എറണാകുളം അങ്കമാലി അതിരൂപതയുടെ ഏകീകൃത കുർബാന തർക്കത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇടപെടുന്നു

കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തർക്കത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ണ്ണായക ഇടപെടല്‍. വിഷയം വിശദമായി പഠിച്ച ശേഷം പ്രശ്നം പരിഹരിക്കാൻ മാർപാപ്പ ഒരു പ്രതിനിധിയെ നിയോഗിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരം ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളത്തെത്തും.

എറണാകുളം – അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമായാണ് മാർപാപ്പയുടെ പ്രതിനിധിയായി ആർച്ച് ബിഷപ്പ് എത്തുന്നത് . തർക്കം രൂക്ഷമായതിനെ തുടർന്ന് തുടർന്ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക എട്ടുമാസമായി അടഞ്ഞ് കിടക്കുകയാണ്. ആർച്ച് ബിഷപ്പ് ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് കരുതപ്പെടുന്നു.

ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിലേക്ക് പോലും എത്തുന്ന അവസ്ഥയാണ് ഇവിടെയുള്ളത് . ഈ സാഹചര്യത്തിലാണ് വിഷയം പഠിച്ച് പ്രശ്നം പരിഹരിക്കാൻ മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനും ചർച്ചകൾക്കുമായി ഓഗസ്റ്റ് നാലിനാണ് ബിഷപ്പ് സിറിൽ വാസിൽ എറണാകുളത്ത് എത്തുന്നത്.

ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നിലപാടുമായി മുന്നോട്ടു പോകുകയാണ് സീറോ മലബാർ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയിലെ വേദപഠന കേന്ദ്രങ്ങളിൽ ഏകീകൃത കുർബാന മാത്രമേ നൽകാവൂ എന്ന സിനഡിന്റെ തീരുമാനം അംഗീകരിക്കാത്തവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന മുന്നറിയിപ്പും മാർ ആൻഡ്രൂസ് താഴത്ത് നൽകിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News