ആലപ്പുഴ: ഞായറാഴ്‌ച ആലപ്പുഴ പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ കന്നി ജയം കുറിച്ചു. പുന്നമടക്കായലിന്റെ ഇരുകരകളിലും നിറഞ്ഞു നിന്ന ജലോത്സവ പ്രേമികളുടെ നെഞ്ചിടിപ്പിന് ആക്കം കൂട്ടി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ഫിനിഷിംഗ് ലൈൻ കടന്നത്. മത്സരത്തിൽ 4.30.77 മിനിട്ടിലാണ് ഫിനിഷിംഗ് പോയിന്റ് കടന്നത്. സന്തോഷ് ചാക്കോ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇതു ഹാട്രിക് വിജയം കൂടിയാണ്. കുമരകം ആസ്ഥാനമായുള്ള എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം, പുന്നമട ക്ലബ്ബിന്റെ നേതൃത്വത്തിൽ വീയപുരം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം നാലാം സ്ഥാനത്തെത്തി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി നടക്കാതിരുന്ന നെഹ്‌റു…
Category: KERALA
എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം
കൂട്ടിലങ്ങാടി : ‘ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ തലക്കെട്ടിൽ എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി ഏരിയ സമ്മേളനം സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ടി.കെ മുഹമ്മദ് സഈദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് അംഗം ശിബിൻ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ്, വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഇ.സി സൗദ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ നിസാർ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഹിബ നഹീമ എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ഏരിയ സെക്രട്ടറി സി.എച്ച് യഹ്‌യ, അജ്മൽ പടിഞ്ഞാറ്റുമുറി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. വിവിധ മൽസരങ്ങളിലെ വിജയികൾക്ക് ഉപഹാരം നൽകി. നബീൽ അമീൻ ഖിറാഅത്ത് നടത്തി. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ സ്വാഗതവും സമ്മേളന…
കെ കെ ശൈലജയുടെ മാഗ്സേ അവാര്‍ഡ്: മാഗ്സെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു; അപകീർത്തിപ്പെടുത്താനായിരുന്നു ശ്രമമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: മഗ്‌സസെയുടെ പേരിലുള്ള അവാർഡ് നൽകി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനായിരുന്നു ശ്രമം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു രമൺ മാഗ്‌സസെ. അതുകൊണ്ടാണ് ഈ അവാർഡ് സ്വീകരിക്കുന്നത് ശരിയല്ലെന്ന് കെകെ ശൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. അത് അവർ കൃത്യമായി മനസിലാക്കി നിലപാട് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മഗ്‌സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമാണെന്നും കെകെ ശൈലജ വ്യക്തമാക്കി. നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഷൈലജയെ അവാർഡിന് തിരഞ്ഞെടുത്തത്. ഫിലിപ്പീൻസ് മുൻ…
ഏലത്തോട്ടത്തിന് കാവൽ നിൽക്കുന്നത് ഇരുന്നൂറോളം പാമ്പുകൾ; വിള നശിപ്പിക്കുന്ന കുരങ്ങന്മാര്‍ ജീവനും കൊണ്ടോടുന്നു
ഇടുക്കി: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ പാമ്പുകൾ കാവൽ നിൽക്കുന്ന ഏലത്തോട്ടമുണ്ട്. കാവൽക്കാരായി പാമ്പുകളെയാണ് തോട്ടം ഉടമ ഉപയോഗിക്കുന്നത്. പാമ്പെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നവര്‍ക്ക് പാമ്പുകളെ നേരിട്ട് കാണുമ്പോള്‍ സത്യം ബോധ്യപ്പെടും. അവ ജീവനുള്ള പാമ്പുകളല്ല, ചൈനയിൽ നിന്ന് കടൽ കടന്നെത്തിയ ഒറിജിനൽ പാമ്പുകളെ റബ്ബർ പാമ്പുകളാണ്. കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ തുരത്താനാണ് ഈ പാമ്പുകളെ ഉപയോഗിക്കുന്നത്. കൂലിപ്പണിക്കാരനായ ബിജു, കുരങ്ങുകൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ തുരത്താൻ വഴി തേടുകയായിരുന്നു. ഇതിനിടയിലാണ് തോട്ടത്തിൽ ചത്ത പാമ്പിനെ കണ്ട് കുരങ്ങന്മാർ പേടിച്ച് ഓടുന്നത് ബിജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീടാണ് പരീക്ഷണമെന്നോണം ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബര്‍ പാമ്പിനെ വാങ്ങി കുരങ്ങ് വരുന്ന വഴിയില്‍ കെട്ടിവച്ചത്. ഇത് വിജയിച്ചതോടെ കൂടുതല്‍ പാമ്പുകളെ വാങ്ങി തോട്ടത്തില്‍ സ്ഥാപിച്ചു. ഇപ്പോൾ ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവല്‍ നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു…
രണ്ടുവർഷത്തെ ക്ഷീണം മാറി; വണ്ടൂർ സെക്കന്‍ഡറി സ്കൂള്‍ പെൺകുട്ടികളുടെ ഓണാഘോഷം വൈറലാകുന്നു
മലപ്പുറം: വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒത്തൊരുമിച്ച് ആർപ്പുവിളിച്ച് ഓണാഘോഷത്തിന്റെ താളത്തിനൊത്ത് ചുവടുവെച്ച വിദ്യാർഥികൾക്കൊപ്പം അദ്ധ്യാപകരും ചേർന്നതോടെ ആഘോഷം അതിഗംഭീരമായി. എപി അനിൽകുമാർ എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഈ വീഡിയോ ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നഷ്ടപ്പെട്ട ആഘോഷം മുതലും പലിശയും ചേര്‍ത്ത് തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് വണ്ടൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കണ്ടത്. ഒട്ടനവധി ഓണക്കളി സംഘടിപ്പിച്ചെങ്കിലും മികച്ചത് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നടത്തിയ നൃത്തമായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്ന് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ച് സ്‌കൂൾ അധികൃതരും കൈയ്യടി നേടി.
ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ
ചെന്നൈ: ഈ ഓണം സീസണില്‍ കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ ഈ തീരുമാനം. ഈ ട്രെയിനുകളിൽ തത്കാൽ നിരക്കാണ് ഈടാക്കുന്നത്. മൈസൂരിൽ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കും പ്രത്യേക സർവീസുകളുണ്ട്. പ്രത്യേക ട്രെയിനുകള്‍: മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05-ന് കെഎസ്ആര്‍ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15-ന് മൈസൂരുവില്‍ തിരിച്ചെത്തും. യശ്വന്ത്പുര്‍- കൊല്ലം വണ്ടി (06501) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് രാവിലെ 6.10-ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരില്‍ തിരിച്ചെത്തും.…
ഇസ്ലാം വിമോചനത്തിൻ്റെ പുതുലോക ഭാവന’; എസ്.ഐ.ഒ ഏരിയ സമ്മേളനങ്ങൾക്ക് ആവേശോജ്ജ്വല തുടക്കം
നാല്പതാം വാർഷികത്തോടനുബന്ധിച്ച് ‘ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനങ്ങൾക്ക് മഞ്ചേരിയിലും എടപ്പാളിലുമായി തുടക്കം കുറിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇരു സമ്മേളനങ്ങളും വിദ്യാർത്ഥി റാലി, പ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങിയവകൊണ്ട് ശ്രദ്ധേയമായി.മുസ്ലിം വിരുദ്ധ വംശീയത ഹിന്തുത്വ ശക്തികളുടെ ഭരണകൂട നയമാവുകയും വംശഹത്യ യാഥാർഥ്യമാവുകയും ചെയ്ത സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ ഇസ്ലാം വിഭാവന ചെയ്യുന്ന സാമൂഹിക സുരക്ഷയും നിർഭയത്വവും നീതിയും പുലരുന്ന ഒരു ലോകക്രമത്തിന് വേണ്ടി കർമഭൂമിയിൽ സജീവമാവാൻ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയോടുള്ള ഭരണകൂടത്തിന്റെ ചരിത്രപരമായ വംശീയ വിവേചന ഭീകരത അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മഞ്ചേരിയിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം ടി.മുഹമ്മദ് വേളം. എസ്. ഐ.ഒ. സംസ്ഥാന പ്രസിഡന്റ് അംജദ് അലി, സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം അബ്ദുൽ ലത്തീഫ്…
‘ഭാരത് ജോഡോ യാത്ര’: രാഹുൽ ഗാന്ധിയുടെ കാൽനട ജാഥയെ അനുഗമിക്കാൻ കേരളത്തിലെ എട്ട് യുവ നേതാക്കളിൽ ചാണ്ടി ഉമ്മനും
തിരുവനന്തപുരം: ബുധനാഴ്ച കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന 3,500 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഭാരത് ജോഡോ യാത്ര’യിൽ രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നത് സംസ്ഥാനത്തെ എട്ട് യുവ നേതാക്കള്‍. ദേശീയ യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള പ്രമുഖരാണ് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുക. 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര 150 ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിൽ സമാപിക്കും. രാജ്യത്തുടനീളം 118 ഭാരത് പദയാത്രികരെ കോൺഗ്രസ് ദേശീയ നേതൃത്വം തിരഞ്ഞെടുത്തു. ചാണ്ടി ഉമ്മനെ കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടൻ, എൻഎസ്‌യുഐ ദേശീയ കോഓർഡിനേറ്ററും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ നബീൽ കല്ലമ്പലം, സേവാദൾ മുൻ പ്രസിഡന്റ് എംഎ സലാം, അസംഘടിത തൊഴിലാളി എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന ദേശീയ കൺവീനർ ഡി.ഗീതാകൃഷ്ണൻ, ചാലക്കുടി മുൻ നിയമസഭാ സീറ്റ്…
കെ സുരേന്ദ്രന്റെ മകന്റെ നിയമനത്തിനെതിരെ പുതിയ ആരോപണം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണനെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ (ആർജിസിബി) ടെക്‌നിക്കൽ ഓഫീസറായി (ഒബിസി വിഭാഗം) നിയമിച്ചതിൽ സ്വജനപക്ഷപാതമെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പരീക്ഷയ്‌ക്കെതിരെ പുതിയ ആരോപണങ്ങൾ. പ്രക്രിയയും ലാബ് പരീക്ഷയും പ്രഹസനമായിരുന്നെന്ന് മറ്റ് അപേക്ഷകർ ആരോപിച്ചു. പരീക്ഷയുടെ രണ്ടാം പാദത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് യോഗ്യത ആവശ്യപ്പെട്ടപ്പോൾ ഭൂരിഭാഗം ചോദ്യങ്ങളും ബയോടെക്നോളജിയിൽ നിന്നായിരുന്നുവെന്ന് അവർ പറയുന്നു. ടയർ-1 പരീക്ഷയിൽ രണ്ട് മാർക്ക് വീതമുള്ള 100 ചോദ്യങ്ങളാണുണ്ടായിരുന്നത്. “ചോദ്യങ്ങൾ സിലബസിന് പുറത്ത് നിന്നാണ് ചോദിച്ചത്. കൂടാതെ, പരീക്ഷ എഴുതിയ 48 അപേക്ഷകരിൽ നാല് പേർ മാത്രമാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനു പിന്നിലും ഗൂഢാലോചനയുണ്ട്, കൂടാതെ നടന്ന പ്രാക്ടിക്കൽ പരീക്ഷയിലും,” ഒരു അപേക്ഷകൻ പറഞ്ഞു.
സതേൺ സോണൽ കൗൺസിൽ യോഗം ഒമ്പത് പ്രശ്നങ്ങൾ പരിഹരിച്ചു
തിരുവനന്തപുരം: മയക്ക് മരുന്നിനെതിരെ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലും നാർക്കോ കോഓർഡിനേഷൻ സെന്ററിന്റെ (എൻസിആർഡി) പതിവായി മീറ്റിംഗുകൾ നടത്താനും നടപടികൾ ജില്ലാതലത്തിലേക്ക് കൊണ്ടുപോകാനും അദ്ദേഹം ഊന്നൽ നൽകി. ശനിയാഴ്ച നടന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 30-ാമത് യോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. 30-ാമത് സോണൽ കൗൺസിൽ യോഗം 26 വിഷയങ്ങൾ ചർച്ച ചെയ്തതിൽ ഒമ്പത് കാര്യങ്ങൾ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. അതേസമയം, 17 വിഷയങ്ങൾ കൂടുതൽ പരിഗണനയ്‌ക്കായി നീക്കി വെച്ചു, അതിൽ ഒമ്പതെണ്ണം ആന്ധ്രാപ്രദേശ് പുനഃസംഘടനയുമായി ബന്ധപ്പെട്ടവയാണ്. കൗൺസിലിലെ എല്ലാ അംഗ സംസ്ഥാനങ്ങളോടും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് സംയുക്ത പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 12 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികൾക്ക് ക്യുആർ സൗകര്യമുള്ള പിവിസി ആധാർ കാർഡുകൾ നൽകിയിട്ടുണ്ടെന്നും ഷാ പറഞ്ഞു. ഇത് തീരദേശ…
