നേതാക്കള്‍ ശുശ്രൂഷകരാകേണ്ടവര്‍: മാര്‍ ജോര്‍ജ് ആലഞ്ചേരി

കാഞ്ഞിരപ്പള്ളി: സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ അടയാളമായ ശുശ്രൂഷയുടെ മനോഭാവം ശരിയായ ക്രൈസ്തവനേതൃത്വത്തിന്റെ മുഖമുദ്രയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും സേവന വിഭാഗങ്ങളുടെയും രൂപതാതല ഭാരവാഹികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. സ്വര്‍ഗ്ഗീയ തീര്‍ത്ഥാടനത്തില്‍ സഹയാത്രികരെ പരിഗണിക്കുകയും അവരെ വിനയത്തോടെ ശ്രവിക്കുകയും ചെയ്യുന്നവരാകുവാനായി വിളിക്കപ്പെട്ടിരിക്കുന്ന നമ്മള്‍ സഹോദരങ്ങളെ ഉള്‍ക്കൊള്ളുകയും അവര്‍ക്കാവശ്യമായവ ശുശ്രൂഷ മനോഭാവത്തോടെ നിര്‍വ്വഹിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു . പ്രാദേശിക സഭയിലെ സുവിശേഷത്തിന്റെ ശുശ്രൂഷ കൂട്ടുത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ നമുക്ക് കടമയുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തിലിന്റെ ആമുഖ സന്ദേശത്തോടെയാരംഭിച്ച പ്രതിനിധി സംഗമത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ചരിത്ര വിഭാഗം…

ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക: നാസർ കീഴുപറമ്പ്

വടക്കാങ്ങര : രാജ്യത്ത് മോദി- അമിത്ഷാ-യോഗി കൂട്ടുകെട്ട് ഭരണ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കി സമൂഹത്തിൽ ഭീതിതമായ ഒരന്തരീക്ഷം സൃഷ്ടിച്ച് വംശീയ ഉന്മൂലനത്തിനു വേണ്ടി ശ്രമിക്കുമ്പോൾ മതേതര ജനാധിപത്യ വിശ്വാസികൾ ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഫാസിസ്റ്റ് കോർപറേറ്റ് ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡണ്ട് കെ.ടി ബഷീർ അധ്യക്ഷത വഹിച്ചു. നൗഷാദ് അരിപ്ര, മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ, സി.കെ സുധീർ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, റബീ ഹുസൈൻ തങ്ങൾ എന്നിവർ സംസാരിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ ഗൂഢാലോചന: കണ്ണൂരിലെ സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്

കണ്ണൂർ: കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള കടകളിലും വീടുകളിലും ഞായറാഴ്ച പൊലീസ് റെയ്ഡ്. താണയിലെ ബി മാർട്ടിൽ നടത്തിയ റെയ്ഡിൽ കമ്പ്യൂട്ടറും മൊബൈൽ ഫോണും ഫയലും പിടിച്ചെടുത്തു. കണ്ണൂർ ഡിസിപി കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് ആരംഭിച്ച റെയ്ഡ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു. പാപ്പിനിശ്ശേരി, വളപട്ടണം, ഇരിട്ടി, മട്ടന്നൂർ, കണ്ണപുരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും പരിശോധന നടന്നു. റെയ്‌ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥർ ഇന്ന് അതത് പൊലീസ്‌ സ്‌റ്റേഷനുകളിൽ ഹാജരാകും. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുന്നതിനുമായാണ് റെയ്‌ഡ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ പണം ലഭിക്കുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. സെപ്തംബർ 22 ന് 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 106 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകരെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു.…

പുനർവിവാഹ പരസ്യം ചെയ്ത യുവാവിനെ വശീകരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: പുനർവിവാഹ പരസ്യദാതാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുറ്റന്തുറ വീട്ടിൽ ആര്യ (36) യെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മെയ് 4 മുതൽ കടപ്ര കോയിപ്രം സ്വദേശി അജിത്ത് എന്ന യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് യുവതി രണ്ട് ഫോണുകളിൽ നിന്ന് യുവാവുമായി തുടർച്ചയായി ബന്ധപ്പെടാറുണ്ടായിരുന്നു. തന്റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് യുവാവിനെ വിശ്വസിപ്പിച്ച് 2020 മെയ് 17 നും ഡിസംബർ 22 നും ഇടയിൽ അമ്മയുടെ ചികിത്സയ്ക്കാണെന്ന് ധരിപ്പിച്ച് 4,15,500 രൂപ ബാങ്ക് ഇടപാടുകൾ വഴി പലതവണ തട്ടിയെടുത്തു. കൂടാതെ 22,180 രൂപയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. ചതിയ്ക്കപ്പെട്ടെന്ന് മനസിലാക്കിയ അജിത് ഈ വർഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് ക്യാമ്പസ് കാരവന് ഇന്ന് തുടക്കം (സെപ്റ്റംബർ 26, തിങ്കൾ)

പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് കാരവന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ച്ച സമാപിക്കുന്ന കാരവൻ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ആണ് നയിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന കാരവൻ വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ്, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, ഐഡിയൽ കോളേജ് ചെർപ്പുളശേരി, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട് നജാത്ത് കോളേജ്, ആർ.ജി.എം കോളേജ് അട്ടപ്പാടി അടക്കമുള്ളിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക നീതി നിഷേധങ്ങൾ, കാമ്പസ് ജനാധിപത്യം, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ കാരവനിൽ ഉയർത്തും. സംസ്ഥാന,ജില്ല നേതാക്കൾ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പുതിയ വിദ്യാർത്ഥികളെയും ആദരിക്കും.

പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമര്‍ശിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തില്‍ മക്കളെ വിശ്വാസം നഷ്ടപ്പെടുത്താതെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുകയും അവരോടൊപ്പം സഞ്ചരിക്കുകയും വേണം. സമൂഹത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി സമാപനചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കി. വികാരിജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം,…

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തി

തൃശൂർ: ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് (87) അന്തിമോപചാരം അർപ്പിക്കാൻ ഇന്ന് (ഞായറാഴ്ച) മലപ്പുറത്തെ നിലമ്പൂരിലെത്തി. രാവിലെ 11.45ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പമാണ് അദ്ദേഹം ആര്യാടന്റെ വസതിയില്‍ എത്തിയത്. മുന്‍ മന്ത്രി കൂടിയായ ആര്യാടന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുല്‍ ഗാന്ധി ഹെലികോപ്റ്റർ വഴി തൃശൂരിലെത്തുമെന്ന് ഭാരത് ജോഡോ യാത്രയുടെ മീഡിയ ടീം അറിയിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വീടിന് മുന്‍പില്‍ തടിച്ചുകൂടിയത്. രമ്യ ഹരിദാസ് എംപി, ജെബി മേത്തർ എംപി, എപി അനിൽകുമാർ എംഎൽഎ, കെടി ജലീൽ, പിവി അബ്‌ദുള്‍ വഹാബ്…

സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൈമാറിയില്ലെന്ന് കേന്ദ്ര റെയില്‍‌വേ മന്ത്രാലയം ഹൈക്കോടതിയില്‍

എറണാകുളം: സിൽവർ ലൈൻ പദ്ധതിയിൽ കെ റെയിൽ കോർപറേഷനെ രൂക്ഷമായി വിമർശിച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ മുൻ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കെ റെയിൽ കോർപറേഷൻ രേഖകൾ നൽകുന്നില്ലെന്ന റെയിൽവേ മന്ത്രാലയത്തിന്റെ വിമർശനം. അലൈൻമെന്‍റ്, പദ്ധതിക്കാവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നീ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ഹൈക്കോടതിയെ അറിയിച്ചത്. തുടർച്ചയായി കെആർഡിസിഎല്ലിനോട് (കേരള റെയില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്) രേഖകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയിൽവേയ്ക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. അതിനാല്‍ ഡിപിആർ അപൂർണമാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി അടുത്ത ദിവസം…

പിഎഫ്ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ഒരിക്കലും വിട്ടുവീഴ്ചയില്ല: കെഎം ഷാജി

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ (IUML) വളരെയധികം ആരാധകരുള്ള ഒരാളാണ് കെ എം ഷാജി. ഒരേ സമയം സാമ്പ്രദായികവും പുരോഗമനപരവുമായി കണക്കാക്കപ്പെടുന്ന ഷാജി തന്റെ പാർട്ടി ഈ ദിവസങ്ങളിൽ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നു. ഇന്നത്തെ ഇന്ത്യയിലെ ഒരു മുസ്ലീം രാഷ്ട്രീയക്കാരൻ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ‘ലിംഗ നിഷ്പക്ഷത’ സംബന്ധിച്ച തന്റെ വിവാദ നിലപാടുകൾ, ഐയുഎംഎൽ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ഒരു മാധ്യമത്തിന് ഷാജി നല്‍കിയ അഭിമുഖം: – നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എൻഡിഎഫ്) ബാനറിൽ പിഎഫ്ഐ രൂപീകരണ ഘട്ടത്തിലായിരിക്കുമ്പോഴും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച ചുരുക്കം ചില ഐയുഎംഎൽ നേതാക്കളിൽ ഒരാളായിരുന്നു താങ്കൾ…? • കേരളത്തിലെ മുസ്ലീം യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതുകൊണ്ടാണ് ഞാൻ PFI യെയും ജമാഅത്തെ ഇസ്ലാമിയെയും എതിർക്കുന്നത്. ഒരുപാട് സാംസ്കാരിക സംഘടനകൾ രൂപീകരിച്ച് യുവാക്കളുടെ മനസ്സിലേക്ക്…

കൊച്ചിയിൽ സംഗീത പരിപാടിക്കിടെ ഒരാൾ കുത്തേറ്റു മരിച്ചു

കൊച്ചി: ശനിയാഴ്ച രാത്രി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിന് പിന്നിലെ തുറന്ന മൈതാനത്ത് നടന്ന മ്യൂസിക്കൽ ലേസർ ഷോ പരിപാടിക്കിടെ കുത്തേറ്റ് പള്ളുരുത്തി സ്വദേശി രാജേഷ് (24) മരിച്ചു. മ്യൂസിക്കൽ ലേസർ ഷോ ഇവന്റ് സംഘടിപ്പിച്ച പോർട്ട് ലീഫ് കമ്പനിയിലെ ലൈറ്റ് ആൻഡ് സൗണ്ട് ടെക്‌നിക്കൽ സ്റ്റാഫായിരുന്നു രാജേഷ്. കാസർകോട് പുതുക്കൈ സ്വദേശി മുഹമ്മദ് ഹുസൈൻ കെ എ എന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. നഗരത്തിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. “ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച മ്യൂസിക്കൽ ലേസർ ഷോ പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. പരിപാടിക്കിടെ ഹുസൈനും സുഹൃത്തുക്കളും ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നത് കണ്ടെത്തി. രാജേഷ് ഇടപെട്ട് അവർക്ക് മുന്നറിയിപ്പ് നൽകി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി 11.30 ന് പരിപാടി അവസാനിച്ച…