എറണാകുളം അശമന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് അശമന്നുരിലേത്. ചേലാമറ്റം, രായമംഗലം, അറയ്ക്കപ്പടി, പെരുമ്പാവൂർ തുടങ്ങിയ വില്ലേജ് ഓഫീസുകളാണ് നേരത്തെ സ്മാർട്ട് ആക്കിയത്. നവംബർ ഒന്നുമുതൽ ഡിജിറ്റൽ റീസർവേ കഴിഞ്ഞ വില്ലേജുകളെ കേന്ദ്രീകരിച്ചു ഡിജിറ്റൽ റവന്യൂ കാർഡ് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.പത്ത് അക്കങ്ങളുള്ള ക്യു ആർ കോഡ് ഘടിപ്പിച്ച റവന്യൂ കാർഡുകളിലൂടെ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാകേണ്ട ഭൂമിയുടെ വിശദാംശങ്ങൾ, കെട്ടിടത്തിന്റെ വിവരങ്ങൾ, ഭൂമി ഏത് തരത്തിൽ പെടുന്നതാണ് തുടങ്ങിയവ അറിയാൻ കഴിയും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കി കൊണ്ടിരിക്കുകയാണ്. പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂമിയുമായി ബന്ധപ്പെട്ട്…
Category: KERALA
അക്ഷര ദിനത്തിൽ റീഡ്സോൺ തുറന്ന് ടാലന്റ് പബ്ലിക് സ്കൂൾ
വടക്കാങ്ങര : വായന ദിനത്തോടനുബന്ധിച്ച് ടാലന്റ് പബ്ലിക് സ്കൂൾ കുട്ടികൾക്കായി പ്രത്യേക റീഡ്സോൺ തുറന്നു. മാധ്യമം സീനിയർ കറസ്പോണ്ടന്റ് മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകളിലെ പത്രങ്ങളും മാഗസിനുകളും അടങ്ങുന്ന റീഡ്സോൺ കുട്ടികൾ ഉപയോഹപ്പെടുത്തണമെന്നും വായിച്ചു വളർന്നവരാണ് ലോകത്തെ നിയന്ത്രിക്കാൻ കഴിവുള്ളവരായി വളരുന്നതെന്നും അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. വായന ദിനത്തോടനുബന്ധിച്ച പരിപാടിയിൽ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. നിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി എന്റെ കേരളം, എന്റെ ജില്ല വിഷയത്തിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു. പൊതുമൽസര വിഭാഗം തലവൻ നസ്മി, വൈസ് പ്രിൻസിപ്പൽ കെ റാഷിദ്, അക്കാദമിക് കോർഡിനേറ്റർ സൗമ്യ, സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകാന്‍ സംസ്ഥാനത്ത് ഡിജിറ്റൽ കേരള ആർക്കിടെക്ചർ നടപ്പിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങൾക്ക് മികച്ച ഭരണാനുഭവം നൽകുന്നതിനായി സംസ്ഥാനത്ത് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ഡിജി ഗവേണൻസ് – നോളജ് എക്സ്ചേഞ്ച് ഉച്ചകോടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബർ ഭീഷണികൾ നിയന്ത്രിക്കുന്നതിനുള്ള Centralized Security Operations Center (CSOC), പൊതു ഇടങ്ങളിൽ പൊതു വൈ-ഫൈ സംവിധാനങ്ങളുടെ വിപുലീകരണം, കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭരണം സുഗമവും സുതാര്യവുമാക്കുന്നതിനുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നൂതന പദ്ധതികൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന്റെ തുടർച്ചയെ പ്രാപ്തമാക്കും. സാങ്കേതിക വിദ്യയിലൂടെ സാധ്യമാകുമ്പോൾ മാത്രമേ പൊതുജനങ്ങൾക്ക് പ്രയോജനകരമായ വികസന മാറ്റങ്ങൾ പൂർണ്ണമായും വിജയിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023-ൽ, സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രഖ്യാപനത്തോടെ കേരളം ചരിത്രനേട്ടം കൈവരിക്കുകയായിരുന്നു.…
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
മോങ്ങം: മോങ്ങത്തും പരിസര പ്രദേശങ്ങളിലും ഉള്ള SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വെൽഫെയർ പാര്‍ട്ടി മോങ്ങം യൂണിറ്റ് ക്യാഷ് അവർഡും മെമെൻ്റായും നൽകി ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷണൻ കുനിയിൽ അനുമോദന സമ്മേളനം ഉത്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡണ്ട് VTS ഉമ്മർ തങ്ങൾ അനുമോദന പ്രഭോഷണം നടത്തി. അൽ ഐൻ ഓയാസിസ് ഇൻ്റർനാഷണൽ സകുൾ പ്രിൻസിപ്പൾ അബ്ദുൽ അസീസ് വിദ്യാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, മൊറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലൈഖ മറ്റത്തൂർ, ചന്ദ്രൻ ബാബു. പ്രഫസർ കെ മുഹമ്മദ് എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. CK സൈദ് മാഷ്, സുലൈമാൻ മoത്തിൽ, ടി പി ആലിക്കുട്ടി, CK നജ്മുദ്ദീൻ, ഉമ്മർ…
ഫ്രഞ്ച് അംബാസഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന്
തിരുവനന്തപുരം: ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്‌സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ സെപ്റ്റംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. അതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രി പി. രാജീവുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുമായി ഫ്രാൻസിന് ശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞ തിയെറി മതൗ ഡിഫൻസ്, എയ്‌റോ സ്‌പെയ്‌സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താത്പര്യം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാധ്യതകൾ പരിശോധിക്കും. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി…
എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ കുടുംബത്തെ മന്ത്രി സജി ചെറിയാന്‍ സന്ദർശിച്ചു
തിരുവല്ല: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സർക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരൻ രതീഷ് ജി നായരും അമ്മാവൻ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. മൃതദേഹം തിരിച്ചറിയാൻ സഹോദരന്റെ ഡിഎൻഎ സാമ്പിൾ നൽകിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത. പി ആര്‍ ഡി, കേരള സര്‍ക്കാര്‍
നവീകരിച്ച പാമ്പാടി താലൂക്ക് ആശുപത്രിയിലെ ഫാര്‍മസി ഡെന്റല്‍ ബ്ലോക്കുകള്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു
പാമ്പാടി താലൂക്ക് ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഫാർമസി ബ്ലോക്കിന്റെയും ദന്തരോഗവിഭാഗത്തിന്റെയും ഉദ്ഘാടനം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആതുര സേവന രംഗത്ത് ലോകം ശ്രദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകുന്ന സൗകര്യങ്ങളാണ് ആരോഗ്യരംഗത്തെ നേട്ടത്തിനു കാരണം. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ ആർദ്രം പദ്ധതി കേരളത്തിലെ ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയതായും മന്ത്രി പറഞ്ഞു. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം…
സംസ്ഥാന ബാലവകാശ കമ്മീഷന്‍ കുട്ടികള്‍ക്കു വേണ്ടി ആരംഭിച്ച ‘റേഡിയോ നെല്ലിക്ക’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. അതോടൊപ്പം റേഡിയോയുടെ ലോഗോയും ഗാനവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ഉദ്ഘാടന കര്‍മ്മത്തില്‍ കമ്മീഷന്‍ ചെയർപേഴ്‌സൺ കെ.വി. മനോജ്കമാർ, അംഗങ്ങളായ എൻ. സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ. എഫ്. വിൽസൺ, കെ.കെ. ഷാജു, ബി.മോഹൻകുമാർ, സെക്രട്ടറി എച്ച് നജീവ്, സൗണ്ട് പാർക്ക് അക്കാദമി സി.ഇ.ഒ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മീഷന്‍ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് റേഡിയോ. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഇന്റർനെറ്റ് റേഡിയോ ആരംഭിച്ചത്. കുട്ടികൾ അധ്യാപകർ രക്ഷാകർത്താക്കൾ സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് അവബോധം വളർത്തുന്നതിന്നന്…
നിലമ്പൂരിൽ സിപിഎം – ആർഎസ്എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തണം: റസാഖ് പാലേരി
മലപ്പുറം: കേരളത്തിലെ ആർ എസ് എസ് – സി പി എം ബാന്ധവം എല്ലാ മറകളും നീക്കി പുറത്തു വന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാനിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഉപതെരഞ്ഞെടുപ്പ് ചർച്ചകളുടെ തുടക്കത്തിൽത്തന്നെ ബി ജെ പി സ്വീകരിച്ച നിലപാടുകൾ സംശയം ഉയർത്തിയിരുന്നു. തീർത്തും ദുർബലനായ സ്ഥാനാർഥിയെയാണ് ബി ജെ പി നിലമ്പൂരിൽ നിർത്തിയിരിക്കുന്നത്. ഇത് ആരെ സഹായിക്കാൻ വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായിരിക്കുകയാണ്. മുൻകാലങ്ങളിൽ തങ്ങൾ ആർ എസ് എസ്സുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ വെളിപ്പെടുത്തൽ പുറത്ത് വന്നത് ഇന്നലെയാണ്. തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, സി പി എം സംസ്ഥാന നേതൃത്വം നടത്തിയ പ്രസ്താവന ആർ എസ് എസ് – ബി ജെ പി പ്രവർത്തകർക്കും അനുയായികൾക്കുമുള്ള വ്യക്തമായ…
പ്ലസ് വൺ സീറ്റ്: ‘മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകാതെ ക്ലാസുകൾ ആരംഭിച്ചത് നീതികേട്’; പ്രതിഷേധം കടുപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി
കോഴിക്കോട്: മലബാറിൽ മുക്കാൽ ലക്ഷം വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പടിക്ക് പുറത്തുനിൽക്കുമ്പോൾ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത് നീതികേടാണെന്നും വിവേചന ഭീകരതയെ തെരുവിൽ ചോദ്യം ചെയ്യുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. മലബാർ ജില്ലകളിൽ 78,798 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിക്കാത്തത്. ഇത്രയും വിദ്യാർത്ഥികൾക്ക് വേണ്ടി പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അവശേഷിക്കുന്നത് 1905 സീറ്റുകൾ മാത്രമാണ്. മലപ്പുറത്ത് 25,082 വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പുറത്താകുമ്പോൾ പാലക്കാട് 18,830 ഉം കോഴിക്കോട് 16,889 വിദ്യാർത്ഥികളും ഇത്തവണ പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ടി വരുന്നു. കണ്ണൂരിൽ 9947 ഉം വയനാട് 3349 ഉം കാസർകോട് 4701 ഉം പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്. സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുന്ന ആനുപാതിക സീറ്റ് വർധനവിലൂടെയുള്ള സീറ്റ് പരിഗണിച്ചിട്ട് കൂടിയാണ് ഇത്രയും കുറവുകൾ മലബാറിൽ ഉള്ളത്. തെക്കൻ ജില്ലകളിൽ…
