സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിയമവിരുദ്ധം; ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്കില്‍ സര്‍ക്കാകര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നാളെ ജോലിക്ക് ഹാജരാകണമെന്നും കാണിച്ച് സര്‍ക്കാര്‍ ഇന്നു തന്നെ അടിയന്തരമായി ഉത്തരവിറക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് സര്‍വീസ് ചട്ടത്തില്‍ തന്നെ പറയുന്നുണ്ട്. സമരത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്. പണിമുടക്കിനു ശേഷം നടപടിയെ കുറിച്ച് ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കാര്‍ കഴിയില്ലെന്നും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഹൈക്കോടതി ഉത്തരവോടെ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് കയറാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ജീവനക്കാര്‍ ഇതിനു തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.…

വര്‍ക്കല ശിവപ്രസാദ് വധക്കേസ്: ആറ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: പ്രഭാത നടത്തത്തിനിടെ വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തരായ പ്രതികളില്‍ ആറ് പേരെ ഹൈക്കോടതി വെറുതെവിട്ടു. കീഴ്‌കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ശരിവച്ചു. പ്രതികളെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. 2009 സെപ്തംബര്‍ 23നാണ് വര്‍ക്കല സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊന്നത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വഴിയിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. യാതൊരു പ്രകോപനവും കൂടഡാതെയാണ് കൊലപാതകമെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യുഷന്‍ ഉന്നയിച്ചത്. കേസില്‍ 13 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ ആറ് പേശര തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഡി.എച്ച്ആര്‍എം ദക്ഷിണ മേഖല സെക്രട്ടറി…

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ദിലീപ് വീണ്ടും ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍, എം.ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജ പൗലോസ് എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും ശാസ്ത്രീയ പരിശോധനകളില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ചുകൊണ്ടുമാണ് ചോദ്യം ചെയ്യല്‍. നേരത്തെ ഹൈക്കോടതി അനുമതിയോടെ മൂന്നു ദിവസം 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകള്‍ അേന്വഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക്…

ഭൂമി ഇടപാട്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണെമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെല്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസുകളില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍…

ട്രിപ്പിനെ ചൊല്ലി തര്‍ക്കം: കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു

പരിയാരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് (32) കുത്തേറ്റത്. ട്രിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മറ്റൊരു ആംബുലന്‍സ് ഡ്രൈവര്‍ റിജേഷിനെ കുപ്പികൊണ്ട് കുത്തിയത്. റിജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

പക്ഷികള്‍ക്ക് ദാഹജലമെരുക്കാന്‍ ‘ജീവജലത്തിന് ഒരു മണ്‍പാത്രം’; ശ്രീമന്‍ നാരായണനെ മന്‍ കീ ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ മലയാളിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം മുപ്പത്തടം സ്വദേശിയും സാഹിത്യകാരനുമായ ശ്രീമന്‍ നാരായണനെ കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. നാരായണന്റെ ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പദ്ധതിക്കാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. 2018-ലാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിക്ക് ശ്രീമന്‍ നാരായണന്‍ തുടക്കമിട്ടത്. മാര്‍ച്ച് മാസത്തോടെ ചൂടുകൂടുമ്പോള്‍ പക്ഷികള്‍ വെള്ളംകിട്ടാതെ വലയുകയും മരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ പ്രതിരോധിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹായത്തോടെ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചു. ഇതോടെ വെള്ളം തേടി അലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമായി. ഇതിനകം ഒരുലക്ഷത്തിലധികം മണ്‍പാത്രങ്ങളാണ് നാരായണന്‍ സൗജന്യമായി വിതരണം ചെയ്തത്. ഇതാദ്യമായല്ല, ശ്രീമന്‍ നാരായണന്റെ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. തയ്വാനിലെ…

സില്‍വര്‍ ലൈന്‍: മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണം തള്ളി യാക്കോബായ സഭ

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണങ്ങള്‍ യാക്കോബായ സഭ തള്ളി. മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവനകള്‍ സഭയുടെ നിലപാട് അല്ലെന്ന് വ്യക്തമാക്കി സഭ വാര്‍ത്താക്കുറിപ്പിറക്കി. കെ റെയില്‍ വിഷയത്തില്‍ സഭ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയാണ് ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രതികരണം നടത്തിയിരുന്നു. കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയില്‍ വീണ് ഇപ്പോള്‍ പട്ടിണിയില്‍ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട് എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും തുടങ്ങിയ പ്രതികരണങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാട് തള്ളുന്ന നിലപാടാണ് ഇപ്പോള്‍ യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്. മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ സഭയുടേത് അല്ല. സഭ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. സുന്നഹദോസോ സഭയുടെ…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനും അധ്യാപകനുമായിരുന്ന എ. സഹദേവന്‍ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്ടോബര്‍ 15-നായിരുന്നു ജനനം. മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി. നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്. പുതുശ്ശേരി പൊല്‍പ്പുള്ളി, ഇലപ്പുള്ള, പാലക്കാട് മോത്തിലാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബി.എ.യും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എം.എയും പാസായി. ഫോര്‍ട്ട് കൊച്ചി ഡെല്‍റ്റാ സ്റ്റഡി, നീലഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ ആദ്യ കഥ ഒക്ടോബര്‍ പക്ഷിയുടെ ശവം (1971) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളനാട്, ദേശാഭിമാനി, നവയുഗം, കലാകൗമുദി തുടങ്ങി പ്രസിദ്ധീകരണങ്ങളില്‍ കഥയെഴുതി.…

കേരളത്തില്‍ ഞായറാഴ്ച 400 പേര്‍ക്ക് കോവിഡ്; പുതിയ മരണങ്ങളില്ല. ആകെ മരണം 67,797 ആയി

കേരളത്തില്‍ 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസര്‍ഗോഡ് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,093 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3833 കോവിഡ് കേസുകളില്‍, 12.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…

കെ റെയില്‍: കേന്ദ്രത്തെ സ്വാധീനിക്കാൻ ഭൂമി ഏറ്റെടുക്കല്‍ തിടുക്കത്തിലാക്കിയെന്ന്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കൂട്ടിയത് കേന്ദ്രത്തെ സ്വാധീനിക്കാനാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്ഥലം ഏറ്റെടുക്കുന്ന മുറയ്ക്ക് പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിതമാകുമെന്നായിരുന്നു കെ റെയിൽ അധികൃതരുടെ നിലപാട്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സര്‍‌വ്വേ കല്ലുകളിട്ട് ഭൂമി അടയാളപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനായിരുന്നു എന്നാണ് വിദഗ്ദ്ഗര്‍ പറയുന്നത്. റെയിൽവേ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെങ്കിലും ഒന്നര ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് ആഘാത പഠനം ആവശ്യമാണ്. അംഗീകാരമില്ലാത്ത സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഇക്യുഎംഎസ് എന്ന സ്വകാര്യസ്ഥാപനത്തെയാണ് പരിസ്ഥിതി ആഘാതപഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ 14 മാസത്തെ സമയമുണ്ട്. അടുത്ത ജനുവരിയിൽ പഠനം…