വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ് ഫലസ്തീനിൽ വംശഹത്യ നടത്തുന്നത്: ഡോ. അബുദു സ്സലാം അഹ്മദ്

മലപ്പുറം: വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ് ഫലസ്തീനിൽ വംശഹത്യ നടത്തുന്നത്. ഇന്ത്യ അടക്കം സഖ്യം ചേർന്ന ഈ വംശീയ കൂട്ടുകെട്ടിനെതിരെ ശബ്ദിക്കണമെന്നും ഡോ. അബുദുസ്സലാം അഹ്മദ് പറഞ്ഞു. ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നടത്തുന്ന വംശഹത്യക്കുമെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടപ്പിച്ച യുവജന പ്രതിരോധ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ സ്വാതന്ത്ര്യ സമര പോരാളി ഖാലിദ് മിശ്അൽ ഓൺലൈൻ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിച്ചു സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ് അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ നിന്നുള്ള പ്രമുഖ ജേണലിസ്റ്റ് മീർ ഫൈസൽ മുഖ്യാതിഥിയായിരുന്നു. നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, സെക്രട്ടറി ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഡോ. മുഹ്‌യുദ്ദീൻ ഖാസി, അഡ്വ. അനൂപ് വി ആർ, ജേണലിസ്റ്റ് ബി എസ് ബാബുരാജ്,…

പത്മരാജന്‍ സാഹിത്യ, സിനിമാ അവാര്‍ഡുകള്‍ക്കൊപ്പം പ്രഥമ ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാര്‍ഡും സമ്മാനിച്ചു

‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ. എന്‍ പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം കരസ്ഥമാക്കി തിരുവനന്തപുരം: സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍  മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവർ പത്മരാജന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. സംവിധായകൻ ടി.വി. ചന്ദ്രൻ അവാർഡുകള്‍ സമ്മാനിച്ചു. ഈ വര്‍ഷം മുതൽ നൽകുന്ന മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള  ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ് കെ എൻ പ്രശാന്തിന് സമ്മാനിച്ചു. പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം’ ആണ് അവാർഡിനർഹമായത്. സാറാ…

സോളിഡാരിറ്റി മലപ്പുറത്ത് സയണിസ്റ്റ് – ഹിന്ദുത്വ വംശീയതക്കെതിരെ സംഘടിപ്പിച്ച യുവജന പ്രതിരോധ സമ്മേളനത്തിൽ ഫലസ്തീൻ പോരാളികളുടെ നേതാവ് ഖാലിദ് മിശ്അൽ നിർവഹിച്ച പ്രഭാഷണം

بسم الله الرحمن الرحيم الحمد لله والصلاه والسلام على رسول الله سيدنا محمد وعلى اله واصحابه اجمعين الله اكبر كبيرا والحمد لله كثيرا وسبحان الله بكره واصيلا അല്ലയോ സഹോദരന്മാരെ സഹോദരിമാരെ, ഇന്ത്യയിലെയും കേരളത്തിലെയും മറ്റെല്ലാ മേഖലകളിലുമുള്ള പ്രിയപ്പെട്ട കർമ്മനിരതരായ യുവാക്കളെ, അസ്സലാമു അലൈക്കും. അനുഗ്രഹീതമായ ഈ വെള്ളിയാഴ്ച ആശംസകൾ നേരുന്നു. നിങ്ങളുടെ ശക്തമായ പിന്തുണക്കും പ്രവർത്തനങ്ങൾക്കും എല്ലാ പരിശ്രമങ്ങൾക്കും ഹൃദ്യമായ നന്ദി അറിയിക്കുകയാണ്. മൂന്നാഴ്ചയായി ഗസ്സക്ക് മേൽ തുടരുന്ന സയണിസ്റ്റ് അതിക്രമങ്ങൾക്ക് ശേഷമാണ് നമ്മൾ ഇപ്പോൾ ഉള്ളത്. എന്തിനാണ് അവർ ഗസയോട് പ്രതികാരം ചെയ്യുന്നത്? കാരണം ഗസ്സ അഖ്സക്ക് വേണ്ടി പോരാടുകയാണ്. എന്തിനായിരുന്നു കഴിഞ്ഞ ഒക്ടോബർ 7 ഖസ്സാം ബ്രിഗേഡിന്റെ പോരാളികൾ അല്ലാഹുവിൻറെ അനുഗ്രഹത്താൽ അധിനിവിഷ്ട ഫലസ്തീനിലേക്ക് ഇരച്ചു കയറിയപ്പോൾ ഗസ്സക്ക് നേരെ ആക്രമണങ്ങളും അതിക്രമങ്ങളും…

സയണിസ്റ്റ്, ഹിന്ദുത്വ വംശീയതക്കെതിരെ യുവജന പ്രതിരോധ റാലി

മലപ്പുറം : ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നടത്തുന്ന വംശഹത്യക്കുമെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ആയിരങ്ങൾ പങ്കെടുത്ത യുവജന പ്രതിരോധ റാലി സംഘടിപ്പിച്ചു. ‘സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിൽ അണിചേരുക’ എന്ന തലക്കെട്ടിൽ നടന്ന റാലിക്ക് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ. അബ്ദുൽ ബാസിത് പി പി , ജില്ലാ വൈസ് പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കോഡൂർ, ജില്ലാ നേതാക്കളായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി, ജസീം സുൽത്താൻ, സൽമാനുൽ ഫാരിസ്, വാഹിദ് കോഡൂർ, ഹാരിസ് പടപ്പറമ്പ്, അമീൻ വേങ്ങര എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു

തിരുവനന്തപുരം :രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാൻസർ രംഗത്ത് പ്രവർത്തിക്കുന്ന സ്വസ്തി ഫൌണ്ടേഷന്‍ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന “പ്രിവന്റീവ് ക്യാൻസർ സമ്മിറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു.കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കാൻസർ സ്‌ക്രീനിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ഒരു സംരംഭമായ കാൻസർ സേഫ് കേരള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ ഉച്ചകോടിക്ക് കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്നും സ്വസ്തി ഫൗണ്ടേഷന്‍ പാരിസ്ഥിതിക സംരക്ഷണത്തിൽ നിരന്തരമായ ഇടപെടലുകൾ കൂടാതെ ക്യാൻസർ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും കാൻസർ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണെന്നും തിരുവനന്തപുരത്തെ ഹോട്ടൽ ഫോർട്ട് മാനറിൽ നടന്നു വരുന്ന 3 ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നുള്ള രണ്ട് വിദഗ്ധരിൽ ഡോ.എംവി പിള്ള ഓങ്കോളജിയിലെ വിസ്മയിപ്പിക്കുന്ന പരിജ്ഞാനം…

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ യോഗത്തില്‍ പങ്കെടുത്ത ശശി തരൂരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോഴിക്കോട്ട് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ യോഗത്തിൽ പങ്കെടുത്ത തിരുവനന്തപുരം എംപി ശശി തരൂരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹമാസിനെ ഭഗത് സിംഗിനോട് ഉപമിച്ച മുസ്ലീം ലീഗിന്റെ കാഴ്ചപ്പാട് തരൂരിന് ഉണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) കോഴിക്കോട്ട് വ്യാഴാഴ്ച സംഘടിപ്പിച്ച ഫലസ്തീൻ അനുകൂല റാലിയിൽ അതിന്റെ നേതാവ് എംകെ മുനീർ പറഞ്ഞു, “ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ, അത് തീവ്രവാദത്തിന്റെയും തീവ്രവാദത്തിന്റെയും പ്രവർത്തനമായി ബ്രിട്ടീഷ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാസയിൽ, സ്വാതന്ത്ര്യത്തിനായുള്ള ഫലസ്തീന്റെ പോരാട്ടം സാമ്രാജ്യത്വ ശക്തികളുടെ കണ്ണിൽ ഒരു ഭീകരപ്രവർത്തനമായിരിക്കും.” കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഈ പ്രസ്താവനയെ അപലപിക്കുകയും ദേശവിരുദ്ധമെന്ന് വിളിക്കുകയും ചെയ്തിരുന്നു. ദേശവിരുദ്ധമെന്ന് കരുതുന്ന റാലിയിൽ ശശി തരൂരിന്റെ സാന്നിധ്യത്തിൽ സുരേന്ദ്രൻ അതൃപ്തി…

സന്നിധാനത്ത് സ്ഥലദൗർലഭ്യം: ആറര ലക്ഷം പഴയ അരവണ ടിന്നുകൾ നീക്കം ചെയ്യാന്‍ സുപ്രിം കോടതിയുടെ അനുമതി തേടി

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ മകരവിളക്ക്‌ സീസണില്‍ മിച്ചം വന്ന ആറര ലക്ഷം ടിന്‍ അരവണ ഇപ്പോഴും സന്നിധാനത്തെ നിലവറയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന മണ്ഡലകാലത്തിന്‌ സംഭരണ പ്രശ്നങ്ങളുണ്ടാക്കുന്നു. പഴയ സ്റ്റോക്ക്‌ നീക്കം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ്‌ സുപ്രീം കോടതിയുടെ അനുമതി തേടി. ഇതിനുള്ള സമയപരിധി ഇനി 18 ദിവസം മാത്രമെയുള്ളൂ. അരവണയില്‍ ഉപയോഗിക്കുന്ന ഏലത്തില്‍ അപകടകരമായ കീടനാശിനികള്‍ ഉണ്ടെന്ന്‌ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെയും സ്പൈസസ്‌ ബോര്‍ഡിന്റെയും റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ കഴിഞ്ഞ ജനുവരിയില്‍ അരവണ ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നു. ഇതുവഴി ദേവസ്വം ബോര്‍ഡിന്‌ ആറ്‌ കോടിയുടെ നഷ്ടമുണ്ടായി. പഴയ സ്റ്റോക്ക്‌ മാറ്റി ഏലക്കയില്ലാത്ത അരവണയാണ്‌ നല്‍കിയത്‌. അടുത്തിടെ, സുപ്രീം കോടതി ഉത്തരവുകള്‍ പാലിച്ച്‌ നടത്തിയ പരിശോധനയില്‍ ഏലക്ക അധിഷ്ഠിത അരവണ കഴിക്കുന്നത്‌ സുരക്ഷിതമാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ആറ്‌ മാസത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അരവണ ഭക്ഷ്യയോഗ്യമല്ലാതാകുകയും മാറ്റിവെച്ച സ്റ്റോക്ക് നീക്കം ചെയ്യുകയും വേണം.…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയുണ്ടാകും; തീരപ്രദേശങ്ങളില്‍ തിരമാലകൾക്കും കൊടുങ്കാറ്റിനുമുള്ള സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന്‌ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യത. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല. ഉച്ചയോടെ മഴ ശക്തമാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന്‌ മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തും കൊല്ലത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടും മിന്നലോടും കൂടി നേരിയ തോതില്‍ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്‌ രാത്രി 11.30 വരെ കേരള തീരത്ത്‌ 1.2 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക്‌ സാധ്യതയുണ്ടെന്ന്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യാനോഗ്രാഫിക്‌ സ്റ്റഡീസ്‌ (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത്‌ കനത്ത മഴ തുടരുമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. ഇടിമിന്നലോട്‌ കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍…

പിപിജി ഏഷ്യന്‍ പെയിന്റ്‌സ് ഇനി തലസ്ഥാനത്തും; ആദ്യത്തെ കാര്‍ടിസന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിലെ ഓട്ടോമോട്ടീവ് റിഫിനിഷ് ബിസിനസിൽ മുൻനിരയിൽ നിലകൊള്ളുന്ന പിപിജി ഏഷ്യൻ പെയിൻറ്റ്‌സ്, മികച്ച രീതിയിൽ ആഫ്റ്റർ മാർക്കറ്റ് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനായി കാർ ഡീറ്റൈലിംഗ്, ഡെക്കോർ മേഖലയിൽ ചുവടുറപ്പിയ്ക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ആദ്യ കാർട്ടിസൻ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകൾ, സെറാമിക് കോട്ടിംഗുകൾ, പെയിന്റ് കറക്ഷൻ, ഇന്റീരിയർ ക്ലീനിംഗ്, സാനിറ്റൈസേഷൻ, ആന്റി കോറോഷൻ ട്രീറ്റ്‌മെന്റുകൾ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന അത്യാധുനിക ഡീറ്റൈലിംഗ് കേന്ദ്രമാണ് കാർട്ടിസൻ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ചലച്ചിത്രതാരം ഇന്ദ്രജീത് സുകുമാരൻ എന്നിവർ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ നിരവധി ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് എല്ലാവിധത്തിലുമുള്ള കാർ ഡീറ്റൈലിംഗ് സേവനങ്ങളും ഉറപ്പു വരുത്തുന്നത്. കാർ ഉടമകൾക്ക് അവരുടെ വാഹനങ്ങളുടെ രൂപം ഇഷ്ടാനുസൃതമാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള സേവനങ്ങളാണ് കാർട്ടിസൻ പ്രദാനം ചെയ്യുന്നത്.…

കോട്ടയം സി.എം എസ് കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കോട്ടയം: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കലാലയമായ കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു. എ.വി.ഗോവിന്ദ് (ചെയർപേഴ്സൺ),നിരഞ്ചന വിശ്വം (വൈസ് ചെയർപേഴ്സൺ) ഡാനിയേൽ തോമസ് (ജനറൽ സെക്രട്ടറി ) എന്നിവരടങ്ങിയ 14 ഭാരവാഹികളാണ് സത്യപ്രതിജ്ഞ ചെയ്തത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. വർഗ്ഗീസ് സി ജോഷ്വാ സത്യവാചകം ചൊല്ലി കൊടുത്തു. സ്റ്റാഫ് അഡ്വൈസർ ഡോ. കെ.ആർ അജീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത ഡാനിയേൽ വാലയിൽ തോമസ് ലോക കപ്പിൽ അർജൻറ്റീനയോടുള്ള കടുത്ത ആരാധന മൂലം വീടിനും മതിലിനും അർജന്റീനയുടെ പതാകയുടെ നിറം നല്‍കി പത്ര- ദൃശ്യ- സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വിദ്യാർത്ഥി കൂടിയാണ്. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി. ഇടിക്കുളയുടെയും സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത്…