സോളിഡാരിറ്റി സ്ഥാപക ദിനം ഇന്ന്

കോഴിക്കോട്: സോളിഡാരിറ്റി സ്ഥാപക ദിനമായ മേയ് 13 പതാക ദിനമായി ആചരിക്കും. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് കോഴിക്കോട് ഹിറ സെന്ററിൽ പതാക ഉയർത്തും. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ മമ്പാടും കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും നഹാസ് മാള ……… പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തും.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അനിശ്ചിതത്വത്തില്‍; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചെങ്കിലും സർവീസുകളുടെ പ്രതിസന്ധി എയർ ഇന്ത്യ എക്‌സ്പ്രസിൽ അവസാനിക്കുന്നില്ല. കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് റദ്ദാക്കിയത്. ബഹ്‌റൈൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണിവ. ഇന്നലെയാണ് കമ്പനി ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ഇന്നലെ കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 2 ദിവസത്തിനകം സർവീസുകള്‍ പൂർണതോതില്‍ പുനരാരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് രണ്ട് ദിവസത്തിനിടെ 180 ഓളം സർവീസുകളാണ് മുടങ്ങിയത്. ലേബർ കമ്മിഷൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. സമരക്കാരെ പിരിച്ചുവിട്ട നടപടി പിന്‍‌വലിക്കുമെന്ന് കമ്പനി പറഞ്ഞു.

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വേനൽ മഴ കാത്തിരിക്കുന്ന കേരള ജനതയ്‌ക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 14 നും തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15 നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 16നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത്…

മാതൃദിനത്തില്‍ അമ്മയും മകളും ഒരേ ക്ലാസ് മുറിയിലെത്തിയത് കൗതുകമായി

തിരുവനന്തപുരം: മാതൃദിനത്തില്‍ അമ്മയും മകളും സ്കൂള്‍ ക്ലാസ് മുറിയില്‍ പഠിക്കാനെത്തിയത് കൗതുകമായി. ഞായറാഴ്ചയാണ് അമ്മയും മകളും തുല്യതാ പഠനത്തിനായി കമലേശ്വരം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂളിലെത്തിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ നഗരസഭ നടപ്പാക്കുന്ന അക്ഷരശ്രീ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തുല്യതാ ക്ലാസുകൾ നടക്കുന്നത്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആചരിക്കുന്നതിനാൽ നസിയ ആർ. അമ്മ ഷാഹിദ കെ.യ്ക്ക് പഠനോപകരണവും പൂവും മധുര പലഹാരവും നൽകി. അവർ ഒരുമിച്ച് ക്ലാസിലേക്ക് പോയി, അവിടെ നസിയ തൻ്റെ സഹപാഠികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. നസിയയും ഷാഹിദയും കമലേശ്വരം സ്‌കൂളിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ അക്ഷരശ്രീ തുല്യതാ പഠിതാക്കളാണ്. അക്ഷരശ്രീ പ്രോജക്ട് കോഓർഡിനേറ്റർ ബി.സജീവ്, സെൻ്റർ കോഓർഡിനേറ്റർമാരായ സ്വപ്ന, അശ്വിനി, ഷാജിൻ എന്നിവർ പങ്കെടുത്തു.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മാരത്തോൺ സംഘടിപ്പിച്ചു

മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വെൽനെസ്സ് കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മിനി മാരത്തോൺ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് ഫ്ലാഗ് ഓഫ് ചെയ്തു. കിഴക്കേതല ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാരത്തോൺ വേങ്ങര റോഡിൽ 10 കിലോ മീറ്റർ മിനി മാരത്തോണും 5 കിലോമീറ്റർ ഫൺ റണ്ണുമാണ്‌ നടന്നത്. അജിത് കെ പാലക്കാട്, അൻഷിഫ് പി ബി മഞ്ചേരി,അബ്ദുൽ മുനീർ താമരശ്ശേരി, റഫീഖ് വേങ്ങര എന്നിവർ ഒന്നു രണ്ടും മുന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി കാഷ് അവാർഡിനർഹരായി. വിജയികൾക്കും മാരത്തോൺ പൂർത്തീകരിച്ചവർക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ, ജില്ല വൈസ് പ്രസിഡന്റ് അജ്മൽ കെ പി, സെക്രട്ടറിമാരായ യാസിർ…

കാഴ്ച പരിമിതർക്കുള്ള ഫുട്ബോൾ പരിശീലനമൊരുക്കി ഡിഫറൻറ് ആർട്ട്‌ സെന്റർ

തിരുവനന്തപുരം: കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറൻറ് ആർട്ട്‌ സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ്‌ 7 മുതൽ മെയ്‌ 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും ഡെമോ മത്സരവും സംഘടിപ്പിച്ചത്. ഇന്ത്യയിലെ കാഴ്ച വൈകല്യമുള്ള കായിക താരങ്ങളിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2016-ൽ സ്ഥാപിതമായിട്ടുള്ളതാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ. സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡ് (എസ്ആർവിസി) യുടെ സഹായത്തോടെ ഐബിഎഫ്എഫ് കാഴ്ച വൈകല്യമുള്ള കായിക താരങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു വരികയാണ്. ഇന്ത്യൻ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷൻ…

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്‍ഡാണ്. ലോകത്തിലെ മികച്ച മില്ലുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുന്നത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു വെയര്‍ ഷര്‍ട്ടുകള്‍, ടെയ്ലര്‍ മെയ്ഡ് ബ്ലെയ്സേര്‍സ്, ജീന്‍സ് എന്നിവ ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കളുടെ അളവിനനുസരിച്ച് അവരുടെ ഇഷ്ടാനുസരണമുള്ള ഷര്‍ട്ടുകള്‍ ഇവിടെ നിന്ന് കസ്റ്റമൈസ് ചെയ്ത് വാങ്ങാമെന്നതാണ് ബോംബെ ഷര്‍ട്ട് കമ്പനിയുടെ പ്രത്യേകത. സ്റ്റോറിലെത്തുന്ന ഉപഭോക്താവിന് മനസിനിണങ്ങിയ തുണി തെരഞ്ഞെടുക്കാം. അതിന് ശേഷം സ്‌റ്റൈലിസ്റ്റിന്റെ സഹായത്താല്‍ അളവ് എടുത്ത് നല്‍കിയാല്‍…

കോഴിക്കോട്-ബഹ്റൈന്‍ എഐ എക്സ്പ്രസ് വിമാനം എട്ട് മണിക്കൂറിലേറെ വൈകി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം എട്ട് മണിക്കൂറിലധികം വൈകി. 150-ലധികം യാത്രക്കാരുമായി കോഴിക്കോട് നിന്ന് രാവിലെ 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകുന്നേരം 6 മണിക്ക് ശേഷം പറന്നുയർന്നതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർ കയറിയ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം വൈകാൻ കാരണമെന്ന് എയർലൈൻ വക്താവ് പറഞ്ഞു. തുടർന്ന്, യാത്രക്കാരെ ഇറക്കി വിമാനത്താവളത്തിൽ തന്നെ താമസിപ്പിക്കുകയും, സാങ്കേതിക തകരാർ പരിഹരിച്ചതായും വക്താവ് പറഞ്ഞു. യാത്രക്കാർക്ക് ഭക്ഷണം നൽകുന്നില്ലെന്ന റിപ്പോർട്ടുകൾ തെറ്റായിരുന്നു. അവർക്ക് മൂന്ന് ഭക്ഷണവും നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുന്തിരിയ്ക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം മെയ് 19ന് ; പതാക ജാഥ നടന്നു; 17ന് കൊടിയേറും

തലവടി : കുന്തിരിയ്ക്കൽ സിഎംഎസ് ഹൈസ്കൂളിൽ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിന് ‘വീണ്ടും കാൽപാടുകൾ’ മുന്നോടിയായി പതാക ജാഥ നടന്നു. പൂർവ്വ വിദ്യാർത്ഥിയും – അദ്ധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി.ഐ. ചാണ്ടിയുടെ വസതിയിൽ നിന്നും സ്ക്കൂളിലേക്ക് നയിച്ച ജാഥ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഫ്ളാഗ് ഓഫ് ചെയ്തു.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ അധ്യക്ഷത വഹിച്ചു.17ന് തോമസ് നോർട്ടൻ നഗറിൽ ഉയർത്തുന്നതിന് ഉള്ള പതാക പി. ഐ ചാണ്ടി ജാഥാ ക്യാപ്റ്റന്‍ ജേക്കബ് ചെറിയാന് കൈമാറി. ആഗോള സംഗമത്തിന്റെ ഭാഗമായി പ്രസിദ്ധികരിച്ച ബഹുവർണ്ണ വിശേഷാൽ പതിപ്പ് മാത്യുസ് പ്രദീപ് ജോസഫ് ആദൃ പകർപ്പ് പ്രകാശ് ശ്രീധരന് നല്കി പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ മാമ്മൻ എബ്രഹാം അധ്യക്ഷത വഹിച്ചു.തുടർച്ചയായി 14-ാം തവണയും എസ്എസ്എൽസി പരീക്ഷയിൽ…

മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് തട്ടിപ്പ്: 40,000 സിം കാർഡുകളും 180 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു; കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

മലപ്പുറം: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം രാജ്യത്തെ ഓൺലൈൻ തട്ടിപ്പുകാർക്ക് മൊബൈൽ ഫോൺ സിം കാർഡുകൾ വിതരണം ചെയ്തു വന്നിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. വിവിധ മൊബൈൽ ഓപ്പറേറ്റർമാരുടെ 40,000 സിം കാർഡുകളും 180 മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കർണാടകയിലെ ഹാരനഹള്ളി സ്വദേശി അബ്ദുൾ റോഷനെ (46) മടിക്കേരിയിലെ വാടക വീട്ടിൽ നിന്നാണ് സൈബർ പോലീസ് ഇൻസ്പെക്ടർ ഐ സി ചിത്രരഞ്ജനും സംഘവും പിടികൂടിയത്. വേങ്ങര സ്വദേശിയായ ഒരാളെ കബളിപ്പിച്ച് 1.08 കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാനി റോഷനാണെന്ന് ജില്ലാ പോലീസ് മേധാവി എസ്.ശശിധരൻ പറഞ്ഞു. വ്യാജ ഓൺലൈൻ ഷെയർ മാർക്കറ്റ് വഴിയാണ് സംഘം ഇയാളെ കബളിപ്പിച്ചതെന്ന് ശശിധരൻ പറഞ്ഞു. വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചെന്നാണ്…