കേരളത്തില്‍ ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു; വന്ദേ ഭാരതിനു ശേഷം രാജധാനി എക്സ്പ്രസിനും നേരെ കല്ലേറ്

മലപ്പുറം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. വന്ദേ ഭാരത്, രാജധാനി എക്‌സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ഇത്തവണ കല്ലേറുണ്ടായത്. രണ്ട് സംഭവങ്ങളും നടന്നത് മലപ്പുറത്തും കാസർകോട്ടുമാണ്.

മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറുണ്ടായത്. ഇന്ന് വൈകീട്ട് ട്രെയിൻ സ്റ്റേഷന് തൊട്ടടുത്തുള്ള സിഗ്‌നൽ മറികടക്കുന്നതിനിടെയായിരുന്നു സംഭവം. ലോക്കോ പൈലറ്റ് ഉടൻ ഷൊർണൂർ സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും കണ്ടെത്താനായില്ല.

കാസർകോട് കാഞ്ഞങ്ങാട്ടാണ് സമാനമായ മറ്റൊരു സംഭവം. ഉച്ച കഴിഞ്ഞ് 3.45ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഈ വിവരം യാത്രക്കാരൻ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Print Friendly, PDF & Email

Leave a Comment

More News