തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ-ഡ്രൈവർ യദു തര്‍ക്ക വിഷയം ചൂടുപിടിച്ചിരിക്കേ, ഡ്രൈവർ യദുവിനെതിരെ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസും കെഎസ്ആർടിസിയും നടപടി കര്‍ശനമാക്കി. വാഹനമോടിക്കുന്നതിനിടെ യദു ഒരു മണിക്കൂറിലേറെ ഫോണിൽ സംസാരിച്ചിരുന്നതായി കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം, യദുവിനെതിരെ നടി റോഷ്‌ന നൽകിയ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിവരികയാണ്. ഡ്യൂട്ടി സമയത്ത് ഫോൺ വിളിച്ചാൽ പൊലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും. ഇതിന് മുമ്പ് യദു അപകടകരമായി വാഹനമോടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും നടി റോഷ്‌ന ആൻ റോയ് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 18-19 തീയതികളിൽ തിരുവനന്തപുരം-വഴിക്കടവ് ബസ് ഓടിച്ചത് യദുവാണെന്ന് നടി പറഞ്ഞ ട്രിപ്പ് ഷീറ്റിൽ നിന്ന് വ്യക്തമായിരുന്നു. ഈ ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുക്കാനാണ് നീക്കം. അന്ന് തർക്കത്തിൽ ഇടപെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയും…
Category: KERALA
മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ എന്നിവർക്കെതിരെ കെസെടുക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനു കുറുകെ തങ്ങളുടെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ക്കു നേരെ അതിക്രമം കാണിച്ച തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് കെഎം സച്ചിൻദേവ് എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാന്‍ പോലീസിനോട് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ ഹർജിയിലാണ് കേസ് എടുക്കാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഇരുവര്‍ക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. തിങ്കളാഴ്ചയാണ് യദുവിൻ്റെ ഹർജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ കൻ്റോൺമെൻ്റ് പോലീസിനോട് നിർദേശിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അനധികൃത തടങ്കലിൽ വെച്ചെന്നും ഹർജിയിൽ ഡ്രൈവർ ആരോപിച്ചു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യദുവിന്റെ മൊഴിയെടുത്ത ശേഷമായിരിക്കും മേയറെയും എംഎല്‍എയെയും ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുകയെന്നാണ് സൂചന. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ കെഎം സച്ചിന്‍ദേവ്, മേയറുടെ സഹോദരന്‍, സഹോദര ഭാര്യ,…
എസ് എസ് എല്‍ സി പരീക്ഷാ ഫലമറിയാന്‍ ഇനി മൂന്ന് ദിവസം മാത്രം
തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. ഫലം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന പ്രത്യേകതയുണ്ട്. എസ്എസ്എൽസി പരീക്ഷാഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും, PRD ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും. 2023-24 അദ്ധ്യയന വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9ന് നടക്കും. പ്രഖ്യാപനം ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി പരീക്ഷാഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala. gov.in വെബ്സൈറ്റിലും…
ചലച്ചിത്ര-സീരിയൽ താരം കനകലത അന്തരിച്ചു
തിരുവനന്തപുരം: സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തയായ നടി കനകലത തിങ്കളാഴ്ച അന്തരിച്ചു. 63 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ രണ്ട് വർഷമായി താരം ഡിമെൻഷ്യയും പാർക്കിൻസൺസ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനിച്ച കനകലത, മലയാളത്തിലും തമിഴിലുമായി 350-ലധികം സിനിമകളിലും നിരവധി ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ നാടകാഭിനയത്തോടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം അവരുടെ കുടുംബത്തിൻ്റെ വരുമാന സ്രോതസ്സുകളിൽ ഒന്നായിരുന്നു സ്റ്റേജ്. കനകലതയുടെ ഒരു പ്രകടനം കണ്ട ചലച്ചിത്ര നിർമ്മാതാവ് പി എ ബക്കറാണ് തൻ്റെ ‘ഉണർത്തുപാട്ട്’ എന്ന സിനിമയിൽ പ്രധാന വേഷം നല്‍കിയത്. നിർഭാഗ്യവശാൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തില്ലെങ്കിലും, അതിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ചലച്ചിത്ര നിർമ്മാതാവ് ലെനിൻ രാജേന്ദ്രൻ അവരെ തൻ്റെ ‘ചില്ല്’ (1982) എന്ന സിനിമയിൽ കാസ്റ്റ് ചെയ്തു, അത് കനകലതയുടെ…
പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തത് അരളിച്ചെടിയില തിന്നതുകൊണ്ടാണെന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍
പത്തനംതിട്ട: പത്തനംതിട്ടയിൽ തെങ്ങമത്ത് മഞ്ജു വീട്ടിൽ പങ്കജവല്ലിയമ്മയുടെ പശുവും കിടാവും ചത്തത് അരളിച്ചെടിയുടെ ഇല തിന്നതുകൊണ്ടാണെന്ന് നിഗമനം. അയല്‍വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളിയില അബദ്ധത്തില്‍ കാലിത്തീറ്റയ്ക്കൊപ്പം പശുവിന് നല്‍കിയതാണ് അപകട കാരണമെന്ന് പറയുന്നു. രണ്ട് ദിവസം മുമ്പ് പശുക്കുട്ടിയും പിന്നീട് പശുവും ചത്തു. പശുവിന് ദഹനക്കേടുണ്ടെന്ന് കരുതിയാണ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയത്. ചക്ക കഴിച്ച് ദഹനക്കേട് ഉണ്ടായെന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പങ്കജവല്ലിയമ്മ മരുന്നുമായി വീട്ടിലെത്തിയപ്പോൾ പശുക്കുട്ടിയെ ചത്ത നിലയിൽ കാണുകയായിരുന്നു. അടുത്ത ദിവസം തള്ള പശുവും ചത്തു. പക്ഷേ എന്താണ് കാരണമെന്ന് ആദ്യം മനസ്സിലായില്ല. സാധാരണ ദഹനക്കേട് ഉണ്ടാകുമ്പോൾ മരുന്ന് കൊടുത്ത് ശമിപ്പിക്കാറാണ് പതിവ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പശുവിന് കുത്തിവെപ്പ് നൽകി. സബ്‌സെൻ്ററിൽ നിന്ന് കുത്തിവയ്‌പ്പെടുക്കാൻ ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ വീടിന് സമീപം അരളിച്ചെടി കണ്ടിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. പശുക്കളുടെ…
പ്രശസ്ത മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം ഉൾപ്പെടെ പതിനെട്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്‌ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍ തുടങ്ങിയവയും ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഒരു സ്വകാര്യം, പുലി വരുന്നേ പുലി, അയനം, ജാലകം, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകൻ, സ്വയംവര പന്തൽ, പുലർവെട്ടം, പറഞ്ഞു…
ആത്മീയാനന്ദമായി ഗ്രാൻഡ് മുഫ്തിയുടെ ബുഖാരി ദർസ്
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ സമർഖന്ദ് (ഉസ്ബസ്‌കിസ്ഥാൻ): സ്വഹീഹുൽ ബുഖാരി അധ്യാപന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമർഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തിൽ മഹാ പണ്ഡിതരെയും 20 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെയും സാക്ഷി നിർത്തി ബുഖാരിയിലെ ഹദീസ് വാചകങ്ങൾ ചൊല്ലിക്കൊടുത്തപ്പോൾ പുലർന്നത് ചരിത്രം. വിശുദ്ധ ഖുർആന് ശേഷം ഇസ്‌ലാം മത വിശ്വാസികൾ പവിത്രവും ആധികാരികവുമായി കരുതുന്ന ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാച രണത്തിന്റെ ഭാഗമായി ഇന്നലെ(ഞായർ)യാണ് ലോക പ്രശസ്ത പണ്ഡിതർ ഒരുമിച്ചുകൂടിയ ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്. ഉസ്ബസ്കിസ്ഥാൻ മതകാര്യ വകുപ്പിന്റെയും മുഫ്തിമാരുടെയും വിവിധ പണ്ഡിത കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പണ്ഡിത സംഗമത്തിൽ നിരവധി…
ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്
കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ എഡ്വിന്‍ ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേര്‍ച്ച് എന്‍ജിന്‍ പ്രൊജക്ടാണ് ഏറ്റവും മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തെരഞ്ഞെടുത്തത്. ഇവര്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ ഓട്ടോമേഷനിലേക്ക് ധാരാളം മാനുവല്‍ ജോലികള്‍ ചെയ്യാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.ടീമിന് നാല്‍പതിനായിരം രൂപ പാരിതോഷികവും ട്രോഫിയും ലഭിച്ചു. കാസര്‍കോഡ് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അന്‍ഷിഫ് ഷഹീര്‍,ആസിഫ് എസ് എന്നിവര്‍ അടങ്ങിയ ടീം ടെക് ടൈറ്റന്‍സ് ഒന്നാം റണ്ണര്‍ അപ്പും പാലാ സെന്റ്. ജോസഫ്‌സ്…
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന് പകരം ജനങ്ങളുടെ പ്രശ്‌നങ്ങളാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത്: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ഓരോ മണ്ഡലത്തിലും ഏത് സ്ഥാനാർത്ഥിയെ നിർത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസ് പാർട്ടിക്കാണെന്നും, രാഹുൽ ഗാന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മാധ്യമങ്ങൾ ജനങ്ങളുടെ ജീവനോപാധി, ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യണമെന്നും അഖിലേന്ത്യാ കോൺഗ്രസ് സമിതി (എഐസിസി) ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ശനിയാഴ്ച ഇവിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത വേണുഗോപാൽ, ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ മാധ്യമങ്ങളും എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിൽ നിന്ന് മത്സരിപ്പിക്കുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചോദിച്ചു. “മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി മത്സരിച്ചിരുന്ന മണ്ഡലമാണ് റായ്ബറേലി. എന്തുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് അവിടെ നിന്ന് മത്സരിച്ചുകൂടാ? പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് മണ്ഡലങ്ങളിൽ നിന്നും അന്തരിച്ച എ ബി വാജ്‌പേയി മൂന്ന് മണ്ഡലങ്ങളിൽ നിന്നും ഒരേസമയം മത്സരിച്ചപ്പോള്‍ മാധ്യമങ്ങൾ എന്തുകൊണ്ട് മൗനം പാലിച്ചു?,” വേണുഗോപാൽ…
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: സി.എ, സി.എം.എ സ്കോളർഷിപ്പ് പരീക്ഷ നാളെ (തിങ്കൾ)
കോഴിക്കോട്: സി.എ , സി.എം.എ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിനായുള്ള പരീക്ഷ നാളെ (തിങ്കൾ) നടക്കും. മർകസ് നോളജ് സിറ്റിയിലെ ഹിൽസിനായി കാമ്പസിലാണ് പരീക്ഷ സെൻ്റർ. ഓൺലൈൻ മുഖാന്തിരം നേരത്തെ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത നിലവാരം കാഴ്ച വെക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി സി.എ സി എം എ ഫൗണ്ടേഷൻ പഠിക്കാനുള്ള സാമ്പത്തിക സഹായം ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നൽകും. പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ മേഖലയിൽ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവരെ ഉന്നത തലങ്ങളിൽ എത്തിക്കാനുള്ള സാമ്പത്തിക സഹായങ്ങളും സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നത്. എട്ടാം ക്ലാസിൽ നിന്ന് തന്നെ മിടുക്കരെ കണ്ടെത്തി പി.ജി പഠനം വരെ വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച സ്കോളർ സ്പാർക്ക് ടാലൻ്റ്…
