കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർണായക നടപടി തുടങ്ങി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇഡി ആലോചിക്കുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. നിലവില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇഡി ചെയ്യുന്നത്. തെളിവുകളെല്ലാം ശേഖരിച്ചശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്ട്രേറ്റിന് 164 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്ക് എന്‍ഐഎ തെളിവുകള്‍ കൈമാറി. കോടതി ഉത്തരവിനെ തുടർന്ന് വാട്‌സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകൾ എൻഐഎ ഇഡിക്ക് കൈമാറി. ഇവ വിശദമായി പരിശോധിച്ച…
Category: KERALA
ചോദ്യം ചെയ്യലായിരുന്നില്ല മാനസിക പീഡനമായിരുന്നു; ക്രൈം ബ്രാഞ്ചിനെതിരെ സ്വപ്ന സുരേഷ്
കൊച്ചി: ഗൂഢാലോചനാ കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനാണെന്ന ഭാവേന തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു. കേസിന്റെ വിവരങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്യുകയായിരുന്നില്ലെന്നും, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബിസിനസ് കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും സ്വപ്ന പറഞ്ഞു. പിണറായി വിജയന്റെ മകളായതുകൊണ്ട് ബിസിനസ് നടത്താന്‍ സാധിക്കില്ലേ എന്നായിരുന്നു തന്നോട് ചോദിച്ചതെന്ന് സ്വപ്ന പറഞ്ഞു. വീണയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ കൈവശമുണ്ടോ എന്ന് ചോദിച്ചതായും സ്വപ്ന പറഞ്ഞു. എച്ച്ആര്‍ഡിഎസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അഭിഭാഷകന്‍ കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ 770 കലാപക്കേസുകളില്‍ തന്നെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. താന്‍ കോടതിക്ക് നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളും അവര്‍ തിരക്കി. മുഖ്യമന്ത്രി എല്ലാ സ്ത്രീകളെയും പെൺമക്കളായി കാണണം. സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ.…
കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ 1000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നു; വിവിധ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പദ്ധതികള്‍ പ്രഖ്യാപിച്ചു
കാഞ്ഞിരപ്പള്ളി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കും സാങ്കേതിക വ്യവസായ കുതിപ്പുകള്‍ക്കും കരുത്തേകുന്നതും യുവസംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്നതുമായ 1000 സാറ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. അസോസിയേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ 14 എഞ്ചിനീയറിംഗ് കോളജുകളിലും ഇതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. 200 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍ വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളില്‍ പ്രവര്‍ത്തനനിരതവുമാണ്. ദേശീയ രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയ്ക്ക് വന്‍നേട്ടവും സാങ്കേതിക ഗവേഷണരംഗത്ത് പുതുതലമുറയ്ക്കും പൊതുസമൂഹത്തിനും ഏറെ പ്രതീക്ഷകളും പ്രോത്സാഹനങ്ങളും നല്‍കുന്ന വിവിധ സാങ്കേതിക വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനം കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് നിര്‍വഹിച്ചു. കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും സാങ്കേതികവളര്‍ച്ചാ പദ്ധതികളെക്കുറിച്ചും…
മാനസിക രോഗിയാണെന്ന ശ്രീജിത് രവിയുടെ വാദം കോടതി അംഗീകരിച്ചില്ല; ജാമ്യം നിഷേധിച്ചു
തൃശൂർ: കുട്ടികൾക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച നടൻ ശ്രീജിത്ത് രവിക്ക് കോടതി ജാമ്യം നിഷേധിച്ചു. മാനസികാസ്വാസ്ഥ്യമുണ്ടെന്നും മരുന്ന് കഴിച്ചിട്ടില്ലെന്നുമുള്ള വാദം തൃശൂർ പോക്‌സോ കോടതി അംഗീകരിച്ചില്ല. നടനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃശൂർ അയ്യന്തോളിലെ പാർക്കിൽ വെച്ച് കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നടനെതിരെയുള്ള കേസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ശ്രീജിത്ത് രവിയാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് പോലീസ് ശ്രീജിത്ത് രവിയുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന് തലേദിവസവും ശ്രീജിത് രവി നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും ആരും പരാതി നല്‍കിയില്ല. പക്ഷേ പിറ്റേ ദിവസവും ഇത് ആവര്‍ത്തിച്ചപ്പോഴാണ് രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്‌കൂൾ വിട്ട് കുട്ടികൾ വരുന്നതിന് മുമ്പ് ശ്രീജിത്ത് രവി പാർക്കിൽ എത്തിയിരുന്നു. കുട്ടികൾ വരുമ്പോൾ…
സ്വർണക്കടത്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദൂതന്‍ ചമഞ്ഞ ഷാജ് കിരൺ ഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി സംശയം
കൊച്ചി: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാനാണെന്ന വ്യാജേന മുഖ്യമന്ത്രിയുടെ ദൂതന്‍ ചമഞ്ഞ് സ്വപ്ന സുരേഷുമായി അടുപ്പം കാണിച്ച ഷാജ് കിരൺ മൊബൈൽ ഫോണിലെ നിര്‍ണ്ണായക രേഖകൾ നശിപ്പിച്ചതായി സംശയം. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനാണെന്നാണ് സ്വപ്ന സുരേഷ് വിശേഷിപ്പിച്ചത്. ഷാജ് കിരണിന്റെ ഫോണും മൊബൈല്‍ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഷാജ് കിരണ്‍ അതൊന്നം ഇഡിക്ക് കൈമാറിയിട്ടില്ല. അതെല്ലാം ക്രൈംബ്രാഞ്ചിന് നല്‍കിയെന്നാണ് ഷാജ് കിരണ്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍ ഫോണും രേഖകളും ക്രൈംബ്രാഞ്ച് കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഷാജ് കിരണിന് സാധിച്ചിട്ടില്ല. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ സ്വപ്‌നയുമായി ഷാജ് കിരണ്‍ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായപ്പോൾ ഇയ്യാള്‍ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. സ്വപ്‌ന കേസിൽ ഷാജിനെ മാപ്പു സാക്ഷിയാക്കാൻ പോലീസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
പിണറായി വിജയന്‍ സര്‍ക്കാരിന് ഉഷാ ജോര്‍ജിന്റെ ശാപമേറ്റതാണോ സജി ചെറിയാന്റെ രാജി?
കോട്ടയം: ഗൂഢാലോചനക്കേസിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി പീഡനക്കേസിൽ പിസി ജോർജ് അറസ്റ്റിലായപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയ അദ്ദേഹത്തിന്റെ ഭാര്യ ഉഷാ ജോർജിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. “എന്റെ ഈ കൊന്തയ്ക്ക് സത്യമുണ്ടെങ്കില്‍, ഭര്‍ത്താവിനെ കുടുക്കിയവരൊക്കെ അനുഭവിക്കും,” എന്നായിരുന്നു ഉഷാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. ഹൃദയഭേദകമായ വാക്കുകളായിരുന്നു അവരുടേത്. സോളാർ കേസിലെ പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പി.സി. ജോർജ് അറസ്റ്റിലായപ്പോൾ ക്യാമറയ്ക്ക് മുന്നിൽ പിണറായി വിജയനെ ഉഷാ ജോർജ് ശപിച്ചു. ആ ശാപവാക്കുകള്‍ കഴിഞ്ഞ് അഞ്ചാം നാളിൽ തന്റെ വിശ്വസ്തനായ മന്ത്രി സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോവുന്നത് പിണറായി വിജയന് കാണേണ്ട അവസ്ഥയിലായി. ഉഷയുടെ ശാപവാക്കുകള്‍ അറം പറ്റിയപോലെയാണ് ചൊവ്വാഴ്ച സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത്. പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു സജി ചെറിയാന്‍. വിവിധ സഭകളെ സിപിഎമ്മനോടു കൂടെ നിര്‍ത്താന്‍ ഏറ്റവും ശ്രമം…
ഭരണഘടനാ വിരുദ്ധ പരാമർശം: സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവെച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരില്‍ സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി സജി ചെറിയാന്റെ കസേര തെറിച്ചു. ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ രാജിക്കായി വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയർന്ന സാഹചര്യത്തില്‍ സജി ചെറിയാനെ രാജി വെയ്ക്കേണ്ട അവസ്ഥയിലെത്തിച്ചു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് പാർട്ടി നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയോട് രാജിവെക്കാൻ നിർദേശിച്ചത്. രാവിലെ എകെജി സെന്ററിൽ ചേർന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം രാജിക്ക് കൂടുതൽ സമയം വാങ്ങാൻ തീരുമാനിച്ചെങ്കിലും കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ മന്ത്രിക്ക് സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവെ, സാധാരണക്കാരെ ചൂഷണം ചെയ്യുന്നതും കൊള്ളയടിക്കുന്നതും ഭരണഘടന അംഗീകരിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രി വിവാദത്തിന് തുടക്കമിട്ടത്. പരാമർശം വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയതോടെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ…
ഏറ് പടക്കം പോലുള്ള സ്‌ഫോടക വസ്തുവാണ് എകെജി സെന്ററിന് നേരെ എറിഞ്ഞതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ അക്രമത്തിൽ പുതിയ കണ്ടെത്തലുമായി പോലീസ്. ഏറ് പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. എന്നാൽ, പടക്കങ്ങളിൽ സ്‌ഫോടക വസ്തുക്കളൊന്നും ചേർത്തിട്ടില്ലെന്ന് കണ്ടെത്തി. അതേസമയം, സംഭവം നടന്ന് ആറ് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടകവസ്തു എറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായമുണ്ടായിരുന്നെന്നാണ് നിഗമനം. സംഭവസമയത്ത് കൂടെയുണ്ടായിരുന്നവരുടെ ഫോൺകോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്‌ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി…
സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കി; സൗജന്യ സേവനം തുടരും
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെച്ചൊല്ലി സര്‍ക്കാര്‍ നിരന്തരം എച്ച്ആർഡിഎസിനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് അവരെ ജോലിയില്‍ നിന്ന് പുറത്താക്കി. സ്വപ്‌നയ്‌ക്കെതിരായ അന്വേഷണങ്ങൾ സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സർക്കാർ എച്ച്ആർഡിഎസിനെ നിരന്തരം വേട്ടയാടുകയും ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന് പ്രോജക്ട് ഡയറക്ടർ ജോയ് മാത്യു വിശദീകരിച്ചു. എന്നാൽ, സ്വപ്നയുടെ സൗജന്യ സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌നയെ വനിതാ ശാക്തീകരണ ഉപദേശക സമിതി ചെയർപേഴ്‌സണായി എച്ച്ആർഡിഎസ് തിരഞ്ഞെടുത്തു. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എച്ച്ആര്‍ഡിഎസ് ചെല്ലും ചെലവും നല്‍കി പരിപാലിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാക്കുകള്‍ പരാതിയായി എച്ച്ആര്‍ഡിഎസ് സ്വമേധയാ സ്വീകരിച്ചാണ് നടപടി. സ്വപ്‌നയുടെ അഭിപ്രായംകൂടി ചോദിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും എച്ച്ആര്‍ഡിഎസ് അറിയിച്ചു. കഴിഞ്ഞ നാലുമാസമായി സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വര്‍ക് ഫ്രം ഹോം സംവിധാനത്തില്‍ വീട്ടിലിരുന്നായിരുന്നു സ്വപ്‌ന…
സജി ചെറിയാനെതിരെ നിയമ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയാണ് പ്രതിപക്ഷം ചോദ്യോത്തരവേളയിലെത്തിയത്. ‘കുന്തവുമല്ല കുടച്ചക്രവുമല്ല’ എന്ന മുദ്രാവാക്യം പ്രതിപക്ഷം സഭയിൽ ഉയർത്തി. പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സഭയിലുള്ളതിനാൽ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തരവേളയിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചോദിക്കുന്നില്ലെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്.
