വടക്കാങ്ങര: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും പറഞ്ഞു. വിവിധ സെഷനുകളില്‍ ഡോ. ഹിക്മത്തുള്ള, മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, ഷമീമ സക്കീർ, സുമയ്യ ജാസ്മിൻ, ആദില നാസർ തുടങ്ങിയവർ സംസാരിച്ചു. പതിനാലം രാവ് ജേതാവ് ബാദുഷ ബി. എം ഗാനം ആലപിച്ചു സദസ്സിനെ ആവേശം കൊള്ളിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, ഷാറൂൻ അഹമ്മദ്, മുനീബ കോട്ടക്കൽ, ആബിദ…
Category: KERALA
അമൃത വിശ്വ വിദ്യാപീഠത്തിലെ 1690 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി
കൊല്ലം: ഒരു വ്യക്തിയെ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയെന്നത് വിദ്യാഭ്യാസം മാത്രമാണെന്നും അക്കാദമിക വിദ്യാഭ്യാസത്തിൽ ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങൾക്ക് ഊന്നൽ നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസിൽ 22-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം എന്നത് ഒരു ആയുധമാണ്. അതിനെ ഒരു കത്തിയായി കരുതിയാൽ ഒരു വീട്ടമ്മ അത് വീട്ടിൽ പാചകത്തിനുപയോഗിക്കുകയും അതേ സമയം അതൊരു കുറ്റവാളിയുടെ കയ്യിലെത്തിയാൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. സ്വന്തം ഉയർച്ചയ്ക്കൊപ്പം മറ്റുള്ളവരുടെ നൻമയും ഉറപ്പാക്കാനുള്ള മനസ്സാണ് ആത്മീയമൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേവലം പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ കൊണ്ടുമാത്രമല്ല, മറിച്ച് സ്വയം അവനവനെ തിരിച്ചറിയുന്നതിലൂടെയാണ് ജീവിതത്തിൽ സംതൃപ്തി നേടാൻ കഴിയുക. അപ്പോൾ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കെത്തിയതായി അനുഭവപ്പെടുകയുള്ളൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. ജീവിതത്തിൽ…
മാമ്പഴക്കള്ളന് പോലീസിനെ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥി
കോട്ടയം: കടയില്‍ ആളില്ലാത്ത തരം നോക്കി മാമ്പഴം മോഷ്ടിച്ച പോലീസുകാരന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്കൂളുകളിലെ കലോത്സവ വേദികളിലും സംഭവം ഹിറ്റായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർത്ഥിയുടെ സ്റ്റേജ് ഷോയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. സ്കൂൾ കലോത്സവത്തിൽ പ്രഛന്നവേഷ മത്സരത്തിലാണ് മാമ്പഴം മോഷ്ടിക്കുന്ന പോലീസുകാരന്റെ വേഷം നിബ്രാസ് റഹ്മാൻ എന്ന വിദ്യാര്‍ത്ഥി അവതരിപ്പിച്ചത്. മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിബ്രാസിന്റെ പ്രച്ഛന്നവേഷ മത്സരത്തിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്റ്റേജിൽ എത്തിയ ശേഷം, ആരെങ്കിലും നോക്കുന്നുണ്ടോ എന്നറിയാൻ കുട്ടി ചുറ്റും നോക്കി, അവിടെ പെട്ടിയിൽ വെച്ചിരുന്ന മാങ്ങ എടുക്കുന്നതാണ് രംഗം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശിഹാബിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ മാമ്പഴ മോഷണത്തെ കളിയാക്കി വിദ്യാർഥിയുടെ പ്രകടനം വീണ്ടും ജനശ്രദ്ധയാകർഷിക്കുകയാണ്.
കാണാമറയത്തേക്ക് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ കാത്ത് ആശങ്കയോടെ ബന്ധുക്കള്‍
കാസർഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2011-2022 കാലയളവിൽ അപ്രത്യക്ഷരായ ആറ് സ്ത്രീകളെയും ഒരു കുട്ടിയെയും കണ്ടെത്താൻ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 2011ൽ കാണാതായ രേഷ്മ, 2012 മാർച്ചിൽ കാണാതായ അമ്പലത്തറ സ്വദേശി ബേബി, ആദൂരില്‍ നിന്ന് കാണാതായ വനജ, ചന്തേര സ്വദേശിനി സീനത്തും അവരുടെ കുട്ടിയും, തമിഴ്നാട് സ്വദേശിനിയായ യുവതി, വിദ്യാ നഗറില്‍ നിന്ന് കാണാതായ 17 വയസ്സുള്ള പെൺകുട്ടി എന്നിവരെക്കുറിച്ചാണ് നാളിതുവരെ യാതൊരു വിവരവുമില്ലാത്തത്. 2011 ജനുവരിയിലാണ് തായന്നൂരിലെ രേഷ്മ എന്ന യുവതിയെ കാസർകോട്ട് നിന്ന് കാണാതായത്. പതിനൊന്ന് വർഷം കഴിഞ്ഞിട്ടും രേഷ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്. വീട്ടുജോലിക്കാരിയായ ബേബി ഒരു ദിവസം ജോലിക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ല. സീനത്ത് കുട്ടിയുമായി പിടിഎ യോഗത്തിന് പോയതാണ്. പിന്നീട് ഇരുവരേയും കുറിച്ച്…
എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ അകാരണമായി മര്‍ദ്ദിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്തു
കൊച്ചി: സ്റ്റേഷനിൽ വെച്ച് വിദ്യാര്‍ത്ഥിയെ മർദിച്ച കോതമംഗലം എസ്ഐ മാഹിൻ സലിമിന് സസ്പെൻഷൻ. മാർ ബസേലിയോസ് കോളജിലെ വിദ്യാർത്ഥി റോഷനെ മർദ്ദിച്ചതിനാണ് എസ്ഐയെ എറണാകുളം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകനാണ് റോഷന്. എസ്ഐ മാഹിൻ സലിം റോഷനെ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കോതമംഗലം തങ്കളത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഏതാനും വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇക്കാര്യം അന്വേഷിക്കാൻ പുലർച്ചെ രണ്ട് മണിയോടെ സ്റ്റേഷനിലെത്തിയ റോഷനെ എസ്ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനമേറ്റ റോഷൻ ആശുപത്രിയിൽ ചികിത്സ തേടി.
ഇലന്തൂരിലെ ഇരട്ട നരബലി: വീട്ടു വളപ്പില്‍ നിന്ന് എല്ലിന് കഷ്ണം കണ്ടെടുത്തു
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ പറമ്പില്‍ നിന്ന് അസ്ഥിക്കഷണം കണ്ടെടുത്തു. ഇത് മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ അസ്ഥി മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള മായ, മർഫി എന്നീ പോലീസ് നായ്ക്കളെയാണ് വീട്ടുവളപ്പിൽ പരിശോധനയ്ക്ക് കൊണ്ടുവന്നത്. 2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായ്ക്കൾ ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെട്ടവയാണ്. മായയും മർഫിയും മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളാണ്. 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും. നരബലി കേസില്‍ മായയുടെയും മര്‍ഫിയുടെയും സഹായം ഏറെ നിര്‍ണായകമാണ്. നേരത്തെ മൃതദേഹം കണ്ടെത്തിയ സ്ഥലവും…
പലതവണ ബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി; കോഴിക്കോട് ഖാസിക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: ലൈംഗികാരോപണ പരാതിയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ല്ലിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വനിതാ സെൽ കേസെടുത്തത്. രണ്ട് വർഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ല്ലി തന്നെ പീഡിപ്പിച്ചതായാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. ഖാസിക്കെതിരെ ഐപിസി 376, 5206 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. മുപ്പത്തിമൂന്നുകാരിയായ യുവതി തന്റെ ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാണ് ഖാസിയെ സമീപിച്ചത്. ബന്ധം വേർപെടുത്തിയ ശേഷം ഭർത്താവിൽ നിന്ന് ഒന്നര ലക്ഷം രൂപ വാങ്ങി കൊടുത്ത ശേഷമാണ് ഖാസി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് യുവതി പറയുന്നു. ചൊവ്വാഴ്ചകളില്‍ പരപ്പനങ്ങാടിയിൽ എത്തിയ തന്നെ ഖാസി പലതവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു
തിരുവനന്തപുരം: കേരളം പിടിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ഇതുവരെ നടപ്പാക്കിയ തന്ത്രങ്ങളെല്ലാം പാളിയതോടെ ലക്ഷ്യം കൈവരിക്കാൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് നിയമിക്കുകയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയമാക്കി സുരേഷ് ഗോപിയെയും മെട്രോമാൻ ഇ. ശ്രീധരനെയും മത്സരിപ്പിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ പരമോന്നത സമിതിയായ കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കാലാവധി അടുത്ത ഡിസംബറിൽ അവസാനിക്കുമ്പോൾ ഒരിക്കൽ കൂടി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്ന സുരേന്ദ്രനെ ഒഴിവാക്കി സുരേഷ് ഗോപിയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചാലും അത്ഭുതപ്പെടാനില്ല. ഈയിടെ…
തലമുടി നീട്ടി വളർത്തിയതിന് വിദ്യാർത്ഥിയെ മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കണ്ണൂർ: തലമുടി നീട്ടി വളര്‍ത്തിയതിന് കണ്ണൂരില്‍ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. പിടിഎ എക്സിക്യൂട്ടീവ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്ലാത്തൂർ സ്വദേശി മുഹമ്മദ് സഹലിനെ പ്ലസ് 2 വിദ്യാർത്ഥികളുടെ സംഘം ക്രൂരമായി മർദ്ദിച്ചത്. മുഹമ്മദ് സഹല്‍ തലമുടി നീട്ടി വളർത്തിയതിനെ ചോദ്യം ചെയ്യുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ചെവി വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച വിവരം പുറത്തറിഞ്ഞത്. തുടർന്നാണ് സഹലിന്റെ വീട്ടുകാർ ശ്രീകണ്ഠാപുരം പരാതി നൽകിയത്. മാതാപിതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് നല്കിയ പരാതിയും സ്കൂള്‍ അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ശ്രീകണ്ഠപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സഹലിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. രണ്ടാഴ്ച മുന്‍പും ഇതേ സ്കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് ജൂനിയര്‍…
കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധം: ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി ബസ്സുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അവ നീക്കം ചെയ്യണമെന്നും ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആർടിസിയിലെയും കെയുആർടിസിയിലെയും പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ വാഹനങ്ങളും പൊതുവാഹനങ്ങളും തമ്മിൽ വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ബസുകൾ ഉൾപ്പെടെ ഡ്രൈവറുടെ ക്യാബിനിലോ യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തോ പരസ്യങ്ങളോ നിരോധിത ഫ്ലാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകളിലും ഓട്ടോ ഷോകളിലും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യങ്ങള്‍ ഗതാഗത വകുപ്പ് കമ്മീഷണർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. അതിനിടെ, വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദയാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ചയാണെന്നും കോടതി പറഞ്ഞു.
