ലഹരിക്കെതിരെ കൈകോർത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ മൈമിംഗ്

വടക്കാങ്ങര: കേരള സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ (തൂഫാൻ) ഭാഗമായി എല്ലാവിധ ലഹരിപദാർത്ഥങ്ങൾക്കെതിരെയും പൊരുതാൻ പ്രതിജ്ഞ ചെയ്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂൾ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിലാണ് വ്യക്തിക്കും സമൂഹത്തിനും ഭീഷണിയായ എല്ലാ ലഹരിവസ്തുക്കളും ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കില്ലെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തത്. ഈ സന്ദേശം തങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുമെന്നും അവർ ദൃഢപ്രതിജ്ഞ ചെയ്തു.

ഹൈസ്കൂൾ വിഭാഗം ലഹരിക്കെതിരെ അവതരിപ്പിച്ച മൈമിംഗ് ലഹരിയുടെ അപകടത്തെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു.  ലഹരി സമൂഹത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി കുട്ടികളെ ബോധ്യപ്പെടുത്തി. വിവിധ പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ സാഹിദ, സ്റ്റാഫ് സെക്രട്ടറി രജീഷ്, സി.സി.എ കൺവീനർ റഫീഖ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News