ചിങ്ങം: ഇന്ന് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അത് വേഗത്തിലും നല്ല ചിന്തയിലുമുള്ള തീരുമാനമായിരിക്കും. ഇന്ന് നിങ്ങൾക്ക് ആരോഗ്യവും ഊർജ്ജസ്വലതയും ആവേശവും തോന്നും. മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടേക്കാം.അപ്പോൾ അതിരുകടന്ന് പെരുമാറുന്നത് നിയന്ത്രിക്കുക.
കന്നി: ഇന്ന് നിങ്ങളുടെ കുടുംബത്തിൻ്റെ യഥാർഥ മൂല്യം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയുണ്ട്. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കാം. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കും.
തുലാം: ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങൾ ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ നിങ്ങൾ ഇന്ന് പുരോഗതി കൈവരിക്കണം. ദൈവങ്ങളെ സ്‌തുതിക്കുന്നത് തുടരുക. അപ്പോൾ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
വൃശ്ചികം: ഒരു കൂട്ടം ജനങ്ങളുടെ പ്രവൃത്തികള്‍ ഇന്ന് നിങ്ങള്‍ പ്രചോദനമായേക്കും. മറ്റുള്ളവരില്‍ മതിപ്പുളവാക്കാന്‍ സാധിക്കും. ആളുകൾ നിങ്ങളെ അനുകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
ധനു: തൊഴിലിടത്തിലെ ആത്മാര്‍ഥത ജോലി ഭാരം വര്‍ധിപ്പിക്കും. ഇത് നിങ്ങളെ ക്ഷീണിതനാക്കും. വൈകുന്നേരം ഒന്ന് വിശ്രമിക്കുക. ദിവസത്തെ ആസ്വാദ്യകരമാക്കുക.
മകരം: നിങ്ങൾ ഒരു തർക്കത്തിലേർപ്പെടുകയാണെങ്കിൽ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. തര്‍ക്കങ്ങള്‍ ചിലപ്പോൾ സാമ്പത്തിക നഷ്‌ടത്തിന് കാരണമായേക്കാം. ഇടപാടുകാര്‍ക്ക് വലിയ നഷ്‌ടമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് തടയാനായി എല്ലായ്‌പ്പോഴും ജാഗ്രത പുലർത്തുക.
കുംഭം: ഇന്ന് നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും വളരെ സന്തുഷ്‌ടരാണ്. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിയും. ഇന്ന് നിങ്ങളുടെ കുടുംബത്തിലേക്ക് നിങ്ങൾ പകരുന്ന സ്നേഹം നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. നിങ്ങൾക്ക് ആദരവും ബഹുമാനവും നേടിയെടുക്കാൻ കുടുംബത്തിനോടുള്ള സ്‌നേഹം സഹായിക്കും.
മീനം: ജീവിതം മെച്ചപ്പെടുത്താന്‍ ജോലിയില്‍ പുതിയ രീതികള്‍ കണ്ടെത്തി പ്രയോഗിക്കും. ജോലിയിലെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. വൈകുന്നേരത്തോടെ മാനസികാരോഗ്യം മെച്ചപ്പെടും.
മേടം: കുട്ടികളുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ ഏറെ ശ്രദ്ധാലുക്കളാകും. ഏറ്റെടുത്ത മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ഭാഗ്യദിനമായിരിക്കും.
ഇടവം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. തൊഴിലിടത്തില്‍ നന്നായി പ്രവര്‍ത്തിക്കാനും കാര്യങ്ങളെല്ലാം നിയന്ത്രിക്കാനും സാധിക്കും. നിങ്ങളുടെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. സഹപ്രവര്‍ത്തകരില്‍ നിന്നും സഹകരണം ലഭിക്കും.
മിഥുനം: യുക്തി സഹമായി പ്രവൃത്തിക്കാന്‍ ഇന്ന് നിങ്ങള്‍ക്കാകും. ചുറ്റുപാടില്‍ നിന്നും തിരിച്ചടികള്‍ക്ക് സാധ്യത. ആളുകളെ കൃത്യമായി മനസിലാക്കി പ്രവര്‍ത്തിക്കുക. വൈകുന്നേരത്തോടെ ശുഭ വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്.
കര്‍ക്കടകം: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടും. ഭാവിയെ കുറിച്ച് നിങ്ങളിന്ന് ഏറെ ചിന്തിക്കും. കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നില മെച്ചപ്പെടും.
