കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ത്രിവത്സര ലോ കോളേജ് യാഥാര്‍ത്ഥ്യമാകുന്നു

കാസർകോട്: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ത്രിവത്സര ലോ കോളേജ് നിലവിൽ വരുന്നു. നവംബറിൽ തന്നെ മഞ്ചേശ്വരം ഓഫ് കാമ്പസിൽ എൽഎൽബി കോഴ്സുകൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 60 സീറ്റുകളിലേക്കാണ് പ്രവേശനം. എൽഎൽഎം കോഴ്സിനു ശേഷം എൽഎൽബി കോഴ്സിനും അംഗീകാരം ലഭിച്ചു. ജില്ലയിലെ നിയമ വിദ്യാർത്ഥികൾ അയൽ സംസ്ഥാനമായ കർണാടകയിലെ മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ സ്വകാര്യ കോളേജുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. സമ്പൂർണ നിയമവിദ്യാഭ്യാസ കേന്ദ്രം എന്ന ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർഥ്യമായത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകും പുതിയ കോളേജ്. 2009ൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ആയിരിക്കെയാണ് സർവകലാശാലയ്ക്ക് 10 ഏക്കർ അനുവദിച്ചത്. സപ്തഭാഷാ പഠനകേന്ദ്രം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അതേ വർഷം തന്നെ ഇതിന് തറക്കല്ലിട്ടെങ്കിലും നിർമാണം നടന്നില്ല. 2016ൽ പ്രഫ.ഖാദർ മാങ്ങാട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരിക്കെയാണ് കെട്ടിടത്തിന്റെ നിർമാണം…

പ്രണയ നൈരാശ്യം; യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

കണ്ണൂർ: പ്രണയ നൈരാശ്യം യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചു. പാനൂരിലാണ് വിഷ്ണുപ്രിയ എന്ന യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ശ്യാംജിത്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബ വീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാൻ സ്വന്തം വീട്ടിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം. വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന ശ്യാംജിത്ത് വീട്ടില്‍ മറ്റാരും ഇല്ല എന്ന് ഉറപ്പു വരുത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളും അയൽവാസികളും മരണവീട്ടിലായതിനാൽ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല. വസ്ത്രം മാറാൻ വീട്ടിലേക്ക് പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെ മരണം നടന്ന തറവാട്ടിൽ നിന്ന് യുവതിയെ തിരഞ്ഞ് ബന്ധുക്കളെത്തിയപ്പോഴാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും കൈകളിലും മാരകമായ മുറിവുകളുണ്ട്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ…

അമ്മയെ വെട്ടി പരിക്കേല്പിച്ച മകനെ അറസ്റ്റു ചെയ്തു

കണ്ണൂർ: മയക്കു മരുന്നു വാങ്ങാന്‍ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ വെട്ടി പരിക്കേല്പിച്ചു. കണ്ണൂര്‍ വടക്കേ പൊയിലൂരിലാണ് സംഭവം നടന്നത്. മയക്കുമരുന്നിന് അടിമയായ നിഖിൽരാജ് എന്ന യുവാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പാനൂർ വടക്ക് പൊയിലൂരിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. മകന്റെ വെട്ടു കൊണ്ട അമ്മയുടെ ഇരുകൈകള്‍ക്കും പരിക്കേറ്റു. അമ്മയെ വെട്ടിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പോലീസ് പറഞ്ഞു. പോലീസ് എത്തിയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. അക്രമം സംബന്ധിച്ച് മൊഴിയെടുക്കാൻ പൊലീസ് അമ്മയെ സമീപിച്ചെങ്കിലും മകനെതിരെ പരാതിയില്ലെന്ന് അമ്മ പറഞ്ഞു. എന്നാല്‍, പോലീസ് സ്വമേധയാ കേസെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് പോലീസ് കേസെടുത്തു.

കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തയാളെ മറ്റു യാത്രക്കാര്‍ ഓടിച്ചിട്ടു പിടികൂടി

കൊല്ലം: ബസ്സില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത യാത്രക്കാരനെ കെ‌എസ്‌ആര്‍‌ടിസി ഡ്രൈവര്‍ കരണത്തടിച്ചു. കൊല്ലം ഏഴുകോണിലാണ് സംഭവം. യാത്രക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറുടെ കൈ യാത്രക്കാരൻ തട്ടി മാറ്റി പുറത്തേക്ക് ഓടിയതോടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അതിനിടയിലാണ് ഡ്രൈവര്‍ യാത്രക്കാരന്റെ കരണത്തടിച്ചത്. തൊട്ടുപിന്നാലെ നാട്ടുകാരും യാത്രക്കാരനെ കൈയേറ്റം ചെയ്തു. ഏഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴ. എന്നാല്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ മര്‍ദിക്കാന്‍ നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.  

പുതിയ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യരുതെന്ന് ഗവർണറോട് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യരുതെന്ന് ഗവർണറോട് ഹൈക്കോടതി. സെനറ്റിൽ നിന്ന് പിൻവലിക്കപ്പെട്ട അംഗങ്ങൾ സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹരജി പരിഗണിച്ച ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ചാണ് 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. ഹർജി ഈ മാസം 31ന് വീണ്ടും പരിഗണനയ്ക്കെടുക്കും. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലയുടെ പ്രതിനിധിയെ നിയമിക്കുന്നതിനായി ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെ അസാധാരണ വിജ്ഞാപനത്തിലൂടെ ഗവർണർ പുറത്താക്കിയിരുന്നു.

വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി രണ്ട് വൈസ് ചാന്‍സലര്‍മാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി കേരളത്തിലെ രണ്ട് വൈസ് ചാന്‍സലര്‍മാരുടെ ഭാവി അനിശ്ചിതത്വിലാക്കുമെന്ന് സൂചന. യുജിസി ചട്ടങ്ങൾ പ്രകാരം വൈസ് ചാൻസലറെ നിയമിക്കുന്നതിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരാളുടെ പേര് മാത്രം അയച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. കാലടി സംസ്‌കൃത സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും സമാനമായ നിയമനം നടന്നിട്ടുണ്ട്. സംസ്‌കൃത സർവകലാശാല വിസിയായി, കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്കൂൾ ഓഫ് ലാംഗ്വേജസ് ഡയറക്ടറുമായ ഡോ. എം.വി. നാരായണനെ കഴിഞ്ഞ മാർച്ചിലാണ് ചാൻസലറായി നിയമിച്ചത്. നിയമനത്തിന് പാനൽ നൽകാതെ ഡോ. നാരായണന്റെ പേര് മാത്രമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇത് അംഗീകരിച്ചായിരുന്നു നിയമനം. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുകയായിരുന്നു. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി…

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: തരൂരിന് പിന്തുണ നല്‍കിയവര്‍ കെപിസിസിയുടെ ഹിറ്റ് ലിസ്റ്റില്‍

കൊച്ചി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ പിന്തുണച്ച നേതാക്കൾ കേരള പിസിസിയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് സൂചന. കെപിസിസി പ്രസിഡന്റും എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചപ്പോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. ശബരിനാഥൻ, ഉൾപ്പെടെയുള്ള യുവനേതാക്കളും തമ്പാനൂർ രവി, കെ.സി. അബു, എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ളവർ തരൂരിനൊപ്പം നിന്നു. തരൂരിരിനൊപ്പം നിന്നവരെ രൂക്ഷമായി വിമർശിച്ച് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ രംഗത്തെത്തി. ഹൈബി ഈഡൻ എംപി, എംഎൽഎ പി.സി. വിഷ്ണുനാഥും തരൂരിനൊപ്പം നിന്നു. സംസ്ഥാനത്തെ യുവാക്കളുടെ പിന്തുണയാണ് തരൂരിന് ലഭിച്ചത്. ഇന്തയൊട്ടാകെയും നെഹ്‌റു കുടുംബത്തിന്റെ അടിമത്തത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തരൂരിന് വോട്ട് ചെയ്തു. ആരെല്ലാം തരൂരിന് അനുകൂലമായി വോട്ട് ചെയ്തു എന്ന് അറിയാന്‍ വഴിയില്ല.…

കള്ളക്കേസില്‍ കുടുക്കിയതിനെതിരെ മന്ത്രി വീണാ ജോർജിനും എട്ടു പേര്‍ക്കുമെതിരെ ക്രൈം നന്ദകുമാര്‍ കേസ് ഫയല്‍ ചെയ്തു

കൊച്ചി: ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജിനെതിരെ എറണാകുളം നോർത്ത് ടൗൺ പോലീസ് 1246/2022 നമ്പർ പ്രകാരം പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിലാണ് വീണാ ജോർജ് ഉൾപ്പെടെ 8 പേര്‍ക്കെതിരെ കേസെടുത്തത്. ഈ കേസിലെ നാലാം പ്രതി അന്നു വിജയ പ്രദീപിന്റെ വ്യാജ പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനെ എസ്‌സി/എസ്ടി അട്രോസിറ്റി വകുപ്പിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയും 34 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഹൈക്കോടതി വിധിയോടെ ജാമ്യം ലഭിക്കുകയും ചെയ്തു. . ഈ കേസിലെ നാലാം പ്രതി അഞ്ജു വിജയ പ്രദീപിന്റെ വ്യാജ പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെ എസ്‌സി/എസ്ടി അട്രോസിറ്റി വകുപ്പ് പ്രകാരം…

മുളമൂട്ടില്‍ മറിയാമ്മ ജോര്‍ജ് (77) അന്തരിച്ചു

വടവാതൂര്‍ (കോട്ടയം): പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജോര്‍ജ് എം. ജോണിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (77) അന്തരിച്ചു. സംസ്‌കാരം ഒക്‌ടോബര്‍ 21-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കോട്ടയം ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രല്‍ സെമിത്തേരിയില്‍. പരേത വടവാതൂര്‍ അമ്പലത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സുനിത (മുംബൈ), സുനില്‍ (അമേരിക്ക), സുജ (അമേരിക്ക). മരുമക്കള്‍: മോന്‍സി വര്‍ഗീസ് (മുംബൈ), അശ്വതി സുനില്‍, വര്‍ഗീസ് ഉമ്മന്‍ (ഇരുവരും അമേരിക്ക). വാര്‍ത്ത അയച്ചത്: ലാലു കുര്യാക്കോസ്, ന്യൂജേഴ്‌സി

പൂർവ വിദ്യാർഥി സംഗമത്തില്‍ പങ്കെടുത്ത 16 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

പിലിക്കോട്: നീലേശ്വരത്തെ സ്വകാര്യ കോളേജിലെ 1994-95 പ്രീ ഡിഗ്രി ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയിൽ പങ്കെടുത്ത 16 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിലെ ഒരു ഹോട്ടലിലായിരുന്നു പരിപാടി. ഇവിടെ നിന്ന് ബിരിയാണി കഴിച്ചവർക്ക് അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് 16 പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി. ബുധനാഴ്ച പരാതിയുമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ഹോട്ടല്‍ ഉടമയെയും സമീപിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി കെ. രമേശന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.വി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടല്‍ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. അന്നേ ദിവസം ഒട്ടേറേ പേര്‍ ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ അവരാരും ഭക്ഷ്യവിഷബാധയേറ്റന്ന പരാതിയുമായി എത്തിയിരുന്നില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.