മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ കാര്‍ റേസിംഗ്; മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ യാത്രയയപ്പ് ദിനത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റേസിംഗുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കാവ് പോലീസ് ആണ് കേസെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് അപകടകരമായ രീതിയില്‍ കാറുകളും ബൈക്കുകളുമായി സ്‌കൂളിലെത്തി റേസിംഗ് നടത്തിയത്. റേസിംഗിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു. അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, മുക്കം കല്ലന്‍തോട് എംഇഎസ് കോളേജിലും നടന്ന ആഘോഷ പരിപാടികള്‍ അതിരുകടന്നു. ജെസിബി അടക്കമുള്ള വാഹനങ്ങളില്‍ ആയിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു. ജെസിബി അടക്കമുള്ള ഒമ്പത് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ പി.ആര്‍. സുമേഷ് പറഞ്ഞു. അതിരുവിട്ട ആഘോഷം സ്‌കൂള്‍ മൈതാനത്ത്…

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: തലസ്ഥാന നമഗരിയില്‍ സിനിമയുടെ ഉത്സവമായ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖിയാണ് മുഖ്യ അതിഥി. എഴുത്തുകാരന്‍ ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങളും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മാധ്യമ അവാര്‍ഡുകളും സമ്മാനിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

സമരത്തോട് മുഖ്യമന്ത്രിക്കും സി.പി.എം നേതാക്കള്‍ക്കും ജന്മിമാരുടെയും കോര്‍പറേറ്റുകളുടെയും മനോഭാവം: വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കോര്‍പ്പറേറ്റുകളെയും ജന്മികളെയും പോലെ പെരുമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എംപിമാരുടെ സമരം അടികിട്ടേണ്ടതാണെന്ന് പറഞ്ഞ കോടിയേരി പഴയകാലം ഓര്‍ക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തുന്ന പാവപ്പെട്ടവരെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പരിഹസിക്കുകയാണ്. പഴയകാലത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്ന് വരുന്നത്. <ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുമ്പില്‍ വെച്ച് എംപിമാരെ പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അതിലാഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയെയുമാണ് കണ്ടത്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അസംബ്ലി അടിച്ചുതകര്‍ക്കാന്‍ വിട്ടനേതാവാണ് പിണറായി. മുഖ്യമന്ത്രിക്ക് മോദിയുടെ സ്‌റ്റൈലാണ്. അതുകൊണ്ടാണ് വിമര്‍ശിക്കുന്നവരെ വിദ്രോഹികള്‍ എന്നു വിളിക്കുന്നത്. സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമാണിച്ചാണ്. സമരത്തോട് സര്‍ക്കാരിന് എന്തിനാണ് അസഹിഷ്ണുത. മന്ത്രിസഭയിലെ…

കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍(67) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അധ്യാപക ജോലി രാജിവച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവിലെ കോഴിക്കോട് ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടുപോകും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ തലേക്കുന്നില്‍ ബഷീര്‍(79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി വിശ്രമത്തിലായിരുന്നു. കെഎസ്യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1980 മുതല്‍ 89 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു.1977ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് എ.കെ. ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. 1984, 89 കാലയളവില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. 1977ലും 79 ലും രാജ്യസഭാംഗമായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. 1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലാണ് ജനനം. എ.കെ. ആന്റണിയുടെ വിശ്വസ്തനായിരുന്നു ബഷീര്‍. പ്രേംനസീറിന്റെ സഹോദരി സുഹ്‌റ ബഷീര്‍ ആണ് ഭാര്യ. നാളെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കബറടക്കും.

പണിമുടക്കുകള്‍ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: സംഘടിത ജനവിഭാഗങ്ങളും സംഘടനകളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നിലനില്‍പ്പിനുമായി രാജ്യം സ്തംഭിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തുനടത്തുന്ന പണിമുടക്കുകള്‍ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന സര്‍വ്വീസ് സംഘടനകളും ഇതര ട്രേഡ് യൂണിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് ജനദ്രോഹമാണ്. കടക്കെണിയും സാമ്പത്തിക തകര്‍ച്ചയുംമൂലം തകര്‍ന്നിരിക്കുന്ന ശ്രീലങ്കന്‍ജനതയുടെ ദുഃഖദുരിതജീവിതം ഈ നാട്ടിലും ആവര്‍ത്തിക്കാന്‍ ഇത്തരം ജനവിരുദ്ധ സമരമാര്‍ഗ്ഗങ്ങള്‍ ഇടനല്‍കും. ഏതു പണിമുടക്കിനെയും പിന്തുണയ്ക്കുന്ന സാക്ഷരകേരളത്തിലെ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ അധഃപതനം ലജ്ജാകരമാണ്. പണി ലഭിക്കാതെ ആയിരങ്ങളുടെ ജീവിതം വഴിമുട്ടിനില്‍ക്കുന്ന, കടക്കെണിയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തില്‍ പണിമുടക്കിയുള്ള രാഷ്ട്രീയ അടിമത്വം അവസാനിപ്പിക്കണം. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ പണിമുടക്കിയുള്ള പ്രാകൃതമായ പ്രതിഷേധസമരമല്ല…

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കടുങ്ങല്ലൂര്‍: കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു. ബിനാനിപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍ പെട്ടതും നിരവധി ക്രിമിനല്‍ കേ സില്‍ പ്രതിയുമായ മുപ്പത്തടം പാ ലറ മാതേലിപറമ്പ് വീട്ടില്‍ അമല്‍ ബാബു (25)നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. കൊലപാതകശ്രമം, മയക്കുമരുന്ന് കേസ്, കവര്‍ച്ചാ ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി. നിരവധി കേസുകള്‍ ബി നാനി പുരം, ആലുവ സ്റ്റേഷനുകളി ലായി ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ജനുവരി മാസം ബിനാനി പുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമം, കവര്‍ച്ച കേസുകളെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ റൂറല്‍ ജില്ലയില്‍ 40 പേരെ കാപ്പ നിയമപ്രകാരം ജയിലിലടക്കുകയും 31 പേരെ നാടുകടത്തുകയും ചെയ്തതായി എസ്.പി. കെ.കാര്‍ത്തിക് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് റൂറല്‍ പോലീസ് അറിയിച്ചു.…

ഫ്രറ്റേണിറ്റി ഇടപെടൽ വിജയം; അട്ടപ്പാടി ഭുവന കേസിൽ കോളേജധികൃതർക്കും ജീവനക്കാർക്കും വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: അരിവാൾ രോഗം മൂലം അബോധാവസ്ഥയിലായ ഗവ. വിക്ടോറിയ കോളേജിലെ പൂർവ വിദ്യാർത്ഥിനി അട്ടപ്പാടി ദാസന്നൂരിലെ ആദിവാസി ഇരുവാള വിഭാഗത്തിൽപ്പെടുന്ന ഭുവനയെ 2019 സെപ്റ്റംബര്‍ 26ന് കോളേജ് ജീവനക്കാർ ആശുപത്രിയിലെത്തിച്ച് ഒറ്റക്കാക്കി മുങ്ങിക്കളഞ്ഞ സംഭവത്തിൽ കോളേജ് അധികൃതരും ജീവനക്കാരും മനുഷ്യത്വമില്ലാതെയും ഉത്തരവാദിത്വരഹിതമായുമാണ് ഇടപെട്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോളേജിൽ വെച്ച് പകൽ സമയത്ത് അവശയായ വിദ്യാർത്ഥിനിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും അന്നത്തെ ഹോസ്റ്റൽ വാർഡൻ ശ്രീകല കെ.ഐ, റസിഡന്റ് ട്യൂട്ടർ ഷെർലിൻ എന്നിവർ എത്തിച്ചു. എന്നാൽ, എസ്.ടി വിദ്യാർത്ഥിനിയായ ഭുവനയെ നോക്കാൻ എസ്.ടി പ്രമോട്ടർ വരുമെന്നും പറഞ്ഞ് കൂടെയുണ്ടായിരുന്ന ഭുവനയുടെ സുഹൃത്തായ സംഗീതയെയും നിർബന്ധപൂർവ്വം കൂട്ടി ഇരുവരും കോളേജിലേക്ക് തിരിച്ചു. ഭുവനയുടെ സഹോദരനും തൃശൂരിലെ ഫ്രറ്റേണിറ്റിയുടെ പ്രവർത്തകരും എസ്.ടി പ്രമോട്ടറും സംഭവമറിഞ്ഞ് രാത്രി ആശുപത്രിയിലെത്തും വരെ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടി തനിച്ചായിരുന്നു. മാത്രവുമല്ല,…

മാര്‍ച്ച് 28, 29 പൊതുപണിമുടക്കില്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും.

തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്ന് ട്രേഡ് യൂണിയന്‍ സംയുക്തസമിതി. മാര്‍ച്ച് 28 രാവിലെ ആറ് മണിമുതല്‍ 30 രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്തസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരും പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കും. വ്യോമയാനമേഖലയിലെ തൊഴിലാളികളുടെയും റെയില്‍വെ തൊഴിലാളികളുടെയും സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംയുക്തസമിതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം,…

കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,550 ആയി.

കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 79 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4802 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…