ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 3): ജയശങ്കര്‍ പിള്ള

അറിവിന്റെയും ആത്മീയതയുടെയും അന്വേഷണപാത മരുത്വാമലയിൽ നിന്നും ജന മധ്യത്തിലേക്ക് യാത്രകളും മഹദ്‌സംഗമങ്ങളും മരുത്വാമലയിലെ വർഷങ്ങൾ നീണ്ട ആത്മീയസാധനയ്ക്കുശേഷം സമൂഹത്തിലേക്ക് തിരിച്ചുവന്ന നാണു പഴയ നാണുവായിരുന്നില്ല. പ്രകൃതിയുടെ നിശ്ശബ്ദതയിൽ ആത്മസാക്ഷാത്കാരം നേടിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ഈ തിരിച്ചുവരവ് ഏകാന്തജീവിതത്തിലേക്കല്ല, മനുഷ്യരുടെ ഇടയിലേക്കായിരുന്നു,അവരുടെ ജീവിതത്തിലേക്കും, പരിഷ്കരണത്തിലേയ്ക്കുമായിരുന്നു. തന്റെ അനുഭവത്തിലൂടെ കണ്ടെത്തിയ ആത്മീയസത്യം സമൂഹത്തിന്റെ നവോത്ഥാനത്തിനായി പ്രയോഗിക്കണമെന്ന തീരുമാനത്തോടെയാണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിച്ചത്. ആത്മീയതയും സാമൂഹികജീവിതവും വേർതിരിച്ചുകാണുന്ന സമീപനത്തെ ഗുരു അംഗീകരിച്ചിരുന്നില്ല. യഥാർത്ഥ ആത്മീയത മനുഷ്യനെ സമൂഹത്തിൽ നിന്ന് അകറ്റുകയല്ല, മനുഷ്യരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ പിന്നീട് നടത്തിയ യാത്രകൾ ധ്യാനത്തിനും തപസ്സിനും വേണ്ടി മാത്രമല്ല, ജനങ്ങളെ ബോധവൽക്കരിക്കാനും സമത്വസന്ദേശം പ്രചരിപ്പിക്കാനുമായിരുന്നു. സാമൂഹിക നന്മയുടെ പരിഷ്കർത്താവിലേയ്ക്കുള്ള പുതിയ തുടക്കം. ഈ കാലഘട്ടത്തിലാണ് അരുവിപ്പുറം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രധാനകേന്ദ്രമായി മാറിയത്. 1888-ലെ ശിവരാത്രി ദിനത്തിൽ…