മലപ്പുറം : കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. കരിപ്പൂരിൽ വിമാനത്താവളത്തിൽ നിന്ന് ഹജ്ജിന് യാത്ര ചെയ്യുന്നവരെ എയർ ഇന്ത്യ എക്സ്പ്രസ് ചൂഷണം ചൂഷണം ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ് ഉടനെ പുനരാരംഭിക്കണം. വലിയ വിമാനങ്ങളുടെ സർവീസ് 2015 മുതൽ ആണ് തികച്ചും അന്യായമായ കാരണങ്ങൾ ചൂണ്ടി കാട്ടി പലപ്പോഴായി കേന്ദ്ര സർക്കാർ ഇവിടെ തടഞ്ഞു വെച്ചിരിക്കുന്നത്. 2020 ലെ വിമാനാപകടത്തെ മറയാക്കി കേരളത്തിലെ ചില സ്വകാര്യ വിമാനത്താവള വക്താക്കളുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോടിന്റെ വലിയ വിമാന സർവീസ് കേന്ദ്ര വ്യോമയാന മന്ത്രാലയം തടഞ്ഞു വെച്ച സമീപനം നീതീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ കേവലം ആലങ്കാരിക സംവിധാനം ആക്കിയിരിക്കുകയാണ്.…
Category: KERALA
തൊഴിലില്ലായ്മ മറച്ചുവെച്ചു കൊണ്ടുള്ള ബജറ്റ് പ്രതിഷേധാർഹം: ജ്യോതിവാസ് പറവൂർ
തിരുവനന്തപുരം : കോർപറേറ്റ് അനുകൂലവും . ജനവിരുദ്ധവുമായ കേന്ദ്ര ബജറ്റ് . സർക്കാരിൻ്റെ തൊഴിൽ നയങ്ങൾ മൂലം തൊഴിൽ നഷ്ടം സംഭവിക്കുന്നതിനെ കുറിച്ചും .രാജ്യത്ത് വർധിച്ചു വരുന്നതൊഴിലില്ലായ്മ മറച്ചുവെച്ചു കൊണ്ടുള്ളതാണന്നും. മുൻ ബജറ്റുകളിലെ പ്രഖ്യാപിത പദ്ധതികൾക്ക് അനുവദിച്ച പണത്തിൻ്റെ തൊണ്ണൂറ് ശതമാനവും പ്രചരണങ്ങൾക്ക് വേണ്ടി ചിലവഴിച്ച കേന്ദ്ര സർക്കാർ , ഇലക്ഷൻ പ്രകടന പത്രിക പാർലമെൻ്റിൽ ധനമന്ത്രിയെ കൊണ്ടവതരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് എഫ് ഐ .ടി .യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ അറിയിച്ചു
കേന്ദ്ര ഇടക്കാല ബജറ്റ് നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത് യുഎസ്ഡിസി
കൊച്ചി: നൈപുണ്യ വികസനത്തിന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെ രാജ്യത്ത് നൈപുണ്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യുണൈറ്റഡ് സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (യുഎസ് ഡിസി) സ്വാഗതം ചെയ്തു. സ്കില്‍ ഇന്ത്യ മിഷന്റെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ അത്യധികമായി സന്തോഷമുളവാക്കുന്നതാണെന്ന് യുഎസ് ഡിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യുവാക്കളെ ഭാവിയിലേക്ക് സജ്ജരാക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കില്ലിങ് പാര്‍ട്ണര്‍മാരും എഡ്ടെക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഏറെ നിര്‍ണായകമായിട്ടുണ്ടെന്ന് യുഎസ് ഡിസി സഹസ്ഥാപകന്‍ ടോം ജോസഫ് പറഞ്ഞു. നൂതനാശയങ്ങള്‍ വളര്‍ത്തുന്നതില്‍ സ്റ്റെം എഡ്യുക്കേഷന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ സ്വാഗതാര്‍ഹമാണ്. പുതിയ സര്‍വകലാശാലകള്‍ക്കുള്ള അംഗീകാരം എഡ്ടെക് മേഖലയ്ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും കരുത്ത് പകരും. ഇതിന് പുറമേ സാങ്കേതികവിദ്യാ ഗവേഷണത്തിന് ഒരു ട്രില്യന്‍ കോര്‍പ്പസ് അനുവദിക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം രാജ്യത്തെ യുവാക്കളുടെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള സുപ്രധാന നീക്കമാണ്.…
അന്ത്യോക്യയിലെ പാത്രിയർക്കീസ് സംസ്ഥാന സന്ദർശനത്തിനായി എത്തി
വയനാട്: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ തലവൻ പാത്രിയർക്കിസ് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് വ്യാഴാഴ്ച വൈകിട്ട് ഇവിടെയെത്തി. ബാംഗ്ലൂരിൽ നിന്ന് ഹെലികോപ്റ്ററിൽ ശ്രീകണ്ഠപ്പ മെമ്മോറിയൽ സ്റ്റേഡിയത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ മലബാർ ഭദ്രാസനാധിപൻ മോർ സ്റ്റീഫാനോസ് ഗീവർഗീസ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, വൈദികർ എന്നിവർ ചേർന്ന് സ്റ്റേഡിയത്തിൽ ഔപചാരികമായി സ്വീകരിച്ചപ്പോൾ നൂറുകണക്കിന് വിശ്വാസികൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടി. പ്രാർഥനയിൽ പങ്കെടുത്ത ശേഷം മെട്രോപൊളിറ്റൻ അരമനയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവേ, താൻ രണ്ടുതവണ സംസ്ഥാനം സന്ദർശിച്ചെങ്കിലും മലബാർ സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പാത്രിയർക്കീസ് പറഞ്ഞു. മലബാറിലെ റോഡുകൾ നല്ലതല്ലാത്തതിനാൽ മിക്കപ്പോഴും അദ്ദേഹത്തിൻ്റെ യാത്ര പുത്തൻകുരിശ്, എറണാകുളം ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്ന് പാത്രിയർക്കിസ് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച രാവിലെ 8.30ന് മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയും…
വിദ്യാർത്ഥികളുടെ പ്രതിഷേധം; എൻഐടി-കാലിക്കറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചു
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി- കാലിക്കറ്റ് (എൻഐടി-സി) ഇലക്ട്രോണിക്സ്, അവസാന വർഷ വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 2 (വെള്ളിയാഴ്ച) മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചു. 2024 ജനുവരി 22-ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ ‘ അല്ലെങ്കിൽ ശ്രീരാമവിഗ്രഹത്തിൻ്റെ പ്രതിഷ്ഠ ദിനത്തിൽ കാമ്പസിൽ കോലാഹലങ്ങൾ സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ട കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് വൈശാഖ്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഡീൻ സ്റ്റുഡൻ്റ്സ് വെൽഫെയർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചെങ്കിലും ഫെബ്രുവരി 4 വരെ എല്ലാ അക്കാദമിക്, ഓഫീസ് പ്രവർത്തനങ്ങളും നിർത്തിവച്ച് വെള്ളിയാഴ്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരീക്ഷകളും ക്യാമ്പസ് പ്ലേസ്മെൻ്റ് ഡ്രൈവുകളും അഭിമുഖങ്ങളും മാറ്റിവച്ചു. കൂടുതൽ ഉത്തരവുകൾ. ഔട്ട്ഡോർ അല്ലെങ്കിൽ കാമ്പസ് പ്രതിഷേധ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളെ ഹോസ്റ്റൽ പരിസരത്തിന് പുറത്തേക്ക് ഇറങ്ങുന്നത്…
ഗ്യാൻവാപിയെ രണ്ടാം ബാബരിയാക്കാൻ അനുവദിക്കില്ല
സംഘ്പരിവാർ നയിക്കുന്ന ഭരണകൂടത്തിൻ്റെ താത്പര്യങ്ങൾക്ക് ദാസ്യവേല ചെയ്യുന്നവരായി ഇന്ത്യൻ നീതിന്യായ സംവിധാനം തരം താണാൽ രാജ്യത്തിൻ്റെ വീണ്ടെടുപ്പിനായി തെരുവുകൾ പ്രക്ഷുഭ്ദ്ദമാകുമെന്നും അതിനായുള്ള പോരാട്ടത്തിൽ മുന്നണിയിൽ തന്നെ സോളിഡാരിറ്റിയും , എസ് ഐ ഒ യും ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് സഈദ് ടി കെ .ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവധിച്ചു കൊണ്ടുള്ള വാരണാസി കോടതിയുടെ ഉത്തരവിനെതിരെ സോളിഡാരിറ്റി -Sio സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തേ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സംഗമത്തേ സോളിഡാരിറ്റി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം സജീദ് പി.എം അഭിസംബോധന ചെയ്തു. പ്രകടനത്തിന് സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് അനീഷ് മുല്ലശേരി ,Sio സിറ്റി പ്രസിഡൻ്റ് ഫുആദ് എന്നിവർ നേതൃത്വം നൽകി.
ഗ്യാൻവാപി : കോടതിയും ഭരണഘടനയും ഹിന്ദുത്വത്തിന് വഴിമാറുന്നു – വെൽഫെയർ പാർട്ടി
മലപ്പുറം : ഗ്യാൻവാപിയിലെ മസ്ജിദ് പൂജക്കായി തുറന്നുകൊടുത്ത കോടതിവിധി ഭരണഘടനയും കോടതിയും ഹിന്ദുത്വത്തിന് വഴിമാറുന്നതിന് ഉദാഹരണമാണെന്ന് ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു. ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ നിയമമാണ് 1947 ഓഗസ്റ്റ് 15ന് രാജ്യത്തെ ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം എങ്ങനെയാണോ ആ നില നിലനിർത്തണമെന്നത്. പാർലമെന്റ് നടപ്പിലാക്കിയ ഒരു നിയമത്തിനെതിരെ എങ്ങനെയാണ് ഒരു പ്രാദേശിക കോടതിക്ക് ഉത്തരവിടാനാവുക എന്നത് ഭരണഘടനയും കോടതിയും തന്നെ ഹിന്ദുത്വത്തിന് വഴിമാറിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ നീതി നിഷേധം ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുമ്പോഴും പരമ്പരാഗത രാഷ്ട്രീയപാർട്ടിക്കാർ മൗനം ഭജിക്കുകയാണ്. വംശീയതക്കെതിരായും പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെ മൗനത്തിനെതിരായും ജനം തെരുവിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുളിയൻ, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, മലപ്പുറം മണ്ഡലം പ്രസിഡന്റ് ഷരീഫ്…
ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം ശനിയാഴ്ച
കോഴിക്കോട്: ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ കാര്യപരിപാടികൾ ശനിയാഴ്ച സമാപിക്കും. ഖത്മുൽ ബുഖാരി, പൊതുസമ്മേളനം, ദിക്റ് ഹൽഖ എന്നിവക്ക് പുറമെ സഖാഫി ശൂറ കൗൺസിൽ, സഖാഫി പണ്ഡിത സംഗമം, മർകസ് ഗ്ലോബൽ സമ്മിറ്റ്, സ്ഥാന വസ്ത്ര വിതരണം എന്നിവയുമുണ്ടാകും. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഇസ്ലാമിലെ ആധികാരിക ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ് ജാമിഅ മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആറ് പതിറ്റാണ്ട് നീണ്ട അധ്യാപന ചരിത്രത്തിൽ ആഗോള പ്രശസ്തി നേടിയതാണ്. ഈ ദർസിന്റെ വാർഷിക സമാപന സംഗമമായ ഖത്മുൽ ബുഖാരിയിൽ പങ്കെടുക്കാനും ശിഷ്യത്വം സ്വീകരിക്കാനും വിദേശത്തുനിന്നടക്കം നിരവധി പണ്ഡിതരും യൂണിവേഴ്സിറ്റി തലവന്മാരും അക്കാദമിക് പ്രതിനിധികളും എല്ലാ വർഷവും മർകസിലെത്താറുണ്ട്. ജനുവരി 28ന് ആരംഭിച്ച ഈ വർഷത്തെ സമ്മേളനത്തിന്റെ കാര്യപരിപാടികൾക്ക് ശനിയാഴ്ച രാവിലെ 6.30ന് തുടക്കമാകും. രാവിലെ ഒമ്പതിന്…
സ്കൂൾ വാർഷികത്തിലെ സാഹിത്യപ്രതിഭകൾ
മാവേലിക്കര: താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അറുപത്തിയെട്ടാം വാർഷികാഘോഷം വിപുലമായ കലാപരിപാടികളോടെ ഫെബ്രുവരി 1, 2024 ന് ആഘോഷിച്ചു. ശ്രീ.എസ്.ഹരികുമാർ (പി.ടി.എ പ്രസിഡന്റ്) അദ്ധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയും ശ്രീ.കെ.എൻ.അശോക് കുമാർ (പ്രിൻസിപ്പാൾ) സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി. ശ്രീ.വി.എം.രാജ്മോഹൻ (ബാലസാഹിത്യകാരൻ, പാഠപുസ്തക സമിതിയംഗം) സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കൾക്ക് അവാർഡ് വിതരണ൦ ശ്രീ.കെ.എൻ.ഗോപാലകൃഷ്ണൻ (സ്കൂൾ മാനേജർ) നിർവഹിച്ചു. ദീർഘകാലം ഉദാത്തമായ സേവനം ചെയ്ത് സ്കൂളിൽ നിന്ന് വിരമിക്കുന്ന ശ്രീമതി എസ്.റാണി ടീച്ചർക്ക് ശ്രീമതി എ.കെ.ബബിത (ഹെഡ് മിസ്ട്രസ്സ്). സ്കൂൾ സ്റ്റാഫ് അസോസിയേഷന്റെ ഉപഹാര സമർപ്പണം നടത്തി. ശ്രീ.കെ.എൻ.കൃഷ്ണകുമാർ (മാനേജ്മന്റ് പ്രതിനിധി), എം.രവീന്ദ്രന്‍പിള്ള (റിട്ട.പ്രിൻസിപ്പാൾ), വി.എച്ച്.എസ്.എസ്.ചത്തിയറ), ശ്രീമതി എം.എസ്.അമ്പിളി (പ്രിൻസിപ്പാൾ, ഹയർ സെക്കന്ററി), ശ്രീമതി.സാജിത (ഹെഡ് മിസ്ട്രസ്സ്, ഗവ.എൽ.പി.എസ്.ചത്തിയറ), ശ്രീ.എ.ജി.മഞ്ജുനാഥ് (റിട്ട.ടീച്ചർ, വി.എച്ച്.എസ് .എസ്.ചത്തിയറ), ശ്രീമതി വി.ലക്ഷ്മി (ടീച്ചർ,വി.എച്ച്.എസ്.എസ്. ചത്തിയറ), ശ്രീമതി ബി.സിന്ധു…
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ ആറ് പേർക്കെതിരെ കേസെടുത്തു
ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനും ആറ് പേർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ അനുകൂലികളാണ് സോഷ്യൽ മീഡിയയിലൂടെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വധഭീഷണി ഉയർന്നതിനെ തുടർന്ന് ജഡ്ജി വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 2021ൽ ആലപ്പുഴ ജില്ലയിൽ നടന്ന കൊലപാതകത്തില്‍ ഇപ്പോൾ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുള്ള 15 പേർക്ക് കോടതി ചൊവ്വാഴ്ച വധശിക്ഷ വിധിച്ചിരുന്നു. തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജഡ്ജിക്കെതിരെ അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്ന രീതിയിലുമുള്ള പോസ്റ്റുകൾ വിവിധ അക്കൗണ്ടുകളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. അഭിഭാഷകനും ബിജെപി ഒബിസി മോർച്ച സംസ്ഥാന…
