രാശിഫലം (02-07-2026 വ്യാഴം)

ചിങ്ങം: കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫീസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നം നിങ്ങളെ ഉല്‍കണ്‌ഠകുലനാക്കും.

കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിൻ്റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകൾ നിങ്ങളെ വേദനിപ്പിച്ചേക്കാം എങ്കിലും ദിവസം പൊതുവെ സമാധാനത്തിൻ്റെയും സമ്പത്സമൃദ്ധിയുടേതുമായിരിക്കും. ഇന്ന് നിങ്ങൾ കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം.

തുലാം: നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, നിങ്ങളുടെ അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ, ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസ്സിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.

വൃശ്ചികം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ, പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാണ്. ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായിരിക്കുമെന്നതിനാല്‍ അത് നിങ്ങളുടെ മറ്റുള്ളവരുമായുള്ള ബന്ധത്തിലും പ്രതിഫലിക്കും. സഹോദരങ്ങളോടൊപ്പമിരുന്ന് നിങ്ങള്‍ പ്രധാന കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യും. അതിന് ഫലമുണ്ടാവുകയും ചെയ്യും. സാമ്പത്തിക നേട്ടവും മൊത്തത്തിലുള്ള ഭാഗ്യാനുഭവവും പ്രവചിക്കപ്പെടുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചെറിയ യാത്രകള്‍ സംതൃപ്‌തി പകരും. ജോലിസ്ഥലത്തെ അപ്രതീക്ഷിതവിജയവും ആഹ്ളാ ദത്തിന് കാരണമാകും.

ധനു: സ്വയം ധ്യാനത്തിർ മുഴുകി നിങ്ങളിന്ന് സമാധാനം തേടിയേക്കാം. വളരെ ബുദ്ധിപരമായും സന്തോഷത്തോടെയും പെരുമാറുകയും ഏതാണ്ട് ഇതേ സന്ദേശങ്ങൾ നിങ്ങൾക്ക് ചുറ്റുമുള്ളവർക്ക് നൽക്കുകയും ചെയ്യുക.

മകരം: സന്തോഷകരമായ ദാമ്പത്യജീവിതമോ പ്രണയബന്ധമോ നിങ്ങള്‍ക്കിന്ന് അനുഭവിക്കാനാകും. ജോലിയില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കും. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് അനുകൂല ദിവസമാണ്. നിങ്ങളുടെ കഴിവ് വിലയിരുത്തല്‍ നടക്കുന്നുണ്ടെങ്കില്‍ അതിന് നല്ല ഫലമുണ്ടാകും. നിങ്ങള്‍ക്ക് ഒരു പ്രൊമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. ഏൽപിച്ച ജോലികള്‍ നിങ്ങള്‍ കൃത്യമായും ചെയ്‌തു തീര്‍ക്കും. പ്രാര്‍ത്ഥനക്കും പരോപകാര പ്രവര്‍ത്തനങ്ങൾക്കും കൂടി ഇതിനിടയില്‍ നിങ്ങള്‍ സമയം കണ്ടെത്തും.

കുംഭം: ആരോഗ്യം, പോഷണം, ഫിറ്റ്നസ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഇപ്പോൾ. നിങ്ങള്‍ വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസ്സിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതിരിക്കണം. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിൻ്റെ കാര്യത്തിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം. പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ, അവരുടെ വീക്ഷണകോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.

മീനം: സാമൂഹ്യ കടപ്പാടുകള്‍ നിങ്ങള്‍ക്കൊരു തമാശയല്ല. എന്നിട്ടും ഇന്ന് അവ നിങ്ങളെ സ്വാധീനിക്കും. ഇതിനുകാരണം പ്രണയമാകാം, കുടുംബമാകാം പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്നും വരാം. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ബന്ധം ദൃഢതരമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതാകൊണ്ടാണ് ഇത്. ഏതായാലും ഈ കാര്യത്തിന് നിങ്ങള്‍ ധാരാളം സമയം ചെലവഴിക്കും. ഇന്ന് ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്രതിരിച്ചുവെന്നും വരാം. ഇന്നത്തെ ദിവസം പ്രണയം ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ശുഭകരമാണ്.

മേടം: കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. ചര്‍ച്ചകള്‍ കാര്യമായി നടക്കും. വീട് മോടികൂട്ടുന്നതിനെക്കുറിച്ചായിരിക്കും നിങ്ങളുടെ ചര്‍ച്ചകള്‍. നിങ്ങളുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള നേട്ടങ്ങളും അതിന്‍റെ വന്നുകൊണ്ടിരിക്കും. ജോലിസ്ഥലത്ത് ചെലവുകള്‍ നിങ്ങളെ കാത്തിരിക്കുന്ന ഈ സമയത്ത്, ഇത് നിങ്ങള്‍ക്ക് ഒരു ആശ്വാസമാകും. ഓഫീസിലെ ജോലിഭാരം നിങ്ങള്‍ക്ക് പ്രശ്‌നമായിത്തീരാമെങ്കിലും, മേലധികാരികളുമായുള്ള കൂടിക്കാക്കഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടിവരും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

ഇടവം: ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ദിവസമാണ്. ഒരു ക്ഷേത്രസന്ദര്‍ശനം നിങ്ങളുടെ മനോനില മെച്ചപ്പടുത്തുകയും ഹൃദയം ഭക്തിസാന്ദ്രമാക്കുകയും ചെയ്യും. ദീര്‍ഘയാത്രക്ക് ശക്തമായ സാധ്യതയുണ്ട്. അകലെയുള്ള സുഹൃത്തുക്കളില്‍നിന്ന് വാര്‍ത്തകള്‍ വന്നുചേരും. ഒരു വിദേശയാത്രക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

മിഥുനം: ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂലതരംഗങ്ങളും സാമ്പത്തികഞെരുക്കവും നിങ്ങളെ മാനസികമായി തളർത്തും. ദിനാന്ത്യമാകുമ്പോഴേക്കും നിങ്ങളാകെ തകര്‍ന്നു പോകുകയും ചെയ്യും. ശാന്തമായിരിക്കുക. ധ്യാനവും പ്രാര്‍ത്ഥനയും വളരെ പ്രാധാന്യത്തോടെ കാണുക. അത് നിങ്ങളുടെ മാനസികസംഘര്‍ഷവും വിപരീതമനോഭാവവും നിയന്ത്രിക്കാന്‍ സാഹായിക്കും. വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക.

കര്‍ക്കടകം: ആഡംബരവും സമൃദ്ധിയും ജീവിതത്തിലെ മറ്റുനല്ല കാര്യങ്ങളും നിങ്ങള്‍ക്കിന്ന് സന്തോഷം പകരും. തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും സ്ഥൈര്യവും ഊര്‍ജ്വസ്വലതയും പ്രകടിപ്പിക്കുമെന്നത്, ഇന്നത്തെ സംഘര്‍ഷഭരിതമായ ലോകത്തില്‍ ഒരു വലിയ കാര്യം തന്നെയാണ്. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും. ഇപ്പോൾ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന യാത്രകള്‍ ഫലവത്താകും.

Leave a Comment

More News