ആലപ്പുഴ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്ത ശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകും വഴി ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയ പാതയിലുണ്ടായ വലിയ ഗതാഗത തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും ഇവിടെ നടത്തുകയും ചെയ്തു. എന്നാല്‍ ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ അടിയന്തര ചികിത്സ നല്കിയ ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലത്ത് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളില്‍ വെള്ളാപ്പള്ളി നടേശന് പങ്കെടുത്തു വരികയായിരുന്നു. ഇന്ന് അവിടെ പൊതു യോഗങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹത്തിന്. വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനിലയെ…
Category: KERALA
എടത്വ ടൗൺ ലയൺസ് ക്ളബിന്റെ സേവന പ്രവർത്തനനങ്ങളും സാമൂഹിക പ്രതിബദ്ധതയും അനുകരണിയം: ഗവർണർ ആർ വെങ്കിടാചലം
എടത്വ: ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ സേവന പ്രവർത്തനനങ്ങൾ അനുകരണിയമെന്ന് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം പ്രസ്താവിച്ചു. എടത്വ ടൗൺ ലയൺസ് ക്ലബിന്റെ 2025 വർഷത്തെ പ്രവർത്തന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികവാർന്നതും വ്യത്യസ്തവുമായ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ എടത്വ ടൗൺ ക്ളബ് മറ്റു ക്ളബുകൾക്ക് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ക്ളബ് പ്രസിഡന്റ് ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി ലയൺ വി.കെ സജീവ് മുഖ്യ പ്രഭാഷണം നടത്തി.റീജിയണൽ ചെയർമാൻ ജേക്കബ് ടി. നീണ്ടിശ്ശേരി,സോൺ ചെയർമാൻ ലയൺ സുരേഷ് ബാബു , സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, ലയൺ വിൻസൺ ജോസഫ്, റെന്നി തോമസ് എന്നിവർ പ്രസംഗിച്ചു. ക്ളബ് തയ്യാറാക്കിയ കലണ്ടർ ഗവർണർ ആർ വെങ്കിടാചലം റീജിയണൽ ചെയർമാൻ ലയൺ ജേക്കബ് ടി നീണ്ടിശ്ശേരിക്ക്…
അറബിക് മുശാഅറയിൽ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി ഫാത്തിമ ജസ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുശാഅറയിൽ എ ഗ്രേഡോടു കൂടി ഫാത്തിമ ജസ (ടി.എസ്. എസ് വടക്കാങ്ങര, മങ്കട ) രണ്ടാം സ്ഥാനം കരസ്ഥമാക്കി. വന്നേരി ഹൈസ്കൂൾ അദ്ധ്യാപകൻ സിദ്ദീഖ് കീഴക്കേതിലിൻ്റെയും മലപ്പുറം കെ എസ് ഇ ബി കാഷ്യർ ജസീന പി. ടി യുടെയും മകളാണ്.
കേരളം മിനി പാക്കിസ്താന് ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഡി.ജി.പിക്ക് പരാതി നൽകി
കോഴിക്കോട്: കേരളം മിനി പാക്കിസ്താന് ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഡി.ജി.പിക്ക് പരാതി നൽകി. ഭാരതീയന്യായ സംഹിത 196 വകുപ്പ് പ്രകാരം പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ പൂര്‍ണരൂപം ചുവടെ : ബഹുമാനപ്പെട്ട കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഐ.പി.എസ് മുമ്പാകെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് കെ.പി ബോധിപ്പിക്കുന്ന പരാതി. സര്, മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിൽ, കേരളത്തെ മിനി പാകിസ്ഥാനെന്നെ ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി. ജെ പി മന്ത്രി നിതേഷ് റാണ നടത്തിയ പ്രസ്താവനയുടെ ഉള്ളടക്കത്തെ സംബന്ധിച്ച പരാതി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി. ജെ പി മന്ത്രി നിതേഷ് റാണ നടത്തിയ പ്രസ്താവന, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും വിവിധ മത-സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ്…
തലവടി സിഎംഎസ് ഹൈസ്കൂളിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 20 മുതൽ 26 വരെ; ലോഗോ പ്രകാശനം ചെയ്തു
തലവടി: തലവടി സി.എം.എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ജനുവരി 20 മുതൽ 26 വരെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2025 നടക്കും. സംസ്ഥാന മാസ്റ്റേഴ് മീറ്റ് നീന്തൽ മത്സരത്തില്‍ 4 സ്വർണ്ണം നേടിയ എടത്വ സ്വദേശി ബിനോമോൻ പഴയമഠം ലോഗോ പ്രകാശനം ചെയ്തു. റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ചടങ്ങ് പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യു, സംഘടനാ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, കൺവീനർ മാത്യുസ് പ്രദീപ് ജോസഫ് , അഡ്വ. ഐസക്ക് രാജു, വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 9544495065.
സനാതന ധർമ്മ വിവാദത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള
കൊച്ചി: ശ്രീനാരായണഗുരു തൻ്റെ 70-ഓളം പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച ആത്മീയതയെയും, അദ്ദേഹം സ്ഥാപിച്ച 42 ക്ഷേത്രങ്ങളിൽ സനാതന ധർമ്മ വിശ്വാസ സമ്പ്രദായവും തത്വശാസ്ത്രവും പിന്തുടരുമ്പോള് മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ നിഷേധിക്കാനാകുമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ചോദിച്ചു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ (എബിവിപി) ത്രിദിന സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ഇവിടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിൻ്റെ ആത്മീയ വശം അർഹിക്കുന്ന രീതിയിൽ കേരളം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ആദിശങ്കരാചാര്യരുടെ മതമാണ് നമ്മുടെ മതമെന്ന് ഗുരു പ്രഖ്യാപിച്ചിരുന്നു. എഴുപതോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം അവയിലൊന്നിലും ആത്മീയതയെക്കുറിച്ച് പരാമർശിക്കാതിരുന്നിട്ടില്ല. ആ ആത്മീയതയെ മുഖ്യമന്ത്രിക്ക് എങ്ങനെ നിഷേധിക്കാനാകും? പിള്ള ചോദിച്ചു. എബിവിപി ജനറൽ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സദാശിവൻ അധ്യക്ഷനായി.
പെരിയ ഇരട്ടക്കൊലക്കേസ്: പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവും, രണ്ടാം പ്രതി സജി ജോർജിനെ പോലീസ് രക്ഷപ്പെടാൻ സഹായിച്ചതിന് ഉദുമ മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലുപേർക്ക് അഞ്ചുവർഷം തടവും വിധിച്ചു. പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽകുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, രഞ്ജിത്ത്, സുരേന്ദ്രൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, അന്യായമായി തടഞ്ഞുനിർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കു രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. ശിക്ഷ ഒരുമിച്ച് നടപ്പാക്കുമെന്ന് കൊച്ചി സിബിഐ കോടതിയിലെ പ്രത്യേക ജഡ്ജി എൻ.ശേഷാദ്രിനാഥൻ ഉത്തരവിട്ടു. മണികണ്ഠൻ, കെ വി കുഞ്ഞിരാമൻ, വെളുത്തോളി രാഘവൻ, കെ വി ഭാസ്കരൻ എന്നിവരും അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഉൾപ്പെടുന്നു.…
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് സഹായഹസ്തവുമായി ഇറാന്
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷ പ്രിയയെ സഹായിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചു. നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള നിയമപരമായ വഴികൾ ആരായാനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങള്‍ക്കാണ് ഇറാന് പിന്തുണവാഗ്ദാനംചെയ്തിരിക്കുന്നത്. അതേസമയം, ഗാസയിലെയും പശ്ചിമേഷ്യയിലെയും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നത് ഉൾപ്പെടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്. മാനുഷിക പരിഗണന ഊന്നിപ്പറഞ്ഞുകൊണ്ട് പ്രിയയുടെ കേസിൽ ഇടപെടാൻ ടെഹ്റാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. “സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്. കാരണം, ഈ കേസ് കാര്യമായ മാനുഷിക ആശങ്കകൾ ഉയർത്തുന്നു,” അജ്ഞാതാവസ്ഥയിൽ സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. യെമൻ്റെ തലസ്ഥാനമായ സനയും മറ്റ് പ്രധാന പ്രദേശങ്ങളും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണെന്നുള്ളത് കേസിനെ സങ്കീർണ്ണമാക്കുന്നു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ യെമനിൽ തടവിലാണ് നിമിഷ…
അർ.എസ്.എസിനെ പറയാൻ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി.പി.എമ്മിൻ്റെ ഗതികേട് : സോളിഡാരിറ്റി
മലപ്പുറം : താനൂർ നടന്നുവരുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ ‘ജില്ലയിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് സേവനങ്ങളിലൂടെ ‘ എന്ന് പറഞ്ഞ് അർ.എസ്.എസിൻ്റെ ഭീകരതയെക്കുറിച്ച് പറയേണ്ടടത്ത് ന്യൂനപക്ഷ സമുദായ സംഘടനകളെ കൂടി ചേർത്ത് പറഞ്ഞിരിക്കുകയാണ്. അർ.എസ്.എസിനെ പറയാൻ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി.പി.എമ്മിൻ്റെ സംഘ് വിരുദ്ധതയുടെ നിലപാട് ഇല്ലായ്മയാണ് എന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ലോകത്ത് തന്നെ ഏറ്റവും വലിയ ഭീകര സംഘടന എന്ന് പലരും വിശേഷിപ്പിച്ച ആർ.എസ്.എസിനെ ഇങ്ങനെ സി.പി.എം സമീകരിക്കുന്നത് അങ്ങേയറ്റം അക്രമം നിറഞ്ഞ നടപടിയാണെന്നും പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും മറ്റും സി.പി.എം നടത്തിയ അതേ ദ്രുവീകരണ രാഷ്ട്രീയവും ഇസ്ലാമോഫോബിക് പ്രചരണവുമാണ് ജില്ലാ സമ്മേളനങ്ങളിലൂടെ വീണ്ടും ഇങ്ങനെ നടത്തുന്നത്. ആർ.എസ്.എസിനോട് മത്സരിക്കുന്ന സിപിഎമ്മിന്റെ ദ്രുവീകരണ രാഷ്ട്രീയത്തെയും ഇസ്ലാമോഫോബിക് പ്രചരണങ്ങളെയും സോളിഡാരിറ്റി ചെറുത്തു തോൽപ്പിക്കുമെന്ന് കൂട്ടിച്ചേർത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ…
“ഗസൽസന്ധ്യ” ജനുവരി 4 ന് പൊന്നൂക്കരയിൽ
തൃശ്ശൂര്‍: കലയേയും ജീവിതത്തേയും പ്രണയിക്കുന്നവർക്കായി സംഗീതത്തിന്റെ ലാവണ്യഭംഗി നുകരാനും പകരാനും വിശാലമായി ചിന്തിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് അന്തര മ്യൂസിക്കൽ കളക്റ്റീവ് പൊന്നൂക്കര, തൃശ്ശൂർ. 2021 മുതൽ പൊന്നൂക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തര, “ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടിനു കീഴിലും” “കേരള സംഗീത നാടക അക്കാദമിയിലും” രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊന്നൂക്കരയിൽ എല്ലാ മാസവും അവസാന ഞായറാഴ്ചയിൽ നടത്തുന്ന “പാടാം നമുക്ക് പാടാം” എന്ന പരിപാടിയിലൂടെ ഗ്രാമങ്ങളിലെ ഗായകർക്ക് അവസരം നല്‍കുകയും അതിലൂടെ മികച്ച ഗായകരെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നല്കുന്നു. ഇവർക്ക് എല്ലാ വർഷവും അന്തര നടത്തുന്ന സ്റ്റേജ് ഷോയിൽ പാടാൻ അവസരം നല്കുന്നു. മാത്രമല്ല ഗ്രാമത്തിൽ മാത്രം ഒതുങ്ങിപോകുന്ന, എന്നാൽ പാടാൻ സവിശേഷമായ കഴിവുള്ള ഗായകർക്ക് കേരളത്തിലെ അതുല്യ പ്രതിഭകളായ സംഗീത സംവിധായകർ പങ്കെടുക്കുന്ന കേരളത്തിലെ മികച്ച ഓർക്കസ്ട്ര നയിക്കുന്ന പരിപാടികളിൽ പാടുവാൻ അവസരം ഒരുക്കുന്നു. മാത്രമല്ല…
