കോഴിക്കോട്: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ആസ്ഥാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ-സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ സ്ഥാപനങ്ങളുടെ പത്താം വാർഷിക സമ്മേളനം ശ്രദ്ധേയമായി. ഇതാദ്യമായാണ് പ്രദേശത്ത് വിപുലമായ രൂപത്തിൽ ഒരു സമ്മേളനം നടക്കുന്നത്. മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. ഉദ്ഘാടന സംഗമം പശ്ചിമ ബംഗാൾ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഹ്‌മദ് ഇംറാൻ ഹസൻ ഉദ്ഘാടനം ചെയ്തു. സമ്മേളന വിളംബരം ചെയ്ത് നടന്ന ഗ്രാന്റ് റാലി പൊതുജന പങ്കാളിത്തം കൊണ്ടും വ്യത്യസ്ത കൊണ്ടും ജനശ്രദ്ധയാകർഷിച്ചു. ദിനാജ്പൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും എത്തിയ വിദ്യാർഥികൾ പങ്കെടുത്ത സ്റ്റുഡന്റസ് കോൺഫറൻസ് കളക്ടർ ബിജിൻ കൃഷ്ണ ഐ എ എസ് ഉദ്ഘാടനം ചെയ്തു. ബംഗാൾ ചെറുകിട വികസന കോർപ്പറേഷൻ ഡയറക്ടർ നിഖിൽ നിർമൽ ഐ എ…
Category: KERALA
വടക്കൻ ഇസ്രായേൽ പ്ലാൻ്റേഷനിൽ മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്കേറ്റു
ജറുസലേം: ഇസ്രായേലിൻ്റെ വടക്കൻ അതിർത്തി സമൂഹമായ മാർഗലിയോട്ടിന് സമീപമുള്ള തോട്ടത്തിൽ ലബനനിൽ നിന്ന് തൊടുത്ത ടാങ്ക് വേധ മിസൈൽ തിങ്കളാഴ്ച പതിച്ചതിനെത്തുടർന്ന് ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇസ്രായേലിൻ്റെ വടക്കൻ ഗലീലി മേഖലയിലെ മൊഷവ് (കൂട്ടായ കാർഷിക സമൂഹം) എന്ന സ്ഥലത്താണ് മിസൈൽ പതിച്ചതെന്ന് രക്ഷാപ്രവർത്തന സേവനങ്ങളുടെ വക്താവ് മഗൻ ഡേവിഡ് അഡോം (എംഡിഎ) സാക്കി ഹെല്ലർ പറഞ്ഞു. കൊല്ലം സ്വദേശി പട്‌നിബിൻ മാക്‌സ്‌വെൽ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻ്റെ മൃതദേഹം സിവ് ആശുപത്രിയിൽ തിരിച്ചറിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്ക് പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തിലും പരിക്കേറ്റതിനെ തുടർന്ന് ജോർജിനെ പേട്ട ടിക്വയിലെ ബെയ്‌ലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. “ശസ്ത്രക്രിയയ്ക്ക് വിധേയനായി, സുഖം പ്രാപിച്ചുവരുന്നു, നിരീക്ഷണത്തിലാണ്.…
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേസിലെ പ്രതികള്‍ എസ്എഫ്ഐ ആണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. എന്നാൽ എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധ്യമങ്ങൾ അതിനാണ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.
മനുഷ്യ-വന്യജീവി സംഘര്‍ഷം: മാത്യു കുഴല്‍നാടനും കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റില്‍
കൊച്ചി: നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ . മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരാണ് അറസ്റ്റിലായ നേതാക്കൾ. സമരപ്പന്തലിൽ നിന്നാണ് മാത്യു കുഴൽനാടനേയും മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ കോതമംഗലം ടൗണിൽ വൻ നാടകീയത അരങ്ങേറി . സംസ്ഥാനത്തുടനീളം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സഹ നിയമസഭാംഗം എൽദോസ് കുന്നപ്പിള്ളിനൊപ്പം അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കുഴൽനാടനെ കോതമംഗലം ടൗണിലെ പോസ്റ്റോഫീസ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന പന്തലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നേരത്തെ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചെറുത്തു. പോലീസ് അദ്ദേഹത്തെ പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും അവിടെ നിന്നാണ്…
മർകസ് ദൗറത്തുൽ ഖുർആൻ സമാപിച്ചു
കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം സമാപിച്ചു. മർകസ് കൺവെൻഷൻ സെന്ററിൽ കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറയുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. വിശുദ്ധ ഖുർആൻ വിശ്വാസികളുടെ ഭരണഘടനയാവണമെന്നും ആസന്നമാകുന്ന റമളാനിൽ ഖുർആൻ പാരായണം ചെയ്യാൻ ഏവരും ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ് ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച് പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്.…
നിലമ്പൂർ ആദിവാസി സമരം പരിഹാരം കാണണം; വെൽഫെയർ പാർട്ടി കലക്ടറെ സന്ദർശിച്ചു
മലപ്പുറം : ആദിവാസി ഭൂമി പ്രശ്നത്തിൽ മതിയായ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിലമ്പൂർ ഐ.ടി .ഡി .പി ഓഫീസിന് മുന്നിൽ ആദിവാസി സമര പ്രവർത്തകർ 300 ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാരസമരം പരിഹാരം കണ്ടു അവസാനിപ്പിക്കാൻ എത്രയും പെട്ടെന്ന് ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ കലക്ടറെ സന്ദർശിച്ച് നിവേദനം നൽകി. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, സെയ്താലി വലമ്പൂർ എന്നിവരാണ് ജില്ലാ കലക്ടർ സന്ദർശിച്ചത്. കലക്ടർ സമര സ്ഥലം സന്ദർശിക്കാം എന്നും അവർക്കുവേണ്ടി സമഗ്രമായ ഒരു പദ്ധതിയാണ് വേണ്ടത് എന്നും പറഞ്ഞു.
കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിംഗ് ക്ലബുകള്‍: റണ്‍ ദെം യങ് പദ്ധതിക്ക് തുടക്കമിട്ട് ക്ലിയോസ്‌പോര്‍ട്‌സ്
കൊച്ചി: സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകള്‍ക്ക് തുടക്കമിട്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സ്. കോളേജ് അഡ്മിനിസ്‌ട്രേഷനുകളുടെയും കായികാധ്യാപകരുടെയും സഹകരണത്തോടെ പുതുതലമുറയിൽ ദീര്‍ഘദൂര ഓട്ടക്കാരെ വാര്‍ത്തെടുക്കുക, ചെറുപ്പം മുതല്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്ലിയോസ്‌പോര്‍ട്‌സ് റണ്‍ ദെം യങ് പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിന് കൊച്ചിയിലെ ആല്‍ബര്‍ട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ( എഐഎം) തുടക്കമായി. ക്യൂന്‍സ് വാക്ക് വേയിൽ നടന്ന ചടങ്ങില്‍ എഐഎം ചെയര്‍മാന്‍ ഫാ. ആന്റണി തോപ്പില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പുതുതലമുറയ്ക്ക് നല്ല ആരോഗ്യം വാര്‍ത്തെടുക്കുവാന്‍ കായിക വിനോദമെന്ന നിലയില്‍ ഓട്ടത്തിന് ഊന്നല്‍ നല്‍കിയുള്ള പദ്ധതി ഏറെ പ്രതീക്ഷ നല്‍കുന്നതായി ഫാ. ആന്റണി തോപ്പില്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍, ക്ലിയോസ്‌പോര്‍ട്‌സ് എന്നിവരുമായുള്ള ആല്‍ബര്‍ട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സഹകരണം മറ്റു കോളജുകള്‍ക്കും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും…
എന്‍എസ്ഇയിലെ രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 9 കോടി കടന്നു
തിരുവനന്തപുരം: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 9 കോടി കടന്നു. 2024 ഫെബ്രുവരി 29-ലെ കണക്കു പ്രകാരം പാന്‍ അടിസ്ഥാനമായുള്ള നിക്ഷേപകരുടെ എണ്ണമാണിത്. ആകെ അക്കൗണ്ടുകള്‍ 16.9 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്തൃ രജിസ്ട്രേഷനുകളുടെ എണ്ണമാണ് 16.9 കോടി. ഒരു ഉപഭോക്താവിന് ഒന്നിലേറെ ട്രേഡിങ് അക്കൗണ്ടുകള്‍ ആരംഭിക്കാനാവും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചു വരികയായിരുന്നു എങ്കിലും 6 കോടി നിക്ഷേപകരില്‍ നിന്ന് ഏതാണ്ട് ഒന്‍പതു മാസം കൊണ്ട് 7 കോടി നിക്ഷേപകര്‍ എന്ന നിലയിലെത്തി, അടുത്ത 1 കോടി പേര്‍ എട്ടു മാസം കൊണ്ടാണ് എത്തിയത്.8 കോടിയില്‍ നിന്ന് 9 കോടിയിലെത്തിയത് വെറും അഞ്ചു മാസം കൊണ്ടാണ്. 2023 ഒക്ടോബറിനു ശേഷം എത്തിയ പുതിയ നിക്ഷേപകരില്‍ 42 ശതമാനം ഉത്തരേന്ത്യയില്‍ നിന്നായിരുന്നു. 28 ശതമാനം പേര്‍ പശ്ചിമ…
ആദ്യ പൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ. ജോർജ് മാത്തൻ്റെ ചരമവാർഷിക അനുസ്മരണം നടന്നു
എടത്വ : ആദ്യ പൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ. ജോർജ് മാത്തൻ്റെ 154-ാം ചരമവാർഷിക അനുസ്മരണം നടന്നു. തലവടി ആനപ്രമ്പാൽ പവർ ലാൻഡിൽ റവ. ജോർജ് മാത്തൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം കേരള കൗൺസിൽ ഓഫ് ചർച്ചസ് മേഖല ഓർഗനൈസർ പാസ്റ്റർ ബാബു തലവടി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻ്റ് പ്രകാശ് പനവേലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള , ട്രഷറാർ തോമസ് ക്കുട്ടി ചാലുങ്കൽ, അലക്സ് നെടുമുടി, സുരേഷ് കാരണവർ, അനീഷ് മാത്യൂ പത്തിൽച്ചിറ എന്നിവർ പ്രസംഗിച്ചു. മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനും മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായിരുന്ന റവ. ജോർജ്…
രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുറ്റവാളിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് സിസിടിവി ദൃശ്യങ്ങള്‍
തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം കുറ്റവാളിയായ ഹസൻ തല തുണികൊണ്ട് മറച്ചാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇത് ഇയാളെ പെട്ടെന്ന് കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയതായും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ ഇയാള്‍ തല തുണികൊണ്ട് മൂടിയിരിക്കുന്നത് വ്യക്തമാണ്. റെയിൽവേ ട്രാക്ക് വഴിയാണ് ആനറയിലെത്തിയത്. ഇവിടെനിന്ന് വെൺപാലവട്ടത്തെത്തി ഉറങ്ങി. രാവിലെ ബസിൽ തമ്പാനൂരിലെത്തി. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളുടെ മുഖം കൂടുതൽ വ്യക്തമാണ്. കൊല്ലം ചിന്നക്കടയിലെ കംഫർട്ട് സ്റ്റേഷനിൽ വരുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. വർക്കല അയിരൂർ സ്വദേശിയാണ് ഹസൻ. അലഞ്ഞുതിരിഞ്ഞ് ബ്രഹ്മോസിന് സമീപം കുട്ടിയും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തി രാത്രി പത്തു മണിയോടെ എല്ലാവരും ഉറങ്ങുന്നത് വരെ ഇവിടെയിരുന്നു. പിന്നീട് കുട്ടിയുമായി കടന്നുകളഞ്ഞു. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തിയ ഹസൻ…
