ജനുവരിയിൽ കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും

കോട്ടയം: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി ആദ്യവാരം വിപുലമായ പൊതുപരിപാടിയോടെ കേരളത്തില്‍ തുടക്കം കുറിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും വിവിധ അവസരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് ശനിയാഴ്ച എൻഡിഎ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ ചെയർമാനുമായ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഡിസംബർ 13 മുതൽ 20 വരെ കേന്ദ്ര സർക്കാരിന്റെ വിവിധ വികസന-ക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടുന്നതിനായി എൻഡിഎ വീടുവീടാന്തരം പ്രചാരണം നടത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ക്രിസ്ത്യൻ സമൂഹവുമായുള്ള വിടവ് നികത്താനുള്ള ശ്രമങ്ങൾ പുനരുജ്ജീവിപ്പിച്ച്, പ്രധാനമന്ത്രിയുടെ ക്രിസ്മസ്-ഈസ്റ്റർ സന്ദേശം കൈമാറുന്നതിനായി എൻഡിഎ പ്രവർത്തകർ ഡിസംബർ 20 മുതൽ 30 വരെ എല്ലാ ക്രിസ്ത്യൻ ഭവനങ്ങളും സന്ദർശിക്കും. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള…

ആളു മാറി മര്‍ദ്ദനം; നവകേരള സദസ്സില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ സിപി‌എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു

എറണാകുളം: നവകേരള സദസ്സില്‍ പ്രവർത്തകർ മർദിച്ചതിനെ തുടർന്ന് സിപി‌എം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസ് പാർട്ടി വിട്ടു. സിപിഎമ്മുകാരനാണെന്ന് പറഞ്ഞിട്ടും പ്രവർത്തകർ തന്നെ ക്രൂരമായി മർദിച്ചതായി റയീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി നവകേരള സദസ്സിനിടെ കൊച്ചി മറ്റെൻ ഡ്രൈവിൽ വച്ചായിരുന്നു റയീസ് ആക്രമിക്കപ്പെട്ടത്. ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇവരെ മർദ്ദിക്കുന്നതിനിടെ ആയിരുന്നു റയീസും ആക്രമിക്കപ്പെട്ടത്. ഇവർ ഇരുന്നതിന് തൊട്ടടുത്തായായിരുന്നു റയീസ് ഇരുന്നത്. ഡമോക്രാറ്റിക് സ്റ്റുഡൻസ് പ്രവർത്തകൻ ആണെന്ന് കരുതി റയീസിനെയും സിപിഎമ്മുകാർ മർദ്ദിക്കുകയായിരുന്നു. അടിക്കരുതെന്നും സിപിഎം പ്രവർത്തകനാണെന്നും താൻ പറഞ്ഞു. എന്നാൽ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇനി പാർട്ടിയിൽ തുടരാൻ താത്പര്യപ്പെടുന്നില്ലെന്നും റയീസ് കൂട്ടിച്ചേർത്തു. അതേസമയം ആക്രമണത്തിൽ ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻറെ രണ്ട് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസുകാരുടെ മുൻപിൽ വച്ചായിരുന്നു ഇവരെ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്.

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

തലവടി: കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് (93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തലവടി സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. പരേത ചേന്നങ്കരി ചെമ്പിക്കളം പടിഞ്ഞാറേക്കളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോർജ് ടി. ഏബ്രഹാം. (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക് ). മക്കൾ: ഐവി, റൂബി, റോയി ജോർജ്ജ്‌ എബ്രഹാം (സഹായ മെഡിക്കൽ സ്റ്റോർ, ചെങ്ങന്നൂർ ). മരുമക്കൾ: ജോൺസൺ പൗവ്വത്തിലാത്ത് (തിരുവല്ല), ജോളി അമ്പാട്ട് (പുന്നവേലി ), ആനി ഏബ്രഹാം ( അദ്ധ്യാപിക, കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ). നിര്യാണത്തിൽ തോമസ് കെ. തോമസ് എം.എൽ.എ, കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ, വർക്കിംഗ് പ്രസിഡന്റ് ടി.ഇ ചെറിയാൻ, സെക്രട്ടറി…

നാലര വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ്ഡിപിഐ നേതാവിനെ അറസ്റ്റു ചെയ്തു

മലപ്പുറം: നാലര വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. വട്ടംകുളം സ്വദേശി ഓട്ടോ ഡ്രൈവർ മുഹമ്മദ് അഷ്റഫിനെ (56) യാണ് അറസ്റ്റു ചെയ്തത്. നാലര വയസ്സുകാരിയെ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഞ്ഞാപ്പ ഒരു ദിവസം തന്റെ ഓട്ടോയിൽ കയറിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവമറിഞ്ഞ രക്ഷിതാക്കൾ സ്‌കൂളിൽ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അദ്ധ്യാപകർ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുഞ്ഞിപ്പക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പൊന്നാനി കോടതിയിൽ ഹാജരാക്കും.

വിദേശ ജോലി സ്വപ്നം കണ്ട് വിമാനത്താവളത്തിലെത്തിയ 17 പേരെ വഞ്ചിച്ച് കോടികളുമായി ട്രാവല്‍ ഏജന്റ് മുങ്ങി

കൊച്ചി: വിദേശ ജോലി സ്വപ്നം കണ്ട് യാത്രാരേഖകളുമായി വിമാനത്താവളത്തിലെത്തിയ പതിനേഴു പേര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി. കാക്കനാട് യൂറോ ഫ്ലൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേശി ഷംസീറിനെതിരെയാണ് പരാതി. ന്യൂസിലൻഡില്‍ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിച്ച് അങ്ങോട്ടു പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം 17 അംഗ സംഘം അറിഞ്ഞത്. ന്യൂസിലന്‍ഡില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഷംസീർ ഓരോരുത്തരിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം തട്ടിയെടുത്തത്. 17 പേരടങ്ങുന്ന ആദ്യ സംഘത്തോടൊപ്പം ഷംസീറും ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് എല്ലാവരേയും വിമാനത്താവളത്തിലെത്തിച്ചത്. എന്നാല്‍, വ്യാജ വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും നൽകിയശേഷമാണ് ഷംസീര്‍ ഇവരില്‍ നിന്ന് പണം കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാൻ തയാറായി എത്തിയവർ ഷംസീറിനെ കാണാഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. തട്ടിപ്പിന് ഇരയായവർ മിക്കവരും…

ദാരുണമായ ആത്മഹത്യ: ഇൻസ്റ്റാഗ്രാമിൽ മരണവാർത്ത പോസ്റ്റ് ചെയ്ത് യുവാവ് സ്വന്തം ജീവനെടുത്തു

കൊച്ചി: ആലുവ സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ ഇൻസ്റ്റഗ്രാമിൽ തന്റെ മരണവാര്‍ത്ത പങ്കുവെച്ച ശേഷം ജീവനൊടുക്കി. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് അജ്മൽ ഷെരീഫിനെ (28) വസതിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ജോലി തേടി അജ്മല്‍ ദുബായില്‍ പോയിരുന്നു. എന്നാല്‍, അവിടെ ജോലിയൊന്നും ശരിയായില്ല. ഇതിന്റെ പേരില്‍ അജ്മല്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അജ്മല്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ 14,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അജ്മല്‍, ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ‘ആർഐപി അജ്മൽ ഷെരീഫ് 1995-2023’ എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു എന്ന് പോലീസ് പറഞ്ഞു. “അജ്മൽ ഷെരീഫ് അന്തരിച്ചുവെന്ന് അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” എന്നായിരുന്നു പോസ്റ്റ്. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അജ്മലിനെ വീട്ടുകാര്‍…

മധ്യവയസ്കയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

കൊല്ലം: മയ്യനാട് മുക്കം കൊച്ചു ചാങ്ങാട് ആരിഫ (67) യെ നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് സഹോദരിയോടൊപ്പം വാടകവീട്ടിലാണ് താമസിച്ച് വന്നിരുന്നത്. സഹോദരി ഭർത്താവും കിടപ്പ് രോഗി ആയതോട് കൂടിയാണ് പ്രതിസന്ധിയിലായത്. കൊല്ലം മുസ്ലിം അസോസിയേഷൻ അംഗം സുബൈർ സാഹിബ് ആവശ്യപ്പെട്ടതനുസരിച്ച് നവജീവൻ അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. നവജീവൻ പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ വെൽഫെയർ ഓഫീസർ ഷാജിമു തുടങ്ങിയവർ പങ്കെടുത്തു.

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബ യോഗം; സുവർണ്ണ ജൂബിലി സമ്മേളനം ഡിസംബർ 26ന്

എടത്വ: തലവടി കാഞ്ഞിരപ്പള്ളിൽ(ഇ ട്ടിമാത്തപണിക്കർ ശാഖ)കുടുംബയോഗം സുവർണ്ണ ജൂബിലി സമ്മേളനം ഡിസംബർ 26ന് എം.ഡി.ജോസഫ് മണ്ണിപറമ്പിൽ നഗറിൽ (റോട്ടറി ക്ലബ് ഓഡിറ്റോറിയം, കാഞ്ഞിരപള്ളി ) നടക്കും.രാവിലെ 9ന് വാർഷിക യോഗം നടക്കും. തുടർന്ന് 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. റവ.പ്രെയിസ് തൈപറമ്പിൽ അധ്യക്ഷത വഹിക്കും. തെക്കുംകൂർ മഹാരാജാവ് രാജശ്രീ പൂരാടം തിരുന്നാൾ സോമവർമ്മ രാജ അനുഗ്രഹ പ്രഭാഷണവും പുരസ്ക്കാര വിതരണവും നിർവഹിക്കും.കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ ആമുഖ സന്ദേശം നല്കും.ആൻ്റോ ആൻ്റണി എം.പി സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനം ചെയ്യും.ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ, ജോഷി ജോസഫ് മണ്ണിപറമ്പിൽ എന്നിവർ ആശംസസന്ദേശം നല്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം കലാപരിപാടികൾ ഉണ്ടായിരിക്കും.പഴയിടം മോഹൻ നമ്പൂതിരി ഒരുക്കുന്ന സ്നേഹവിരുന്ന് ഉണ്ടായിരിക്കും.കുടുംബയോഗം വർക്കിങ്ങ്‌ പ്രസിഡന്റ് ടി.ഇ ചെറിയാൻ,സെക്രട്ടറി ഏബ്രഹാം…

ഉമ്മ മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞെങ്കിലും അവള്‍ മരിക്കട്ടേ എന്നു പറഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചില്ല; പിതാവിന്റെ ബന്ധുക്കൾക്കെതിരെ 10 വയസ്സുകാരി

കോഴിക്കോട്: മാതാവ് മരിക്കുമെന്നറിഞ്ഞിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് പത്തു വയസ്സുകാരി പെണ്‍കുട്ടി. ഗാർഹിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ഓർക്കാട്ടേരി സ്വദേശിനി ഷബ്നയുടെ മകള്‍ പോലീസിനോട് പറഞ്ഞു. കുന്നുമ്മക്കര സ്വദേശി തണ്ടാർക്കണ്ടി ഹബീബിന്റെയും ഷബ്നയുടെയും മകളായ പത്തു വയസ്സുകാരിയാണ് പിതാവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിതാവിന്റെ ബന്ധുക്കൾ ഉമ്മയെ മർദിച്ചെന്നും ഉമ്മ മുറിയിൽ പോയി വാതിലടച്ചപ്പോൾ പിതാവിന്റെ സഹോദരി വാതിൽ തുറക്കെണ്ട പോയി മരിക്കട്ടേ എന്നു പറഞ്ഞെന്നും പത്തു വയസുകാരി വെളിപ്പെടുത്തി. ഉമ്മ മുറിയില്‍ കയറി വാതിലടച്ചപ്പോൾ താൻ പോയി നോക്കിയെന്നും, തന്റെ പേര് വിളിച്ച് ഉമ്മ കരഞ്ഞത് വേദന കൊണ്ടാണെന്ന് മനസ്സിലാക്കിയപ്പോൾ ബന്ധുക്കളെ വിളിച്ച് സഹായം അഭ്യർത്ഥിച്ചെന്നും കുട്ടി പറയുന്നു. ഉപ്പൂപ്പാനെയും ഉപ്പാടെ സഹോദരിയേയും വിളിച്ചപ്പോള്‍ വാതില്‍ തുറക്കേണ്ട മരിക്കട്ടേ എന്നാണ് പറഞ്ഞതെന്നും കുട്ടി പറഞ്ഞു. അതിനിടെ ഷബ്നയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ്…

കൊച്ചി നഗരത്തിലെ റോഡുകൾ വൃത്തിയാക്കാൻ ട്രക്കിൽ ഘടിപ്പിച്ച സ്വീപ്പിംഗ് മെഷീനുകൾ പുറത്തിറക്കി

കൊച്ചി: അഴുക്കുചാലുകൾ അടയ്ക്കുന്നതിനുള്ള ജെറ്റിംഗ്-കം-സക്ഷൻ മെഷീൻ വാങ്ങുന്നതിന്റെ ഭാഗമായി, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി‌എസ്‌എം‌എൽ) ഫണ്ടിൽ നിന്ന് റോഡുകൾ വൃത്തിയാക്കാൻ10.98 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ ഒരു ജോടി ട്രക്ക് മൗണ്ടഡ് സ്വീപ്പിംഗ് മെഷീനുകൾ കൊച്ചി കോർപ്പറേഷൻ വെള്ളിയാഴ്ച പുറത്തിറക്കി. ഒരു മണിക്കൂർ കൊണ്ട് എട്ട് കിലോമീറ്റർ വരെ വൃത്തിയാക്കാൻ കഴിയുന്ന യന്ത്രങ്ങൾ പൊന്നുരുന്നിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 6,000 ലിറ്റർ ശേഷിയുള്ള യന്ത്രങ്ങളിൽ ഓരോന്നിനും 1,800 ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയും, ശുചീകരണ പ്രക്രിയ നടക്കുമ്പോൾ പൊടിപടലങ്ങൾ ഉണ്ടാകുന്നത് തടയാൻ അത് റോഡുകളിൽ തളിക്കാവുന്നതാണ്. അഞ്ച് വർഷത്തെ ഓപ്പറേഷനും മെയിന്റനൻസ് കരാറുമായാണ് യന്ത്രങ്ങൾ വരുന്നത്. ജിപിഎസ് ഉപയോഗിച്ച് ഇവരെ ട്രാക്ക് ചെയ്യാമെന്നും ഒരു ജോടി സിസിടിവികൾ ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു. ചടങ്ങിൽ മേയർ എം.അനിൽകുമാർ, സിഎസ്എംഎൽ…