പാനീയങ്ങൾ ഈ പാർട്ടിയിലെ പ്രത്യേകതയാണ്. ഷിക്കാഗോ കെ.സി.എസ്സിലെ എല്ലാ വനിതകളും, ഈ പാർട്ടിയിൽ പങ്കെടുത്ത് ഇത് അനുഭവേദ്യമാക്കാൻ ടോസ്മി കൈതക്കത്തൊട്ടിയിലിന്റെ നേതൃത്വത്തിലുള്ള വുമൺസ് ഫോറം താത്പര്യപ്പെടുന്നു. ടോസ്മി കൈതക്കത്തൊട്ടിയിൽ (പ്രസിഡന്റ്), ഷൈനി വിരുത്തികുളങ്ങര (വൈസ് പ്രസിഡന്റ്), ഫെബിൻ തെക്കനാട് (സെക്രട്ടറി), ഡോ. സൂസൻ ഇടുക്കുതറയിൽ (ജോയിന്റ് സെക്രട്ടറി), ബിനി മനപ്പള്ളിൽ (ട്രഷറർ) എന്നിവരെ കൂടാതെ ഏകദേശം ഇരുപതോളം ഏരിയ കോഡിനേറ്റേഴ്‌സ്, ഈ പാർട്ടിക്ക് പിന്നിൽ പ്രവർത്തിക്കുന്നു.…