ജേക്കബ് പുന്നൻ (സ്വരൂപ് – 51) ടെക്സാസിൽ നിര്യാതനായി

ഹൂസ്റ്റൺ: കോട്ടയം മുളമൂട്ടിൽ കുടുംബാംഗവും, പരേതനായ എം. പി. ജേക്കബിന്റെയും മറിയം ജേക്കബിന്റെയും മകനുമായ ജേക്കബ് പുന്നൻ (സ്വരൂപ്) ടെക്സസിൽ നിര്യാതനായി.

ജിൽജി ജേക്കബ് ആണ് ഭാര്യ. സിയ ജേക്കബ് (16), മിയ ജേക്കബ് (12), ഈതൻ ജേക്കബ്(6) എന്നിവർ മക്കളും; ജേക്കബ് വർഗീസ്, അച്ചാ ജേക്കബ് എന്നിവർ സഹോദരങ്ങളുമാണ്.

പൊതുദർശനം (Wake Service) ഓഗസ്റ്റ് 15, ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ദേവാലയത്തിൽ (Good Shepherd Episcopal Indian Church, 605 Dulles Ave, Stafford, TX 77477) വെച്ച് നടത്തപ്പെടുന്നതാണ്.

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 16, ഞായറാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെ ഇതേ പള്ളിയിൽ വെച്ചും, തുടർന്ന് 11 മണിക്ക് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (South Park Funeral Home, Pearland) വെച്ച് സംസ്കാര ശുശ്രൂഷകളും (Interment) നടക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ടിനി തമ്പി 281-759-0684

Leave a Comment

More News