അബ്ദുള്‍ നാസര്‍ മഅ്‌ദനിക്ക് കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി അനുമതി

ന്യൂഡൽഹി: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മുൻ പ്രസിഡന്റും 2008ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസിലെ മുഖ്യ പ്രതിയുമായ അബ്ദുൾ നാസിർ മഅ്ദനിക്ക് കേരളത്തിൽ സ്വന്തം നാട്ടിൽ താമസിക്കാന്‍ സുപ്രീം കോടതി അനുമതി നൽകി.

രണ്ടാഴ്ചയിലൊരിക്കൽ കൊല്ലത്തെ നിയുക്ത പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ പിഡിപി നേതാവിന്റെ അപേക്ഷ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചു. മഅ്ദനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, തന്റെ കക്ഷിക്ക് വിവിധ അസുഖങ്ങളുണ്ടെന്നും ബംഗളൂരുവിൽ അദ്ദേഹത്തിനെതിരെയുള്ള വിചാരണ ഏതാണ്ട് അവസാനിച്ചുവെന്നും സുപ്രീം കോടതിയെ അറിയിച്ചതനുസരിച്ചാണ് മഅ്ദനിയുടെ ബെംഗളൂരുവിലെ സാന്നിധ്യം അനാവശ്യമാണെന്ന് നിരീക്ഷിച്ച്, അദ്ദേഹത്തിന് കൊല്ലത്ത് താമസിക്കാന്‍ കോടതി അനുമതി നല്‍കിയത്.

കൂടാതെ, ലോക്കൽ പോലീസിനെ വിവരമറിയിച്ചതിന് ശേഷം ചികിത്സയ്ക്കായി കൊല്ലം ജില്ല വിടാൻ മഅ്ദനിക്ക് അനുമതി നൽകുകയും ചെയ്തു. നേരത്തെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി, രോഗബാധിതനായ പിതാവിനെ സന്ദർശിക്കുന്നതിനും ആയുർവേദ ചികിത്സയ്ക്കുമായി മഅ്ദനിക്ക് ജൂലൈ 8 വരെ മൂന്ന് മാസം കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

സുരക്ഷാ ക്രമീകരണങ്ങളുടെ വിലയെ എതിർത്ത് സുപ്രീം കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളിയതിനെ തുടർന്ന് ജൂൺ 26 ന് കനത്ത പോലീസ് സുരക്ഷാ ക്രമീകരണങ്ങളോടെ അദ്ദേഹത്തെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുപോയി. പിന്നീട് സുരക്ഷാ ക്രമീകരണങ്ങൾക്കായി 6,74,101 രൂപ കർണാടക സർക്കാരിൽ കെട്ടിവെച്ചു.

ബംഗളൂരു സ്‌ഫോടന പരമ്പര കേസിലെ പ്രതിയായ മഅദനി ജാമ്യത്തിലാണ്. എന്നാൽ, കേസ് തീർപ്പാക്കുന്നതുവരെ ബംഗളൂരുവിനു പുറത്തേക്ക് പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു.

ബെംഗളൂരു സ്‌ഫോടന പരമ്പരയിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഅ്ദനിയെ പ്രതികളിലൊരാളായി ഉൾപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് 31 പേരെ കൂടി പോലീസ് പ്രതികളാക്കി.

Print Friendly, PDF & Email

Leave a Comment

More News