• വിദ്യാധന്‍-യു എസ് ടി കൂട്ടുകെട്ടിനെ പ്രശംസിച്ച് അമിതാഭ് കാന്ത് ഐ എ എസ് • പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ സോഷ്യല്‍ ഇമ്പാക്ട് പരിപാടിയില്‍ വിദ്യാധന്‍ ഗുണഭോക്താക്കളും പങ്കാളികളും അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു. തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്പോണ്‍സര്‍ഷിപ്പ് സംരംഭമായ വിദ്യാധന്‍ ഈ വര്‍ഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നൈപുണ്യ പരിശീലനവും നല്‍കുന്നതിന് കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേര്‍ന്ന് ഷിബുലാല്‍ കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന കാരുണ്യ സംരംഭമാണ് വിദ്യാധന്‍. പുതുതായി ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി വിദ്യാധന്റെ പ്രവര്‍ത്തനം ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. 1999ല്‍ വിദ്യാധന്‍ സ്ഥാപിതമായ കാലഘട്ടം മുതല്‍ ഒട്ടനേകം വിദ്യാര്‍ത്ഥികളെ മികച്ച തൊഴിലുകള്‍ക്ക് വേണ്ടി പ്രാപ്തരാക്കാന്‍ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ഈ…
Category: KERALA
പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം; മോഷ്ടാവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
കോഴിക്കോട്: ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കുറ്റവാളികള്‍ക്കായുള്ള പോലീസ് തിരച്ചിൽ ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ (ഒക്ടോബര്‍ 8) പുലർച്ചെ 1.30 നും 4.00 നും ഇടയിലാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചാണ് മോഷ്‌ടാവ് ക്ഷേത്രത്തിന്റെ വടക്കുവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്നത്. ക്ഷേത്രത്തിൽ കയറിയ ഇയാൾ ആറ് ഭണ്ഡാരങ്ങളില്‍ നിന്ന് ഏകദേശം 50,000 രൂപയോളം മോഷ്ടിച്ചതായാണ് നിഗമനം. പുലര്‍ച്ചെ മൂന്നേമുക്കാല്‍ വരെ മോഷ്‌ടാവ് ക്ഷേത്രപരിസരത്തുണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലരയ്‌ക്ക് നട തുറക്കാനെത്തിയ ക്ഷേത്രം ജീവനക്കാരനാണ് മോഷണവിവരം പൊലീസില്‍ അറിയിച്ചത്. പിന്നാലെ തന്നെ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നവരാത്രിയോടനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയതിനാൽ എത്ര രൂപ മോഷണം പോയി എന്ന് കൃത്യമായി…
ശബരിമല നട ഒക്ടോബര്‍ 17-ന് തുറക്കും; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17-ന് വൈകീട്ട് അഞ്ചിന് തുറക്കും. 22ന് തിരുനട അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടവിശേഷത്തിനായി ഒക്ടോബർ 24ന് വൈകിട്ട് അഞ്ചിന് തുറക്കുന്ന നട 25ന് അടയ്ക്കും.തുലാമാസത്തിൽ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മണ്ഡപൂജ ഉത്സവത്തിനും ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു.
കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവേ അമ്മയും മകളും മുങ്ങി മരിച്ചു
തൃശൂർ: കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവേ അമ്മയും മകളും കുളത്തില്‍ വീണ് മുങ്ങി മരിച്ചു. തൃശൂര്‍ മാളപള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. മാള പൂപ്പത്തിയില്‍ പാടത്തെ കുളത്തിലേക്ക് വീണ മകളുടെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ മേരി അനു വെള്ളത്തിൽ വീണു. ആഗ്ന അമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുളത്തിൽ വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം നടന്നത്. പൂപ്പത്തിയില്‍ താമസിക്കുന്ന ഇവർ ബന്ധുവീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ചുള്ളൂർ ക്ഷേത്രം റോഡരികിൽ നിൽക്കുമ്പോൾ റോഡിന് സമീപത്തെ വയലിൽ കൃഷിക്കായി കുഴിച്ച കുളത്തിലേക്ക് പോയ ഇളയ കുട്ടിയുടെ ചെരുപ്പ് വെള്ളത്തിൽ വീണു. മകൾ വിളിച്ചതിനെ തുടർന്ന് ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ മേരി അനു കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് മൂത്ത മകൾ ആഗ്ന അമ്മയെ രക്ഷിക്കാൻ…
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസിൽ വിചാരണ ആരംഭിച്ചു
കൊച്ചി: നടൻ ദിലീപ് പ്രതിയായ 2017ലെ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ മോശം പരാമർശം നടത്തിയതിന് ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ കേരള ഹൈക്കോടതിയിൽ കോടതിയലക്ഷ്യ നടപടി തുടങ്ങി. രജിസ്ട്രാർ ജനറൽ മുഖേന അയച്ച കരട് കുറ്റപത്രത്തിൽ, ഒരു ടിവിയിൽ നടത്തിയ ചർച്ചയ്ക്കിടെ, ജഡ്ജിയെ ചിത്രീകരിക്കാനും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനും സംവിധായകൻ ശ്രമിച്ചതായി കോടതി പറഞ്ഞു. “നിങ്ങള്‍ (സംവിധായകൻ) ബന്ധപ്പെട്ട ജഡ്ജിയുടെ സ്വഭാവത്തെയും കഴിവിനെയും ചോദ്യം ചെയ്തു. ഇത് വിചാരണ നടപടികൾക്ക് മുൻവിധി ഉണ്ടാക്കുന്നു. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നു,” കോടതി പറഞ്ഞു. 56 കാരനായ ഡയറക്ടർക്ക് അയച്ച കുറ്റാരോപണത്തിൽ, 2022 മെയ് 9 ന് നടത്തിയ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കോടതിയുടെ അധികാരത്തെ അപകീർത്തിപ്പെടുത്തുകയും താഴ്ത്തുകയും ചെയ്യുന്നതായി കോടതി പറഞ്ഞു. ചർച്ചയ്ക്കിടെ, ബൈജു കൊട്ടാരക്കര വിചാരണ കോടതി ജഡ്ജിയെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തി, ലൈംഗികാതിക്രമക്കേസിൽ അതിജീവിത ജഡ്ജിക്കെതിരെ…
നോർവീജിയൻ കമ്പനികൾ കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും
തിരുവനന്തപുരം: നോർവീജിയൻ കമ്പനികളായ മറിനോറും കോർവസ് എനർജിയും കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കാൻ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച അറിയിച്ചു. മറൈൻ അക്കമഡേഷൻ സേവനങ്ങൾക്കുള്ള മുൻനിര കമ്പനികളിലൊന്നാണ് മരിനർ. അതേസമയം, കോർവസ് എനർജി സീറോ എമിഷൻ, ഹൈബ്രിഡ് മാരിടൈം, ഓഫ്‌ഷോർ, സബ്‌സീ, പോർട്ട് ആപ്ലിക്കേഷനുകൾക്കുള്ള നോർവീജിയൻ വിതരണക്കാരനാണ്. മറൈൻ, ഓഫ്‌ഷോർ അക്കോമഡേഷൻ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന മറിനോർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കുമ്പോൾ കേരളത്തെ പരിഗണിക്കാൻ സമ്മതിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടുത്തിടെ കമ്മീഷൻ ചെയ്ത ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനായി ക്യാബിനുകളും സ്റ്റീൽ ഫർണിച്ചറുകളും സ്ഥാപിക്കുന്നതിൽ മാരിനോർ പങ്കാളിയാണെന്ന് സിഎംഒ അറിയിച്ചു. 7 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് കൊച്ചിയിൽ ഓഫീസുണ്ട്. നിലവിൽ വിദേശത്ത് ഫർണിച്ചർ നിർമ്മിച്ച് കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. ഏഷ്യൻ മേഖലയ്ക്കായുള്ള മറൈൻ, ഓഫ്‌ഷോർ അക്കോമഡേഷൻ സംവിധാനങ്ങൾ കേരളത്തിൽ നിർമ്മിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ…
പള്ളിയും പള്ളിയറയും ഒന്നു തന്നെ; മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കാസര്‍ഗോഡ് മസ്ജിദ് സലാമ
കാസര്‍ഗോഡ്: വെറുപ്പും വിദ്വേഷവും നിറഞ്ഞ ഈ കാലത്ത് ജാതിമതഭേദമെന്യേ എല്ലാവരും ഒരുമിച്ച് ഒരു മുസ്ലിം പള്ളിയുടെ ഉദ്ഘാടനം ശ്രദ്ധേയമായി. ഉദുമ ടൗൺ ജുമാ മസ്ജിദിന് കീഴിൽ നിര്‍മ്മിച്ച ഈച്ചിലിങ്കൽ മസ്ജിദ് സലാമയുടെ ഉദ്ഘാടനം ജനശ്രദ്ധ നേടി. നവീകരിച്ച ഈ പള്ളി ഇന്നലെ (ഒക്ടോബർ 7) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുക്കാന്‍ മുക്കുന്നോത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ എത്തിയത് ഏറെ ശ്രദ്ധേയമായി. നാല് പതിറ്റാണ്ട് പഴക്കമുള്ള പള്ളിയാണ് നവീകരിച്ചത്. സ്ത്രീകളുൾപ്പെടെ പ്രദേശത്തെ ജാതിമതഭേദമെന്യേ നിരവധി പേര്‍ മസ്ജിദിലെത്തുകയും ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ക്ഷേത്ര കമ്മിറ്റിയാണ് നല്‍കിയത്. പള്ളിയും പള്ളിയറയും (വടക്കൻ കേരളത്തിലെ ക്ഷേത്രത്തിന് നൽകിയ പേര്) ഒന്നാണെന്നാണ് ഇരുപക്ഷത്തിന്റെയും അഭിപ്രായം. ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശനം നടത്താനായി പള്ളി തുറന്ന് കൊടുത്തിരുന്നു. കൂടാതെ…
കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് താന്‍ പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ. മത്സരത്തിൽ നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും തരൂർ വ്യക്തമാക്കി. “ഞാൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചതായി ഡൽഹിയിൽ നിന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതൊരു വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് ഞാൻ പിന്മാറില്ലെന്ന് ഉറപ്പ് തരുന്നു. ഈ തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ സൗഹൃദ മത്സരമാണ്. അവസാനം വരെ ഞാൻ ഇവിടെയുണ്ടാകും, ദയവായി ഒക്‌ടോബർ 17ന് വന്ന് വോട്ട് ചെയ്യുക,” തരൂർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇന്നും (ഒക്ടോബർ 8) നാളെയും (ഒക്ടോബർ 9) മുംബൈയിലാണ് തരൂരിന്റെ പ്രചാരണം. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശശി തരൂരിന്റെ എതിരാളി. തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നു മണിയോടെയാണ് നാമനിര്‍ദേശം പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചത്. ഒക്‌ടോബർ 17നാണ് വോട്ടെടുപ്പ്.…
കുഴൽപ്പണവുമായി ബസ്സില്‍ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയെ വയനാട്ടിൽ എക്സൈസ് സംഘം പിടികൂടി
കൽപറ്റ: വയനാട് തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട് സ്വദേശിയിൽ നിന്ന് അരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. മധുര സ്വദേശി വിജയഭാരതിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസിൽ പോവുകയായിരുന്ന ഇയാളിൽ നിന്നാണ് പണം പിടികൂടിയത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ചെക്ക് പോസ്റ്റ് എക്സൈസ് സംഘവുമാണ് പരിശോധന നടത്തിയത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.ജിനോഷ്, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജെ.വി.പ്രവീജ, എ.ദീപു, എം.അർജുൻ, സലിം, പി.വി. വിപിൻകുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
റബര്‍ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി അതിരൂക്ഷമാകും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: കേരളത്തിലെ റബര്‍മേഖല നേരിടുന്ന പ്രതിസന്ധികള്‍ സമാനതകളില്ലാത്തതാണെന്നും വരുംദിവസങ്ങളില്‍ ഉല്പാദനക്കുറവും വിലത്തകര്‍ച്ചയുംമൂലം അതിരൂക്ഷമാകുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. കാലാവസ്ഥാവ്യതിയാനവും ഇലക്കേടുമുള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍മൂലം ഉല്പാദനത്തില്‍ വന്‍ കുറവാണ് കേരളത്തില്‍ ഈ വര്‍ഷം നിലവിലുള്ളത്. മുന്‍കാലങ്ങളിലെല്ലാം സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഉല്പാദനം ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നതെങ്കിലും ഈ വര്‍ഷമിത് പിന്നോട്ടടിക്കുമെന്നുറപ്പാണ്. ഉല്പാദനം കുറഞ്ഞിട്ടും വിപണിവില ഉയരാത്തതും കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും റബര്‍ബോര്‍ഡും കാലങ്ങളായി തുടരുന്ന ഉത്തരവാദിത്വരഹിതമായ ഒളിച്ചോട്ടവും കര്‍ഷക വഞ്ചനാസമീപനവും അവസാനിപ്പിച്ച് ന്യായവില ഉറപ്പാക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിക്കുന്നതാണ് ഉത്തമം. നിലവിലുള്ള രാജ്യാന്തര വ്യാപാരക്കരാറുകളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടാനൊരുങ്ങുന്ന പുതിയ രണ്ടു ഡസനോളം സ്വതന്ത്രവ്യാപാരക്കരാറുകളും സൃഷ്ടിക്കുന്ന വരാന്‍പോകുന്ന വലിയ പ്രതിസന്ധി പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണി തകര്‍ക്കുന്നതാണ്. ആസിയാന്‍ രാജ്യങ്ങള്‍ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള…
