കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും വൈകാന്‍ സാധ്യത; ദീപ ദാസ് മുൻഷി കേരള യാത്ര റദ്ദാക്കി

ന്യൂഡൽഹി: കേരളത്തിന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിൽ. എഐസിസി കേരള ഇൻചാർജ് ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ ഇന്നത്തെ കേരള സന്ദർശനം മാറ്റി വെച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതോടെ തീരുമാനം വീണ്ടും വൈകുമെന്ന സൂചന ശക്തിപ്പെട്ടു. ദീപാ ദാസ് മുൻഷി ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വൈകിയ സാഹചര്യത്തിലാണ് അവരുടെ കേരള സന്ദർശനം. കേരളത്തിലെ മുസ്ലീം ലീഗുമായി അവർ ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും പൂർത്തിയായെന്നും, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അത് സ്ഥിരീകരിച്ചിരുന്നു. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ന് വൈകുന്നേരം ഡൽഹിയിൽ ഒരു നിർണായക കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയുടെ പ്രധാന അജണ്ട കേരളത്തിന്റെ…

കേരളത്തിന് ഇന്ന് പുതിയ മുഖ്യമന്ത്രിയെ കിട്ടുമോ? അനിശ്ചിതത്വം തുടരുന്നു; ഡൽഹിയിൽ നിർണായക ചർച്ചകൾ പൂർത്തിയായി

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെച്ചൊല്ലി ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വം ഇന്ന് അവസാനിക്കും. ഹൈക്കമാൻഡ് ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ബെംഗളൂരുവിലായിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചതും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചകളും പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിലൂടെ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അന്വെഷണം നടത്തി. കൂടാതെ, ​വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങൾക്ക് പിന്നിലെ വികാരം. ​തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നീ കാര്യങ്ങളിലും വ്യക്തത തേടി. ​മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിൽ സംസാരിച്ച രാഹുൽ, ഡൽഹിയിലെത്തിയ വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുമായി വ്യക്തിപരമായ കൂടിക്കാഴ്ചകൾ നടത്തി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഗ്രൂപ്പുകൾക്കപ്പുറമുള്ള ചർച്ചകൾ നടന്നു. മിക്ക നേതാക്കളും…

‘കേരള മുഖ്യമന്ത്രിയായി കെ.സി. യെ പിന്തുണച്ചാൽ വയനാട് മറക്കേണ്ടി വരും’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍

വയനാട്: കേരള മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും, വയനാട് മറ്റൊരു അമേഠിയായി മാറിയേക്കാമെന്നുമാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ ലഗേജ് കാരിയറാണെന്ന് പോസ്റ്ററുകളിൽ പറയുന്നു. രാഹുലിനും പ്രിയങ്കയ്ക്കും വയനാടിനെ മറക്കാൻ കഴിയുമോ എന്നും അവർ വീണ്ടും അവിടെ വിജയിക്കില്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ പോസ്റ്ററുകളെ കാണുന്നത്. കോൺഗ്രസ് നേതൃത്വത്തെയും ഗാന്ധി കുടുംബത്തെയും നേരിട്ട് ലക്ഷ്യമിട്ടാണ് വയനാട് ഡിസിസി ഓഫിസിനു മുന്നിൽ അജ്ഞാതർ പോസ്റ്റർ…

സോളിഡാരിറ്റി സ്ഥാപകദിനം

വടക്കാങ്ങര : ‘യുവതയുടെ അഭിമാന സാക്ഷ്യത്തിന് 23 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ സോളിഡാരിറ്റി മുൻ ഏരിയ സെക്രട്ടറി ടി ശഹീർ പതാക ഉയർത്തി. മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി പി.കെ നിയാസ് തങ്ങൾ, വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ബാസിൽ, സെക്രട്ടറി റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.

നീറ്റ് പരീക്ഷ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർത്തിയ നടപടി ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. തുടരെ ആവർത്തിക്കുന്ന പരീക്ഷാ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടാണ്, രാജ്യത്ത് ഇരുപത്തി നാല് ലക്ഷം വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങളെ ഇല്ലാതാക്കാനാണ് വിദ്യാഭ്യാസ മാഫിയകളുമായി ചേർന്ന് ഈ ക്രിമിനലുകൾ ശ്രമിച്ചിട്ടുള്ളത് പരീക്ഷ നടത്തിപ്പിലെ വീഴ്ചയും, അഴിമതിയും വെച്ച് പൊറുപ്പിക്കാൻ ആവില്ലെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. മലപ്പുറം കുന്നുമ്മൽ നടന്ന പ്രകടനവും പ്രതിഷേധ സംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അമീൻ യാസിർ വൈസ് വൈസ് പ്രസിഡന്റ്മാരായ അജ്മൽ ഷഹീൻ, സാബിറ ശിഹാബ്,…

നീറ്റ് പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാറിൻ്റെയും എൻ.ടി.എയുടെയും ഗുരുതര അലംഭാവം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് കേന്ദ്ര സർക്കാറിൻ്റേയും എൻ.ടി.എയുടേയും ഗുരുതര അലംഭാവം മൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. രാജ്യത്തെ 22 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾ വർഷങ്ങളോളം തയ്യാറെടുത്ത് എഴുതിയ പരീക്ഷയാണ് ചോദ്യപ്പേർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയിരിക്കുന്നത്. 2024ൽ സമാനമായ ചോദ്യപേപ്പർ ചോർച്ച വിവാദം ഉണ്ടാവുകയും വലിയ പ്രതിഷേധങ്ങൾ രാജ്യത്ത് നടക്കുകയും സുപ്രീംകോടതി വരെ ഇടപെടുകയും ചെയ്തിട്ടും 2026ൽ വീണ്ടും സമാനമായ ചോർച്ചയും വിവാദവും ഉണ്ടാവുന്നത് പരീക്ഷ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. നീറ്റ് ചോദ്യപേപ്പർ സ്വകാര്യ ഏജൻസികൾക്ക് മുൻകൂട്ടി ലഭ്യമാവുകയും അവർ കച്ചവടം നടത്തുകയും ചെയ്യുകയാണ്. പരീക്ഷ നടത്തിപ്പും ചോദ്യപേപ്പർ നിർമ്മാണവും ചോർച്ചയുമെല്ലാം സമഗ്രാന്വേഷണത്തിന് വിധേയമാക്കണം. വർഷങ്ങളോളം തയ്യാറെടുത്ത് എഴുതിയ പരീക്ഷ റദ്ദാക്കിയതിലൂടെ വിദ്യാർഥികൾ വലിയ…

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടും: കെ‌എസ്‌ഇ‌ബി

കണ്ണൂർ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത. പവർ ഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിലെ തകരാർ കാരണമാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ട്രാൻസ്‌ഫോർമറിന്റെ 220 കെവി ബുഷിംഗിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി ട്രാൻസ്‌ഫോർമർ അടച്ചിടുമെന്ന് കെ‌എസ്‌ഇ‌ബി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

“വേണുഗോപാലിനെ പിന്തുണച്ച് സതീശനെ വഞ്ചിച്ചാല്‍ താങ്കള്‍ക്ക് വലിയ വില നല്‍കേണ്ടി വരും”; ഷാഫി പറമ്പിലിനെതിരെ കോൺഗ്രസില്‍ നിന്നു തന്നെ സൈബര്‍ പ്രതിഷേധം

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ വടകര എംപിയും യുവ നേതാവുമായ ഷാഫി പറമ്പിലില്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ വിമർശനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാറ്റിനിർത്തി കെ.സി. വേണുഗോപാലിന് അനുകൂലമായി തന്ത്രപരമായ നീക്കങ്ങൾ നടത്തുകയാണ് ഷാഫിയെന്നാണ് പാർട്ടി പ്രവർത്തകർ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് വി.ടി. സൂരജിനൊപ്പമുള്ള ഒരു ഫോട്ടോ ഷാഫി പങ്കുവെച്ചിരുന്നു. എന്നാൽ, പ്രശംസയ്ക്ക് പകരം, പാർട്ടി പ്രവർത്തകരിൽ നിന്ന് വിമർശനാത്മകമായ അഭിപ്രായങ്ങളും മുന്നറിയിപ്പുകളുമാണ് ഷാഫിയ്ക്ക് ലഭിച്ചത്. പാർട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച സതീശനെ അവഗണിച്ച് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ, സാധാരണ പ്രവർത്തകർ പാർട്ടി വിടുമെന്ന് നിരവധി അനുയായികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രൂപ്പ് താൽപ്പര്യങ്ങളിലും വ്യക്തിബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നേതാക്കൾ പൊതുജന വികാരം മനസ്സിലാക്കണമെന്ന് നിരവധി പേര്‍…

സംസ്ഥാനത്ത് വേനൽ മഴ ശക്തം; ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. അറബിക്കടലിൽ കേരള തീരത്തിനും ലക്ഷദ്വീപിനും മുകളിലായി ഒരു ചുഴലിക്കാറ്റ് രൂപം കൊണ്ടിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലബാർ മേഖലയിലെ ജില്ലകളിൽ 14, 15 തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 14-ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 15 ന് കോഴിക്കോട്, വയനാട്,…

മലപ്പുറം ജില്ലാ വിഭജനം പുതിയ സംസ്ഥാന ഭരണകൂടം നടപ്പിലാക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം: ഭൂവിസ്തൃതിയും ജനസംഖ്യയും വികസന സാധ്യതയും മുൻനിർത്തി മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കേണ്ടത് അനിവാര്യമാണ്. കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കും ജില്ലാതല ഓഫീസ് സംവിധാനങ്ങൾക്കും നിയന്ത്രിക്കാവുന്ന അവസ്ഥയിലല്ല നിലവിൽ ജില്ലയിലെ വികസനവിഭവ വിതരണങ്ങളും ക്ഷേമപദ്ധതികളുടെ നടത്തിപ്പുമുള്ളത്. പലതും സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാതെ ജില്ലാ ഓഫീസ് സംവിധാനങ്ങൾ താളംതെറ്റുകയാണ്. ജില്ല രൂപീകരിക്കുമ്പോൾ 14 ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യ. ഇപ്പോഴിത് മൂന്നിരട്ടിയിലധികം വർധിച്ച് അമ്പത് ലക്ഷത്തോളമായിട്ടുണ്ട്. ഇത്രയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജില്ലാ ഭരണകൂട സംവിധാനങ്ങൾ മലപ്പുറത്തില്ല. ജില്ലാ ഭരണത്തിന് നേതൃത്വം നൽകിയ മുൻ കലക്ടർ വി.ആർ വിനോദും ഇപ്പോൾ സബ്കലക്ടർ ദിലീപ് കെ. കൈനിക്കരയും ജില്ലാ വിഭജനം ആവശ്യപ്പെട്ടത് ഈ ഭരണപരമായ പ്രതിസന്ധികൾ നേരിട്ടനുഭവിച്ചത് കൊണ്ടുകൂടിയാണ്. വെൽഫെയർ പാർട്ടിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മതസാമൂഹ്യ സംഘടനകളും ഈ ആവശ്യം പല പ്രാവശ്യം ഉയർത്തിയതാണ്. സംസ്ഥാനത്ത് വരാൻ പോകുന്ന…