തിരുവനന്തപുരം: കേരള സംസ്ഥാന അവാർഡ് ജൂറി അംഗം നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തൽ തള്ളി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ ന്യായീകരിച്ച മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് സംവിധായകൻ വിനയൻ. മന്ത്രിയോട് ചോദ്യം ചോദിക്കാതെ വന്നപ്പോൾ ചെയർമാൻ ഇടപെട്ടില്ലെന്നു മന്ത്രിക്കെതിരെ വിനയൻ ആഞ്ഞടിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രധാന ജൂറി അംഗവും പ്രിലിമിനറി ജൂറി ചെയർമാനുമായ നേമം പുഷ്പരാജിന്റെ ചിത്രങ്ങളും അവാർഡുകളും തിരഞ്ഞെടുക്കുന്നതിലും അപാകതകളുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് വിനയൻ നേരത്തെ പുറത്തുവിട്ടിരുന്നു. നേമം പുഷ്പരാജ് ഒരു മാധ്യമ പ്രവർത്തകനോട് സംസാരിക്കുകയായിരുന്നു. അവാർഡിന്റെ പ്രൊജക്ഷനിലും മറ്റ് ചർച്ചകളിലും മന്ത്രി ഹാജരായില്ല. പിന്നെ എങ്ങനെ മന്ത്രിക്ക് രഞ്ജിത്തിനെ സംശയമില്ലാതെ ന്യായീകരിക്കാൻ കഴിയും- സംവിധായകൻ വിനയൻ ചോദിക്കുന്നു. അർഹരായവർക്ക് അവാർഡ് നൽകിയോ എന്നതല്ല വിഷയം, സർക്കാരിന്റെ പ്രതിനിധിയായ അക്കാദമി ചെയർമാൻ ഇടപെട്ടോ എന്നതാണ് വിഷയമെന്നും വിനയൻ സോഷ്യൽ…
Category: KERALA
എറണാകുളം അങ്കമാലി അതിരൂപതയുടെ ഏകീകൃത കുർബാന തർക്കത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇടപെടുന്നു
കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തർക്കത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ണ്ണായക ഇടപെടല്‍. വിഷയം വിശദമായി പഠിച്ച ശേഷം പ്രശ്നം പരിഹരിക്കാൻ മാർപാപ്പ ഒരു പ്രതിനിധിയെ നിയോഗിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരം ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളത്തെത്തും. എറണാകുളം – അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമായാണ് മാർപാപ്പയുടെ പ്രതിനിധിയായി ആർച്ച് ബിഷപ്പ് എത്തുന്നത് . തർക്കം രൂക്ഷമായതിനെ തുടർന്ന് തുടർന്ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക എട്ടുമാസമായി അടഞ്ഞ് കിടക്കുകയാണ്. ആർച്ച് ബിഷപ്പ് ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് കരുതപ്പെടുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിലേക്ക് പോലും എത്തുന്ന അവസ്ഥയാണ് ഇവിടെയുള്ളത് . ഈ സാഹചര്യത്തിലാണ് വിഷയം പഠിച്ച് പ്രശ്നം പരിഹരിക്കാൻ മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനും…
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിയായ യുവാവിന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
തൃശൂർ: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശ്ശൂര്‍ സ്വദേശിയായ 24കാരന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ വടൂക്കര പാലിയത്താഴത്തു വീട്ടില്‍ ഷിനാസി (24)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷിനാസ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് ഇയാള്‍ പീഡിപ്പിച്ചത്. 2020ൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് നടിച്ചാണ് പീഡനം നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെ തൃശൂർ റെയിൽവേ ട്രാക്കിൽ നിന്ന് വീഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കി. പിന്നീട് വീഡിയോ കോൾ ചെയ്ത് വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ പ്രണയത്തിലാണെന്നും നിഷേധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാണ് ഷിനാസ് പെൺകുട്ടിയെ…
ട്രെയിനിൽ കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചു വീണ് 19-കാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ട്രെയിനിൽ കൈകഴുകുന്നതിനിടെ തെറിച്ചു വീണ 19കാരി മരിച്ചു. വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. വർക്കല ഇടവ കാപ്പിൽ മൂന്നുമല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ എട്ടരയോടെ മരണപ്പെട്ടത്. ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു രേവതിക്ക് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളെ തുടർന്ന് പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ ആയിരുന്നു രേവതി ട്രെയിനിൽ നിന്നും വീണത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കൈ കഴുകുന്നതിനിടയിൽ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് ഈ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രേവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൂരജും ട്രെയിനിൽ നിന്ന് വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഞ്ചു വയസ്സുകാരി ചാന്ദിനിയുടെ മരണത്തിൽ മൗനം പാലിക്കുന്ന സര്‍ക്കാരിനേയും സിനിമാ താരങ്ങളേയും വിമര്‍ശിച്ച് നടന്‍ കൃഷ്ണകുമാര്‍
ആലുവ: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതിരുന്ന സിനിമാ താരങ്ങളെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ രംഗത്ത്. ഉണ്ണി മുകുന്ദൻ, ഹരീഷ് പേരടി, വിവേക് ഗോപൻ, അഖിൽ മാരാർ എന്നിവർ മാത്രമാണ് നാടിനെ നടുക്കിയ സംഭവത്തിൽ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാർ തന്റെ രോഷം പ്രകടിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട സഹോദരങ്ങളെ ഇന്നലെ ഉച്ച മുതൽ ഇന്നീ നിമിഷംവരെ, ഉള്ളിൽ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണ്. ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കവും, വീണ്ടും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയർത്തുന്നു. ഒപ്പം, അടക്കാൻ പറ്റാത്തത്രയും നിസ്സഹായതയും രോഷവും. തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന…
യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു; സമാഹരിച്ച 4,10,000 രൂപ എസ് എ ടി ആശുപത്രിക്ക്
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സമാഹരിച്ച 4,10,000 രൂപ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോ കെയർ ഐസിയുവിൽ കുട്ടികളുടെ കിടക്കകൾ സ്ഥാപിക്കാനായി നൽകും. യു. എസ്.ടിയിലെ വനിതാ ജീവനക്കാരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്‌സിന്റെ (നൗ യു) നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത് . യു. എസ്.ടി യിലെ ജീവനക്കാർ സ്വന്തം വീടുകളില്‍ നിന്ന് വിവിധ വിഭവങ്ങള്‍ പാകം ചെയ്തു കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ ഭക്ഷ്യമേളയുടെ സവിശേഷത. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യു.എസ്.ടിയില്‍ രുചിമേള നടന്നുവരുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആര്‍) സംരംഭങ്ങൾക്ക് പിന്തുണ നല്‍കുകയാണ് ഈ മേളയിലൂടെ യു എസ് ടി തിരുവനന്തപുരം കേന്ദ്രം…
ഗ്രേസിക്കുട്ടി തോമസ് അന്തരിച്ചു
തലവടി: ആനപ്രമ്പാൽ ചെറുനെല്ലിക്കുന്നേൽ പരേതനായ കെ. വി. തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി തോമസ് (77) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആനപ്രമ്പാൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. കറ്റാനം ചൂനാട്ടൂശ്ശേരിൽ കുടുംബാഗമാണ് പരേത. മക്കൾ: ഷൈനി കുര്യൻ, ഷിനോയി തോമസ് (സൗദ്യ അറേബ്യ), ബിനോയി തോമസ് (യു.എസ്.എ). മരുമക്കൾ: പ്രസാദ് കുന്നുംപുറം (കല്ലുപ്പാറ), ഷൈല (ആറാട്ടുപ്പുഴ), റീബാ ( യു.എസ്.എ).
വക്കം പുരുഷോത്തമന്‍ നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരി: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: കാര്യങ്ങള്‍ക്ക് വ്യക്തതയും നടപ്പാക്കുന്നതില്‍ നിശ്ചയദാര്‍ഢ്യവുമുള്ള ഭരണാധികാരിയായിരുന്നു അന്തരിച്ച വക്കം പുരുഷോത്തമനെന്ന് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. കൃഷി മന്ത്രിയായിരുന്ന കാലത്ത് തലസ്ഥാന ജില്ലയില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. സ്പീക്കര്‍ എന്ന നിലയില്‍ കര്‍ശന സമയനിഷ്ഠ പാലിച്ച് നിയമസഭാംഗങ്ങളെ വിഷയത്തിനകത്തുനിന്ന് സംസാരിക്കാന്‍ പ്രേരിപ്പിച്ചു. നിയമസഭാംഗം, പാര്‍ലമെന്റ് അംഗം, മന്ത്രി, സ്പീക്കര്‍, ഗവര്‍ണ്ണര്‍ തുടങ്ങി, വഹിച്ച പദവികളെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി വിനിയോഗിച്ച അദ്ദേഹം, നിയമ സഭാംഗങ്ങള്‍ക്ക് ഒരു പാഠപുസ്തകം തന്നെയായിരുന്നു എന്നും ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
ചിങ്ങം ഒന്നിന് പട്ടിണി സമരം; കര്‍ഷക ദിനം കരിദിനമായി പ്രതിഷേധിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: നെല്ല് സംഭരിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും വില നല്‍കാതിരിക്കുകയും നാളികേരം,റബ്ബര്‍ തുടങ്ങിയ സര്‍വ്വ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഉല്‍പാദന ചിലവ് പോലും വിപണിയില്‍ കിട്ടാത്ത സാഹചര്യം ഉണ്ടാവുകയും കര്‍ഷകര്‍ അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ കൂടി കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യന്‍ കണ്‍വീനര്‍ അഡ്വ: വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കടക്കെണിയില്‍പ്പെട്ട് ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയര്‍മാന്‍ അഡ്വ: ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ പട്ടിണിയി ലായിരിക്കുമ്പോള്‍ ഇടപെടാതെ മാറി നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ കര്‍ഷകദിനം ആചരിക്കുന്നതിനെതിരെ ചിങ്ങം ഒന്നിന് (ഓഗസ്റ്റ്…
എസ്.ആർ.വി. സംഗീത കോളേജിൻറെ ഭൂമി കൈമാറ്റം ഉടൻ നടത്തണം: സതീഷ് കളത്തിൽ
തൃശ്ശൂർ: തൃശ്ശൂരിലെ ശ്രീ രാമവർമ്മ ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് കലാകാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനകൾക്ക് ഇനിയെങ്കിലും അറുതി വരുത്തണമെന്നും എസ്.ആർ.വിക്ക് സ്വന്തമായി അനുവദിച്ചുകിട്ടിയ ഭൂമിയുടെ കൈമാറ്റം നടക്കുന്നതിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് എത്രയുംവേഗം കൈമാറ്റം നടത്തണമെന്നും ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ചെയർമാനും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. സ്വന്തമായ കെട്ടിടസമുച്ചയം ഉണ്ടാക്കാനുള്ള കോളേജ് അധികൃതരുടെ ശ്രമങ്ങൾക്ക് സർക്കാർതല ചുവപ്പുനാടകൾ അനാവശ്യമായ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണ്. രാമവർമപുരം ഗവ. യു. പി. സ്‌കൂളിനോടനുബന്ധിച്ചു കിടക്കുന്ന രണ്ടര ഏക്കറയോളം ഭൂമി എസ്.ആർ.വിക്ക് കൈമാറാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻറെ എൻ. ഓ. സി മൂന്ന് വർഷങ്ങൾക്കുമുൻപ് ലഭിച്ചിട്ടും ഭൂമി കൈമാറ്റത്തിനാവശ്യമായ ‘അഡ്മിനിസ്ട്രേറ്റീവ് സാങ്ങ്ഷൻ’ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെൻറിൽനിന്നും ലഭിച്ചിട്ടില്ലയെന്നത് ഗൗരവമായി കാണേണ്ട സംഗതിയാണ്. റവന്യു ഡിപ്പാർട്ടുമെൻറിൻറെ പ്രോപ്പസൽ സർട്ടിഫിക്കറ്റിൽ, ‘കൈമാറ്റത്തിന് ഈ ഭൂമി ഉപയുക്തമാണ്’ എന്ന്…
