നവീകരിച്ച പാമ്പാടി താലൂക്ക് ആശുപത്രിയിലെ ഫാര്‍മസി ഡെന്റല്‍ ബ്ലോക്കുകള്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു

പാമ്പാടി താലൂക്ക് ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഫാർമസി ബ്ലോക്കിന്റെയും ദന്തരോഗവിഭാഗത്തിന്റെയും ഉദ്ഘാടനം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആതുര സേവന രംഗത്ത് ലോകം ശ്രദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകുന്ന സൗകര്യങ്ങളാണ് ആരോഗ്യരംഗത്തെ നേട്ടത്തിനു കാരണം. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ ആർദ്രം പദ്ധതി കേരളത്തിലെ ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയതായും മന്ത്രി പറഞ്ഞു. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം…

സംസ്ഥാന ബാലവകാശ കമ്മീഷന്‍ കുട്ടികള്‍ക്കു വേണ്ടി ആരംഭിച്ച ‘റേഡിയോ നെല്ലിക്ക’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. അതോടൊപ്പം റേഡിയോയുടെ ലോഗോയും ഗാനവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ഉദ്ഘാടന കര്‍മ്മത്തില്‍ കമ്മീഷന്‍ ചെയർപേഴ്‌സൺ കെ.വി. മനോജ്കമാർ, അംഗങ്ങളായ എൻ. സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ. എഫ്. വിൽസൺ, കെ.കെ. ഷാജു, ബി.മോഹൻകുമാർ, സെക്രട്ടറി എച്ച് നജീവ്, സൗണ്ട് പാർക്ക് അക്കാദമി സി.ഇ.ഒ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മീഷന്‍ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് റേഡിയോ. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഇന്റർനെറ്റ് റേഡിയോ ആരംഭിച്ചത്. കുട്ടികൾ അധ്യാപകർ രക്ഷാകർത്താക്കൾ സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട്  അവബോധം വളർത്തുന്നതിന്നന്…

നിലമ്പൂരിൽ സിപിഎം – ആർഎസ്എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തണം: റസാഖ് പാലേരി

മലപ്പുറം: കേരളത്തിലെ ആർ എസ് എസ് – സി പി എം ബാന്ധവം എല്ലാ മറകളും നീക്കി പുറത്തു വന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാനിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഉപതെരഞ്ഞെടുപ്പ് ചർച്ചകളുടെ തുടക്കത്തിൽത്തന്നെ ബി ജെ പി സ്വീകരിച്ച നിലപാടുകൾ സംശയം ഉയർത്തിയിരുന്നു. തീർത്തും ദുർബലനായ സ്ഥാനാർഥിയെയാണ് ബി ജെ പി നിലമ്പൂരിൽ നിർത്തിയിരിക്കുന്നത്. ഇത് ആരെ സഹായിക്കാൻ വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായിരിക്കുകയാണ്. മുൻകാലങ്ങളിൽ തങ്ങൾ ആർ എസ് എസ്സുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ വെളിപ്പെടുത്തൽ പുറത്ത് വന്നത് ഇന്നലെയാണ്. തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, സി പി എം സംസ്ഥാന നേതൃത്വം നടത്തിയ പ്രസ്താവന ആർ എസ് എസ് – ബി ജെ പി പ്രവർത്തകർക്കും അനുയായികൾക്കുമുള്ള വ്യക്തമായ…

പ്ലസ് വൺ സീറ്റ്: ‘മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകാതെ ക്ലാസുകൾ ആരംഭിച്ചത് നീതികേട്’; പ്രതിഷേധം കടുപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി

കോഴിക്കോട്: മലബാറിൽ മുക്കാൽ ലക്ഷം വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പടിക്ക് പുറത്തുനിൽക്കുമ്പോൾ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത് നീതികേടാണെന്നും വിവേചന ഭീകരതയെ തെരുവിൽ ചോദ്യം ചെയ്യുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. മലബാർ ജില്ലകളിൽ 78,798 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിക്കാത്തത്. ഇത്രയും വിദ്യാർത്ഥികൾക്ക് വേണ്ടി പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അവശേഷിക്കുന്നത് 1905 സീറ്റുകൾ മാത്രമാണ്. മലപ്പുറത്ത് 25,082 വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പുറത്താകുമ്പോൾ പാലക്കാട് 18,830 ഉം കോഴിക്കോട് 16,889 വിദ്യാർത്ഥികളും ഇത്തവണ പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ടി വരുന്നു. കണ്ണൂരിൽ 9947 ഉം വയനാട് 3349 ഉം കാസർകോട് 4701 ഉം പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്. സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുന്ന ആനുപാതിക സീറ്റ് വർധനവിലൂടെയുള്ള സീറ്റ് പരിഗണിച്ചിട്ട് കൂടിയാണ് ഇത്രയും കുറവുകൾ മലബാറിൽ ഉള്ളത്. തെക്കൻ ജില്ലകളിൽ…

ഇസ്രയേലില്‍ നിന്ന് തിരിച്ചു വരുന്ന മലയാളികള്‍ക്ക് ഡൽഹി കേരള ഹൗസിൽ താമസ സൗകര്യവും കേരളത്തിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണർക്ക് നിർദേശം നൽകിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരളഹൗസിൽ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും. ഇറാനിലേയും ഇസ്രയേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ തിരികെ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ഹെൽപ്പ്‌ലൈൻ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രയേലിലേയും ഇന്ത്യൻ എംബസികൾക്കും കൈമാറുകയും തുടർനടപടികൾക്കു വഴിയൊരുക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയുണർത്തുന്ന ഘട്ടമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളും എല്ലാ…

കേരളത്തിന്റെ തീരങ്ങളോടടുത്ത് കടലിലുണ്ടാകുന്ന കപ്പലപകടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആപ്പ് വികസിപ്പിച്ചു

തിരുവനന്തപുരം: കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു വെബ് ആപ്ലിക്കേഷൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചതായി  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, കാണപ്പെട്ട വസ്തുവിന്റെ അടിസ്ഥാന വിവരങ്ങൾ, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ അടുത്ത ലാൻഡ്മാർക്ക്, ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ വഴി ശേഖരിക്കുന്നത്. കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 65 കണ്ടെയ്‌നറുകൾ തീരത്ത് കണ്ടെത്തി. ഇവ വിവിധ പോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, കോവളം ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ 21 ബാരലുകൾ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് എന്ന് സംശയിക്കുന്ന  2 ബാരലുകൾ  കൊല്ലം ജില്ലയിലെ ആലപ്പാട്, കാസർകോട് ജില്ലയിലെ കുമ്പള കോയിപ്പാടി എന്നിവിടങ്ങളിൽ കരക്കടിഞ്ഞിട്ടുണ്ട്. അപകടത്തിൽപ്പെട്ട…

മലയോര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അനിയന്ത്രിതമായും ഉത്തരവാദിത്തമില്ലാതെയും സംസ്കരിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, മലയോര പ്രദേശങ്ങളിൽ സന്ദർശകർ കൂടുതലായി ഒത്തുകൂടുന്ന വിവാഹങ്ങൾ പോലുള്ള ചടങ്ങുകളിലും ഭക്ഷണശാലകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒക്ടോബർ 2 ഗാന്ധി ജയന്തി മുതൽ നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ച് ലിറ്ററിൽ താഴെ വഹിക്കാൻ ശേഷിയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ, രണ്ട് ലിറ്ററിൽ താഴെ വഹിക്കാൻ ശേഷിയുള്ള സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകൾ, ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, സ്ട്രോകൾ എന്നിവയ്ക്കാണ് നിരോധനം, കൂടാതെ സർക്കാർ ഏജൻസികൾ ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക ചടങ്ങുകളിലേക്കും ഇത് വ്യാപിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിരുത്തരവാദപരമായി സംസ്കരിക്കുന്നത് എല്ലാ ജീവജാലങ്ങൾക്കും ഗുരുതരമായ ഭീഷണിയാണെന്ന് കോടതി പറഞ്ഞു. പ്ലാസ്റ്റിക് വിഘടിക്കുമ്പോൾ, അത് ദോഷകരമായ സൂക്ഷ്മ പ്ലാസ്റ്റിക് നോഡ്യൂളുകളായി മാറുന്നു, അവ ജലാശയങ്ങളിലേക്ക് പ്രവേശിക്കുകയും ഒടുവിൽ…

സിംഗപ്പൂർ ചരക്ക് കപ്പല്‍ എംവി വാൻ ഹായ് 503 ന് തീ പിടിച്ച സംഭവം; കപ്പല്‍ ഉടമയ്ക്കും ക്യാപ്റ്റനും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു

കൊച്ചി: ജൂൺ 9 ന് ബേപ്പൂർ തീരത്ത് തീപിടിച്ച സിംഗപ്പൂർ പതാകയുള്ള വ്യാപാര കപ്പലായ എംവി വാൻ ഹായ് 503 ന്റെ ഉടമ, ക്യാപ്റ്റൻ, ജീവനക്കാർ എന്നിവർക്കെതിരെ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു . കൊച്ചി തീരത്ത് മറ്റൊരു വ്യാപാര കപ്പലായ എംഎസ്‌സി എൽസ 3 മുങ്ങിയതുമായി ബന്ധപ്പെട്ട് കോസ്റ്റൽ പോലീസ് രജിസ്റ്റർ ചെയ്ത തുടർച്ചയായ രണ്ടാമത്തെ കേസാണിത്. കപ്പലിൽ തീപിടിക്കുന്ന വസ്തുക്കൾ, രാസവസ്തുക്കൾ, സ്ഫോടകവസ്തുക്കൾ എന്നിവയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, മനുഷ്യജീവന് അപകടകരമായ രീതിയിൽ കപ്പലിനെ അശ്രദ്ധമായി നയിച്ചതായി ചൊവ്വാഴ്ച (ജൂൺ 17, 2025) രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. കപ്പലിൽ നിന്ന് കടലിലേക്ക് ചോർന്ന ഇന്ധനവും മറ്റ് എണ്ണകളും, കണ്ടെയ്‌നറുകൾ കടലിൽ വീണതും ഇതിൽ ഉൾപ്പെടുന്നു. തീപിടുത്തത്തെത്തുടർന്ന് അപകടകരമായ പുകകളും പുറത്തുവന്നതായി എഫ്‌ഐആറിൽ പറയുന്നു. മത്സ്യത്തൊഴിലാളികളെയും ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ബാധിച്ച ഈ സംഭവം കപ്പലുകളുടെ…

പ്രവാസി വെൽഫയർ സാഹോദര്യയാത്രയ്ക്ക് സ്വീകരണം നൽകി

പ്രവാസി വെൽഫയർ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കല്യാശ്ശേരി തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് റസാക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സന നസീം മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രാദേശിക കൂട്ടായ്മകളും മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത സഹോദര്യ സംഗമത്തിൽ കല്യാശ്ശേരിയിലെ മുട്ടിപ്പാട്ട് ടീമിന് ആദരം നൽകി. ജില്ലാ പ്രസിഡന്റ് മൻസൂർ സമാപനം നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്ണൂർ ജില്ലാ സംയുക്ത മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ ⁠ സ്വീകരണ പരിപാടിയില്‍ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ജമീൽ ഫലാഹി അധ്യക്ഷത വഹിച്ചു. ⁠പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡൻറ് സാദിഖ് അലി മുഖ്യപ്രഭാഷണം നിർവഹിച്ചു…

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ലീഡേഴ്‌സ് മീറ്റ്: സ്ത്രീത്വത്തെ അപമാനിക്കുന്നവരെക്കുറിച്ച് തുറന്ന് പറയാൻ തയ്യാറാവണം – വിഎ ഫായിസ

മലപ്പുറം: സ്ത്രീകൾ അനുഭവിക്കുന്ന നീതിനിഷേധങ്ങളെ കുറിച്ച് തുറന്ന് പറയാൻ അവർ മുന്നോട്ട് വരുന്നില്ല എന്നുള്ളതാണ്, ഹേമ ജസ്റ്റിസ് കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മനസ്സിലാവുന്നത്. സ്ത്രീകൾ നേരിടുന്ന എന്ത് അപമാനവും ആർജ്ജവത്തോടെ തുറന്ന് പറഞ്ഞ് അതിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ധൈര്യം കാണിക്കുന്നിടത്താണ് സ്ത്രീ നിലനിൽക്കാൻ അർഹതയുള്ളവളാവുന്നത്. സ്ത്രീകൾ അതിന് തയ്യാറാവണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് വിഎ ഫായിസ പറഞ്ഞു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലം കൺവീനർമാർക്കും സംഘടിപ്പിച്ച ലീഡേർസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിമൻ ജസ്റ്റിസ് മൂവ്മെന്റ്, സംസ്ഥാന കമ്മിറ്റി അംഗം ഇസി ആയിഷ, ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ, റംല മമ്പാട്, മുനീബ് കാരക്കുന്ന്, അമീൻ കാരക്കുന്ന്, അജ്മൽ കെപി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്…