റജി കോട്ടയത്തിന്റെ ഭാര്യാ സഹോദരൻ ജോർജ്‌ വർഗീസ് കുവൈറ്റിൽ നിര്യാതനായി

ഹൂസ്റ്റൺ: പത്തനംതിട്ട കൈപ്പട്ടൂർ വലിയ വീട്ടിൽ ജോർജ് വര്ഗീസ് വി. ( മോഹൻ -73 ) കുവൈറ്റിൽ നിര്യാതനായി. ഭാര്യ സൂസി ജോർജ് അടൂർ ചാമവില്ല കുടുംബാംഗമാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലെ മുൻ ഉദ്യാഗസ്ഥനായിരുന്ന പരേതൻ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവകയിലെ സജീവാംഗമായിരുന്നു. മകൾ: ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ്) മരുമകൻ : മോബിൻ മാത്യു (കുവൈറ്റ്) സംസ്കാരം തിരുവനതപുരം പാളയം സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിൽ പിന്നീട് നടത്തും. സഹോദരങ്ങൾ – ഹൂസ്റ്റണിലെ സാമൂഹ്യസാംസ്കാരിക പ്രവർത്തകൻ റജി കോട്ടയത്തിന്റെ ഭാര്യ ജെസ്സി ജോൺ പരേതന്റെ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: ഡെയ്‌സി – രാജു ഫിലിപ്പ് (തിരുവനന്തപുരം) റ്റിറ്റി – ജോജി വർഗീസ് (തിരുവനന്തപുരം) ജമിനി ജേക്കബ് – ജേക്കബ് വർഗീസ് (കൊട്ടാരക്കര) ഡോ. തോമസ് ജോർജ്…

ഡോ. ജൂലിയറ്റ് ജേക്കബ് നിര്യാതയായി

ഹൂസ്റ്റൺ: എറണാകുളം കടവന്ത്ര മഴുവഞ്ചേരി പറമ്പത്ത് പരേതനായ ഷെവലിയർ എം.ജെ.ജേക്കബിന്റെ ഭാര്യ എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റൽ മുൻ ചീഫ് ഗൈനക്കോളജിസ്റ് /ഒബ്സ്ട്രേട്രിഷ്യൻ ഡോ. ജൂലിയറ്റ് ജേക്കബ് (94) നിര്യാതയായി. പരേത പുത്തൻകുരിശ് പോവൂടത്ത് കുടുംബാംഗമാണ്. 1950ൽ പഞ്ചാബ് ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിന് ചേർന്ന ഡോ. ജൂലിയറ്റ് പഠനം പൂർത്തിയാക്കിയതിനു ശേഷം ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് ഹോസ്പിറ്റലിൽ കുറേ നാൾ ജോലി ചെയ്തതിനു ശേഷം കേരളത്തിലേക്കു വരുകയും കേരള ഗവണ്മെന്റ് സർവീസിൽ ഗൈനക്കോളജിസ്റ്റായി നിരവധി വർഷങ്ങൾ സേവനമനുഷ്ഠിയ്ക്കുകയും ചെയ്തു. മക്കൾ: ഡോ.ഗീത. എസ്. ജേക്കബ് (ഹൂസ്റ്റൺ), ക്യാപ്റ്റൻ മനോജ് എം.ജേക്കബ് (എറണാകുളം), അഡ്വ. തോമസ് എം.ജേക്കബ് (എറണാകുളം) മരുമക്കൾ: ഡേവിഡ് ലൂക്കോസ് (ഹൂസ്റ്റൺ), റോഷിനി ജേക്കബ് , ആനി തോമസ് സംസ്കാര ശുശ്രൂഷകൾ ജനുവരി 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും…

ന്യൂജേഴ്സിയിൽ അന്തരിച്ച ഡി. കെ വർഗീസിന്റെ പൊതുദർശനം ഇന്ന്

ന്യൂജേഴ്‌സി: ന്യൂജേഴ്സിയിൽ അന്തരിച്ച കറ്റാനം കാപ്പിൽ ചൂനാട് കുറ്റിയിൽ നിവാസിൽ ഡി. കെ വർഗീസിന്റെ (74) പൊതുദർശനം ഇന്ന് (ശനി) ഉച്ചക്ക് ശേഷം 3 മുതൽ 6 മണി വരെ ന്യൂജേഴ്‌സി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മ ദേവാലത്തിൽ (423 Dunhams Corner Rd, East Brunswick, NJ 08816). ഭാര്യ: മാന്തുക ആലക്കാട്ടയ്യത്ത്‌ സൂസൻ വർഗീസ്. മക്കൾ: ഡാനിയേൽ വർഗീസ് (ന്യൂജേഴ്‌സി), സാനു വർഗീസ്. മരുമക്കൾ: റീന വർഗീസ്, ലീന സാനു. കൊച്ചുമക്കൾ: ഡെയിലൻ ഡാനിയേൽ, ദിയ, ദയ, ഡാരൻ സാനു, ഡരീന സാനു സംസ്കാരം പിന്നീട് കേരളത്തിൽ.

തോമസ് സി നെല്ലിക്കാലയുടെ സംസ്കാരം തിങ്കളാഴ്ച

ന്യൂയോർക്ക്: ന്യൂറോഷേല്‍ മെയിൻ സ്ട്രീറ്റ് മിനി മാർട്ട് സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന തോമസ് സി നെല്ലിക്കാലയുടെ (അച്ചൻകുഞ്ഞ് 72) സംസ്കാര ശുശ്രുഷ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് റാന്നി മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളിയിൽ നടക്കും. റെവ ഡോ ജോസഫ് മാർ ബെർന്നബാസ് മുഖ്യ കാർമികത്തം വഹിക്കും. ന്യൂയോർക് ന്യൂ രോഷൽ, യോങ്കേഴ്‌സ് ഏരിയയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു പരേതൻ. ഭാര്യ: തങ്കമ്മ തോമസ് (ന്യൂയോർക്ക്). മക്കൾ: ബ്ലെസൻ തോമസ്, ബെഞ്ചമിൻ തോമസ് (ന്യൂയോർക്ക്). മാതാപിതാക്കൾ: പരേതരായ നെല്ലിക്കാലയിൽ ചാണ്ട പിള്ള, തങ്കമ്മ തോമസ് സഹോദരങ്ങൾ: ലാലിക്കുട്ടി ഐവാൻ (പെരുമ്പാവൂർ), എൻ സി മാത്യു (റാന്നി), എൻ സി ഷാജു (ദോഹ), എൻ സി ബാബുജി (ദോഹ)

കാലിഫോർണിയായിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച

ലോസാഞ്ചലസ് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗവും, മുൻ സഭാ കൗൺസിൽ അംഗവുമായ ഈശോ സാം ഉമ്മന്റെ (മാവേലിക്കര കൊച്ചുവീട്ടിൽ ) ഭാര്യ കാലിഫോർണിയായിലെ ലോസാഞ്ചലസിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ചാറ്റ്‌സ്‌വര്‍ത്ത് വെസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍ (10824 Topanga Cyn Blvd, Chatsworth, CA 91311) വച്ച് നടത്തപ്പെടുന്നു. സംസ്‌കാരം ജനുവരി 29 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ചാറ്റ്‌സ്‌വര്‍ത്ത് ഫോർസ്‌ക്വയർ ദേവാലയത്തിൽ (10210 Canoga Avenue, Chatsworth, CA 91311) വെച്ച് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക്‌ ശേഷം ഓക്ക് വുഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (22601 Lassen Street Chatsworth, CA 91311) സംസ്‌കരിക്കും. മുംബയിലെ…

നവജീവൻ അന്തേവാസി ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിൽ ആറു മാസമായി താമസിച്ചുവരികയായിരുന്ന തെന്മല ഒറ്റക്കൽ സ്വദേശിനി ഫാത്തിമ ബീവി (76) മരണപ്പെട്ടു. ബന്ധുക്കളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന അമ്മയെ സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയോടെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.  

കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി 82 ) ഡാളസിൽ അന്തരിച്ചു

ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82)ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്. ഭാര്യ: പരേതയായ സൂസി മക്കൾ : പരേതരായ വിനു, വീണ മരുമക്കൾ: ജൂലി അബ്രഹാം, ആശിഷ് നെയ്തേലിൽ കൊച്ചുമക്കൾ:ആൽവിൻ ജോൺ അബിഗെയ്ൽ പൊതു ദർശനം: 2024 ജനുവരി 25 വ്യാഴാഴ്ച 7:00 – 9:00pm സ്ഥലം :സി എസ്‌ ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് 2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040 സംസ്കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച 1:30 – 3:00 pm സ്ഥലം :ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ 500 യുഎസ് ഹൈവേ 80 ഇ., TX 75182 തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 – 3:30pm LIVE STREAM…

ജോർജ് ഓലിക്കലിന്റെ സഹോദരി സിസ്റ്റർ ലില്ലിയൻ ഓലിക്കൽ അന്തരിച്ചു

ഫിലാഡൽഫിയ: സിസ്റ്റർ ലില്ലിയൻ ഓലിക്കൽ (നിർമല സിസ്റ്റർ) ആന്ധ്രാ പ്രദേശിലെ  വിജയവാഡയിൽ അന്തരിച്ചു.  സംസ്കാര ശുശ്രുഷ ജനുവരി 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വിജയവാഡയിൽ നടക്കും. മാതാപിതാക്കൾ: പരേതനായ ഒ എം മാത്യു, ചിന്നമ്മ മാത്യു . സഹോദരങ്ങൾ: പരേതനായ ജോയ് ഓലിക്കൽ, പരേതനായ അഡ്വ.  ജോസ് ഓലിക്കൽ, ഫിലാഡൽഫിയയിലെ സാംസ്കാരിക സാമൂഹിക പ്രേവർത്തകനായ ജോർജ് ഓലിക്കൽ, വിൻസെൻറ്റ് ഓലിക്കൽ  വാഴക്കുളം, പയസ് ഓലിക്കൽ, ബഹറിൻ, ആനി ജോസഫ് ഇലഞ്ഞി, ഡെയ്‌സി വർഗീസ്  ബഹറിൻ, ലിസി മാത്യു പാലാ, ലൗലി എബ്രഹാം അടിമാലി.

സാമു മത്തായിയുടെ സഹോദരി പുത്രി ഗോഡ്‌സി അന്തരിച്ചു

ഡാളസ് /തൃശ്ശൂർ: തൃശ്ശൂർ കൊക്കൻ ബ്ലെസ് മോൻറെ ഭാര്യ ഗോഡ്സി (35) അന്തരിച്ചു . ജനു 21ഞായറാഴ്ച രാവിലെ  തൃശ്ശൂരിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ ഈയിടെയാണ് ചികത്സാർത്ഥം തൃശ്ശൂരിൽ എത്തിയത്‌. കളത്തിൽ ജോൺസൺ- എൽസി ദമ്പതികളുടെ മകളാണ് ഗോഡ്സി.  ജൂഡിത്ത് (ലണ്ടൻ)ഏക സഹോദരിയാണ് . അമേരിക്കയിൽ  ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ  സാമു മത്തായി,ബെന്നി മത്തായി (ഡാളസ്) എന്നിവരുടെ സഹോദരി പുത്രിയാണ് ഗോഡ്സി.

ഈശോ സാം ഉമ്മന്റെ ഭാര്യ മേരി ഉമ്മന്‍ ലോസ്‌ആഞ്ചലസില്‍ അന്തരിച്ചു

ലോസ്‌ആഞ്ചലസ്: ഫോമാ നേതാവും ബൈലൊ കമ്മിറ്റി സെക്രട്ടറിയുമായ ഈശോ സാം ഉമ്മന്റെ (കൊച്ചുവീട്ടിൽ മാവേലിക്കര) ഭാര്യ മേരി ഉമ്മന്‍ അന്തരിച്ചു. മാരാമൺ കോയിത്തോടത്തു പരേതരായ കെ വി കോശിയുടെയും രാജമ്മ കോശിയുടെയും (മണലൂർ, മാരാമൺ) പുത്രിയാണ് . മുംബൈയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്നു കെ.വി. കോശിയും രാജമ്മ കോശിയും. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നും മധുരയിൽ നിന്നുമാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. മുംബെയിൽ 1940 കളിൽ ആദ്യമായി മാർത്തോമ്മാ-ഓർത്തഡോക്സ് സണ്ടെ സ്‌കൂൾ പഠനം ആരംഭിച്ചത് അവരുടെ വസതിയിലായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ മാർത്തോമ്മാ സഭക്ക് മാത്രം നഗരത്തിൽ 40 പള്ളികളുള്ളത്. മുംബൈയിൽ മാട്ടുംഗ നിവാസികളായിരുന്നു സാം ഉമ്മനും കുടുംബം. ദാദർ മാർത്തോമ്മാ ചർച്ച് അംഗങ്ങൾ. 1994 ൽ അമേരിക്കയിലെത്തി. ലോസാഞ്ചലസിൽ സെന്റ് ആന്‍ഡ്രുസ് മാര്‍ത്തോമ്മ ചര്‍ച്ച് അംഗങ്ങളാണ്. മക്കൾ: ഷോൺ സാമുവൽ ഉമ്മൻ, സ്റ്റീവ് കോശി ഉമ്മൻ മരുമകൾ:…