വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ഡിഎൻഎ പരിശോധന തുടരുന്നു; ഇന്ന് 36 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉൾപ്പെടെ ആകെ 73 സാമ്പിളുകൾ ബന്ധുക്കളിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതായി കലക്ടര്‍ പറഞ്ഞു. പരിശോധനയിൽ ഒരാളുടെ ഒന്നിലധികം ശരീരഭാഗങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. കണ്ണൂർ ഫൊണിക്സ് സയൻസ് ലബോറട്ടറിയിലായിരുന്നു പരിശോധന. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്, അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഉപയോഗിച്ച് സംസ്‌കരിച്ചു. ഡിഎൻഎ ഫലങ്ങളിലൂടെ തിരിച്ചറിഞ്ഞ 36 പേരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും വിട്ടുനൽകണമെന്ന് അവകാശവാദം ഉന്നയിക്കുന്നവർ സബ്…

ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് നിലനിൽക്കാൻ ആകില്ല

കോഴിക്കോട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന രൂപത്തിൽ ലോക വിദ്യാഭ്യാസ ക്രമം പരിവർത്തിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണമേന്മ ലക്ഷ്യമാക്കി വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും പുനക്രമീകരിച്ചില്ലെങ്കിൽ മനുഷ്യ വിഭവശേഷിയുടെവികസനം സാധ്യമാകാതെ വരുമെന്ന് കാലിക്കറ്റ് യൂണി വേഴ്സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീൻ ഡോ മൊയ്തീൻ കുട്ടി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാദ്യാസം വിപണിയിൽ വില കൊടുത്തു വാങ്ങുന്ന ഉത്പന്നമാകുമ്പോൾ ഗുണ മേന്മയുള്ള വിദ്യാഭ്യാസം നല്കാൻ കഴിയാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരും. വിദ്യാഭ്യാസം ഗുണമേന്മയുള്ള ലോകം ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുവാൻ ധൃതിപ്പെടുന്ന കാലഘട്ടത്തിൽ പിന്നോട്ട് അടിച്ചാൽ രാജ്യത്തിനു പുരോഗതി പ്രാപിക്കാൻ ആകില്ലെന്നുമദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കോളേജുകളിലെ പ്രിൻസിപ്പൽ മാർക്കും കോഡിനേറ്റർ മാർക്കും മാനേജ്മെന്റിനും വേണ്ടി സിജി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ആഗസ്റ്റ് 26 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച്…

ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് – വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം മറച്ചു വെച്ചത് സർക്കാറിന്റെ ഗുരുതര കുറ്റകൃത്യമാണ്. ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിട്ടും അതിൽ വ്യക്തമായ അന്വേഷണം നടത്താതെ സർക്കാർ വേട്ടക്കാരൊടൊപ്പം നിൽക്കുകയാണെന്ന് വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ പറഞ്ഞു. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേസെടുക്കാത്തത് ക്രിമിനൽ കുറ്റമാണ്. ഏത് മേഖലയിലായാലും സ്ത്രീകൾ വിവേചനം നേരിടുന്നു, ഇതവസാനിപ്പിക്കണം. സ്ത്രീകൾക്ക് അനുകൂലമാണ് എന്ന് പറയുമ്പോഴും, തൊഴിലിടങ്ങളിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇന്ന് സ്ത്രീകൾ ഇരയായികൊണ്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കുന്നത് വരെ വിമൻ ജസ്റ്റിസ് നീതിക്കുവേണ്ടി തെരുവിലുണ്ടാകുമെന്നും പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് എന്നാവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡണ്ട്…

ടീം വെൽഫെയർ’ പ്രവർത്തകർക്ക് സ്നേഹാദരം

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ‘ടീം വെൽഫെയർ’ അംഗങ്ങളെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നാളെ (28 ആഗസ്റ്റ്‌ 2025) ആദരിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ നാളെ 4.30ന് മലപ്പുറം ടൗൺഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കും.

9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് സമാപനം; അഡ്വക്കറ്റ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു

തിരൂര്‍: രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂര്‍ ഉജ്ജ്വല സമാപനം. പ്രതിനിധി സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു വൈസ് പ്രസിഡന്റ് സി.കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, ജില്ല പഞ്ചായത്തംഗം വി.കെ.എം ഷാഫി എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യയെ ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി സി.എം ഷബീറലി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഐ.ജെ.യു സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോസി തുമ്പാനം (കോട്ടയം), ജനറല്‍ സെക്രട്ടറി എ.പി ഷഫീഖ് (മലപ്പുറം), ട്രഷര്‍ ഷബീറലി (പാലക്കാട്) എന്നിവരാണ്…

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉല്‍ഘാടനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു

പ്രസിഡന്റായി ജോസി തുമ്പാനത്തിനെയും (കോട്ടയം) ജനറല്‍ സെക്രട്ടറിയായി എ.പി ഷഫീഖിനെയും (മലപ്പുറം) ട്രഷററായി ഷബീറലിയെയും (പാലക്കാട്) തെരഞ്ഞെടുത്തു തിരൂര്‍: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങ് (പഞ്ചാബ്), മുന്‍ ഐ.ജെ.യു പ്രസിഡന്റും സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ എസ്.എന്‍ സിന്‍ഹ (ഡല്‍ഹി) എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഖമറുന്നീസ അന്‍വര്‍, സുഷമ പ്രകാശ്, ഖാദര്‍ കൈനിക്കര, ഗോപിനാഥ് ചേന്നര, ജംഷാദ് കൈനിക്കര, ഡോ. കെ.ഒ ഫര്‍ഷിന എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശംസ…

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

തിരുവനന്തപുരം, ആഗസ്റ്റ് 27, 2024: തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന പ്രശസ്തമായ ഗവണ്മന്റ്റ് വിമൻ ആൻഡ് ചൈൽഡ് ആശുപത്രിക്ക് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) പരിപാടികളുടെ ഭാഗമായി ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി. ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഒരു ഐ എഫ് ബി 10-കിലോ വാഷിംഗ് മെഷീൻ, വാട്ടർ ഡിസ്പെൻസർ, നാല് സീറ്റുകളുള്ള രണ്ട് എയർപോർട്ട് കസേരകൾ, രണ്ട് കാങ്കരൂ കസേരകൾ എന്നിവ കമ്പനി ആശുപത്രിക്കു കൈമാറി. 1914-ൽ സ്ഥാപിതമായ, സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കേരളത്തിലെ പ്രധാന ആശുപത്രികളിൽ ഒന്നാണ്. പ്രതിമാസം 350 പ്രസവങ്ങൾ എന്ന റെക്കോർഡുള്ള ഈ ആശുപത്രിയിൽ 428 രോഗികളെ കിടത്തിച്ചികിത്സയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്. ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് യു എസ് ടി ഉദ്യോഗസ്ഥർ അവശ്യ ഉപകരണങ്ങൾ കൈമാറി. കൈമാറ്റ ചടങ്ങിൽ…

‘മഹാത്മ അയ്യൻകാളി ദിന’ പ്രഭാഷണവും ആദിവാസി ഭൂസമര പ്രവർത്തകരുടെ ആദരവും നാളെ

മലപ്പുറം: അയ്യങ്കാളി ദിനാചരണവും നിലമ്പൂരിൽ 314 ദിവസത്തെ സമരത്തിലൂടെ അവകാശങ്ങൾ നേടിെടുത്ത ബിന്ദു വൈലാശേരി നയിച്ച ആദിവാസി ഭൂസമര പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും ‘മഹാത്മ അയ്യൻ കാളി ദിന’ത്തോടനുബന്ധിച്ച് നാളെ (2024 ഓഗസ്റ്റ് 28) നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അയ്യൻ കാളി അനുസ്മരണ പ്രഭാഷണം നടത്തും. വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ മുഖ്യ പ്രഭാഷണം നടത്തും. ചാലിയാർ പഞ്ചായത്തിലെ അകമ്പാടത്ത് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഭൂസമര പ്രവർത്തകരെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ച് ആനയിക്കും. ചടങ്ങിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴ്പറമ്പ്, വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,രജിത മഞ്ചേരി, ശ്യാംജിത്ത്, മജീദ് ചാലിയാർ, മുഹമ്മദ് കുട്ടി എളമ്പിലാകോട്, സവാദ് മൂലേപാടം എന്നിവർ പങ്കെടുക്കും. ആദിവാസി ഭൂസമര പ്രവർത്തകരുടെ കലാവിഷ്‌കാരങ്ങൾ അരങ്ങേറും.

ഡോ. കെ എം അബൂബക്കർ സിജി എഡ്യൂക്കേഷൻ അവാർഡിന് അപേക്ഷിക്കാം

കോഴിക്കോട്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), സ്ഥാപക പ്രസിഡണ്ടും ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ എം അബൂബക്കറിന്റെ സ്മരണാർത്ഥം സിജി അവാർഡ് ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിൽ യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി നടത്തുന്ന മികച്ച സേവനം വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.സാമൂഹിക നീതി, മതനിരപേക്ഷത, മാനവികത എന്നീ മൂല്യങ്ങളിൽ ഊന്നി സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് ആയി ലഭിക്കുക. cigi.org/page/events എന്ന വെബ്സൈറ്റിലൂടെ 2024 സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമാണ് അവാർഡിന് അർഹത. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ശാസ്ത്രീയമായ കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കൂടുതൽ മെച്ചപ്പെട്ട കരിയർ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. കെ എം അബൂബക്കറിന്റെ നേതൃത്വത്തിൽ സർക്കാരിതര സംഘടനയായി 28 വർഷങ്ങൾക്ക് മുമ്പ് സിജി…

മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് നടത്തി

താമരശ്ശേരി: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ് കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലിനീഷ് ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് നിയാസ് ക്ലബ്ബ് ലോഞ്ചിംഗ് നിർവഹിച്ച് വിദ്യാർഥികളുമായി സംവദിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി ക്ലബ്ബ് അംഗങ്ങളെ പ്രഖ്യാപിച്ചു. ഖുർആൻ ക്ലബ്ബ്, ഹദീസ് ക്ലബ്ബ്, ഫിഖ്ഹ് ക്ലബ്ബ്, അറബിക് ക്ലബ്ബ് തുടങ്ങിയ വ്യത്യസ്ത വിംഗുകൾക്കും തുടക്കം കുറിച്ചു. മഴവിൽ ക്ലബ് ചീഫ് കോഡിനേറ്റർ ആയി പത്താം ക്ലാസ് വിദ്യാർഥി അൻഫിൽ തെരഞ്ഞെടുക്കപ്പെട്ടു. അസ്മിൽ സൈൻ, മുഹമ്മദ് ഹാനി നുഹാസി, മുഹമ്മദ് ബാദുഷ, സുഹൈൽ സി കെ എന്നിവരാണ് അസിസ്റ്റന്റ് കോഡിനേറ്റർമാർ. ഓരോ ക്ലാസുകളിൽ നിന്ന് ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തിരഞ്ഞെടുത്തു. അബ്ദുനാസർ ഹിശാമി അധ്യക്ഷത…