അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സംഗമത്തിന് സമാപ്‌തി

തിരുനബി സന്ദേശങ്ങൾ സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്:  ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ക്വലാലംപൂർ: അശാന്തിയും അസ്ഥിരതയും വർധിച്ചുവരുന്ന ലോകത്ത് സാമൂഹിക സുസ്ഥിതി സാധ്യമാക്കാൻ തിരുനബി സന്ദേശങ്ങൾ മുറുകെ പിടിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സിൽ അന്താരാഷ്‌ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സദസ്സിന്റെ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾക്കുള്ളിലും കുടുംബത്തിലും പൊതുമണ്ഡലത്തിലും രാഷ്ട്രങ്ങൾക്കിടയിലും സമാധാനം സൃഷ്ടിക്കാൻ ഹദീസുകൾ മനുഷ്യരെ സഹായിക്കും. തിരുനബിചര്യകൾ അടുത്തറിയുന്നതിനും അതിലൂടെ ലോകം നേരിടുന്ന മാനവികവും സാമൂഹ്യവുമായ പ്രതിസന്ധികളെ അതിജയിക്കുന്നതിനും ഹദീസ് ഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനവും ഗവേഷണവും കൂടുതൽ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 19 മുതൽ പത്തു ദിവസമായി…

തലവടി പിഎച്ച്സി ജംഗ്ഷനിലെ ഇരുമ്പ് റൂഫിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം ലോറി തട്ടി തകർന്നു

തലവടി: പാഴ്സൽ ലോറി തട്ടി കാത്തിരിപ്പ് കേന്ദ്രം തകർന്നു. തലവടി പിഎച്ച്സി ജംഗ്ഷനിലെ ഇരുമ്പ് റൂഫിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ലോറി തട്ടി തകർന്നത്. ഇന്നലെ വൈകിട്ട് 6.15ന് ആണ് സംഭവം. ചായ കുടിക്കാൻ ഡ്രൈവർ റോഡരുകിലേയ്ക്ക് ലോറി ഒതുക്കുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലെ റൂഫിൽ ഉടക്കിയാണ് തകർന്ന് വീണത്. കൊല്ലം സ്വദേശികളുടെ പാഴ്സൽ ലോറിയാണ്. നാട്ടുകാർ ഒത്തുകൂടിയതോടെ കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചു നൽകുമെന്ന് ലോറിയുടമ ഏറ്റതോടെ രംഗം ശാന്തമായി. യാത്രക്കാരുടെ ഏകാശ്രയമാണ് തകർന്നു വീണത്. ലയൺസ് ക്ളബ് ഓഫ് എടത്വ നിർമ്മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രമാണിത്. 2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും, 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപുഴ പൊടിയാടി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം ജനം വലയുകയാണ്. ആയിരക്കണക്കിന് ഭക്തർ എത്തുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ക്ഷേത്രം…

തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി

എടത്വ: ഗുരുശ്രേഷ്ഠൻ തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് (അപ്പുസാർ -89) ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി. മൃതദേഹം വ്യാഴാഴ്‌ച രാവിലെ വീട്ടിലും തുടർന്ന് ഉച്ചയ്ക്ക് ഒരു മണി വരെ തലവടി ആൽഫാ പാലിയേറ്റിവ് കെയർ സെൻ്ററിലും പൊതുദർശനത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന രംഗത്തെ പ്രമുഖര്‍ പ്രണാമം അർപ്പിച്ചു. വൈകിട്ട് 3 മണിക്ക് തിരുവല്ല വൈദ്യുതി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. പരേതൻ തകഴി, മണിപ്പുഴ, തലവടി, ചേർത്തല, താനൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തലവടി ചർച്ചാ വേദിയുടെയും പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെയും അദ്ധ്യക്ഷനായിരുന്നു. തലവടി എസ്ഡിവിഎസ് ഗ്രന്ഥശാലയുടെ സ്ഥാപകനാണ്. ഭാര്യ: പരേതയായ ലീലാ രവീന്ദ്രൻ (തങ്കമണി). മക്കൾ: രേണു, വാണി. മരുമക്കൾ: സുരേഷ് കുമാർ, വിനോദ് കുമാർ.

പെനിയേൽ ഗ്രൗണ്ടിൽ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും ഡിസംബർ 3 മുതൽ 6 വരെ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തലവടി: ആനപ്രമ്പാൽ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ 2025 ഡിസംബർ 3 മുതൽ 6 വരെ പെനിയേൽ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 6മുതൽ 9വരെ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും നടക്കും. ഐപിസി മുൻ ജനറൽ പ്രസിഡന്റും തിരുവല്ല സെന്റർ പാസ്റ്ററുമായ റവ ഡോ.കെ.സി. ജോൺ നെടുംമ്പ്രം ഉദ്ഘാടനം ചെയ്യും. വിമന്‍സ് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് സെക്രട്ടറി ജയമോൾ രാജു, പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബി.മോനച്ചൻ കായംകുളം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ലിവിംഗ് മ്യൂസിക്ക് റാന്നി ഗാനശുശ്രൂഷകൾ നിർവ്വഹിക്കുമെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോൺ, സെക്രട്ടറി ലിജോ പി.ജോസഫ്, ട്രഷറർ പി റ്റി ബെന്നി എന്നിവർ അറിയിച്ചു. ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 10 മുതൽ തിരുവല്ല സെൻ്റർ മാസയോഗവും നടത്തപ്പെടുന്നതാണ്. ഇന്ത്യ പെന്തെകോസ്തൽ ദൈവസഭയുടെ തിരുവല്ല സെന്റ്റിൽ…

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വടകര ഡിവൈ‌എസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിക്കുകയാണെന്നാണ് ഉമേഷിന്റെ വിശദീകരണം. ഉമേഷിന്റെ ചുമതല കോഴിക്കോട്, നാദാപുരം ഡിവൈഎസ്പിക്ക് കൈമാറി. ഉമേഷ് വടക്കാഞ്ചേരി സിഐ ആയിരിക്കുമ്പോഴാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമായ സംഭവം നടന്നത്. അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചതിലൂടെ ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉമേഷ് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് യുവതി മൊഴി നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ഡിവൈഎസ്പി തന്നെ പലതവണ പീഡിപ്പിച്ചതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ഉമേഷ് തന്റെ കൂടെ കസ്റ്റഡിയിലുള്ള മറ്റുള്ളവരിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അന്വേഷണ സംഘത്തിന്…

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ കളക്ടറേറ്റിലെ ഇലക്ഷൻ വെയർഹൗസ് സ്ട്രോങ് റൂമിൽ ഉദ്ഘാടനം ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ജില്ലാ കളക്ടറിൽ നിന്ന് പത്തനംതിട്ട മുനിസിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ പ്രശാന്ത് കുമാർ ഏറ്റുവാങ്ങി. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെ 200 കണ്‍ട്രോള്‍ യൂണിറ്റും 200 ബാലറ്റ് യൂണിറ്റും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെ 280 കണ്‍ട്രോള്‍ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുമാണ് ആദ്യ ദിനം വിതരണം ചെയ്തത്. നവംബര്‍ 30ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന്‍ വിതരണം ചെയ്യും. ഡിസംബര്‍ മൂന്ന് മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന്…

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവധി നല്‍കണം: തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: വാണിജ്യ, വ്യാപാര, വ്യാവസായിക അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ മറ്റേതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ ശമ്പളത്തോടുകൂടിയ അവധി നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അത്തരം അവധി തൊഴിലിന് അപകടമോ ഗണ്യമായ നഷ്ടമോ ഉണ്ടാക്കുന്നുണ്ടെങ്കിൽ, വോട്ടർ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് ബന്ധപ്പെട്ട പോളിംഗ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അത്തരം അവധി അനുവദിക്കുമ്പോൾ, വേതനം കുറയ്ക്കുകയോ വേതനം നല്‍കാതിരിക്കുകയോ ചെയ്യരുതെന്നും കമ്മീഷണർ അറിയിച്ചു. അവധിയോ അനുമതിയോ സംബന്ധിച്ച പരാതികളിൽ ഉടനടി നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലേബർ കമ്മീഷണറോട് നിർദ്ദേശിച്ചു.

തദ്ദേശ സ്വയംഭരന തിരഞ്ഞെടുപ്പ്: വാഹന പ്രചാരണം മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കണമെന്നും വാഹനത്തിന് ആവശ്യമായ എല്ലാ നിയമപരമായ രേഖകളും കൈവശം വയ്ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർത്ഥിക്ക് ഇരുചക്ര വാഹനം ഉപയോഗിക്കാം. എന്നാല്‍, വാഹന പ്രചാരണത്തിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിക്കുള്ളിലായിരിക്കും. പ്രചാരണ വാഹനത്തിന് റിട്ടേണിംഗ് ഓഫീസറിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പ്രചാരണം നടത്താൻ അനുവാദമില്ല. പ്രചാരണ വാഹനത്തിനുള്ള പെർമിറ്റ് തിരഞ്ഞെടുപ്പ് ഓഫീസറാണ് നൽകുന്നത്. പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി/ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, നികുതി അടച്ച രസീത്, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കണം. വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കുകയും…

ഇന്ത്യയിലെ രാജ്ഭവനുകള്‍ ‘ലോക് ഭവനുകൾ’ എന്ന് പുനർനാമകരണം ചെയ്യുന്നു

തിരുവനന്തപുരം: ഗവർണറുടെ ആസ്ഥാനമായ രാജ്ഭവൻ ഇനി ലോക് ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പേര് മാറ്റം. ഇതോടെ കേരളത്തിലെ രാജ്ഭവനും ‘ലോക് ഭവന്‍’ എന്ന പേരില്‍ അറിയപ്പെടും. പേര് മാറ്റം ഉടനടി നടപ്പിലാക്കാനും എല്ലാ ഔദ്യോഗിക രേഖകളിലും ആശയ വിനിമയങ്ങളിലും ലോക് ഭവൻ എന്ന പേര് ഉപയോഗിക്കാനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗവർണർ ഞായറാഴ്ച രാത്രി മുംബൈയിൽ നിന്ന് തിരിച്ചെത്തിയാലുടൻ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. ചൊവ്വാഴ്ചയോടെ വെള്ളയമ്പലത്തിലെ രാജ്ഭവന്റെ പ്രവേശന കവാടത്തിൽ ലോക് ഭവൻ എന്ന വാക്ക് സ്വർണ്ണ ലിപികളിൽ എഴുതപ്പെടും. 12 ഹെക്ടർ വിസ്തൃതിയുള്ള രാജ്ഭവൻ ഗവർണറുടെ ഔദ്യോഗിക വസതിയും ഓഫീസുമാണ്. 1956 ൽ കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ മൂന്ന് രാജ്ഭവനുകൾ ഉണ്ടായിരുന്നു. തൈക്കാടുള്ള സർക്കാർ അതിഥി മന്ദിരം, എറണാകുളത്തെ ബോൾഗാട്ടി കൊട്ടാരം, ദേവികുളം കൊട്ടാരം…

അന്താരാഷ്ട്ര ഹദീസ് പാരായണ സമാപന സമ്മേളനം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് മലേഷ്യയിൽ ഉജ്ജ്വല വരവേൽപ്പ്

ക്വാലാലംപൂർ: മലേഷ്യൻ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമത്തിന്റെ സമാപന ചടങ്ങിന് നേതൃത്വം നല്കാൻ സർക്കാർ അതിഥിയായി എത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. മലേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ, പ്രോഗ്രാം ഡയറക്ടർ ഡോ. ബശീർ മുഹമ്മദ് അസ്ഹരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ അംഗങ്ങൾ ഉൾപ്പെട്ട ഔദ്യോഗിക സംഘം ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു. വിശുദ്ധ ഖുർആന് ശേഷം ഇസ്‌ലാം മത വിശ്വാസികൾ ആധികാരികവും പ്രാമാണികവുമായി കണക്കാക്കുന്ന ഹദീസുകളുടെ പത്തു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക പാരായണ സംഗമങ്ങൾ 2023 മുതലാണ് മലേഷ്യയിൽ ആരംഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ ഹദീസ് പാരായണത്തിനും പ്രാർഥനക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി നേതൃത്വം നൽകും.…