അടൂര്‍: ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ അടിയന്തര ദുരന്ത നിവാരണ, രക്ഷാ പരിശീലനം സംഘടിപ്പിച്ചു.
അടിയന്തര രക്ഷാപ്രവർത്തനവും അടിസ്ഥാന ജീവൻ രക്ഷാ സംവിധാനവും സംബന്ധിച്ച പരിശീലനമായിരുന്നു ഇത്. സ്കൂൾ പ്രിൻസിപ്പൽ എൻ. രാകേഷിന്റെ സാന്നിധ്യത്തിൽ 80 ആൺകുട്ടികളും 70 പെൺകുട്ടികളും പങ്കെടുത്തു.
എൻഡിആർഎഫ് സബ് ഇൻസ്പെക്ടർ ദീപക് നേതൃത്വം നൽകി. അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രഥമശുശ്രൂഷാ രീതികൾ, ഇരകളെ സുരക്ഷിതമായി രക്ഷിക്കാനുള്ള വഴികൾ എന്നിവ അദ്ദേഹം പരിചയപ്പെടുത്തി.
പിആര്‍ഡി, കേരള സര്‍ക്കാര്‍
