തലവടി: ഈ വരുന്ന നെഹ്റു ട്രോഫിയിൽ കന്നി അങ്കത്തിന് ഒരുങ്ങുന്ന ‘തലവടി ചുണ്ടൻ വളളം’ സാമൂഹിക പ്രതിബദ്ധതയ്ക്കും ലഹരിവിരുദ്ധ ബോധക്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കി കൊണ്ട് ‘ വി കെയർ പ്രോജക്ട് ‘ രൂപികരിച്ചു. യുവാക്കളെ തുഴച്ചിൽ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം എടത്വാ എസ്.ഐ: സി.മഹേശ് നിർവഹിച്ചു. നിരേറ്റുപുറം ജംഗ്ഷനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ഫാദർ എബ്രഹാം തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.ചെങ്ങന്നൂർ എക്സൈസ് അസിസ്റ്റൻ്റ് എസ് ഐ:അരുൺകുമാർ പുന്നശ്ശേരിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്കി.തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം,ബോട്ട് ക്ലബ് വൈസ്…
Category: KERALA
സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണത്തിനെതിരെ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്കി
കൊച്ചി: കുടുംബങ്ങളുടെ ആത്മീയ അടിത്തറയും വിശുദ്ധിയും തകര്‍ക്കുന്ന സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരത കത്തോലിക്കാ മെത്രാന് സമിതി ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്കി. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളുടെ പവിത്രതയും ധാര്‍്മ്മികതയും നഷ്ടപ്പെടുത്തുന്നതാണ് സ്വവര്‍ഗ്ഗവിവാഹങ്ങളെന്നും കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ രാഷ്ട്രത്തിന്റെ പൈതൃകത്തേയും ആര്‍ഷഭാരത സാംസ്കാരിക പാരമ്പര്യങ്ങളെയും കളങ്കപ്പെടുത്തുമെന്നും നിവേദനത്തില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ചെയര്മാന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന് എന്നിവര്‍ ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗവിവാഹങ്ങളെ ധാര്‍മ്മികമായി അംഗീകരിക്കാന്‍ കത്തോലിക്കാസഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ധാമ്പത്യ ധര്‍മ്മത്തിലൂടെ പ്രാപിക്കുന്ന സ്നേഹസമ്പൂര്ണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോള്‍ അതിനെ വെല്ലുവിളിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും സൃഷ്ടിക്കും. സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുതയില്‍ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്നുള്ള കേന്ദ്ര നിയമമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക്…
ഡോ. വന്ദനയുടെ മരണം: പ്രതിയെയല്ല ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ്
കൊല്ലം: കൊട്ടാരക്കരയിൽ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയിലെത്തിയപ്പോൾ പരാതിക്കാരന് മാത്രമായിരുന്നുവെന്ന് എഡിജിപി എം ആർ അജിത് കുമാർ. ഇയാളെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഡിജിപി പറഞ്ഞു. പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ആക്രമിക്കപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ബന്ധുവും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. ആ സമയത്ത് ഇയാള്‍ ശാന്തനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡോക്ടര്‍ മുറിവ് ഡ്രസ്സ് ചെയുന്നതിനിടെ ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കുത്തേറ്റത് പോലീസ് കോണ്‍സ്റ്റബിളിനാണ്. എല്ലാവര്ക്കും ഓടി മാറാന്‍ സാധിച്ചു. ഡോ.വന്ദനയ്ക്ക് ഓടി മാറാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എഎസ്ഐയേയും നാട്ടുകാരനായ ബിനുവിനെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഇയാളുടെ ശരീരത്ത് മുറിവുണ്ടായിരുന്നത് കൊണ്ടാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍…
താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസറും ബന്ധുക്കളും അറസ്റ്റില്‍
മലപ്പുറം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ താനൂരില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു. നാസറിന്റെ സഹോദരന് സലാം, സഹോദരന്റെ മകന്, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.
ടീൻസ് മീറ്റുകൾക്ക് തുടക്കമായി
എസ്.ഐ.ഒ സംസ്ഥാനത്തുനീളം നടത്തുന്ന വെക്കേഷൻ കാമ്പയിന്റെ ഭാഗമായി, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ടീൻസ് മീറ്റുകൾക്ക് കോട്ടക്കൽ ഏരിയയിൽ തുടക്കമായി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മെയ് 31 വരെയുള്ള കാമ്പയിൻ കാലയളവിൽ ജില്ലയിലെ 25 ഓളം കേന്ദ്രങ്ങളിലാണ് ടീൻസ് മീറ്റുകൾ സംഘടിപ്പിക്കുക. ഇസ്ലാം, ഇസ്ലാമിക ചരിത്രം, ഇസ്ലാമോഫോബിയ, ലിബറൽ ലോകത്തെ മുസ്ലിം ജീവിതം, കരിയർ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകം എന്നീ സെഷനുകളും വിവിധ കലാ-കായിക പരിപാടികളും ഉൾക്കൊള്ളിച്ചാണ് ഈ വർഷത്തെ ടീൻസ് മീറ്റുകൾ ആസൂത്രണം ചെയ്തിട്ടുള്ളത്. രെജിസ്ട്രേഷനായി ബന്ധപ്പെടാനുള്ള നമ്പർ- 7356156624
മണിപ്പൂരിൽ നടക്കുന്നത് സംഘ് പരിവാർ രാഷ്ട്രീയത്തിന്റെ റിയൽ സ്റ്റോറി: ഹമീദ് വാണിയമ്പലം
മലപ്പുറം : സംഘ്പരിവാർ ആധിപത്യത്തിൽ ഇന്ത്യയിൽ എന്താണ് സംഭവിക്കുക എന്നതിൻ്റെ നേർ ചിത്രമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിമ്പലം പറഞ്ഞു. തിരൂർ കൂട്ടായിയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ജനവിഭാഗങ്ങൾ സമാധാനമായി കഴിഞ്ഞിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഉണ്ടാക്കിയ സ്വാധീനം വൻ ദുരന്തമാണ് സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് BJP വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വലിയ ധ്രൂവീകരണമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഭീകരമാണ്. കഴിഞ്ഞ വർഷം ത്രിപുരയിൽ മുസ്ലിങ്ങൾക്ക് നേരേയും ആസൂത്രിത ആക്രമണമുണ്ടായി. മതന്യൂനപക്ഷങ്ങളെയും ദലിത്-ആദിവാസി-ഗോത്ര വിഭാഗങ്ങളെയും ഉൻമൂലനം ചെയ്യുക എന്ന സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിതെല്ലാം. 2002 ലെ ഗുജറാത്ത് , 2008 ലെ കന്ധമാൽ വംശഹത്യകളെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ആക്രമണം. മതേതര പാർട്ടികൾ ഐക്യപ്പെടുക…
ചലച്ചിത്ര രംഗത്തെ ലഹരി ഉപയോഗം; അടിയന്തിര നടപഠി വേണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം:ചലച്ചിത്ര രംഗത്തെ വ്യാപക ലഹരി ഉപയോഗത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി, കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. കേരളീയ സമൂഹത്തില്‍, പ്രതേകിച്ച് യുവതീ-യുവാക്കളില്‍ ലഹരി ഉപയോഗം അപകടകരമാംവിധം സ്വാധീനം ചെലുത്തിയിരിക്കുകയാണ്. ചലച്ചിത്ര കലാകാരന്മാരുടെ ലഹരി ഉപയോഗം, ലഹരിയെഗ്ലാമറൈസ് ചെയ്യുന്നതിനും അതുവഴി യുവതയെ കൂടുതലായി ലഹരിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും ഇടയാക്കും. ലഹരി ഉപയോഗിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താനും അക്കാര്യം അധികൃതരെ അറിയിക്കാനും ചലച്ചിത്ര സംഘടനകള്‍ സ്വയം തയ്യാറാകണം. ലഹരിക്കെതിരേ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും, അല്ലാത്ത പക്ഷം ഈ സാമൂഹ്യ തിന്മയ്ക്ക് സാംസ്ക്കാരിക കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും ആനന്ദകുമാര്‍ മുന്നറിയിപ്പ് നല്കി.
അടൂര്‍ ലൈഫ്ലൈന് ആശുപത്രിയിൽ അത്യാധുനിക കെയര്സ്ട്രീം ഡിജിറ്റല്‍ മൊബൈല്‍ എക്സ്-റേസംവിധാനം; ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ലൈഫ്ലൈന് ഹോസ്പിറ്റലില്‍ കെയര്സ്ട്രീമിന്റെ അത്യാധുനിക മൊബൈല്‍ ഡിജിറ്റല്‍ എക്സ്-റേ ഇമേജിംഗ് സംവിധാനം കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മധ്യതിരുവിതാംകൂറിലെ ആരോഗ്യ പരിപാലന രംഗത്തെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നാണ് അടൂരിലുള്ള ലൈഫ്ലൈന് ആശുപത്രി. പ്രശസ്ത ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റും വന്ധ്യത ചികിത്സാ വിദഗ്ധനുമായ ഡോ.എസ്.പാപ്പച്ചനാണ് ഇത് സ്ഥാപിച്ചത്. “സമൂഹത്തിന്റെ ആവശ്യങ്ങള്‍ മൊത്തത്തില്‍ നേടിയെടുക്കാനുള്ള പ്രതിബദ്ധതയാണ് 300 കിടക്കകളുള്ള ഈ ആശുപത്രിയുടെ വിജയത്തിന്റെയും വളര്‍ച്ചയുടെയും കാരണം. ലൈഫ്ലൈന് ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിച്ച ഡി.ആര്.എക്സ്.-റെവല്യൂഷന് ഡിജിറ്റല്‍ മൊബൈല്‍ സിസ്റ്റം രോഗികള്‍ക്ക് ഫലപ്രദമായ എക്സ്-റേ ഇമേജിംഗ് നല്‍കുന്നതിന് സഹായിക്കും. ലൈഫ്ലൈന് ഹോസ്പിറ്റലില്‍ ഈ സംവിധാനം ലഭ്യമാക്കുന്നതിലൂടെ, നൂതന രോഗനിര്‍ണ്ണയത്തിനായി രോഗികള്‍ക്ക് സമയം ലാഭിക്കുക മാത്രമല്ല, മികച്ച രീതിയിൽ രോഗനിര്‍ണയം സാധ്യമാക്കാനും കഴിയും,” ലൈഫ് ലൈന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. പാപ്പച്ചന്…
ഇടതു സർക്കാരിന്റ നികുതി കൊള്ള പിൻവലിക്കുക: വെൽഫെയർ പാർട്ടി
മങ്കട: ഇടതു സർക്കാർ കെട്ടിടപെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ പ്രയാസത്തിലായത് വീട് എന്ന സ്വപ്നവുമായി നടക്കുന്ന സാധരണക്കാരാണ്. കഴിഞ്ഞ ഏപ്രിൽ 10 മുതൽ പെർമിറ്റ് ഫീസ് ഇനത്തിൽ പത്തിരട്ടിയിൽ ഏറെ വർധനയാണ് സർക്കാർ കൊണ്ട് വന്നിരിക്കുന്നത്. സർക്കാരിൻ്റെ ഈ പകൽ കൊള്ളയെ ജനമധ്യത്തിൽ തുറന്നു കാണിച്ച്, ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്ക കാമ്പയിൻ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘാടനം കേരള ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റിപ്പുളിയൻ അബ്ബാസ് നിർവ്വഹിച്ചു. ജനങ്ങളെ പരമാവധി ഊറ്റിയെടുത്ത് , അഴിമതിക്കും ധൂർത്തിനും കളമൊരുക്കുന്ന സമീപനമാണ് സർക്കാർ പിൻപറ്റുന്നതെന്ന് കാമ്പയിൻ കൺവീനർ ഷിഹാബ് തിരൂർക്കാട് പറഞ്ഞു. പാർട്ടി ജില്ലാ…
തൊഴിൽ അന്വേഷണ ശിൽപശാല
മലപ്പുറം: തൊഴിൽ അന്വേഷകർക്കായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി തൊഴിൽ അന്വേഷണ ശിൽപശാല സംഘടിപ്പിക്കുന്നു. മെയ് 7 ന് ഞായറാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 1 മണി വരെ മലപ്പുറം മലബാർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ജോബ് ഗൈഡൻസ് ട്രെയിനറും ദുബൈയിലെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ എച്.ആർ അഡ്മിനിസ്ട്രേറ്ററുമായ ജൗഹർ അലിയും പ്രമുഖ കരിയർ ട്രെയ്നറും മിഷൻ സി ത്രീ ഡൽഹിയിൽ ഗ്രോത്ത് ക്യൂറേറ്ററുമായ അജ്മൽ ട്ടി.പി യും സെഷനുകൾ അവതരിപ്പിക്കും. മികച്ച സി.വി എങ്ങനെ തയ്യാറാക്കാം, ജോലി അന്വേഷണത്തിനുള്ള ടിപ്സ്, ഇന്റവ്യൂവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിലായിരിക്കും സെഷനുകൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.bit.ly/jobhunt01 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8848880742 എന്ന നമ്പറിൽ ബന്ധപ്പെടുക.
