എറണാകുളം: ഞായറാഴ്ച കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ നടന്ന സ്ഫോടന പരമ്പരയിലെ ഏക പ്രതി ഡൊമിനിക് മാർട്ടിൻ, കുറ്റകൃത്യത്തിൽ തനിക്ക് പങ്കുള്ളതായി വിശദീകരിക്കുന്ന ഒരു വിചിത്രമായ ഫേസ്ബുക്ക് വീഡിയോ പ്രചരിപ്പിച്ചു. സ്ഫോടനത്തിനു ശേഷം തൃശ്ശൂര്‍ കൊടകര പോലീസ് സ്റ്റേഷനിലെത്തിയാണ് കളമശേരിയിൽ സ്ഫോടനം നടത്തിയത് താനാണെന്ന് പോലീസിനോട് പറഞ്ഞത്. പോലീസ് ആദ്യം വിശ്വസിച്ചില്ല. തമാശയായിരിക്കുമെന്ന് കരുതി വീണ്ടും ചോദിച്ചപ്പോഴാണ് സ്ഫോടനത്തിന്റെ ഉത്തരവാദി താനാണെന്നും കീഴടങ്ങാൻ വേണ്ടിയാണ് വന്നതെന്നും തറപ്പിച്ചു പറഞ്ഞത്. ദേശീയപാതയിൽ നിന്നും അധിക ദൂരമില്ലാത്ത കൊടകര സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിലാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റുള്ള പരാതിക്കാർ പോയതിന് ശേഷമാണ് ഡൊമനിക്കിനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്. കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവെച്ചിരുന്നു. സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിന് മുൻപാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. യഹോവ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ്…
Category: KERALA
കളമശ്ശേരി സ്ഫോടനം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മൂന്നു പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്രമസമാധാന വകുപ്പ് എഡിജിപി എംആർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള 21 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അപ്പോഴേക്കും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ അദ്ദേഹം കുറ്റവാളികളെ വെറുതെ വിടില്ലെന്നും പറഞ്ഞു. സ്‌ഫോടനം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്‌ഫോടനത്തിന് ശേഷമുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. സിപിഎം കേന്ദ്ര…
സ്ഫോടനത്തില്‍ ആദ്യം മരിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി; ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന കുട്ടിയും മരിച്ചു
എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ ഹാളില്‍ ഉണ്ടായ സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ലയോണയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ലയോണ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഖമുൾപ്പെടെ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാൻ പ്രയാസമായിരുന്നു. കൈയിലെ മോതിരം കണ്ട് ബന്ധുവാണ് ലയോണയെ തിരിച്ചറിഞ്ഞത്. കൺവെൻഷനിൽ പങ്കെടുക്കാൻ ഒറ്റയ്ക്കാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ലയോണയുടെ മകൾ വിദേശത്താണ്. അവർ ഇന്ന് നാട്ടിലെത്തും. അതിന് ശേഷം മൃതദേഹം വിട്ടുനൽകും. അതേസമയം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 12 വയസ്സുള്ള കുട്ടിയും മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്ക് ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ ആയിരുന്നു ലിബിന. രാത്രി ഒന്നരയോടെയായിരുന്നു ലിബിനയുടെ മരണം…
കളമശ്ശേരി സ്‌ഫോടനം: ബോംബുണ്ടാക്കാന്‍ പഠിച്ചത് യൂട്യൂബില്‍ നിന്ന്; സെന്ററിനകത്ത് ആറിടങ്ങളില്‍ ബോംബ് വെച്ചിരുന്നു എന്ന് മാര്‍ട്ടിന്‍
കൊച്ചി: രാജ്യമാകെ ആശങ്ക ഉയര്‍ത്തിയ കളമശേരി ബോംബ് സ്ഫോടനത്തിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ പോലീസില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിടുണ്ട്. യൂട്യൂബില്‍ നിന്നാണ് ഐഇഡി നിര്‍മിക്കാന്‍ പഠിച്ചതെന്ന് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. ഫോര്‍മാനായി ജോലി ചെയ്തപ്പോള്‍ നേടിയ അറിവാണ് ഇതിന് സഹായകമായത്. എട്ട് ലിറ്റര്‍ പെട്രോളാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചത്. തൃപ്പൂണിത്തുറയില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ സാമഗ്രികളും ഗുണ്ടും (നിരോധിത പടക്കങ്ങള്‍) വാങ്ങിയ വിവരം ഇയാള്‍ വെളിപ്പെടുത്തിയതായും പറയുന്നു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കണ്‍വെന്‍ഷന്‍ സെന്ററിലെ കസേരകള്‍ക്ക് താഴെയാണ് ഇയാള്‍ ബോംബ് സ്ഥാപിച്ചത്. ഈ സമയം മൂന്ന് പേര്‍ മാത്രമാണ് ഹാളിലുണ്ടായിരുന്നതെന്നാണ് സൂചന. ഇലക്ട്രിക് ഡിറ്റോണേറ്റർ സ്വയം വാങ്ങിയെന്നാണ് ഡൊമിനിക് പറയുന്നത്. ബോംബ് നിർമ്മാണത്തിനായി ആകെ ചിലവായത് 3000 രൂപയാണെന്നും ഇയാൾ പോലീസിനോട്…
കളമശ്ശേരിയില്‍ നടന്ന സ്ഫോടന പരമ്പരയിലെ ഇരകളായ യഹോവ സാക്ഷികളെന്ന ഗ്രൂപ്പിന്റെ ഉത്ഭവം അമേരിക്കയില്‍
കൊച്ചി: ഞായറാഴ്ച രാവിലെ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്രിസ്ത്യൻ കൺവെൻഷൻ സെന്ററില്‍ നടന്ന സ്ഫോടനം ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഏകദേശം 2500-ലധികം പേർ ഒത്തുകൂടിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട യഹോവ സാക്ഷികളുടെ സംഘത്തിന് കേരളത്തിൽ വലിയ സാന്നിധ്യമുണ്ട്. അമേരിക്കയിൽ ഉത്ഭവം 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കയിലാണ് യഹോവ സാക്ഷികളുടെ സംഘം ഉത്ഭവിച്ചത്. 1870-ൽ ചാൾസ് ടേസ് റസ്സലും മറ്റുള്ളവരും ബൈബിൾ പഠിക്കുന്നതിനായി പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലാണ് സംഘം രൂപീകരിച്ചത്. തന്റെ ശുശ്രൂഷയുടെ കാലത്ത്, ആത്മാവിന്റെ അമർത്യത, നരകാഗ്നി, മുൻനിശ്ചയം, യേശുക്രിസ്തുവിന്റെ ജഡികമായ തിരിച്ചുവരവ്, ത്രിത്വം, ലോകത്തെ ദഹിപ്പിക്കൽ എന്നിവയുൾപ്പെടെ മുഖ്യധാരാ ക്രിസ്ത്യാനിറ്റിയുടെ പല തത്വങ്ങളെയും റസ്സൽ തർക്കിച്ചു. 1876-ൽ അദ്ദേഹം നെൽസൺ എച്ച്. ബാർബറിനെ കണ്ടുമുട്ടി. ആ വർഷം അവസാനം അവർ സംയുക്തമായി ത്രീ വേൾഡ്സ്…
സ്ഫോടനം നടക്കുമ്പോള്‍ ഹാളിൽ 2000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ; മൂന്നു സ്ഥലങ്ങളില്‍ സ്ഫോടനം നടന്നു
കൊച്ചി: കളമശ്ശേരി സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെ സ്‌ഫോടനം നടക്കുമ്പോൾ ഹാളിൽ 2000-ത്തിലധികം പേർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍. 9.30ന് എല്ലാവരും ഹാളിലെത്തിയിരുന്നു. രാവിലെ 9.40ന് പ്രാര്‍ത്ഥന കഴിഞ്ഞയുടനെയാണ് സ്‌ഫോടനമുണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. എല്ലാവരും കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും കൃത്യമായി അറിയില്ല. ഹാളിന്റെ മധ്യഭാഗത്താണ് ആദ്യം സ്‌ഫോടനം ഉണ്ടായത്. തുടർന്ന് ഹാളിന്റെ ഇടതുവശത്ത് വലിയ സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തിൽ 35 പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് സ്ഥിരീകരിച്ചു. 35 പേരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴുപേർ ഐസിയുവിലാണ്. ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആവശ്യപ്രകാരം അവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ബേൺസ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത്…
കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത ഡാനിയേൽ തോമസിനെ അനുമോദിച്ചു
എടത്വ: കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡാനിയേൽ തോമസിനെ വിവിധ സാംസ്ക്കാരിക സംഘടനകൾ ചേർന്ന് അനുമോദിച്ചു. രാവിലെ 11ന് സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യൂത്ത് ഫോറത്തിൻ്റെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ. ഫാ. വില്യംസ് ചിറയത്ത് പുരസ്ക്കാരം നല്‍കി അനുമോദിച്ചു. 2 മണിക്ക് നടന്ന അനുമോദന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ. അശോകൻ, സി.പി എം. തലവടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ സജി, എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, എടത്വ…
നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
കൊല്ലം: നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ പ്രമുഖ കാർഡിയോളജിസ്റ്റും ആലപ്പുഴ മെഡിക്കൽ കോളേജ് സുപ്രണ്ടുമായ ഡോ. അബ്ദുസ്സലാമിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്. ഗിരിജ കുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. നവജീവൻ മാനേജർ ടി.എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ സലാം,വെൽഫെയർ ഓഫീസർ ഷാജിമു, റെസിഡന്റ്സ് മാനേജർ അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: എറണാകുളം കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ സംഗമത്തിനിടെ നടന്ന സ്ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അക്രമികളെ അതിവേഗം കണ്ടെത്താൻ ക്രമസമാധാന പാലകർ നടപടി സ്വീകരിച്ചു വരികയാണ്. വിവിധ സമുദായങ്ങൾ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. മതസ്പർധയും വർഗീയതയും ഈ അവസരത്തിൽ വളരാതിരിക്കാൻ മുഴുവൻ ജനങ്ങളും നിയമപാലകരും ജാഗ്രത പുലർത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയിൽ പങ്കുചേരുന്നു, കാന്തപുരം പറഞ്ഞു.
കളമശ്ശേരി സ്‌ഫോടനം: യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവന്ന് ധ്രുവീകരണ ശ്രമങ്ങൾക്ക് തടയിടണം – റസാഖ് പാലേരി
കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിൽ നടന്ന സ്ഫോടനം സംബന്ധിച്ച് വേഗത്തിൽ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ വ്യാജവാർത്തകളും ഊഹാപോഹങ്ങളും സൃഷ്ടിച്ച് കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനുള്ള സംഘ്പരിവാറിന്റെയും അനുബന്ധ സംഘടനകളുടെയും ശ്രമങ്ങൾക്ക് തടയിടണം. അക്രമങ്ങളോ അപകടങ്ങളോ ഉണ്ടായാൽ അതുപയോഗിച്ച് ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ ശ്രമം ഈ സന്ദർഭത്തിലും ആരംഭിച്ചിട്ടുണ്ട്. അതിനെ ഗൗരവപൂർവം കണ്ട് ജാഗ്രതയോടെ സമീപിക്കാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്ത് സാമൂഹിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കുറെ നാളുകളായി നടന്നുവരികയാണ് . ട്രെയിൻ കത്തിക്കൽ പോലെയുള്ള സംഭവങ്ങളിൽ ഇതുവരെയും അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഉന്നത സംഘ്പരിവാർ നേതാക്കൾ കേരളത്തിൽ നടത്തുന്ന സന്ദർശനങ്ങൾക്ക് ശേഷം ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ആവർത്തിക്കുന്നത് പതിവായി തീർന്നിട്ടുണ്ട്. കൃത്രിമമായി…
