മലപ്പുറം: കൂടുതൽ ആളുകൾ യാത്രക്ക് ആശ്രയിക്കുന്ന നിലമ്പൂർ പാതയിൽ മെമു ട്രെയിൻ അനുവദിച്ച നടപടി വെൽഫെയർ പാർട്ടി അടക്കമുള്ളവരുടെ ഇടപെടലുകളുടെ വിജയമാണെന്ന് വെൽഫെയർ പാർട്ടി എക്സിക്യുട്ടിവ് വിലയിരുത്തി. ഇതിനു വേണ്ടി പരിശ്രമിച്ച ജനപ്രതിനിധികളെ വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് അഭിനന്ദിച്ചു. കോവിഡ് കാലത്ത് റദ്ദാക്കിയ കോട്ടയം എക്സ്പ്രസ്സിൻ്റെ സ്‌റ്റോപ്പുകൾ പുനസ്ഥാപിക്കുകയും കൂടുതൽ ട്രെയിനുകൾ സർവ്വീസ് ആരംഭിക്കുകയും ചെയ്താൽ മാത്രമേ പൂർണ്ണ പരിഹാരമാവുകയൊള്ളൂവെന്നും എക്സിക്യുട്ടിവ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡണ്ട് സഫീർഷാ അധ്യക്ഷ്യം വഹിച്ചു വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, കൃഷ്ണൻ കുനിയിൽ, നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് സ്വാഗതവും ട്രഷറർ നസീറ ബാനു നന്ദിയും പറഞ്ഞു.
Category: KERALA
വെൽഫെയർ പാർട്ടി ജില്ലയിൽ നൂറിടങ്ങളിൽ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിക്കും
കൊച്ചി: പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ലയിലാകെ 100 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി എം.കെ. ജമാലുദ്ദീൻ അറിയിച്ചു. ജാതിയും മതവും നോക്കി ഇന്ത്യൻ ജനതയുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണ്. സംഘപരിവാർ നേതൃത്വത്തിൽ ഭരണകൂടം ഒരു ജനതയുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്നത് മനുവാദ രാഷ്ട്ര സംസ്ഥാപനത്തിനും നിഗൂഢതാല്പര്യങ്ങൾക്കും വേണ്ടിയാണ്. സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയർത്തുന്നതോടൊപ്പം ഇരുന്നൂറിലധികം കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുക്കും. കലൂർ എസ് ആർ എം റോഡിൽ നടക്കുന്ന സ്വാതന്ത്രദിന സദസ്സിൽ ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്കൂളില്‍ വൈകി വന്ന പതിനൊന്നുകാരനെ ഇരുട്ടു മുറിയില്‍ ഇരുത്തിയ സംഭവം; കൊച്ചിന്‍ പബ്ലിക് സ്കൂളിനെതിരെ നടപടി സ്വീകരിക്കണം: കെ ആനന്ദകുമാര്‍
തിരുവനന്തപുരം: സ്കൂളില്‍ വൈകി വന്നതിന്റെ പേരിൽ പതിനൊന്ന് വയസ്സുള്ള വിദ്യാർത്ഥിയെ ഇരുട്ടു മുറിയിൽ ഇരുത്തി ശിക്ഷിച്ച കൊച്ചിൻ പബ്ലിക് സ്കൂൾ മാനേജ്മെന്റിന് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. ഈ പ്രാകൃത നടപടിക്കെതിരെ പ്രതികരിച്ച പൊതുപ്രവർത്തകർക്കും രക്ഷിതാക്കൾക്കുമേതിരെ, വിദ്യാർഥികളെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിച്ച മാനേജ്‍മെന്റിന്റെ നടപടി, ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ല. വൈകി വരുന്നതും കുസൃതി കാണിക്കുന്നതും പഠനത്തിൽ പിന്നാക്കം നിൽക്കുന്നതും പൊറുക്കാനാവാത്ത കുറ്റമായിക്കണ്ട്, കുട്ടികളെ സ്കൂളിന് ചുറ്റും ഓടിക്കുക, ഫൈൻ ഈടാക്കുക, ഇരുട്ടറയിൽ അടച്ച് ഭീതിപ്പെടുത്തുക തുടങ്ങിയ ഗുരുതരവും ജനാധിപത്യ വിരുദ്ധവും ആയ നടപടികൾ പല അംഗീകൃത സ്കൂളുകളും പിന്തുടരുന്നുണ്ട്. സ്കൂളിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ സർക്കാരിനെയോ തദ്ദേശ ഭരണ സ്ഥാപനങ്ങളെയോ ഭയമില്ലാതെ, സ്വന്തം സാമ്രാജ്യവും സ്വന്തമായി നിയമങ്ങളും നിശ്ചയിക്കുന്ന ഇത്തരം സ്കൂളുകളെ നിയന്ത്രിക്കാൻ നിയമം…
സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ 2024ല്‍ കാണാതായ ജെയ്നമ്മയുടേതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ചേർത്തല: നിരവധി സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ 2024-ല്‍ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടെതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. സെബാസ്റ്റ്യൻ ചേർത്തലയിലെ ഒരു സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തിയതും നഗരത്തിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റ സ്വർണ്ണാഭരണങ്ങളും ജയ്നമ്മയുടേതാണെന്ന് പരിശോധനയിൽ കണ്ടെത്തി. 2024 ഡിസംബർ 23 ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജയ്നമ്മയുടെ (56) തിരോധാനവുമായി ബന്ധപ്പെട്ട് ഒരു ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യൻ അറസ്റ്റിലായത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് കരിഞ്ഞ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. പാലായിലെ ഒരു ധ്യാനകേന്ദ്രത്തിൽ വെച്ചാണ് സെബാസ്റ്റ്യൻ ജൈനമ്മയെ കണ്ടുമുട്ടിയത്. 2006 ൽ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനുമായും 2013 മെയ് 13 ന് കാണാതായ ഹയറുമ്മയുമായും (ഐഷ) സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം…
വിഭജന ഭീകര ദിനം ആചരിക്കരുതെന്ന് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച ‘വിഭജന ഭീകര ദിനം’ ആചരിക്കുന്നത് നിർബന്ധമല്ലെന്ന് കേരള സർക്കാർ സർവകലാശാലകളെയും അനുബന്ധ കോളേജുകളെയും അറിയിച്ചു. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും വഴി ഔദ്യോഗിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസമായ ഓഗസ്റ്റ് 14 ന് എല്ലാ സർവകലാശാലകളും ഈ ദിനം ആചരിക്കണമെന്ന് രാജ്ഭവൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സർവകലാശാലാ കാമ്പസുകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെ സംസ്ഥാന സർക്കാർ പിന്തുണയ്ക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. “നമ്മുടെ കാമ്പസുകളിൽ ഇത്തരം പരിപാടികൾ നടത്തേണ്ടതില്ലെന്നാണ് കേരള സർക്കാരിന്റെ കാഴ്ചപ്പാട്. ഇത്തരം പരിപാടികൾ മതപരമായ വിദ്വേഷത്തിനും സാമൂഹിക വിഭജനത്തിനുമുള്ള വേദികളായി മാറാനുള്ള സാധ്യതയുണ്ട്, ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം ഉയർത്തിപ്പിടിക്കുന്ന തത്വങ്ങൾക്ക് വിരുദ്ധമാണ്,” ഡോ. ബിന്ദു പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ…
തൃശൂരില്‍ സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടുകള്‍; ഇരുവര്‍ക്കും കൊല്ലത്തും വോട്ട്; അന്വേഷണം പ്രഖ്യാപിച്ച് പ്രതിപക്ഷം
തൃശൂർ: തൃശൂർ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിപക്ഷത്തിന്റെ നിർണായക കണ്ടെത്തലുകൾ. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ട വോട്ടുകൾ ഉണ്ടെന്നതിനു പുറമേ രണ്ട് വോട്ടർ തിരിച്ചറിയൽ കാർഡുകളും ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കൊല്ലത്തെ ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ സുഭാഷ് ഗോപിയുടെ വോട്ട് WLS 0136077 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവർക്ക് തൃശൂരിലും വോട്ടുകൾ ഉണ്ടായിരുന്നു. തൃശൂരിൽ, മുക്കാട്ടുകരയിലെ 115-ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ സുഭാഷിന്റെ പേര് 1219 എന്ന വോട്ടർ നമ്പറിൽ FVM 1397173 എന്ന തിരിച്ചറിയൽ കാർഡിലും ഭാര്യ റാണിയുടെ പേര് 1218 എന്ന വോട്ടർ നമ്പറിൽ FVM 1397181 എന്ന തിരിച്ചറിയൽ കാർഡിലും രേഖപ്പെടുത്തിയിട്ടുണ്ട്.…
തൃശൂരിൽ കള്ളവോട്ടർ വിവാദം രൂക്ഷമായി; രാഷ്ട്രീയ രംഗം ചൂടു പിടിക്കുന്നു
തൃശൂര്‍: തൃശൂരിലെ വ്യാജ വോട്ടർ അഴിമതി രാഷ്ട്രീയ രംഗത്ത് പുതിയ ആരോപണങ്ങളും പ്രത്യാക്രമണങ്ങളും ജുഡീഷ്യൽ അന്വേഷണത്തിനുള്ള ആവശ്യങ്ങളും ഉയർത്തിക്കൊണ്ട് രാഷ്ട്രീയ രംഗം ചൂടുപിടിച്ചിരിക്കുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി അയോഗ്യമായതോ ഇരട്ടിയോ വോട്ടുകൾ പട്ടികയിൽ ചേർത്തിട്ടുണ്ടെന്ന അവകാശവാദത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ വലിയ വിവാദത്തിലാക്കി. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും സഹോദരഭാര്യ റാണിക്കും രണ്ട് വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര ബുധനാഴ്ച ആരോപിച്ചു – ഒന്ന് കൊല്ലത്തെ ഇരവിപുരം മണ്ഡലത്തിലും മറ്റൊന്ന് തൃശൂരിലും രജിസ്റ്റർ ചെയ്തതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ, കൊല്ലം കോർപ്പറേഷനിലെയും തിരുവനന്തപുരം കോർപ്പറേഷനിലെയും വോട്ടർ പട്ടികയിൽ ദമ്പതികളുടെ പേരുകൾ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അനില്‍ അക്കര ആരോപിച്ചു. “ഈ വിശദാംശങ്ങൾ അവർ തൃശ്ശൂരിലെ സ്ഥിര…
സര്‍ക്കാര്‍ ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരെ നിലയ്ക്ക് നിര്‍ത്തണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകളിലും ജില്ലാ-ജനറല്‍ ആശുപത്രികളിലും, ഏതാനും സെക്യൂരിറ്റി ജിവനക്കാര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നത് സര്‍ക്കാര്‍ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. പല സര്‍ക്കാര്‍ ആശുപത്രികളിലും, സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം കരാര്‍ ജീവനക്കാരും സെക്യൂരിറ്റി ജോലി നിര്‍വ്വഹിക്കുന്നുണ്ട്. കരാര്‍ ജീവനക്കാരെക്കുറിച്ചാണ് കൂടുതലും പരാതികള്‍ ഉയരുന്നത്. രോഗികളോടും കൂട്ടിരിപ്പുകാരോടും സന്ദര്‍ശകരോടും അപമരായാദയായി പെരുമാറുന്നതും ആക്രമണം നടത്തുന്നതും പതിവായിരിക്കുന്നു. സ്വാധീനമുള്ള പലരുടേയും സംരക്ഷണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് പലപ്പോഴും ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. ആശുപത്രിയില്‍ എത്തുന്നവരോട് മര്യാദയോടെ സംസാരിക്കാനും, സംയമനത്തോടെ പെരുമാറാനും തയാറാകാത്ത സെക്യൂരിറ്റി ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശ്ശന നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ പൊതുജന സേവകരാണെന്ന ബോദ്ധ്യമില്ലാത്തവരെ മാറ്റി നിര്‍ത്തി, സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജന സൗഹൃദമാക്കുന്നതിന്…
വിഖ്യാത മാന്ത്രികന്‍ പി.സി സര്‍ക്കാരിന്റെ പ്രതിമയ്ക്കു മുമ്പില്‍ വിതുമ്പി പി.സി സര്‍ക്കാര്‍ ജൂനിയര്‍
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലൊരുക്കിയ പി.സി സര്‍ക്കാരിന്റെ വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പ്രതിമയ്ക്കുമുമ്പില്‍ വികാരാധീനനമായി പി.സി സര്‍ക്കാര്‍ ജൂനിയര്‍. അച്ഛന്റെ പ്രതിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുകയായിരുന്നു. അച്ഛന്റെ പ്രതിമ ഇന്ത്യയിലൊരിടത്തും സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നല്‍കുവാന്‍ ശ്രമിച്ച മാജിക് പ്ലാനറ്റിനും മുതുകാടിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിമ നിലകൊള്ളുവാന്‍ ഏറ്റവും ഉചിതമായ ഇടം മാജിക്കിന്റെ വിസ്മയലോകമായ മാജിക് പ്ലാനറ്റ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അച്ഛന്റെ പ്രതിമയെ തൊട്ടുവണങ്ങിയ ശേഷം അതേ ജാലവിദ്യ സര്‍ക്കാര്‍ കുടുംബത്തിലെ എട്ടാം തലമുറക്കാരന്‍ കൂടിയായ അദ്ദേഹം കാണികള്‍ക്കായി പുനരവതരിപ്പിച്ചു. പി.സി സര്‍ക്കാര്‍ ജൂനിയറിന്റെ മകള്‍ മനേകാ സര്‍ക്കാറും വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് അവതരിപ്പിച്ചത് കാണികള്‍ക്ക് ഇരട്ടിമധുരമായി. ഒഴിഞ്ഞ കുടത്തില്‍ നിന്നും…
ഗസ്സയിലെ വംശഹത്യ നീതീകരിക്കാനാവാത്തത്: ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടുന്ന ഗസ്സയിലെ മനുഷ്യരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകിയ സദസ്സിൽ പണ്ഡിതരും സാദാത്തുക്കളും വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്നും പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറക്കാൻ നിവൃത്തിയില്ലാത്ത ഗസ്സയിലെ മനുഷ്യരുടെ വിഷയത്തിൽ മാനവ സമൂഹം ഐക്യപ്പെടേണ്ടതുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, അബ്ദുസ്സത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ഹനീഫ്…
