സയണിസ്റ്റ്, ഹിന്ദുത്വ വംശീയതക്കെതിരെ യുവജന പ്രതിരോധ റാലി

സോളിഡാരിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധ റാലി

മലപ്പുറം : ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നടത്തുന്ന വംശഹത്യക്കുമെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ആയിരങ്ങൾ പങ്കെടുത്ത യുവജന പ്രതിരോധ റാലി സംഘടിപ്പിച്ചു.

‘സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിൽ അണിചേരുക’ എന്ന തലക്കെട്ടിൽ നടന്ന റാലിക്ക് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ. അബ്ദുൽ ബാസിത് പി പി , ജില്ലാ വൈസ് പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കോഡൂർ, ജില്ലാ നേതാക്കളായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി, ജസീം സുൽത്താൻ, സൽമാനുൽ ഫാരിസ്, വാഹിദ് കോഡൂർ, ഹാരിസ് പടപ്പറമ്പ്, അമീൻ വേങ്ങര എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News