ജാക്സൺവില്ലെ, ഫ്ലോറിഡ: കോട്ടയത്തിനടുത്ത് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ വി.ഇ. വർഗീസിൻ്റെയും ഏലിയാമ്മ വർഗീസിൻ്റെയും മകനായ മാത്യു വര്‍ഗീസ് (47) ഫ്ലോറിഡ ജാക്സന്വില്ലെയില് നിര്യാതനായി. ജാക്സൺവില്ലെ മാർത്തോമാ കോൺഗ്രിഗേഷൻ ഇടവകാംഗമാണ്. കഴിഞ്ഞ 21 വർഷങ്ങളായി ഐ. ടി. രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു. മുട്ടുമൺ കുന്നുംപുറത്ത് റവ. കെ. കെ. തോമസിൻ്റെ മകൾ മഞ്ജു തോമസാണ് (ഫിസിക്കൽ തെറാപ്പിസ്റ്റ്) ഭാര്യ. മക്കൾ: റേച്ചൽ, ഹാനാ. സഹോദരൻ: എബ്രഹാം വർഗീസ്. സംസ്ക്കാരം പിന്നീട്.
Category: OBITUARY
ഡോ. മൻഹർ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: ഗുജറാത്ത് സ്വദേശിയായ ഡോ. മൻഹർ പരേഖ് (88) ഡിട്രോയിറ്റില്‍ അന്തരിച്ചു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി എച്ച്.ബി. ഫുള്ളർ എന്ന സ്ഥാപനത്തിലെ ദീർഘകാല സേവനത്തിനു ശേഷം മിഷിഗണിലെ വാറൻ സിറ്റിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഡിട്രോയിറ്റ് മാർത്തോമ്മ ഇടവകാംഗമാണ്. പൊതുദർശനം ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിക്കും ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിലും വൈറ്റ് ചാപ്പൽ സെമിത്തേരിയിലുമായി നടക്കും. മുളക്കുഴ മക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ പരേഖാണ് ഭാര്യ. മക്കൾ: ഡോ. അനിത വാട്ടർഫോർഡ്, ആൻജിന ജാക്സൺ. മരുമക്കൾ: ഡോ. റാന്‍ഡി വാട്ടർഫോർഡ്, ഗ്രെയ്ഗ് ജാക്സൺ. കൊച്ചുമക്കൾ: അമീറ, ലീല, ജയ്ഡൻ, ജയ, ജീവൻ. സഹോദരങ്ങൾ: ഹിരാബൻ സോണി, ബ്രിജ് പരേഖ്, പരേതനായ മൻമോഹൻ പരേഖ്. കൂടുതല്‍ വിവരങ്ങൾക്ക്: ഡോ. അനിത വാട്ടർഫോർഡ് 505-417-3858.
ഷെർലി രാജൻ നിര്യാതയായി
ഡാളസ്/കൃഷ്ണപുരം: കാപ്പിൽ കിഴക്ക് ഗ്രീൻവ്യൂ ബംഗ്ലാവിൽ പരേതനായ തുള്ളകുളത്തിൽ പി ടി രാജന്റെ ഭാര്യ ഷെർലി രാജൻ (66) നിര്യാതയായി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി സന്തോഷ് കാപ്പിലിന്റെ (ഡാളസ് )സഹോദരിയാണ് പരേത. ഗ്രീൻ ബംഗ്ലാവിൽ പരേതരായ കെ എസ് ജോഷ്വായുടെയും കുഞ്ഞുകുഞ്ഞുമ്മ ജോഷ്വയുടേയും മകളാണ്. ഭൗതിക ശരീരം 16 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 2 30ന് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് കാപ്പിൽ സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: റിനോഷ് (ബാംഗ്ലൂർ), റിറ്റിൻ (ദുബൈ), ഡോ. രീഷ (ബാംഗ്ലൂർ). മരുമക്കൾ: സീന, ജിഷ, അശോക് മൂതയിൽ. സഹോദരങ്ങൾ: ഡെയ്സി – തങ്കച്ചൻ, ലാലി – സാം, സന്തോഷ് – ബീന (ഡാളസ് ), കൊച്ചുമോൻ – ശ്രീലത. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (യു എസ് എ)…
ജോണി ലൂക്കോസിന്റെ പിതാവിന്റെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
മയാമി: മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ പിതാവ് കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് പി.യു. ലൂക്ക(86) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് സുനിൽ തൈമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി പ്രസ്ക്ലബിന്റെ ഉത്തമ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ജോണി ലൂക്കോസിന്റെ പിതാവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, വൈസ് പ്രസിഡന്റ് ബിജു സഖറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലാക്കാട്ട്, ജോയിന്റ് ട്രഷറർ ജോയി തുമ്പമൺ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ ട്രൈസ്റ്റാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അന്തരിച്ച പി.യു.ലൂക്ക (86) യുടെ സംസ്കാരം ചൊവ്വാഴ്ച അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടത്തി. ഭാര്യ: കട്ടച്ചിറ കണിയാപറമ്പിൽ അന്നമ്മ ലൂക്ക.…
പ്രമുഖ അമേരിക്കൻ വ്യവസായി വർക്കി ഏബ്രഹാമിന്റെ സഹോദരൻ കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു
നെടുമ്പ്രം: അമേരിക്കൻ മലയാളികളിലെ പ്രമുഖ സാന്നിധ്യമായ വർക്കി എബ്രഹാമിന്റെ (ഹാനോവർ ബാങ്ക്) സഹോദരൻ ഏബ്രഹാം പി ഏബ്രഹാം കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു. ആകസ്മികമായി കാല് വഴുതി വീണതാണ് മരണ കാരണമായത്. ശവസംസ്കാരം ഒക്ടോബർ 11 ചൊവാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ നടക്കും. ഫോമായുടെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷിയായ വർക്കി ഏബ്രഹാമിന്റെ സഹായങ്ങൾ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ഫോമാ കൺവെൻഷനിൽ എത്തിക്കുവാൻ സഹായകരമായിരുന്നു.
ടി.ടി. നൈനാൻ ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: മാവേലിക്കര വെട്ടിയാർ തുണ്ടുപറമ്പിൽ കുടുംബാംഗം ടി.ടി. നൈനാൻ (കുഞ്ഞുമോൻ – 80) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ എലിസബത്ത് നൈനാൻ മാവേലിക്കര വെട്ടിയാർ വഴിപ്പറമ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. പരേതൻ 1994 മുതൽ 2014 വരെ ന്യൂയോർക്ക് ഡിപ്പാർട്ടമെന്റ് ഓഫ് എൻവയൺമെൻറ് പ്രൊട്ടക്ഷനിൽ ജോലി ചെയ്തിരുന്നു. മകൻ: ജേക്കബ് നൈനാൻ (ഷിജു) (ന്യൂയോർക്ക്) മരുമകൾ: സുനു ജേക്കബ് (ന്യൂയോർക്ക്) കൊച്ചുമക്കൾ : ജോർഡൻ, ജോയൽ ജേക്കബ് സഹോദരങ്ങൾ: കെ,തോമസ് (ഫ്ലോറിഡ) സാറാമ്മ മാത്യൂസ് (ഇലന്തൂർ), ടി.പി.ജേക്കബ് (ന്യൂയോർക്ക്), പരേതരായ മേരി വർഗീസ്, അന്നമ്മ തോമസ് പൊതുദർശനം: ഒക്ടോബർ 6 വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ പാർക്ക് ഫ്യൂണറൽ ഹോം (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040). ശവസംസ്കാര ശുശ്രൂഷയും സംസ്കാരവും: ഒക്ടോബർ 7 വെള്ളിയാഴ്ച രാവിലെ 9…
കെ.എം. ജോസഫ് കണ്ണച്ചാംപറമ്പിൽ നിര്യാതനായി
ഹൂസ്റ്റൺ: കുറുപ്പംതറ കണ്ണച്ചാംപറമ്പിൽ കെ.എം. ജോസഫ് (ഔസേപ്പച്ചൻ – 87) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ജോസഫ് എടക്കോലി കിഴക്കെപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഷാജു (ടോം) ജോസ് & മീന (പുൽപ്പള്ളി പൂവത്തിന്മൂട്ടിൽ), ഓസ്ട്രേലിയ. ഷൈനി & എലിയാസ് മാത്യൂ (ചിങ്ങവനം – മാലത്തുശ്ശേരി), ന്യൂയോർക്ക്. ഷിജു ജോസഫ് & സോണി (പഴയ കല്ലറ ചെറുകാട്ടുപറമ്പിൽ – ചെരുവിൽ), ഹൂസ്റ്റൺ. ഷീന & ജോബി ഫിലിപ്പ് (കോട്ടയം എസ് എച്ച് മൗണ്ട് – മള്ളിയിൽ ), ഓസ്ട്രേലിയ. കൊച്ചുമക്കൾ: ബ്ലസ് & നീതു, ഷാരോൺ, രാഹുൽ, സാഗർ, പ്രിയ, സാരംഗ്, സത്യ, സിയാൻ, റിയാൻ, ഇസ ശവസംസ്കാര ശുശ്രൂഷയും സംസ്കാരവും – ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറുപ്പംതറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: ഷിജു ഹൂസ്റ്റൺ 713 517 4346…
ടി.എ ലൂക്കോസ് (78) നിര്യാതനായി
കോട്ടയം: മള്ളുശ്ശേരി തൈക്കാട്ട് വീട്ടിൽ ടി. എ. ലൂക്കോസ് (78) സ്വഭവനത്തിൽ വച്ച് നിര്യാതനായി. ശവസംസ്ക്കാരം ഇടയ്ക്കാട്ട് ഫെറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും. ത്രേസ്യാമ്മ ലൂക്കോസ് ആണ് ഭാര്യ. അനീഷ് ലൂക്കോസ്(കോട്ടയം), ബെനീഷ് ലൂക്കോസ് (ഫിലാഡൽഫിയ), ചിഞ്ചു ലൂക്കോസ് (ഫിലാഡൽഫിയ) എന്നിവർ മക്കളും ജിഷ, ചിന്നു, മായ എന്നിവർ മരുമക്കളുമാണ് . വാർത്ത: ബിജിൽ ഏബ്രഹാം, ഫിലാഡൽഫിയ.
ഡയസ് ദാമോദരൻറെ മാതാവ് അമ്മു ദാമോദരൻ നിര്യാതയായി
ഹൂസ്റ്റൺ: പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിലിന്റെ ഭാര്യ അമ്മു ദാമോദരൻ (90) എറണാകുളം പാലാരിവട്ടത്തു നിര്യാതയായി. എറണാകുളത്തെ “ബാബു ബ്രദേഴ്സ്” എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിൽ. പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനും ഏഷ്യാനെറ്റ് യുഎസ്എയുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എന്റര്ടെയ്ന്മെന്റ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മക്കൾ: അജയഘോഷ്, മംഗളോദൻ, ബാബു, ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയസ് +1 832 643 9131.
സി.എം. മാത്യൂസ് (ബാബു) നിര്യാതനായി
ഹൂസ്റ്റൺ: കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു 69) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ആലക്കോട് കരിമ്പോയ് കുടുംബാംഗമാണ്. മക്കൾ ദിവ്യ (ന്യൂജേഴ്സി), രമ്യ (ഖത്തർ ) മരുമക്കൾ: പുലിയൂർ ആമ്പൽകുടിയിൽ അജീഷ് (ന്യൂജേഴ്സി), കുമ്പനാട് ഊരിയപടിക്കൽ ക്രിസ്റ്റിൻ (ഖത്തർ). കൊച്ചുമക്കൾ: ഏഞ്ചൽ, പരേതയായ ജ്യൂവൽ, നൈനു, നിമാ. സഹോദരങ്ങൾ: സണ്ണി, മോളമ്മ, ജോസ് മാത്യു (ഹൂസ്റ്റൺ). ശവസംസ്കാരം സെപ്റ്റംബർ 27 ചൊവ്വാഴ്ച രാവിലെ 11.30 ന് കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി (91) 9495909797 (ഇന്ത്യ), ജോസ് 281 777 9480 (വാട്സാപ്പ്)
