വാഗ്ദാനം നിറവേറ്റി യു ഡി എഫ് സര്‍ക്കാര്‍: സ്ത്രീകൾക്ക് കെ‌എസ്‌ആര്‍‌ടി‌സി ബസുകളിൽ സൗജന്യ യാത്ര ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരുന്നു. ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് ‘പ്രിയദർശിനി’ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി.യുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ബാധകമല്ല. പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’ അല്ലെങ്കിൽ ‘പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഇതുവഴി ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പൂർണമായും സംസ്ഥാന…

സൈനുദ്ദീന്‍ പട്ടാഴിക്ക് പൂവച്ചൽ ഖാദർ ഫിലിം അവാർഡ്

പരിസ്ഥിതി ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ .സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിച്ച സ്വച്ഛന്ദമൃത്യു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പൂവച്ചൽ ഖാദർ ഫിലിം അവാർഡ് 2026 ലഭിച്ചു. ജൂൺ 22 നു തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ അവർഡ് വിതരണം ചെയ്യും. പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്ന് മകളെ പഠിപ്പിച്ചു കളക്ടറാക്കുന്ന രവി എന്ന കഥാപാത്രത്തെയാണ് ഡോ . സൈനുദീൻ പട്ടാഴി അവതരിപ്പിച്ചത്. പിന്നീട് നാല് സിനിമകളിൽ കൂടി അഭിനയിച്ചു. കല്യാണമാല എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ പൂർത്തീകരിച്ചു. ഒരു തമിഴ് സിനിമയുടെ സഹ നിർമ്മാതാവുമാണ് . കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോൾ ഒരു സിനിമാ സംവിധായകനുമായ പരിചയം സിനിമയിലേക്ക് നയിച്ചു. ഒരു ചെറു ഗ്രഹത്തിന് നാസ പേര് നല്‍കിയതോടെ പ്രശസ്തനായ ഡോ. സൈനുദീൻ പട്ടാഴി ഇപ്പോൾ സിംഗപ്പൂരിൽ ഒരു റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനാണ്. പത്തു…

ഐ സമീൽ അനുസ്മരണം

മലപ്പുറം: ചരിത്ര ഗവേഷണ, കലാ, സാഹിത്യ, സാംസ്‌കാരിക, പത്രപ്രവർത്തന രംഗത്തെന്ന പോലെ രാഷ്ട്രീയ രംഗത്തും ഐ സമീൽ സംഭാവനകൾ നൽകിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പാർട്ടി സംഘടിപ്പിച്ച സാഹോദര്യയാത്ര ഡിസൈൻ ചെയ്യുന്നതിൽ നിർണായകമായ പങ്കാണ് സമീൽ വഹിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി ജില്ലാ ഓഫീസിൽ സംഘടിപ്പിച്ച ഐ സമീൽ അനുസ്മരണത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇ.സി. ആയിശ, സമീർ ബിൻസി, ഡോ. വി. ഹിക്മത്തുല്ല, ഷാനവാസ് മലപ്പുറം, ജലീൽ മങ്കരത്തൊടി, ഡോ. പി.പി. ബാസിത്, ഐ ജരീർ. മുൻസിപ്പൽ കൗൺസലർ ഷിറിൻ ഇർഫാൻ, സിയാവുൽ ഹഖ്, റഹ്‌മത്തലി, മുനീബ് കാരക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ അധ്യക്ഷത വഹിച്ചു.

മർകസ് ഗേൾസിൽ ‘ഗപ്പി ഗംഭീരം’ പദ്ധതിക്ക് തുടക്കം

കാരന്തൂർ: മഴക്കാല രോഗ പ്രതിരോധവും കൊതുക് പ്രജനന രീതികളുടെ ബോധവത്കരണവും ലക്ഷ്യമിട്ട് മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ഗപ്പി ഗംഭീരം’ പദ്ധതിക്ക് തുടക്കമായി. കെട്ടി നിൽക്കുന്ന വെള്ളങ്ങളിലും ജലാശയങ്ങളിലും ഗപ്പി ഇനത്തിൽ പെട്ട മത്സ്യങ്ങളെ വളർത്തുന്നത് കൊതുകുകളുടെ പ്രജനനത്തെ തടയുമെന്നതിനാലാണ് ഗപ്പി വളർത്തൽ പ്രോത്സാഹിപ്പിച്ച് പദ്ധതി ആരംഭിച്ചത്. സ്കൂൾ അങ്കണത്തിൽ സജ്ജീകരിച്ച പ്രത്യേക ജലസംഭരണിയിൽ വിദ്യാർഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഗപ്പികളെ നിക്ഷേപിച്ച് കുന്ദമംഗലം എംഎൽഎ എം എ റസാഖ് മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെ വീടുകളിലും കെട്ടികിടക്കുന്ന ജലാശയങ്ങളിലും ഗപ്പികളെ വളർത്തുകയും കൊതുകുജന്യ-മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവത്കരണങ്ങൾ നടത്തുകയും ചെയ്യും. സ്കൂൾ ഹെൽത്ത് ആൻഡ് നാച്ചുറൽ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംജിത്ത് സി വി, പിടിഎ പ്രസിഡണ്ട് അബ്ദുറഹിമാൻ, മർകസ് ഡയറക്ടർ ബോർഡ്…

കെ എം ബഷീർ മാധ്യമ പുരസ്‌കാരം മുഹമ്മദ് അനീസിന്

കോഴിക്കോട്: മർകസ് പൂർവ വിദ്യാർഥിയും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീറിന്റെ സ്മരണാർഥം മർകസ് അലുംനി ഏർപ്പെടുത്തിയ 2026-ലെ മാധ്യമ പുരസ്‌കാരത്തിന് പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് അനീസ് അർഹനായി. മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോർഡിനേറ്റിങ് എഡിറ്ററാണ് അദ്ദേഹം. അന്താരാഷ്ട്ര രാഷ്ട്രീയ വിശകലനങ്ങളിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ ഏറെ ശ്രദ്ധേയനായ മുഹമ്മദ് അനീസ്, സങ്കീർണമായ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ ലളിതവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന വ്യക്തിയാണ്. 2012-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക സന്ദർശിച്ച മാധ്യമ സംഘത്തിലും മലേഷ്യയിൽ നടന്ന യുഎൻ മതസൗഹാർദ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്, സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കൽ, എസ് ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 20,001 രൂപയും പ്രശസ്തി…

നിപ വൈറസ്: കോഴിക്കോട് സ്വദേശിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു; 77 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന 43-കാരന്റെ നില ഗുരുതരാവസ്ഥയില്‍. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) യിലെ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കം പുലർത്തിയ കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുൾപ്പെടെ 77 പേരെ ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തി. ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ച് പേർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. ഉയർന്ന അപകടസാധ്യതയായി തരംതിരിച്ചിരിക്കുന്ന വ്യക്തികളെ ക്വാറന്റൈനിലാക്കി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇതുവരെ സമ്പർക്കത്തിൽ വന്ന ആർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തിയപ്പോൾ, സമ്പർക്ക കണ്ടെത്തലും ഫീൽഡ് നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും…

അഗതി മന്ദിരങ്ങളിൽ അന്നദാനവുമായി തലവടി ചുണ്ടൻ

തലവടി :അഗതി മന്ദിരങ്ങളിൽ അന്നദാനവുമായി തലവടി ചുണ്ടൻ. തലവടി ചുണ്ടൻ വള്ളം സമിതി, തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്റെയും (‘ടോഫാ’)സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായിട്ടാണ് അഗതി മന്ദിരങ്ങളിൽ അന്നദാന പദ്ധതി നടപ്പിലാക്കുന്നത്. തലവടിയിലും സമീപ പ്രദേശങ്ങളിലും ഉള്ള 6 അഗതി മന്ദിരങ്ങളിൽ ജൂൺ 13ന് ഉച്ച ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് പ്രസിഡൻ്റ് റിക്സൺ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറർ ഷിക്കു കുര്യൻ എന്നിവർ അറിയിച്ചു. അന്നദാന വിതരണോദ്ഘാടനം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിക്കും. പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ ജോമോൻ ചക്കാലയിൽ മുഖ്യ സന്ദേശം നല്‍കും. തലവടി ചുണ്ടൻ വള്ളത്തിന് ഡോക്ക് നിർമ്മാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് സമിതി ബിരിയാണി ചലഞ്ച് നടത്തുന്നത്. മൊത്തം ലഭിച്ച ഓർഡറിന്റെ…

നിപാ വൈറസ്: ആരോഗ്യ മന്ത്രി കെ മുരളീധരനെ പഴയ പ്രസംഗം തിരിഞ്ഞു കൊത്തുന്നു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ ഒരു പഴയ പ്രസംഗം വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നു. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന്, ഇടതുപക്ഷ സർക്കാരിനെ പരിഹസിച്ചുകൊണ്ട് മുരളീധരൻ മുമ്പ് നടത്തിയ പരാമർശങ്ങൾ ഇപ്പോൾ അദ്ദേഹത്തെ വേട്ടയാടുകയാണ്. ഭരിക്കുന്നവർ നല്ലവരല്ലെങ്കിൽ രാജ്യത്ത് ദുരന്തങ്ങൾ സംഭവിക്കുമെന്നും ‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും’ എന്ന അവസ്ഥയിലാണ് കേരളമെന്നും 2021 ൽ മുരളീധരൻ ഒരു പ്രസംഗം നടത്തിയിരുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങൾ നടന്നിട്ട് വർഷങ്ങളായി എന്ന പ്രസ്താവനയ്ക്ക് ഇടതു സർക്കാരിനെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ നിപ്പ ബാധയെ ശാസ്ത്രീയ കാരണങ്ങൾ അന്വേഷിക്കുന്നതിനുപകരം പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കാനാണ് മുരളീധരൻ ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. “അടുത്തിടെ, ഒരു രോഗം ഉയർന്നുവന്നിട്ടുണ്ട്, നിപ്പ. അത് കേരളത്തിൽ മാത്രമാണ് ഈ രോഗം വന്നിട്ടുള്ളത്. വവ്വാലുകളിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. കരുണാകരനും എ കെ…

ഐ‌എ‌എസ് ഉദ്യോഗസ്ഥരുടെ പുനഃസംഘടനയ്ക്ക് പിന്നാലെ പോലീസ് സേനയിലും വന്‍ അഴിച്ചുപണിയുമായി യുഡി‌എഫ് സര്‍ക്കാര്‍

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ പുനഃസംഘടനയ്ക്ക് പിന്നാലെ, സംസ്ഥാന സർക്കാർ ഐപിഎസ് തലത്തിലും വലിയ അഴിച്ചുപണി നടപ്പാക്കി. എഡിജിപി മുതൽ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പി. വിജയനെ ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി നിയമിച്ചു. സൈബർ സെല്ലിന്റെ അധിക ചുമതലയും അദ്ദേഹം വഹിക്കും. എസ്. ശ്രീജിത്തിനെ പുതിയ ജയിൽ മേധാവിയായി നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി ആംഡ് പോലീസ് ബറ്റാലിയന്റെ എഡിജിപിയായി നിയമിച്ചു. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ചിന്റെ എഡിജിപിയായി പൂർണ്ണ ചുമതല നൽകി. സായുധ പോലീസ് ബറ്റാലിയനുകളുടെ എഡിജിപി ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് എഡിജിപിയായി മാറ്റി നിയമിച്ചു. ഇന്റലിജൻസ് എഡിജിപി പി. വിജയനെ നിയമവും ക്രമസമാധാനവും എഡിജിപിയായി മാറ്റി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എഡിജിപിയുടെ പൂർണ്ണ അധിക ചുമതല അദ്ദേഹം വഹിക്കും. പോലീസ് ഇൻസ്പെക്ടർ…

സിഎംആർഎൽ മാസപ്പടി കേസ്: ചോദ്യം ചെയ്യലിനായി പിണറായി വിജയന്റെ മകള്‍ ടി. വീണ നാളെ ഇഡിയ്ക്കു മുന്നില്‍ ഹാജരാകില്ല; ആരോഗ്യ പ്രശ്നമാണ് കാരണമെന്ന് ഇ-മെയില്‍

കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ നാളെ (ജൂൺ 12, വെള്ളിയാഴ്ച) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൊച്ചി സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകുകയില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ ഹാജരാകുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ-മെയില്‍ ഇഡിയ്ക്ക് അയച്ചു. ചോദ്യം ചെയ്യല്‍ മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്നും, അഭിഭാഷകൻ മുഖേന പ്രസക്തമായ രേഖകൾ സമർപ്പിച്ച് അന്വേഷണവുമായി സഹകരിക്കാനും സന്നദ്ധത പ്രകടിപ്പിച്ചാണ് വീണ ഏജൻസിക്ക് ഇ-മെയില്‍ അയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇഡി അവർക്ക് അയച്ച ആദ്യ സമൻസാണിത്. വിശദമായ ചോദ്യാവലിയും തയ്യാറാക്കിയതായി അറിയുന്നു. അന്വേഷണത്തിന്റെ ഭാഗമായി 2026 ജൂൺ 9-ന് കേന്ദ്ര ഏജൻസി ശ്രീമതി വീണയെയും CMRL ന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശശിധരൻ കർത്തയെയും മുതിർന്ന കമ്പനി…